ജോബി ജോൺ
ലഘു ജീവചരിത്രം (Biography)
ജോബി ജോൺ ജനകീയാസൂത്രണത്തെക്കുറിച്ച് കേൾക്കുന്നത് 1996 അവസാനം ജനകീയാസൂത്രണം എന്തെന്ന് വിശദീകരിക്കാൻ എറണാകുളം രാജേന്ദ്രമൈതാനിയിൽ ഉണ്ടായിരുന്ന ഇഎംഎസിന്റെ പൊതുയോഗത്തിൽനിന്നാണ്. സിപിഐ(എം)പ്രവർത്തകർക്കുള്ള മേഖലാറിപ്പോർട്ടിങ് ആയിരുന്നു കാലത്ത്. ഇഎംഎസിന്റെ ആമുഖത്തിനുശേഷം അനിയനും ഞാനും ചേർന്നാണു പദ്ധതി വിശദീകരിച്ചത്. വൈകുന്നേരമായിരുന്നു പൊതുയോഗം. പ്രൊഫഷണലുകൾ സന്നദ്ധപ്രവർത്തകരായി പരിപാടിയിൽ അണിചേരണമെന്നും കേരളത്തിന്റെ മൂലധനശേഷിക്കുറവു മറികടക്കാൻ ഈ സന്നദ്ധപ്രവർത്തനത്തിലൂടെ കുറച്ചെങ്കിലും സാധിക്കുമെന്നുമുള്ള അദ്ദേഹത്തിന്റെ പ്രസംഗം കേൾക്കാൻ തൃശൂർ ഗവ. എൻജിനീയറിങ് കോളെജിൽ പഠിച്ചിറങ്ങിയ ഏതാനും എൻജിനീയർമാർ രാജേന്ദ്രമൈതാനിയിൽ ഉണ്ടായിരുന്നു.
അന്ന് ഹൈദരാബാദ് ആസ്ഥാനമായ ടാറ്റ പ്രോജക്ട് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ജോബി ജോൺ, ഏലൂരിലെ കേന്ദപൊതുമേഖലാസ്ഥാപനമായ ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡിൽ ജോലി ചെയ്തിരുന്ന കൃഷ്‌ണദാസ് എന്നിവരായിരുന്നു പ്രമുഖർ.
എവിടെ, എങ്ങിനെ തുടങ്ങണം എന്ന സംശയം ബാക്കി. കേന്ദ്രീകൃതനിർദ്ദേശങ്ങളുടെ അടിമയാണ് അപ്പോഴും മനസ്സ് എന്നതിനാൽ നേരെ തിരുവനന്തപുരത്തിനു പിടിച്ചു. ആസൂത്രണബോർഡ് വൈസ് ചെയർപേഴ്സൺ ഐ. എസ്. ഗുലാത്തിയെ കണ്ടു, തങ്ങൾ എന്തു ചെയ്യണം എന്ന നിർദ്ദേശത്തിനായി. അദ്ദേഹത്തിന്റെ നിർദ്ദേശം അവരെ അത്ഭുതപ്പെടുത്തി! പ്ലാൻ ഫണ്ടിന്റെ 40% തുക തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു നൽകുന്നുണ്ടെന്നും ഇനി അവിടെ എന്താണു ചെയ്യേണ്ടതെന്നു നിങ്ങൾതന്നെയാണു തീരുമാനിക്കേണ്ടതെന്നും ഗുലാത്തി പറഞ്ഞു. എൻജിനിയർമാരായ നിങ്ങളുടെ ആശയങ്ങൾ തദ്ദേശഭരണാധികാരികളുമായി ചർച്ച ചെയ്ത് അവിടെത്തന്നെ പ്രൊജക്ടുകളാക്കാൻ അദ്ദേഹം നിർദ്ദേശിച്ചു. ‘നമ്മളെ സഹായിക്കാനുള്ള വിദഗ്ദ്ധർ നമ്മൾ തന്നെയാണ്; അതാണ് ജനകീയാസൂത്രണത്തിന്റെ സത്ത’. ഇതാണു സുവ്യക്തമായി കിട്ടിയ വെളിപാട്.
ഡോ. എം. പി. പരമേശ്വരനുമായി നടത്തിയ ചർച്ചകൾ, എങ്ങിനെയാണ് പദ്ധതികൾ പ്രാദേശികമായി രൂപപ്പെടുത്തുന്നത് എന്നതിന്റെ സാങ്കേതികമാനേജ്‌മെന്റ് വശങ്ങളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടു നൽകി. എംപി പറഞ്ഞിട്ടാണ് എന്നെ കാണാൻ ഈ സംഘം എത്തിയത്. അതുവരെ ഞാൻ കേൾക്കാത്ത ആശയങ്ങളെയും നൂതന വിവരവിനിമയവിദ്യകളെയും പറ്റിയുള്ള സംഭാഷണം എനിക്കും ആവേശം പകർന്നു.
ഇതിനിടയിൽ, ബ്രഹ്മപുരം ഡീസൽ വൈദ്യുതിനിലയത്തിന്റെ നിർമ്മാണപ്രവർത്തനത്തിന്റെ ചുമതല ഉണ്ടായിരുന്ന ടാറ്റ പ്രോജക്ട്സ് ലിമിറ്റഡിന്റെ ഇലക്ട്രിക്കൽ എൻജിനീയർ ആയിരുന്ന ജോബിയ്ക്ക് പദ്ധതി പൂർത്തിയായതിനെ തുടർന്ന് സൈപ്രസിലേക്കു ട്രാൻസ്ഫർ ആകും എന്ന സ്ഥിതി. കൂടുതൽ ആലോചിക്കാതെ ജോലി രാജിവച്ച് ജനകീയാസൂത്രണത്തിൽ ചേർന്നു. കൃഷ്ണദാസ് എച്ച്ഐഎൽ-ൽനിന്ന് എറണാകുളം ജില്ലാപ്പഞ്ചായത്തിലേക്കു ഡെപ്യുട്ടേഷന് അഭ്യർത്ഥിച്ച് പദ്ധതിയിൽ ചേർന്നു. പിന്നീട് എച്ച്ഐഎൽ ജോലി രാജിവയ്ക്കുകയും ചെയ്തു. ബിഎസ്എൻഎൽ എൻജിനീയറും ജനകീയാസൂത്രണത്തിന്റെ കീ റിസോഴ്‌സ് പേഴ്‌സനും ആയ ജോസഫ് തോമസ് ഇവരുടെ കൂടെ ചേർന്നു.
തങ്ങളുടെ പ്രൊജക്ട് നിർദ്ദേശങ്ങളുമായി എറണാകുളം ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് സി. വി. ഔസേപ്പിനെ കണ്ടതും ജില്ലാപ്പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ഇലക്ട്രോണിക്സ് വ്യവസായവത്ക്കരണ അടിസ്ഥാനസൗകര്യവികസന ഏജൻസി [Electronics Industrialisation Infrastructure Development Society (EIID)] എന്ന സൊസൈറ്റി രൂപംകൊണ്ടതും മുമ്പു വിശദീകരിച്ചത് ആവർത്തിക്കുന്നില്ല.
ജില്ലയിലെ ഐടി വിദഗ്ദ്ധരെ ഉൾപ്പെടുത്തി EIID നടത്തിയ പഠനത്തിൽ ഇ-ഗവർണൻസ് പദ്ധതിക്ക് ‘സ്വതന്ത്രസോഫ്റ്റ്‌വെയർ’ ഉപയോഗിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെച്ചു. കെൽട്രോണിൽ എൻജിനീയറായ കെ. വി. അനിൽകുമാർ ആയിരുന്നു ഈ പഠനത്തിന്റെ സാങ്കേതികനേതൃത്വം. കൂട്ടത്തിൽ ബിഎസ്എൻഎൽ-ലെ ഒരുകൂട്ടം എൻജിനീയർമാരും. കെ. വി. അനിൽകുമാർ ലീവ് എടുത്ത് കൂടെ കൂടി. (ലീവ് അനുവദിയ്ക്കാതെ അനിലിനെ കെൽട്രോൺ പുറത്താക്കിയതും പിന്നീട് കേസ് പറഞ്ഞു തിരികെ കയറിയതും ഉപകഥ)
‘സ്വതന്ത്രസോഫ്റ്റ്‌വെയർ’ സങ്കേതങ്ങളെക്കുറിച്ച് അന്നു കേരളസമൂഹം കേട്ടുവരുന്നേ ഉണ്ടായിരുന്നുള്ളൂ (റിച്ചാർഡ് സ്റ്റാൾമാന്റെ ‘ഫ്രീ സോഫ്റ്റ്‌വെയർ ഫൗണ്ടേഷൻ’ ഇന്ത്യയിലെ ആദ്യകേന്ദ്രം കേരളത്തിൽ ആരംഭിച്ചത് 2000 ൽ മാത്രമാണ്). 1999ൽതന്നെ ജില്ലാപ്പഞ്ചായത്ത് സ്വതന്ത്രസോഫ്റ്റ്‌വെയറിന്റെ സാദ്ധ്യത വെളിവാക്കുന്ന ഒരു മാതൃകാപ്രൊജക്ട് ജില്ലയിലെ മൂന്നു പഞ്ചായത്തുകളിൽ നടപ്പാക്കി. അതോടെ 'സ്വതന്ത്രസോഫ്റ്റ്‌വെയർ' എന്ന ബദൽ സാങ്കേതികവിദ്യ ചർച്ചാവിഷയമായി. ഇതിന്റെ രാഷ്ട്രീയമാനവും സ്വാതന്ത്ര്യസങ്കൽപവും വർഗ്ഗസമരമാനവും മനസ്സിലാക്കാൻ സി. വി. ഔസേപ്പിന് അക്കാദമിക് പഠനത്തിന്റെ ആവശ്യമില്ലായിരുന്നു.
വർഷങ്ങൾക്കുശേഷം വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള ഇടതുസർക്കാരിന്റെ കാലത്താണ് 'സ്വതന്ത്രസോഫ്റ്റ്‌വെയർ' ഉപയോഗം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിന്റെ ഐ.ടി. നയത്തിന്റെ ഭാഗമാകുന്നത്. ഇന്നു കേരളവും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളും 'സ്വതന്ത്രസോഫ്റ്റ്‌വെയർ' ഉപയോഗത്തിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നു. അഖിലേന്ത്യാതലത്തിൽ 'ഫ്രീ സോഫ്റ്റ്‌വെയർ മൂവ്മെന്റ് ഓഫ് ഇന്ത്യ' എന്ന സംഘടനതന്നെ പ്രവർത്തിക്കുന്നു. ഈ ആശയം ആദ്യമായി സ്വാംശീകരിച്ചു നടപ്പാക്കിയത് എറണാകുളം ജില്ലാപ്പഞ്ചായത്താണ്.