വൈ. കല്യാണകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
ചിറ്റൂർ ഗവൺമെന്റ് കോളെജിൽ ബേബിയും ഞാനും പങ്കെടുത്ത എസ്എഫ്ഐ യൂണിറ്റ് സമ്മേളനത്തിലാണ് ആദ്യമായി വൈ. കല്യാണകൃഷ്ണനെ പരിചയപ്പെടുന്നത്. പിന്നീടു കണ്ടുമുട്ടുന്നത് 80-കളുടെ അവസാനം തൊഴിലില്ലായ്മയെക്കുറിച്ചുള്ള സർവ്വേയ്ക്കുവേണ്ടി പരിഷത്ത് ജില്ലാസെക്രട്ടറി പ്രൊഫ. കെ. വിശ്വനാഥൻ നിർദ്ദേശിച്ചതനുസരിച്ച് എന്നെ സഹായിക്കാൻ വന്നപ്പോഴാണ്. 1984-ലെ നിലമ്പൂർ വനസംരക്ഷണ കൺവെൻഷൻ മുതൽ കല്യാണകൃഷ്ണൻ പരിഷത്തിൽ സജീവമായിരുന്നു. പിന്നീട് പരിഷത്തിന്റെ പാലക്കാട് ജില്ലയുടെ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാനസെക്രട്ടറിയും എല്ലാം ആയി. എൻജിഒ യൂണിയനിലും സജീവമായിരുന്നു. പലതവണ പാലക്കാട്ടെ എൻജിഒ യൂണിയൻ വേദികളിലും കണ്ടിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ തുടക്കംമുതൽ കെആർപിയായിരുന്നു. ആദ്യഘട്ടത്തിൽ നെന്മാറ ബ്ലോക്കിന്റെ കോർഡിനേറ്ററായാണു പ്രവർത്തിച്ചുതുടങ്ങിയത്. ഇന്നത്തെ നെന്മാറ എംഎൽഎ കെ. ബാബുവായിരുന്നു അന്നത്തെ ബ്ലോക്ക് പഞ്ചായത്തു പ്രസിഡന്റ്. ജനകീയാസൂത്രണത്തിന്റെ രണ്ടാംഘട്ടമായ വികസനസെമിനാർ കഴിഞ്ഞപ്പോൾ കല്യാണകൃഷ്ണൻ മലമ്പുഴ ബ്ലോക്കിന്റെ കോർഡിനേറ്ററായി.
കല്യാണകൃഷ്ണന്റെ നേതൃത്വത്തിൽ മലമ്പുഴയിലെ ജനകീയാസൂത്രണപ്രവർത്തനങ്ങൾ ഉഷാറായി. അർത്ഥരാത്രിക്കുമുമ്പു ബ്ലോക്കിൽനിന്നു വീട്ടിലേക്കു പോകാൻ കഴിയാറില്ലായിരുന്നു. കോളെജിൽ എംഎയ്ക്കു പഠിച്ച ഭൂമിശാസ്ത്രം വിഭവഭൂപടനിർമ്മാണത്തിന്റെ സ്പെഷ്യലിസ്റ്റാകാൻ സഹായിച്ചു. അങ്ങനെ നേരത്തെ പിഎൽഡിപി പ്രൊജക്ടിന്റെ ഭാഗമായി വിഭവഭൂപടം തയ്യാറാക്കിക്കഴിഞ്ഞിരുന്ന പുതുപ്പരിയാരം, അകത്തേത്തറ ഒഴിച്ചുള്ള ബ്ലോക്കിലെ എല്ലാ ഗ്രാമപ്പഞ്ചായത്തിലും വിഭവഭൂപടനിർമ്മാണപ്രൊജക്ടിനു രൂപം നല്കി. ഐആർറ്റിസിയുടെയും ബാബു അമ്പാട്ടിന്റെ സിഇഡിയുടെയും ജ്യോഗ്രഫിക്കൽ സൊസൈറ്റിയുടെയും സഹായത്തോടെ പ്രത്യേക ഹാൻഡ് ബുക്ക് ഇതിനായി തയ്യാറാക്കി. പുതുശ്ശേരി ഗ്രാമപ്പഞ്ചായത്തിലെ കഞ്ചിക്കോട് ഉൾപ്പെട്ട വ്യവസായമേഖലയിൽ മലനീകരണഭൂപടം തയ്യാറാക്കൽ മലമ്പുഴ ബ്ലോക്ക് പദ്ധതിയിൽ പ്രൊജക്റ്റായി ഉൾക്കൊള്ളിച്ചു. വിഭവഭൂപടവും മലനീകരണഭൂപടവുമൊക്കെ വളരെ വേറിട്ട പ്രൊജക്ടുകളായതിനാൽ അതിനൊക്കെ വലിയ വാർത്താപ്രധാന്യം കിട്ടി.
ബ്ലോക്കുതലവിദഗ്ദ്ധസമിതി ചെയർപേഴ്സൺ കെ. എൻ. പൊതുവാൾ (റിട്ടയേർഡ് സെൻട്രൽ പിഡബ്ല്യുഡി സൂപ്രണ്ടിങ് എൻജിനീയർ) ആയിരുന്നു. ബ്ലോക്കുതലവിദഗ്ദ്ധസമിതികളിൽ ഉണ്ടായ സംശയങ്ങൾ, തർക്കങ്ങൾ, വിയോജിപ്പുകൾ, അഭിപ്രായങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയെല്ലാം കൈകാര്യം ചെയ്യേണ്ട ചുമതല കല്യാണകൃഷ്ണന്റെ ചുമലിലായി. ആസൂത്രണസമിതിയിൽ ഓരോ ഗ്രാമപ്പഞ്ചായത്തിന്റെയും പദ്ധതിവിശദാംശങ്ങൾ പൂർണ്ണമായും അവതരിപ്പിച്ചത് കല്യാണകൃഷ്ണൻ ആയിരുന്നു. പരിഷത്തിൽ കല്യാണകൃഷ്ണൻ അറിയപ്പെടുന്നത് ‘വൈകെ’ എന്നാണ്. എന്നാൽ, മലമ്പുഴക്കാർക്ക് അദ്ദേഹം ‘കല്ല്യാൺജി’ ആയിരുന്നു.
എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ വിഭവഭൂപടം നിർമ്മാണോദ്ഘാടനത്തിനു ഞാൻ പങ്കെടുത്തിരുന്നു. 2001-ൽ നീർത്തടഗ്രാമസഭകൾ സംഘടിപ്പിച്ചതിലാണ് കല്യാണകൃഷ്ണന്റെ വൈദഗ്ദ്ധ്യവും സംഘാടനകഴിവും പൂർണ്ണമായി തെളിഞ്ഞത്. അന്നത്തെ പാലക്കാട്ടെ ജില്ലാതല ഗ്രാമസഭാ ഉദ്ഘാടനം എലപ്പുള്ളിയിൽ നടന്നപ്പോൾ അതിലും ഞാൻ പങ്കെടുത്തിരുന്നു. പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി വാണിയംകുളത്തെ ദ്വിദിനപരിശീലനത്തിന്റെ മുഖ്യസംഘാടകനും കൈപ്പുസ്തകം തയ്യാറാക്കിയതിന്റെ കൺവീനറും കല്യാണകൃഷ്ണൻ ആയിരുന്നു.
ജനകീയാസൂത്രണത്തിന്റെ എല്ലാഘട്ടപരിശീലനങ്ങളിലും പങ്കാളിയായിരുന്നു. നീർത്തടപരിശീലനപരിപാടിയിൽ സംസ്ഥാനഫാക്കൽറ്റിയംഗം ആയിരുന്നു. അന്താരാഷ്ട്ര ജനകീയാസൂത്രണസെമിനാറിൽ ഇതുസംബന്ധിച്ച സെഷന്റെ കൺവീനറുമായി. പതിനൊന്നാം പദ്ധതിയുടെ ഭാഗമായി കോട്ടയം പാസ്റ്ററൽ സെന്ററിൽ നടന്ന പരിശീലനത്തിന്റെയും എറണാകുളം റിന്യൂവൽ സെന്ററിൽ നടന്ന പരിശീലനത്തിന്റെയും ചുമതലക്കാരനായിരുന്നു.
ദേശീയതലത്തിൽ വികസനപരീക്ഷണങ്ങൾ കാണാനുള്ള പര്യടനങ്ങളിൽ പങ്കാളിയായി. രാജസ്ഥാനിലെ അരുണ റോയിയുടെ സ്ഥാപനമായ ബെയർഫൂട്ട് കോളെജ് എന്ന് അറിയപ്പെടുന്ന സോഷ്യൽ വർക്ക് റിസർച്ച് സെന്റർ, ജയ്‌പൂരിലെ റൂറൽ ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട്, നർമ്മദ ബച്ചാവോ അന്തോളന്റെ മണിബലി ഗ്രാമം എന്നിവയൊക്കെ സന്ദർശിച്ചു.
ഞാൻ 2007 മുതൽ അഴിമതിരഹിതവാളയാറിന്റെ ഭാഗമായി മിക്കവാറും മാസങ്ങളിൽ ഒരു തവണയെങ്കിലും ചെക്ക് പോസ്റ്റുകൾ സന്ദർശിക്കുമായിരുന്നു. ഏതാണ്ട് എല്ലാ സന്ദർശനങ്ങളിലും സന്തതസഹചാരിയായിരുന്നു കല്യാണകൃഷ്ണൻ. അഴിമതിരഹിതവാളയാറിന്റെ വിജയത്തെത്തുടർന്ന് അരുണ റോയ് അദ്ധ്യക്ഷയായി സോഷ്യൽ ഓഡിറ്റ് സംഘടിപ്പിച്ചു. ഈ പരിപാടിയുടെ കൺവീനറായി കല്യാണകൃഷ്ണനാണു പ്രവർത്തിച്ചത്. നികുതിവകുപ്പുദ്യോഗസ്ഥരുമായി നല്ല സഹകരണബന്ധം സ്ഥാപിച്ചു.
ചെക്ക് പോസ്റ്റ് സൗകര്യം വിപുലപ്പെടുത്താനായി മുറിച്ച 51 മരങ്ങൾക്കു പകരം ആദ്യം 500 ഉം പിന്നീട് 5000 വും മരം വെയ്ക്കാനാണു തീരുമാനിച്ചത്. എന്നാൽ, അതിനൊക്കെ അപ്പുറം മിഷൻ ഗ്രീനിങ് പാലക്കാട് ഗ്യാപ് പദ്ധതി മുഖാന്തരം പാലക്കാടു ചുരത്തിലെ 40 ഗ്രാമപ്പഞ്ചായത്തുകളിൽ ഒരുലക്ഷം വൃക്ഷം വച്ചുപിടിപ്പിക്കുന്ന പദ്ധതിയായി അതു വളർന്നു. എല്ലാ ചെക്ക് പോസ്റ്റിലും മരം നടുകയും തൊഴിലുറപ്പുതൊഴിലാളികളെക്കൊണ്ടു പരിപാലിപ്പിക്കാനുള്ള നടപടികളും ഉണ്ടായി. അകത്തേത്തറ ഗ്രാമപ്പഞ്ചായത്തിൽ സവിശേഷ വൃക്ഷവല്‍ക്കരണം നടന്നു. അവിടെമാത്രം ഒരുലക്ഷം വൃക്ഷങ്ങൾ വച്ചുപിടിപ്പിച്ചു. അകത്തേത്തറയിലെ ധോണി കുന്നുകളിൽ മരം നട്ടുപിടിപ്പിക്കുന്ന സാഹസവും നടത്തി. ഈ പദ്ധതി ‘ഗ്രീൻ ദി ഗ്യാപ്’ പദ്ധതിയായി പിന്നീടു നാമകരണം ചെയ്യപ്പെട്ടു. അന്നു തുടങ്ങി വച്ച വൃക്ഷവല്‍ക്കരണം ഇന്ന് 49 പച്ചത്തുരുത്തുകളിലായി തുടരുകയാണ്. ഇന്നിപ്പോൾ പാലക്കാട് ജില്ലാപ്പഞ്ചായത്ത് ‘ഗ്രീൻ ദി ഗ്യാപ്’ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ തീരുമാനിച്ചിരിക്കുകയാണ്.