ഏലിയാമ്മ വിജയൻ
ലഘു ജീവചരിത്രം (Biography)
ഏലിയാമ്മ വിജയനെ ഞാൻ പരിചയപ്പെടുന്നത് 1970-കളുടെ അവസാനം പിസിഒ(Program for Community Organization)യുടെ ഏജീസ് ഓഫീസിന് അടുത്തുള്ള കേന്ദ്രത്തിൽവച്ചാണ്. സോഷ്യൽവർക്കിൽ ബിരുദാനന്തരബിരുദം നേടിയ ഏലിയാമ്മ ആദ്യം ചേരുന്ന സാമൂഹികപ്രവർത്തന-ഗവേഷണസ്ഥാപനമാണ് ഇത്. ആദ്യം ഏറ്റെടുത്ത പ്രശ്നങ്ങളിലൊന്ന് മത്സ്യവുമായി വിപണനത്തിനു പോകുന്ന സ്ത്രീത്തൊഴിലാളികളുടെ യാത്രാസൗകര്യമായിരുന്നു. പ്രത്യേക പൊതുയാത്രാസൗകര്യത്തിനുവേണ്ടി സമരത്തിന് അവരെ അണിനിരത്താൻ വലിയ ബോധവൽക്കരണപ്രവർത്തനം വേണ്ടിവന്നു. അന്നുമുതൽ ഇന്നുവരെ മത്സ്യത്തൊഴിലാളികളും തൊഴിലെടുക്കുന്ന മറ്റ് അസംഘടിതസ്ത്രീകളും ഏലിയാമ്മ വിജയന്റെ പ്രധാന പഠനപ്രവർത്തനമേഖലയാണ്.
1990-ൽ ഏലിയാമ്മ വിജയൻ ചെന്നൈ കേന്ദ്രമായുള്ള ഇന്റർനാഷണൽ കളക്ടീവ് ഓഫ് ഫിഷ് വർക്കേഴ്സിന്റെ ദേശീയ കോർഡിനേറ്ററായി. അതോടെ അവരുടെ പ്രവർത്തനമണ്ഡലം കൂടുതൽ വിപുലപ്പെട്ടു. മറ്റു സംസ്ഥാനങ്ങളിലെ മത്സ്യത്തൊഴിലാളിപ്രസ്ഥാനങ്ങളുമായുള്ള സജീവബന്ധം മാത്രമല്ല, മത്സ്യമേഖലയിലെ പ്രശ്നങ്ങളെ കൂടുതൽ അക്കാദമിക്കായി പരിശോധിക്കാനുള്ള അവസരവും ഇതുവഴി ലഭിച്ചു.
മത്സ്യമേഖലയിലെയും ‘സേവ’യിലെയും 16 വർഷത്തെ അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ സാമൂഹികപ്രവർത്തനങ്ങളും പ്രക്രിയയകളും സ്ത്രീപക്ഷത്തുനിന്നു ഡോക്യുമെന്റ് ചെയ്യുകയും വിലയിരുത്തുകയും സ്ത്രീകൾക്കു പരിശീലനം നല്കുകയും ചെയ്യുന്ന കേന്ദ്രത്തിന്റെ ആവശ്യകത വ്യക്തമായിരുന്നു. അങ്ങനെയാണ് ഏലിയാമ്മയ്ക്കു ലഭിച്ച മൂന്നുവർഷത്തെ മാക് ആർതർ ഫൗണ്ടേഷൻ ഫെലോഷിപ്പ് ഉപയോഗപ്പെടുത്തി ‘സഖി’ എന്ന സ്ഥാപനത്തിനു രൂപം നല്കിയത്. 1999-ൽ സഖി ഒരു ട്രസ്റ്റായി രജിസ്റ്റർ ചെയ്തു.
കേരളത്തിലെ ജനകീയാസൂത്രണം ആരംഭിച്ച അതേ വർഷത്തിലാണു സഖിയുടെ ആവിർഭാവം എന്നതു യാദൃശ്ചികം ആണെങ്കിലും സംഘടനയുടെ പിന്നീടുള്ള പ്രവർത്തനങ്ങളെ അതു സ്വാധീനിച്ചുവെന്നു പറയാം. ജനകീയാസൂത്രണത്തിന്റെ ഉന്നതമാർഗ്ഗനിർദ്ദേശകസമിതിയിൽ ഏലിയാമ്മ വിജയനും അംഗമായിരുന്നു. ജനകീയാസൂത്രണപ്രസ്ഥാനവും സന്നദ്ധസംഘടനകളും പരസ്പരധാരണയോടെ പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമായിരുന്നു. എന്നാൽ പരിഷത്ത്, കോസ്റ്റ്ഫോർഡ് തുടങ്ങിയ സംഘടനകൾക്കു പുറത്ത് ഇത്തരമൊരു ഏകോപനം വേണ്ടത്ര ഉണ്ടായിരുന്നില്ല. ഈ ദൗർബല്യം പരിഹരിക്കാൻ പലരുമായും പലവട്ടം ആശയവിനിമയം നടത്തിയിരുന്നു. ഏലിയാമ്മ വിജയൻ അവയിൽ സജീവപങ്കാളി ആയിരുന്നു. സഖിയുടെ ആദ്യത്തെ മറ്റു ട്രസ്റ്റ് അംഗങ്ങളായ മേഴ്സി അലക്സാണ്ടറും വനിതാ മുഖർജിയും ജനകീയാസൂത്രണത്തിൽ സജീവമായി സഹകരിച്ചിരുന്നു.
ആസൂത്രണ, നിർവഹണ പ്രവർത്തനങ്ങളിൽ സ്ത്രീപക്ഷസമീപനം കൊണ്ടുവരാനായി പ്രവർത്തിക്കാൻ സഖി മുൻതൂക്കം നല്കി. 2002-മുതൽ സഖി നടത്തിയ പ്രവർത്തോനോന്മുഖഗവേഷണപരിപാടികൾ എല്ലാം ഈ ലക്ഷ്യത്തോടെ ഉള്ളതായിരുന്നു. ഗ്രാമസഭകളിലെ സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച ഗവേഷണം ആയിരുന്നു ഇതിൽ ആദ്യം നടത്തിയത്. പിന്നീട് വനിതാജനപ്രതിനിധികൾക്കുള്ള പരിശീലനം, അവരുടെ നെറ്റ്‌വർക്കിങ് തുടങ്ങിയവയിൽ ശ്രദ്ധ നല്കി. സ്ത്രീപദവിപഠനതിനുള്ള രീതിശാസ്ത്രം വികസിപ്പിക്കുകയും കിലയും പഞ്ചായത്തുകളുമായി ചേർന്നു പദവിപഠനം നടത്തുകയും ചെയ്തു. ജൻഡർ ഉൾച്ചേർത്ത് ആസൂത്രണം നടത്താൻ ഇതിൽനിന്നു ലഭിച്ച വിവരങ്ങൾ ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകളെ സഹായിച്ചു. വനിതാഘടകപദ്ധതികൾ പ്രായോഗികാവശ്യങ്ങൾ മാത്രം നിർവേറ്റുന്നതിലുപരി സ്ത്രീകളുടെ പദവിയിൽ വ്യത്യാസം വരുത്താൻ ഉതകുന്നതാക്കിത്തീർക്കാനുള്ള പരിശ്രമങ്ങൾ നടത്തി.
2004-ൽ കേരളസർക്കാരിന്റെ സഹായത്തോടെ ലിംഗപദവിയാസൂത്രണം, ബജറ്റിങ്, ഓഡിറ്റിങ് എന്നീ കാര്യങ്ങൾ ഉൾക്കൊള്ളിച്ചുള്ള പരിശീലനസഹായി, കൈപ്പുസ്തകം തുടങ്ങിയവ രൂപപെടുത്തുകയും 140-ഓളം ഉദ്യോഗസ്ഥർക്കു പരിശീലനം നല്കുകയും ചെയ്തു.
ജാഗ്രതാസമിതി, ജൻഡർ റിസോഴ്സ് സെന്റർ തുടങ്ങിയവയുടെ പ്രവർത്തനം സജീവമാക്കാനുള്ള പിന്തുണ പഞ്ചായത്തുകൾക്കു നല്കി. കൈപ്പുസ്തകങ്ങൾ രചിക്കുകയും പരിശീലനപരിപാടികൾ നടത്തുകയും ചെയ്തു. സഖിയുടെതന്നെ വിവിധ പദ്ധതികളുടെ നിർവഹണം പഞ്ചായത്തുകൾവഴി തന്നെയാണു നടപ്പിലാക്കിയത്.
2008-ലെ പ്രളയത്തിനുശേഷം ബിൽ ഗേറ്റ്സ് - മിലൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ പാർപ്പിട – ഉപജീവന സഹായപ്രവർത്തനങ്ങൾക്കുള്ള ഏജൻസിയായി തെരഞ്ഞെടുത്തതു സഖിയെയാണ്. ഈ പ്രളയാനന്തരപുനർനിർമ്മാണപ്രവർത്തനങ്ങൾ പൂർണ്ണമായും പഞ്ചായത്തുകളുമായി ചേർന്നാണു നടത്തിയത്.
കൗമാരജീവിത നൈപുണ്യവികസന (life skill education) പരിപാടികൾ ഇതിൽ പ്രധാനപ്പെട്ടതാണ്. യുവതലമുറയുമായി സംവദിക്കുകയും അവരുടെ ആശയങ്ങളെയും ചിന്തകളെയും യുക്തിപൂർവ്വം രൂപപ്പെടുത്താൻ സഹായിക്കുകയും ചെയ്യുന്ന ഒരു പങ്കാളിത്തപഠന-പരിശീലനസഹായിയാണ് ഏലിയാമ്മ രചിച്ച ‘വിരിയുന്ന മുകുളങ്ങൾ’ എന്ന ഗ്രന്ഥം. സഖി തയ്യാറാക്കിയ ജൻഡർപരിശീലനമാനുവൽ, കൗമാരവിദ്യാഭ്യാസമാനുവൽ തുടങ്ങിയവയും ഈ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ സഹായകരമാണ്.