ഡോ. സി. രാമകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
ഡോ. സി. രാമകൃഷ്ണനെ പലരും സിആർ എന്നു പറഞ്ഞാൽ മാത്രമേ തിരിച്ചറിയൂ. കാസർഗോഡ് ജില്ലയിൽ പിലിക്കോട്ടുകാരനായ രാമകൃഷ്ണൻമാഷ് അദ്ധ്യാപകർക്കും സുഹൃത്തുകൾക്കും സിആർമാഷാണ്. ജനകീയാസൂത്രണപ്രസ്ഥാനത്തിൽ സംസ്ഥാന ഫാക്കൽറ്റി അംഗം ആയിരുന്നു; കീ റിസോഴ്സ് പേഴ്സണും. വിദ്യാഭ്യാസം, ശുചിത്വം തുടങ്ങിയ പഠനകൈപ്പുസ്തകങ്ങൾ തയ്യാറാക്കുന്നതിൽ ഊടും പാവും പോലെ സിആർ നിറഞ്ഞുനിന്നു. സംസ്ഥാന-ജില്ലാതലപരിശീലനങ്ങളിലും കൂടിയിരുപ്പുകളിലുമെല്ലാം മാത്രം വ്യാപരിച്ചിരുന്ന വിദഗ്ദ്ധൻ ആയിരുന്നില്ല അദ്ദേഹം. തന്റെ സ്വന്തം പഞ്ചായത്തായ പിലിക്കോട്ടെ പ്രാദേശികാസൂത്രണത്തിലും സജീവമായി പ്രവർത്തിച്ചു.
സമ്പൂർണസാക്ഷരതായജ്ഞത്തിൽ കാസർഗോഡ് ജില്ലയിൽ പരിശീലനത്തിന്റെ ചുമതലയുള്ള കോർഡിനേറ്റർ ആയിരുന്നു. പിഎൽഡിപി പ്രൊജക്ടിൽ സംസ്ഥാനതല കോർ ടീമിൽ പ്രവർത്തിക്കുമ്പോഴും പിലിക്കോട്ടെ നിർവ്വഹണച്ചുമതല സിആറിനായിരുന്നു. ജനകീയാസൂത്രണത്തിൽ പിലിക്കോട് ശ്രദ്ധ നേടിയത് സമ്പൂർണ്ണശുചിത്വപദവി നേടിയതോടെയാണ്. പലയിടത്തും ചർച്ചചെയ്തുകൊണ്ടിരുന്ന കാര്യം ഒരിടത്തു ചെയ്തുകാണിച്ചു. രാജ്യത്തെ ആദ്യ സമ്പൂർണ്ണശുചിത്വപഞ്ചായത്താക്കി മാറ്റുന്നതിനുള്ള പ്രവർത്തനങ്ങളിൽ പഞ്ചായത്തുപ്രസിഡന്റ് ഗോവിന്ദേട്ടനോടൊപ്പം സാങ്കേതികകാര്യങ്ങളിലും സംഘാടനത്തിലും രാമകൃഷ്ണന്റെ സജീവനേതൃത്വം ഉണ്ടായിരുന്നു.
പിന്നീട് പിലിക്കോട് പഞ്ചായത്തിനെ സമ്പൂർണ്ണ ഊർജ്ജസുരക്ഷാപഞ്ചായത്ത് ആക്കാനായി എനർജി മാനേജ്മെന്റ് സെന്ററിന്റെ സഹായത്തോടെ ഊർജ്ജയാനം, ഫിലമെന്റുരഹിതഗ്രാമം എന്നീ മാതൃകാപദ്ധതികൾ നടപ്പാക്കുന്നതിലും സിആറിന്റെ നേതൃത്വം എടുത്തുപറയേണ്ടതാണ്. ഈ കാര്യങ്ങളിലെല്ലാം ജനപ്രതിനിധികൾക്കും രാഷ്ട്രീയനേതൃത്വത്തിനും ആവശ്യമായ സാങ്കേതിക-സംഘാടനസഹായം നല്കുന്ന വേറിട്ടൊരു ശൈലിയാണു രാമകൃഷ്ണനുള്ളത്.
കൃത്യമായി പറഞ്ഞാൽ സിആറിന്റെ പ്രവർത്തനമണ്ഡലം പൊതുവിദ്യാഭ്യാസമാണ്. അദ്ധ്യാപകനായിരുന്ന അദ്ദേഹം കാസർഗോഡ് ജില്ലയിലെ തായന്നൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽനിന്നു പ്രിൻസിപ്പലായാണു വിരമിച്ചത്. ശാസ്ത്രസാഹിത്യപരിഷത്തിന്റെ ആഭിമുഖ്യത്തിൽ 1995 അവസാനം ഡോ. അശോക് മിത്ര ചെയർമാനായി വളരെ പ്രഗത്ഭരായ വിദ്യാഭ്യാസവിദഗ്ദ്ധരുടെ ഒരു ജനകീയവിദ്യഭ്യാസക്കമ്മിഷൻ രൂപവത്ക്കരിച്ചു. കമ്മിഷനംഗങ്ങളെ പരിചയപ്പെടുത്തുന്നില്ല. പക്ഷെ, അവരെ സഹായിക്കാൻ രൂപവത്ക്കരിച്ച സെക്രട്ടേറിയറ്റിലെ അംഗങ്ങളുടെ പേരു വായിക്കുമ്പോൾ എത്ര ഗൗരവമായ പ്രവർത്തനമാണ് ഈ കമ്മിഷൻ നടത്തിയതെന്നു മനസ്സിലാകും: ഡോ. എം. പി. പരമേശ്വരൻ, സി. പി. നാരായണൻ, ഡോ. ആർ. വി. ജി. മേനോൻ, ഒ. എം. ശങ്കരൻ, ഡോ. കെ. എൻ ഗണേഷ്. സി. രാമകൃഷ്ണൻ സെക്രട്ടേറിയറ്റിലെ പൂർണ്ണസമയപ്രവർത്തകൻ ആയിരുന്നു.
എം. എ. ബേബി വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ അദ്ദേഹത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു സിആർ. പ്രൊഫ. സി. രവീന്ദ്രനാഥ് വിദ്യാഭ്യാസമന്ത്രി ആയിരുന്നപ്പോൾ സംഘടിപ്പിച്ച പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞത്തിന്റെ സംസ്ഥാനടീമിന്റെ ഭാഗമായി പ്രവർത്തിച്ചിരുന്നു. ഒന്നാം പിണറായി സർക്കാർ രൂപവത്ക്കരിച്ച ഡോ. ഖാദർ കമ്മറ്റിയിലെ അംഗമായിരുന്നു. എസ്‌സിഇആർറ്റി തുടങ്ങിയ വിദ്യാഭ്യാസസ്ഥാപനങ്ങളിലെ നയരൂപവത്ക്കരണചർച്ചകളിലും പ്രവർത്തനങ്ങളിലും സജീവമാണ്.
സമ്പൂർണസാക്ഷരതായജ്ഞത്തിനുശേഷം ജില്ലാക്കൗൺസിലുകൾ നിലവിൽ വന്നപ്പോൾ കാസർഗോഡ് ഡയറ്റിന്റെ അക്കാദമികസഹായത്തോടെ നടപ്പാക്കിയ അക്ഷരപ്പുലരി പദ്ധതിയിലെയും രാമകൃഷ്ണന്റെ സജീവപങ്കാളിത്തം എടുത്തു പറയേണ്ടതുണ്ട്. ക്ലാസുമുറികളിൽ അക്ഷരജ്ഞാനം കിട്ടാതെ കഴിയുന്ന കുട്ടികളെ കണ്ടെത്തി അക്ഷരജ്ഞാനം നല്കുന്ന ഈ പ്രവർത്തനം വിദ്യാഭ്യാസമേഖലയിൽ ബോധനതന്ത്രം രൂപപ്പെടുത്തുന്നതിൽ വലിയ പങ്കു വഹിച്ച പദ്ധതിയാണ്. സി. കൃഷ്ണൻ നായർ കണ്ണൂർ ജില്ലാക്കൗൺസിൽ പ്രസിഡന്റായിരുന്ന ഈ കാലയളവിൽ ശിവപുരം സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങളുടെ തുടർച്ചയായി നടന്ന മടിക്കൈ പഠനോത്സവം - സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങൾക്കും സിആറിന്റെ സജീവനേതൃത്വം ഉണ്ടായിരുന്നു.
ഭാരത് ഗ്യാൻ വിജ്ഞാൻ സമിതി(ബിജിവിഎസ്)യുടെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നടന്നുവന്ന വിദ്യാഭ്യാസപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കാനായി 2002-മുതൽ 2006-വരെ ദില്ലി കേന്ദ്രീകരിച്ചും സിആർ പ്രവർത്തിച്ചിരുന്നു.
തന്റെ വിപുലമായ വിദ്യാഭ്യാസാനുഭവങ്ങളും അറിവുകളും അക്കാദമിക്കായി ക്രോഡീകരിക്കാനുള്ള പരിശ്രമമായിരുന്നു സിആറിന്റെ കേരള വിദ്യാഭ്യാസചരിത്രത്തെ ആസ്പദമാക്കിയുള്ള ഡോക്ടറൽ പ്രബന്ധം. എൻസിഇആർടിയുടെ ഭോപ്പാൽ റീജിയണൽ വിദ്യാഭ്യാസകേന്ദ്രത്തിൽ 2003-ൽ രജിസ്റ്റർ ചെയ്തു. അവിടെ മൂന്നുവർഷത്തോളം ചെലവഴിക്കുകയും ചെയ്തു. എങ്കിലും 2010-വരെ വേണ്ടിവന്നു പ്രബന്ധം സമർപ്പിക്കാൻ.
പരിഷത്തിന്റെ ജനറൽ സെക്രട്ടറി ആയിരുന്നു. അദ്ധ്യാപകനായിരുന്നപ്പോൾ കെജിടിഎയിലും പിന്നീട് കെഎസ്‌റ്റിഎയിലും സജീവമായിരുന്നു. ഇപ്പോൾ ബിജിവിഎസിന്റെ അഖിലേന്ത്യാപ്രസിഡന്റായി പ്രവർത്തിക്കുന്നു.