പി. പി. ദാമോദരൻ
ലഘു ജീവചരിത്രം (Biography)
പി. പി. ദാമോദരൻ പൊതുപ്രവർത്തനം ആരംഭിക്കുന്നത് കോളെജുവിദ്യാഭ്യാസകാലത്തെ വിദ്യാർത്ഥിസംഘടനാപ്രവർത്തനത്തിലൂടെ ആണ്. പഠനാനന്തരം എത്തിയത് പരിഷത്ത് വേദിയിലേക്ക് ആയിരുന്നു. ശാസ്ത്രം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യം, സാമ്പത്തികം തുടങ്ങി ഒട്ടേറെ മേഖലകളിൽ പുതിയ വെളിച്ചം പകർന്നുകിട്ടിയ കാലം എന്നു ദാമോദരൻ പറയും.
1981-ൽ സർക്കാർസർവ്വീസിൽ. തുടർന്ന് എൻജിഒ യൂണിയൻ ഭാരവാഹി. സാക്ഷരതാപ്രസ്ഥാനത്തിൽ സ്വന്തം വാർഡിന്റെ കൺവീനർ. 1996-ൽ ജനകീയാസൂത്രണം ആരംഭിക്കുമ്പോൾ കെആർപിയായി സംഘടന നിർദ്ദേശിച്ചു. പിന്നെ, പരിശീലനങ്ങളുടെ പെരുമഴ ആയിരുന്നു. ഐഎംജി, കില, കേരളവർമ്മ, മാർ ഇവാനിയോസ്, അങ്ങനെ ആവേശം കത്തിനിന്ന കാലം. പരിശീലനം കഴിഞ്ഞു കണ്ണൂരെത്തിയാൽ പിന്നെ ഒരു ഓട്ടമാണ്, പഞ്ചായത്തുകളിൽനിന്നു പഞ്ചായത്തുകളിലേക്ക്. ജില്ലയുടെ നേതൃത്വത്തിൽ പ്രൊഫ. ടി. പി. ശ്രീധരൻ, ഗ്രാമ-ബ്ലോക്ക്-ജില്ലാജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ, താഴേത്തട്ടുപരിശീലനങ്ങൾ, ആൾക്കൂട്ടങ്ങൾ, ആകെ ഒരാഘോഷംതന്നെ. പരിശോധനയിൽ കിട്ടിയ ചിത്രങ്ങളിൽ ഭൂരിപക്ഷവും ജില്ലാതലപരിശീലനങ്ങളുടേത് ആണ്. ദാമോദരൻ ജില്ലയിലെ അദ്ധ്യാപകരിൽ ഒരു പ്രധാനി ആയിരുന്നു.
തുടർന്ന്, 13 പഞ്ചായത്തുകൾ ഉൾപ്പെടുന്ന തളിപ്പറമ്പ് ബ്ലോക്ക് കോർഡിനേറ്ററായി. പിന്നീടങ്ങോട്ട് പുതിയ ജനകീയാസൂത്രണവികസനസങ്കൽപ്പങ്ങൾ മാത്രം മനസ്സിൽ. ഒട്ടേറെ നൂതന പരീക്ഷണങ്ങളിൽ പങ്കാളിയായി. ചപ്പാരപ്പടവിലെ ജനകീയകൂട്ടായ്മ, തേരണ്ടി പുഴയ്ക്കു കുറുകെ നടപ്പാലം, കൂവേരിപ്പുഴയിൽ തടയണ, മൈക്രോ ജലവൈദ്യുതിപദ്ധതി, പക്ഷിസങ്കേതപാർക്ക്, ജനകീയ ബസ് സ്റ്റാൻഡ്, കണ്ണപുരത്തെ പുഞ്ചവയൽ നീർമറി തുടങ്ങി പ്രവൃത്തിപഥത്തിൽ എത്തിയ എത്രയോ അനുഭവങ്ങൾ!
താരതമ്യേന ചെറിയ പഞ്ചായത്തായ കണ്ണപുരം 17 തോടുകൾകൊണ്ടു സമ്പന്നമായിരുന്നെങ്കിലും പല പ്രദേശത്തും കുടിവെള്ളക്ഷാമം രൂക്ഷമായിരുന്നു. പുഞ്ചവയൽ തണുപ്പാറ കുന്നിൻചരുവിൽ ശാസ്ത്രീയമായ രീതിയിൽ ജലസംരക്ഷണത്തിനു പരിപാടിയുണ്ടാക്കി. കണ്ണപുരത്തെ നീർമറിപ്രവർത്തനങ്ങളിൽ സന്നദ്ധപ്രവർത്തനത്തിന് എൻജിഒ യൂണിയൻ ഉൾപ്പെടെ ഒട്ടേറെപ്പേർ ഇറങ്ങി. ഇതിന്റെ ഫലമായി അടുത്ത പ്രദേശങ്ങളിലെ കിണറ്റിലെല്ലാം ജലലഭ്യത ഗണ്യമായി ഉയർന്നു.
1998-ൽ ജില്ലാകോർഡിനേറ്ററായിരുന്ന പ്രൊഫ. ടി. പി. ശ്രീധരൻ യൂണിവേഴ്സിറ്റിയിലേക്കു തിരികെ പോയപ്പോൾ ജില്ലാകോർഡിനേറ്ററായി സ്ഥാനക്കയറ്റം. ഇതിനിടയിൽ രണ്ടുതവണ ദില്ലിയിൽ സെമിനാറിൽ പങ്കെടുക്കാനുള്ള അവസരം - 1999-ലെ വാട്ടർ ഏഷ്യ ഇന്റർനാഷണൽ കൺവെൻഷനും 2000-ലെ ഡിസാസ്റ്റർ മാനേജ്മെന്റ് സെമിനാറും. ജില്ലയിൽ ജനപങ്കാളിത്തവികേന്ദ്രീകൃതാസൂത്രണം പഠിക്കാൻ വിദേശത്തുനിന്ന് ആളുകൾ എത്തിയത് ആവേശകരമായിരുന്നു. (നോർവ്വെയിൽനിന്നു പ്രൊഫ. ജോൺ ഹാരീസ്, ജപ്പാനിൽനിന്നു പ്രൊഫ. സൈറ്റോ മിഹിരോ, അമേരിക്കയിൽനിന്നു ഡോ. റിച്ചാർഡ് ഫ്രാങ്കി തുടങ്ങി ഒട്ടേറെ പ്രമുഖർ). എൻജിഒ യൂണിയൻ സമ്മേളനത്തിന് എത്തിയ സീതാറാം യെച്ചൂരിയും ജനകീയാസൂത്രണത്തെക്കുറിച്ചു ചോദിച്ചറിഞ്ഞു.
പി. പി. ദാമോദരൻ 2000-ൽ കുടുംബശ്രീ ജില്ലാമിഷൻ കോർഡിനേറ്ററായി. മുൻകാലത്തെ ആസൂത്രണപരിചയം കുടുംബശ്രീയുടെ ജില്ലയിലെ ആദ്യഘട്ടത്തെ ഫലപ്രദമായി സംഘടിപ്പിക്കാൻ സഹായകരമായി. 2011-ൽ സർവ്വീസിൽനിന്നു വിരമിച്ചു. ഇപ്പോൾ പൊതുരംഗത്തും പെൻഷൻ സംഘടനയിലും സജീവം.