കെ. ബാലഗോപാൽ
ലഘു ജീവചരിത്രം (Biography)
1995 മെയ് മാസത്തിലാണ് ആദ്യമായി ജനകീയാസൂത്രണം എന്നു കെ. ബാലഗോപാൽ കേട്ടത്. സിഡിഎസിൽ ഒരു യോഗം. ജില്ലയിൽനിന്നു പത്തു പരിഷത്‌പ്രവർത്തകർവീതം പങ്കാളിത്തം. യോഗം സിഡിഎസിലാണ് എന്നതിനാൽ കോളെജദ്ധ്യാപകനായ കെ. ബാലഗോപാലിന് ഏറെ താൽപ്പര്യമായി. ട്രെയിൻ തിരുവനന്തപുരത്ത് എത്താൻ വൈകി. എന്റെ ക്ലാസ് നടക്കുകയായിരുന്നുപോലും. ആ ക്ലാസിലാണു ജനകീയാസൂത്രണം എന്ന പ്രയോഗം ആദ്യമായി കേട്ടത്. പിഎൽഡിപി പഞ്ചായത്തുകളെ ആ യോഗത്തിലാണു നിശ്ചയിച്ചത്. വയനാട്ടിൽനിന്നു പൂതാടി പഞ്ചായത്ത് നിർദ്ദേശിക്കപ്പെട്ടെങ്കിലും പിന്നീട് ഒഴിവാക്കപ്പെട്ടു.
അന്നത്തെ ക്ലാസിലെ ഒരു പരാമർശം 1996-ൽ ജനകീയാസൂത്രണം എന്നൊരു മഹാപ്രസ്ഥാനമായി അവതരിക്കുമെന്നു സ്വപ്നേപി കരുതിയിരുന്നില്ല. കോഴിക്കോട്ട് ആദ്യഘട്ടപരിശീലനത്തിൽ പങ്കെടുത്തു. ജില്ലാ റിസോഴ്സ് പേഴ്സൺസിനുള്ള പരിശീലനങ്ങൾ, സുൽത്താൻ ബത്തേരി ഗ്രാമപ്പഞ്ചായത്തിൽ പ്രത്യേകചുമതല എന്നിവയായിരുന്നു ആദ്യചുമതലകൾ. പിന്നീട് ബ്ലോക്ക് കോർഡിനേറ്ററായി. സ്വകാര്യകോളെജ് അദ്ധ്യാപകനായിരുന്നതിനാൽ ജോലിയിൽനിന്നു വിടുതൽ കിട്ടുക പ്രയാസമായിരുന്നു. ഒടുവിൽ ഒരു വർക്കിങ് അറേഞ്ജ്‌മെന്റിനു മാനേജ്മെന്റ് തയ്യാറായി. അതും, കോളെജിലെ ജോലി തീർക്കാമെന്ന വ്യവസ്ഥയിൽ. ബ്ലോക്കിലെ മുഴുവൻ പഞ്ചായത്തുകളിലും നേരിട്ടെത്തി ചുമതലകൾ നിർവ്വഹിക്കുന്ന തിരക്കിൽ പ്രിൻസിപ്പലുമായി ഉണ്ടാക്കിയ വ്യവസ്ഥകൾ പാലിക്കപ്പെട്ടില്ല. ഒടുവിൽ വർക്കിങ് അറേഞ്ച്മെന്റ് പിൻവലിക്കപ്പെട്ടു. തുടർന്ന് എടുക്കാവുന്ന ലീവുകളൊക്കെ എടുത്തും ജനകീയാസൂത്രണയുത്തരവ് അസരിച്ചുള്ള ഡ്യൂട്ടി ലീവുകൾ എടുത്തും 2001 വരെ പരിപാടിയിൽ സജീവമായി.
2006 മെയ് മാസത്തിൽ ദില്ലിയിൽ നടന്ന ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിയുടെ അവലോകനയോഗത്തിൽ പങ്കെടുത്തത് മറ്റൊരു പുതിയ തുടക്കമായി. നിലവിലുള്ള കേന്ദ്രപദ്ധതികളൊക്കെ ഇതിലേക്കു ലയിപ്പിക്കുകയായിരുന്നു. അഴിമതിക്കു പഴുതു കുറഞ്ഞതിനാൽ ഉദ്യോഗസ്ഥർക്കു പദ്ധതി ഇഷ്ടമായില്ല. വയനാട്, പാലക്കാട് ജില്ലകളിൽ പൈലറ്റ് ആയി പദ്ധതി നടപ്പിലാക്കാൻ തീരുമാനമായി. വയനാട് ജില്ലയിലെ സംഘാടന-പ്രചരണചുമതലകൾ ഏറ്റെടുക്കാൻ ബാലഗോപാൽ നിയോഗിക്കപ്പെടുകയും ചെയ്തു. ഇവിടുത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റു ജില്ലകളിലേക്കു പരിപാടി വ്യാപിപ്പിച്ചത്. തൊഴിലുറപ്പുപദ്ധതി കാണാൻ രാജസ്ഥാനിൽ പോയതും അരുണാറോയിയുമായി സംസാരിച്ചതും ഏറ്റവും നിറമുള്ള ഓർമ്മകളാണ്.
ഇൻഫർമേഷൻ കേരള മിഷന്റെ ജില്ലാക്കോർഡിനേറ്ററായി രണ്ടുവർഷം ഇരുന്നതും നല്ല അനുഭവമായി. പഞ്ചായത്തുകളിൽ പലവിധ സോഫ്റ്റ്‌വെയറുകൾ സാധാരണമാവുന്നതും ആശുപത്രികളിൽ ജനന-മരണ രജിസ്റ്റ്രേഷനുള്ള കിയോസ്ക്കുകൾ സ്ഥാപിച്ചു സർട്ടിഫിക്കറ്റുകൾ എളുപ്പത്തിൽ ലഭ്യമാക്കിയതും ഇക്കാലത്താണ്. ഓരോ പുതിയ മാറ്റവും തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ഏറ്റെടുത്തു നടപ്പാക്കുന്നതിലുള്ള മെയ്‌വഴക്കം അസാധാരണമായി അനുഭവപ്പെട്ടിരുന്നു. ജോലിയും ചുമതലകളും ആനന്ദകരമായ കാലമായിരുന്നു അതെന്നു ബാലഗോപാൽ ഓർക്കുന്നു.
ഇക്കാലത്ത് വയനാട്ടിൽ ജില്ലാ പ്ലാനിങ് കമ്മിറ്റിയുടെ സർക്കാർ നോമിനിയായി പ്രവർത്തിക്കുകയും ജില്ലാപ്പദ്ധതി നിർമ്മിക്കാൻ നേതൃത്വം നല്കുകയും ചെയ്തു. ഊർജ്ജസുരക്ഷാമിഷന്റെ സംസ്ഥാന പ്രോഗ്രാം മാനേജരായി രണ്ടു വർഷം അനർട്ടിൽ സേവനമനുഷ്ഠിച്ചു. 2014-ൽ കോളെജിൽനിന്നു റിട്ടയർ ചെയ്തു. 2016-ൽ ജനകീയാസൂത്രണത്തിന്റെ വയനാട് ജില്ലാഫെസിലിറ്റേറ്ററായി വീണ്ടും രംഗത്തെത്തി.
പഞ്ചായത്തുകളിൽനിന്നു പഞ്ചായത്തുകളിലേക്കുള്ള യാത്രകൾക്കു ബസ്സുകൾ ശരണം; തോളിൽ തൂക്കിയ സഞ്ചി ഓഫീസും. ഇരിക്കാൻ ഇടമില്ലാത്തവന് എവിടെയും ഇരിയ്ക്കാം എന്നും മനസ്സിലായി.
രണ്ടു കാര്യങ്ങളാണു ബാലഗോപാലിന് എടുത്തുപറയാനുള്ളത്. ഏറ്റെടുത്ത പ്രവർത്തനങ്ങൾ എല്ലാംതന്നെ ആദ്യമായി തുടങ്ങിയവ (Pioneering) ആയിരുന്നു. അതിനാൽ, പുതിയ അനുഭവങ്ങളും അറിവുകളും ലഭിച്ചുവെന്നതാണ് ഒന്നാമത്തേത്. കേരള ശാസ്ത്രസാഹിത്യപരിഷത്തിലെ സജീവമായ പ്രവർത്തനത്തിലൂടെ ലഭിച്ച കഴിവും സുഹൃദ്ബന്ധങ്ങളുമാണു രണ്ടാമത്തേത്. യാത്രകളും കൂടിച്ചേരലുകളും പിന്നെ കുറേ കൂട്ടുകാരും ഉണ്ടായി. ഇനിയെന്താണു വേണ്ടത് എന്നാണു ബാലഗോപാലിന്റെ ഉപസംഹാരം.