ടി. പി. ഗോവിന്ദൻകുട്ടി
ലഘു ജീവചരിത്രം (Biography)
തിരുവനന്തപുരം കഴിഞ്ഞാൽ ജനകീയാസൂത്രണത്തിൽ ഏറ്റവും തിരക്കുപിടിച്ച കേന്ദ്രം കോഴിക്കോട് ആയിരുന്നു. തൃശ്ശൂരാണെങ്കിൽ കിലയുടെ പിന്തുണ പരിശീലനപരിപാടികൾക്കെല്ലാം ഉണ്ടായിരുന്നു. തിരുവനന്തപുരത്താണെങ്കിൽ ജനകീയാസൂത്രണസെല്ല് ഉണ്ടായിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സംവിധാനങ്ങളൊന്നും കോഴിക്കോട്ട് ഇല്ലായിരുന്നു. അതുകൊണ്ട് മറ്റെവിടത്തെക്കാളും ജോലിഭാരം കോഴിക്കോട് ജില്ലാക്കോർഡിനേറ്റർക്ക് ഉണ്ടായിരുന്നു. ടി. പി. ഗോവിന്ദൻകുട്ടി ആയിരുന്നു കോഴിക്കോട് ജില്ലാക്കോർഡിനേറ്റർ.
ഗോവിന്ദൻകുട്ടി വലിയ ധൃതിക്കാരനോ ബഹളക്കാരനോ അല്ല. പക്ഷെ, അന്നു കോഴിക്കോട്ട് ഉണ്ടായിരുന്ന വളരെ അർപ്പണബോധത്തോടെ പ്രവർത്തിക്കുന്ന ഒരു സംഘത്തെ മുഴുവൻ കൂട്ടിയോജിപ്പിച്ചു പ്രവർത്തിപ്പിക്കാൻ അസാമാന്യ മികവു കാണിച്ചു. ജനകീയാസൂത്രണപ്രസ്ഥാനത്തിന് ആദ്യഘട്ടത്തിൽ ചുക്കാൻപിടിച്ച ജില്ലയിലെ 16 പ്രവർത്തകരിൽ കോളെജ് പ്രൊഫസർ, കൃഷിയോഫീസർമാർ, എൻജിനീയർ, അദ്ധ്യാപകർ, എൻജിഒമാർ എന്നിവരെല്ലാം ഉണ്ടായിരുന്നു.
ഗോവിന്ദൻകുട്ടി ഇക്കണോമിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ റിസർച്ച് ഓഫീസർ ആയിരുന്നു. ശാസ്ത്രസാഹിത്യപരിഷത്‌പ്രവർത്തകൻ ആയിരുന്നു. കോഴിക്കോട്, വയനാട് ജില്ലകളിൽ ഗ്രാമവികസനവുമായി ബന്ധപ്പെടു നടത്തിയ പത്തുദിവസത്തെ കാൽനടയാത്രയിൽ അംഗമായിരുന്നു. ഏതാണ്ട് ഒരുപോലെ പ്രാപ്തരായ പ്രവർത്തകരിൽനിന്നു ഞങ്ങൾ ഒട്ടേറെ ആലോചിച്ചാണു ഗോവിന്ദൻകുട്ടിയെ ജില്ലാക്കോർഡിനേറ്ററായി തെരഞ്ഞെടുത്തത്. രാഷ്ട്രീയപ്രവർത്തനത്തിൽ സജീവമല്ലാതിരുന്ന ഗോവിന്ദൻകുട്ടിയെ ഈ ചുമതല ഏല്പിച്ചത് അദ്ദേഹത്തെ അതിശയിപ്പിച്ചെന്നു പിന്നീട് പറഞ്ഞിട്ടുണ്ട്.
ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തിൽ ഉണ്ടായിരുന്ന കളക്ടർമാരായ യു. കെ. എസ്. ചൗഹാൻ, മനോജ് ജോഷി, ജില്ലാ പ്ലാനിങ് ഓഫീസറായിരുന്ന അസീസ, ഡിപിസി ചെയർമാനായിരുന്ന പി. മോഹനൻ, സർക്കാർ നോമിനി ടി. പി. കുഞ്ഞിക്കണ്ണൻ എന്നിവരുടെ നിർദ്ദേശങ്ങളും സഹായവും വളരെയേറെ സഹായകരമായിരുന്നു. സംസ്ഥാനത്തിൽ പഞ്ചായത്ത് ഭാരവാഹികൾക്കും സെക്രട്ടറിമാർക്കും മൂന്നു ദിവസങ്ങളിലായി റെസിഡൻഷ്യൽ ക്യാമ്പ് നടത്തി വിജയിപ്പിച്ചതിൽ ചൗഹാന്റെ പങ്കു വളരെ വലുതായിരുന്നുവെന്ന് ഗോവിന്ദൻകുട്ടി ഓർക്കുന്നു.
കോഴിക്കോടുജില്ലയിലെ ജനകീയാസൂത്രണത്തിലെ മാതൃകാപദ്ധതി ആയിരുന്നു പെരുവയൽ പഞ്ചായത്തിലെ ചെറുകുളത്തൂർ പ്രദേശത്തെ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി. ഈ പദ്ധതി പഠിക്കാനും പ്രവർത്തനക്ഷമത, കാര്യശേഷി ജനകീയസംഘാടനം, തുടർനടത്തിപ്പ് എന്നിവ വിലയിരുത്താനുമായി മദ്ധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്ന ദിഗ്വിജയ് സിങ് സന്ദർശിച്ചു. ഈ പദ്ധതി പിന്നീടു ജനപങ്കാളിത്തത്തോടെ വിപുലീകരിച്ചു. ഇപ്പോഴും വളരെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു.
ജില്ലയിലെ ജനകീയാസൂത്രണപ്രവർത്തനത്തിൽ ഗോവിന്ദൻകുട്ടിക്ക് ഇന്നും അഭിമാനമുണ്ട്. ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാനുള്ള അപേക്ഷാഫോം സംസ്ഥാനതലത്തിൽത്തന്നെ ആദ്യം തയ്യാറാക്കിയതു പനങ്ങാട് പഞ്ചായത്തായിരുന്നു. ഒളവണ്ണ മോഡൽ കുടിവെള്ളപ്പദ്ധതിപോലുള്ള ഒട്ടേറെ മാതൃകാപ്രൊജക്ടുകൾ ഉണ്ടായിരുന്നു. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിയുടെ പ്രവർത്തനം വിപുലീകരിക്കുന്നതിൽ ജനകീയാസൂത്രണത്തിനു വലിയ പങ്കുണ്ട്. മരാമത്തുപണികളുടെ എസ്റ്റിമേറ്റ് സാധാരണക്കാർക്കും മനസിലാക്കാനായി സംസ്ഥാനത്ത് ആദ്യമായി മലയാളത്തിൽ തയ്യാറാക്കിയതു കോഴിക്കോട്ടായിരുന്നു. പല എൻജിനീയർമാർക്കും തർക്കമുണ്ടായിരുന്നെങ്കിലും ഈ പ്രവൃത്തിക്ക് എക്സിക്യുട്ടീവ് എൻജിനീയറായ പി. സി. ബാലൻ നേതൃത്വം നല്കി.
എല്ലാ രാഷ്ട്രീയപ്പാർട്ടികളുടെയും കൊടികൾ ജീപ്പിനുമുന്നിൽ കൂട്ടിക്കെട്ടി വിവിധ കേന്ദ്രങ്ങളിൽ വ്യത്യസ്ത രാഷ്ട്രീയപ്പാർട്ടിപ്രതിനിധികൾ സംസാരിച്ചിരുന്ന ആവേശകരമായ പരിപാടി ചാത്തമംഗലം പഞ്ചായത്തു സംഘടിപ്പിച്ചത് പലരെയും അതിശയിപ്പിച്ചിരുന്നു. ഈ പഞ്ചായത്തിൽ ആയിരത്തിലേറെപ്പേർവരെ വിവിധ ഗ്രാമസഭകളിൽ പങ്കെടുത്തിരുന്നു. പല പഞ്ചായത്തിലും ഗ്രാമസഭകളിൽ ആയിരക്കണക്കിനു ജനങ്ങൾ പങ്കെടുത്തതു റിപ്പോർട്ട് ചെയ്തിരുന്നു. ചാത്തമംഗലം പഞ്ചായത്തു ഭരിച്ചിരുന്നത് മുസ്ലിം ലീഗ് ആയിരുന്നു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ പ്രവർത്തകയോഗത്തിലും കർഷകകോൺഗ്രസിന്റെ ജില്ലാപ്രവർത്തകയോഗത്തിലും സിപിഎമ്മിന്റെ കൺവെൻഷൻ, വിവിധ ഏരിയാക്കമ്മിറ്റി എന്നിവയിലും ജനകീയാസൂത്രണപദ്ധതികൾ വിശദീകരിക്കാൻ ഗോവിന്ദൻകുട്ടി പോയിരുന്നു.
ജനകീയാസൂത്രണം പരിശീലനപരിപാടികളുടെ ഒരു പരമ്പരയായിരുന്നു. എന്നാൽ ധൂർത്ത് ഒഴിവാക്കി, ചെലവു പരമാവധി കുറച്ചാണ് ഇവ സംഘടിപ്പിച്ചിരുന്നത്. കോഴിക്കോടുജില്ലയിൽ ഇതിന്റെ ചെലവിലേക്ക് അനുവദിച്ച പണത്തിൽ ഒരുഭാഗം തിരിച്ച് അടക്കുകയുണ്ടായി.
ജനകീയാസൂത്രണം ഒന്നാംഘട്ടം മുഴുവൻ കോഴിക്കോട് ജില്ലാകോർഡിനേറ്ററായി പ്രവർത്തിക്കാൻ അവസരം കിട്ടിയത് സ്വകാര്യജീവിതത്തിൽ ഒരുപാടു മാറ്റങ്ങൾ വരുത്തിയെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ. പ്രമുഖവ്യക്തികളുമായും ജനപ്രതിനിധികളുമായും ഉയർന്ന ഉദ്യോഗസ്ഥരുമായും വ്യക്തിബന്ധം സ്ഥാപിച്ചു. വലിയ തോതിൽ സന്നദ്ധപ്രവർത്തകരെയും വിദഗ്ദ്ധരെയും അണിനിരത്താൻ ആയതാണു ജനകീയാസൂത്രണത്തിന്റെ വിജയം. എന്നാൽ ഇന്ന് അത്തരത്തിലുള്ള പങ്കാളിത്തം ഇല്ലെന്നാണു ഗോവിന്ദൻകുട്ടിയുടെ അഭിപ്രായം. ഇവരെപ്പോലുള്ളവരെ വീണ്ടും അണിനിരത്താനായാൽ ശുചിത്വം, പരിസ്ഥിതിസംരക്ഷണം, മണ്ണു-ജലസംരക്ഷണം, വയോജനസംരക്ഷണം തുടങ്ങിയ പരിപാടികൾ അന്നത്തെപ്പോലെ ജനകീയ കാമ്പയിനുകളാക്കി മാറ്റാനാകും.