കെ. ജി. ഗിരീഷ് കുമാർ
ലഘു ജീവചരിത്രം (Biography)
1996-ൽ പെരുവെമ്പ് കൃഷിയോഫീസർക്ക് മുകളിൽനിന്ന് ഒരു താക്കീതുകത്തു ലഭിച്ചു. അദ്ദേഹത്തിന്റെ തെറ്റ് ഇതായിരുന്നു: അവിടുത്തെ നെൽക്കർഷകർ വിളവെടുപ്പുകാലത്തു മില്ലുകാരിൽനിന്നു നേരിടുന്ന ചൂഷണം ഒഴിവാക്കാനായി പാടശേഖരസമിതികളെ വിളിച്ചുചേർത്തു നിരവധി കൂടിയാലോചനകൾ നടത്തി. കൃഷിക്കാരുടെ നിർദ്ദേശങ്ങൾ കണക്കിലെടുത്ത് കർഷകരെ സംഘടിപ്പിച്ച് ഒരു നെല്ലുസംഭരണ-വിപണനസൊസൈറ്റി രൂപവത്ക്കരിക്കാനുള്ള പ്രൊപോസൽ തയ്യാറാക്കി അംഗീകാരത്തിനും അനുമതിക്കുമായി മുകളിലേക്ക് അയച്ചുകൊടുത്തു. മാസങ്ങൾക്കുശേഷം, താഴെത്തട്ടിൽനിന്നല്ല പദ്ധതികൾ ഉണ്ടാക്കേണ്ടത് എന്നും ഇത്തരം പ്രവണതകൾ ആശാസ്യമല്ല എന്നുമുള്ള താക്കീതുകത്താണു ലഭിച്ചത്. തുടർന്നു സ്ഥലംമാറ്റവും.
ഭാഗ്യത്തിനു സ്വന്തം ജില്ലയായ തിരുവനന്തപുരത്തേക്കായിരുന്നു മാറ്റം. അങ്ങനെയാണു കുന്നത്തുകാൽ പഞ്ചായത്തിൽ കെ. ജി. ഗിരീഷ് കുമാർ കൃഷി ഓഫീസറായി എത്തിയത്. 1988-ൽ വെള്ളായണി കാർഷികകോളെജിൽനിന്നു ബിരുദവും 1990-ൽ ബിരുദാനന്തരബിരുദവും നേടിയ ഗിരീഷിന് 1992-ലാണു കൃഷിവകുപ്പിൽ നിയമനം ലഭിച്ചത്. അനുഭവസമ്പത്തും അറിവും സ്ഥിരോത്സാഹവും ഗിരീഷിന് ഏറെയുണ്ടായിരുന്നു.
നൂതനചിന്തകളോടു സഹകരിക്കാൻ തൽപ്പരരായ ഭരണസമിതി, സുരേഷ്, രവികുമാർ തുടങ്ങിയ ഒട്ടനവധി പ്രാദേശികസന്നദ്ധപ്രവർത്തകർ, ആനാവൂർ നാഗപ്പൻ എന്ന നേതാവ്, എല്ലാവരും ചേർന്നപ്പോൾ താഴെത്തട്ടിൽനിന്നു നൂതനമായൊരു കാർഷികപദ്ധതി രൂപംകൊണ്ടു. 1980-കളിൽ കുന്നത്തുകാലിൽ 315 ഹെക്ടർ ഉണ്ടായിരുന്ന നെൽവയലുകൾ എട്ടു ഹെക്ടറായി ചുരുങ്ങിയിരുന്നു. ഇടവിളക്കൃഷികളൊന്നും ചെയ്യാതെ പുരിയടം തരിശ്ശായി. ഇതു നാളികേരോൽപ്പാദനത്തെയും സാരമായി ബാധിച്ചു. പരമ്പരാഗത ജലസേചനസമ്പ്രദായം തകർന്നു. കർഷകത്തൊഴിലാളികൾ മറ്റു മേഖലകളിലേക്കു ചേക്കേറി. കൃഷിച്ചെലവുമേറി. കൃഷിയിൽ താൽപ്പര്യം കുറഞ്ഞു. ഇത്തരമൊരു സ്ഥിതിവിശേഷത്തിലാണ് പാരമ്പര്യ സബ്സിഡിവിതരണപരിപാടിയിൽനിന്നു വ്യത്യസ്തമായ ഒരു പദ്ധതിയെക്കുറിച്ചു ജനകീയാസൂത്രണത്തിൽ ചിന്തിച്ചത്.
1998 ജൂണിൽ കർഷകത്തൊഴിൽസേന രൂപവത്ക്കരിച്ചു. എല്ലാവരുമായി വിപുലമായ ചർച്ചകൾക്കുശേഷമാണു നിയമാവലിക്കു രൂപം നല്കിയത്. കുന്നത്തുകാൽ കർഷകത്തൊഴിലാളിസമിതി രജിസ്റ്ററും ചെയ്തു. തൊഴിൽസേനയെക്കുറിച്ചു വ്യാപകമായ പ്രചാരണങ്ങൾ നടത്തി. 600 അപേക്ഷ ലഭിച്ചു. അവയ്ക്കു മാർക്കിട്ട് 125 പേരെ തെരഞ്ഞെടുത്തു. ഇവർക്കു തീവ്രപരിശീലനവും ബോധവൽക്കരണവും നല്കി. കൃഷിയുപകരണങ്ങളും യന്ത്രങ്ങളും പഞ്ചായത്തു നല്കി. തിരിച്ചറിയിൽക്കാർഡും കൊടുത്തു.
വാർഡുകൾതോറും കർഷകസഹായസമിതികളും രൂപവത്ക്കരിച്ചു. കർഷക പ്രതിനിധികളും ജനപ്രതിനിധികളും തൊഴിൽസേനയുടെ പ്രതിനിധികളും അടങ്ങുന്നതായിരുന്നു ഈ സമിതികൾ. കർഷകർ എന്തു സഹായത്തിനും ഈ സമിതികളെ സമീപിച്ച് അപേക്ഷ നല്കിയാൽ മതിയാകും. കർഷകത്തൊഴിലാളികളും കൃഷിക്കാരും ഈ സമിതികളുടെ നടത്തിപ്പിനായി ചെറിയൊരു വിഹിതം നല്കാൻ ബാദ്ധ്യസ്ഥരായി. ഇവ ഓരോന്നും വാർഡുതല മിനി കൃഷിഭവനുകളായി പ്രവർത്തിച്ചു.
പഞ്ചായത്തിന്റെ എല്ലാ കാർഷികപരിപാടികളും ഈ സംവിധാനം വഴിയാണു നടപ്പാക്കിയത്. സബ്സിഡി കൃഷിക്കാർക്കു വിതരണം ചെയ്യുന്നതിനുപകരം തൊഴിൽസേനയ്ക്കാണു നല്കുക. കൃഷിക്കാർ ഗുണഭോക്തൃവിഹിതം അടച്ചുകഴിഞ്ഞാൽ തൊഴിൽസേന അവരുടെ പറമ്പിൽ വേല ചെയ്തു പ്രൊജക്റ്റ് നടപ്പാക്കിക്കൊടുക്കും. തൊഴിൽസേനാംഗങ്ങൾക്കു മാസത്തിൽ 20 ദിവസമെങ്കിലും തൊഴിൽ ഉറപ്പു നല്കാൻ പഞ്ചായത്തിന്റെ മരാമത്തുപണികൾ പലതും തൊഴിൽസേനയെയാണു ചുമതലപ്പെടുത്തിയത്. ഇതിൽ ഏറ്റവും വലുത് 1.2 കോടി രൂപ വരുന്ന സമ്പൂർണ്ണപാർപ്പിടനിർമ്മാണപദ്ധതി തൊഴിൽസേനവഴി നടപ്പാക്കിയതാണ്. തൊഴിൽസേന തരിശുഭൂമിയിലും കൃഷിയിറക്കി.
വളരെ വലിയ നേട്ടമാണു കാർഷികമേഖലയ്ക്ക് ഇതുവഴി ഉണ്ടായത്. യന്ത്രവുംമറ്റും ഉപയോഗിച്ചതുകൊണ്ട് കൃഷിച്ചെലവിൽ 30-40 ശതമാനംവരെ കുറവുവരുത്താൻ കഴിഞ്ഞു. ആർ. ഹേലി, അന്ന് അസിസ്റ്റന്റ് ഡയറക്റ്ററായിരുന്ന എസ്. മോഹൻ, കെജിഒഎ നേതാവായിരുന്ന കെ. ശിവകുമാർ തുടങ്ങി ഒട്ടേറെ കാർഷികവിദഗ്ദ്ധർ ഈ നൂതനപരീക്ഷണം വിജയിപ്പിക്കുന്നതിൽ പങ്കാളികളായി. കുന്നത്തുകാൽമാതൃക പ്രചരിപ്പിക്കാൻ പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി വിപുലമായ സെമിനാർ നടത്തി. ഈ സെമിനാറിലാണ് ലേബർബാങ്ക് എന്ന മാതൃകയിലേക്കു മാറുന്നതിനുള്ള ധാരണയിൽ എത്തുന്നത്.
എന്നാൽ, മഞ്ചേരിയീ എന്നപോലെതന്നെ കുന്നത്തുകാലിലെ അനുഭവവും പുതിയ ഭരണസമിതിയുടെ കീഴിൽ മുന്നോട്ടു കൊണ്ടുപോകാനായില്ല. ആ ദുരനുഭവം പരിശോധിക്കാൻ ഈ സന്ദർഭം ഉപയോഗിക്കുന്നില്ല. കുന്നത്തുകാലിൽനിന്നു 2002-ൽ ഗിരീഷിനെ സ്ഥലം മാറ്റിയതോടെ തകർച്ച പൂർണ്ണമായി.
2002-ൽ കാർഷികകയറ്റുമതിമേഖലാപ്രൊജക്ടിന്റെ തിരുവനന്തപുരം ജില്ലാ ഓഫീസർ ആയായിരുന്നു പുതിയ നിയമനം. 2004-ൽ ഗിരീഷ് ശൂന്യവേതനാവധിയിൽ പ്രവേശിക്കുകയും ‘പ്രൊവിൻസ് അഗ്രി സിസ്റ്റം’ എന്ന സ്ഥാപനത്തിന്റെ സ്ഥാപക എക്സിക്യൂട്ടീവ് ഡയറക്റ്റർ ആകുകയും ചെയ്തു. നൈപുണിപരിശീലനങ്ങൾ നടത്തുകയും കാർഷിക കൺസൾട്ടൻസിസേവനങ്ങൾ നല്കുകയുമാണു സ്ഥാപനത്തിൻെറ മുഖ്യപ്രവർത്തനങ്ങൾ. നിരവധി സർക്കാർവകുപ്പുകളുടെയും ദേശീയ നൈപുണിവികസനകോർപ്പറേഷൻ, കാർഷിക സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യ എന്നിവയുടെയും അംഗീകൃതയേജൻസിയാണ് ഈ സ്ഥാപനം. 2020-വരെ നന്നായി നടന്നുവെങ്കിലും കോവിഡ് വന്നതോടെ നൈപുണ്യപ്രൊജക്ടുകൾ നിർത്തലാക്കേണ്ടിവന്നു.