യു. കലാനാഥൻ
ലഘു ജീവചരിത്രം (Biography)
യു. കലാനാഥനെ കേരളം അറിയുക യുക്തിവാദിസംഘത്തിന്റെ നേതാവായിട്ടാണ്. എന്നാൽ വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്തിനെ ലോകശ്രദ്ധയിൽ അടയാളപ്പെടുത്തിയ പഞ്ചായത്തുപ്രസിഡന്റ് എന്ന നിലയിലാണ് എനിക്കു പരിചയം. ജനകീയാസൂത്രണത്തിൽ അദ്ദേഹം കേവലം പഠിതാവായിരുന്നില്ല. പല പരിശീലനങ്ങളിലും ഗ്രൂപ്പുചർച്ചകളുടെയുംമറ്റും നേതൃത്വം ഏറ്റെടുക്കുന്ന അദ്ധ്യാപകൻകൂടി ആയിരുന്നു.
ഒരു ഭാഗം കടലാലും രണ്ടുഭാഗം പുഴയാലും ചുറ്റപ്പെട്ട വള്ളിക്കുന്നിന്റെ തെക്കുകിഴക്കുഭാഗം ജലസമൃദ്ധിയിൽ സമ്പന്നമെങ്കിലും കാർഷികപ്രവർത്തനത്തിനു പൂർണ്ണമായും ഉപയോഗിക്കുവാൻ കഴിഞ്ഞിരുന്നില്ല. ഈ വിഷയം അദ്ദേഹം സമഗ്രമായി പഠിച്ചു. വർഷകാലത്തു വെള്ളപ്പൊക്കം കാരണം കൃഷിക്കാർക്കു കൃഷിയിറക്കാൻ കഴിഞ്ഞിരുന്നില്ല. പാടത്തിന്റെ നടുവിലൂടെ കടന്നുപോകുന്ന ‘കാട്ടുങ്ങൽ’ എന്ന തോടിന്റെ ആഴവും വീതിയും കുറഞ്ഞ് അടഞ്ഞുപോയതായിരുന്നു പ്രശ്നത്തിനു കാരണം. ഇതുമൂലം, വെള്ളത്തിന്റെ പുഴയിലേക്കുള്ള ഒഴുക്ക് അടഞ്ഞു. സർക്കാരിന്റെ സഹായത്തിനു കാത്തിരുന്നില്ല. പ്രാദേശികമായി ഈ പ്രശ്നം പരിഹരിക്കാനുള്ള മാർഗങ്ങൾ തേടിയാണ് അദ്ദേഹത്തിന്റെ തലച്ചോറു പുകഞ്ഞത്. അങ്ങനെ ‘കാട്ടുങ്ങൽ തോട് ജനകീയപദ്ധതി’ രൂപം കൊണ്ടു.
‘പദ്ധതി’യുടെ നടത്തിപ്പിനായി ജനകീയസന്നദ്ധസമിതികൾ രൂപവത്ക്കരിച്ചു. തോടിന്റെ വീതിയും ആഴവും കൂട്ടുവാൻ പ്രത്യേക സ്ഥലം തിട്ടപ്പെടുത്തി വിവിധ വളണ്ടിയർഗ്രൂപ്പിനു നല്കി. 1997 മാർച്ച് 30-നു രാവിലെ ആരംഭിച്ച പ്രവൃത്തി 2422 സന്നദ്ധപ്രവർത്തകരുടെ ആറുമണിക്കൂർ സന്നദ്ധപരിശ്രമംകൊണ്ടു ലക്ഷ്യം കണ്ടു. പാടത്തു കെട്ടിനിന്ന വെള്ളം തോടിലൂടെ ഒഴുകി. നീരൊഴുക്കു ശക്തിപ്പെട്ടു. പ്രസ്തുത പദ്ധതിയുടെ ഫലമായി രണ്ടു ഗുണം ഉണ്ടായി. ഒന്ന്, അധികജലം കെട്ടിനിന്ന ഭാഗത്തെ വെള്ളക്കെട്ട് ഒഴിവായി എല്ലാക്കാലത്തും കൃഷിക്കു പര്യാപ്തമായി. രണ്ട്, വെള്ളം കിട്ടാതിരുന്ന 250 ഏക്കർ സ്ഥലം പുതിയതായി വെള്ളമെത്തി കൃഷിയോഗ്യമായി. വമ്പിച്ച ഈ ജനകീയപദ്ധതി പിന്നീടു നിരവധി പഠനങ്ങൾക്കു വിഷയം ആവുകയുണ്ടായി. ഹിമാലയ പബ്ലിക്കേഷൻ പ്രസിദ്ധീകരിച്ച ‘‘ Decentralised Administration and Participatory Planning in Kerala " എന്ന പുസ്തകത്തിൽ ജോസ് ജോർജ് ഇതു വ്യക്തമായി വിശദീകരിക്കുന്നുണ്ട്.
ഊർജ്ജസംരക്ഷണരംഗത്തു കേരളം ഇപ്പോൾ നടപ്പിലാക്കിവരുന്ന ഊർജ്ജസംരക്ഷണപദ്ധതിക്കു തുടക്കമിട്ടത് അദ്ദേഹമായിരുന്നുവെന്നു നിസ്സംശയം പറയാം. 1998 ജൂൺ 8-നു തുടക്കമിട്ട ആ പദ്ധതിയുടെ സന്ദേശം "ഊർജ്ജ സംരക്ഷണം എന്നാൽ ഊർജ്ജോൽപ്പാദനം തന്നെ" ആണെന്നാണ്. ഈ പദ്ധതിയുടെ ഭാഗമായി 3004 വീടുകളിലും 300 കടകളിലുമായി 7500 സിഎഫ്എൽ ബൾബുകൾ സബ്സിഡിനിരക്കിൽ വിതരണം ചെയ്തു. ഈ പദ്ധതി പിന്നീടു കെഎസ്ഇബി ഏറ്റെടുക്കുകയും പൊതുസമൂഹം ഊർജ്ജസംരക്ഷണത്തിന്റെ പാഠം ഉൾക്കൊള്ളുകയും ചെയ്തു. പിൽക്കാലത്ത് എൽഇഡി ബൾബുകളുടെ ഉപയോഗത്തിൽ എത്താൻ ഈ പദ്ധതി വഴികാട്ടിയായി. ഇതു പ്രാവർത്തികം ആക്കിയതിനു സംസ്ഥാനഗവൺമെന്റ് 1998-ലെ ഊർജസംരക്ഷണ അവാർഡ് നല്കി അദ്ദേഹത്തെ ആദരിച്ചു.
‘‘വെള്ളം വെള്ളം സർവത്ര; തുള്ളി കുടിക്കാൻ ഇല്ലത്രെ!" എന്ന കോൾറിഡ്ജിന്റെ മഹത്തായ കവിതയെ അന്വർത്ഥമാക്കുന്നത്ര രൂക്ഷമായിരുന്നു വള്ളിക്കുന്നിലെ കുടിവെള്ളക്ഷാമം. മൂന്നുഭാഗവും പുഴയാലും കടലാലും ചുറ്റപ്പെട്ടതെങ്കിലും കുടിവെള്ളക്ഷാമം എക്കാലത്തേയും രൂക്ഷമായ പ്രശ്നങ്ങളിൽ ഒന്നായിരുന്നു. അതിരൂക്ഷമായ കുടിവെള്ളക്ഷാമത്തിന് അതിവേഗമുള്ള പരിഹാരം ജനകീയപദ്ധതി ആണെന്ന കാഴ്ചപ്പാട് അദ്ദേഹം മുന്നോട്ടുവെച്ചു. കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളിൽ ജനങ്ങളെ സംഘടിപ്പിച്ചു ‘ജനകീയ കുടിവെള്ളപ്പദ്ധതികൾ’ ആരംഭിച്ചു. ഇങ്ങനെയുള്ള 26 സ്വയംഭരണകുടിവെള്ളപ്പദ്ധതികളിലൂടെ പ്രശ്നത്തിന് ഒരു പരിധിവരെ പരിഹാരം കണ്ടു. തുടർന്നും കുടിവെള്ളം എത്താത്ത ഭാഗങ്ങളിൽ ഇതിന്റെ വലിയ രൂപമായ ‘ജലനിധി’ ആരംഭിച്ചു പ്രശ്നത്തിനു പരിഹാരം കാണുകയും ചെയ്തു. ദീർഘവീക്ഷണമുള്ള ഒരു കർമ്മയോഗിക്കു മാത്രമേ ഇങ്ങിനെ കഴിയൂവെന്ന് എടുത്തു പറയേണ്ടതില്ലല്ലോ.
ജനകീയസന്നദ്ധപ്രവർത്തനങ്ങളുടെ സർഗ്ഗവസന്തങ്ങളുടെ കാലഘട്ടമാണ് അദ്ദേഹം വള്ളിക്കുന്ന് പഞ്ചായത്തുപ്രസിഡന്റ് ആയിരിക്കുമ്പോൾ പൂത്തുലഞ്ഞത്. മത്സ്യത്തൊഴിലാളികൾകു ബോട്ട് അടുപ്പിക്കാൻ ബോട്ടുജെട്ടിയുടെ നിർമ്മാണം 953 പേരടങ്ങിയ സന്നദ്ധസേന ആറു മണിക്കൂർകൊണ്ടു പൂർത്തീകരിച്ചു. ഇതേ മാതൃകയിൽ 600 സന്നദ്ധപ്രവർത്തകർ 1998 മാർച്ച് 22-നു മലയാറ്റിൽ തോടിന്റെ വീതിയും ആഴവും കൂട്ടി 400 ഏക്കർ ഭൂമികൂടി കൃഷിയോഗ്യമാക്കി. ഇത്തരത്തിലുള്ള ഏറ്റവും വലിയ ജനകീയകർമപദ്ധതി 1998 ഏപ്രിൽ 4-നു നടത്തിയ ‘കുണ്ടംപാടം ജലസേചനപദ്ധതി’ ആണ്. ഇതിൽ 3000 സന്നദ്ധപ്രവർത്തകർ പങ്കെടുത്തു. അവർ 1525 മീറ്ററിൽ തോട് വിപുലീകരിക്കുകയും 500 മീറ്ററിൽ പുതിയ പുതിയ തോടു നിർമ്മിക്കും ചെയ്തു.
അദ്ദേഹം നേതൃത്വം നല്കിയ ബൃഹത്തായ ജനകീയപദ്ധതികൾ മാത്രമേ ഇവിടെ രേഖപ്പെടുത്തിയിട്ടുള്ളു. കടലുണ്ടി അഴിമുഖത്തെ പക്ഷിസങ്കേതവും പ്രകൃതിസംരക്ഷണവും ടൂറിസംവികസനവും ജനകീയാസൂത്രണകാലത്ത് അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങൾ ആയിരുന്നു. എണ്ണമറ്റ സംവാദങ്ങൾ, ലേഖനങ്ങൾ, പ്രസംഗങ്ങൾ എന്നിവയിലൂടെ കേരളത്തിലെ വൈജ്ഞാനിക-സംസ്കാരികചക്രവാളങ്ങളിൽ സ്വർണ്ണപ്രഭ പടർത്തിയ ബഹുമുഖപ്രതിഭയെ ആദരവോടെ മാത്രമേ നോക്കിക്കാണാൻ കഴിയൂ.