ആർ. അജിത് കുമാർ
ലഘു ജീവചരിത്രം (Biography)
തദ്ദേശഭരണസ്ഥാപനങ്ങളുടെ പ്രൊജക്ടുകൾ തയ്യാറാക്കുന്നഘട്ടം. പദ്ധതിപരിശോധനയ്ക്കുള്ള വിദഗ്ദ്ധസമിതികളെ കണ്ടെത്തി വിന്യസിക്കാനുള്ള തയ്യാറെടുപ്പു നടക്കുന്നു. ഈ സന്നിഗ്ദ്ധഘട്ടത്തിലാണ് അഞ്ചൽ ബ്ലോക്ക് കോർഡിനേറ്ററായിരുന്ന പ്രദീപ്കുമാറിനെ സ്കൂൾ മാനേജ്മെന്റ് തിരിച്ചുവിളിക്കുന്നത്. എട്ടു പഞ്ചായത്തുകളുള്ള അഞ്ചൽ ബ്ലോക്കിന് അടിയന്തരമായി ഒരു കോർഡിനേറ്ററെ നല്കിയേപറ്റൂ. സാധാരണഗതിയിൽ മനമോഹനോ ജഗജീവനോ ആണ് ഇത്തരം അന്വേഷണങ്ങൾ നടത്തുക. അങ്ങനെ മനമോഹനാണ് കരവാളൂർ ഗ്രാമപ്പഞ്ചായത്ത് ഡിആർപിയും സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിലെ ഉദ്യോഗസ്ഥനുമായ ആർ. അജിത് കുമാറിനെ കണ്ടെത്തിയത്.
കോർഡിനേറ്റർ ചുമതലയെടുത്ത അജിത് വളരെവേഗം ബ്ലോക്കിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും സുഹൃത്തായി. അതുകൊണ്ട് ബിഎൽഇസി അംഗങ്ങൾക്കു പ്രവർത്തനസൗകര്യങ്ങൾ ഇല്ലാത്തതിനെക്കുറിച്ചു പരാതിയൊന്നും പ്ലാനിങ് ബോർഡിൽ വരാത്ത ചുരുക്കം ചില ബ്ലോക്കുകളിൽ ഒന്നായി അഞ്ചൽ.
ഏറ്റവും നല്ല അനുഭവം എന്തെന്നു ചോദിച്ചാൽ അജിത്തിനു വലിയ തപ്പലൊന്നും ഇല്ല - കരവാളൂർ പിഎച്ച്സിയുടെ നിർമ്മാണം. അവിടെവച്ച് ചെറുപ്പക്കാരനായ ഷാഹിർ ഷായെന്ന ഡോക്ടറോടൊപ്പം പ്രവർത്തിച്ച അനുഭവം. ആ ബന്ധം പിന്നെ മുറിഞ്ഞിട്ടില്ല. പുനലൂർ താലൂക്ക് ആശുപത്രിയിലൂടെ ഇന്നും തുടരുന്നു.
കരവാളൂർ പിഎച്ച്സി വാടകക്കെട്ടിടത്തിലാണു പ്രവർത്തിച്ചിരുന്നത്. പ്ലാൻ ഫണ്ടിൽനിന്ന് 1.25 ലക്ഷം രൂപ ചെലവാക്കി 50 സെന്റ് സ്ഥലം വാങ്ങി. കൃത്യമായ രേഖകൾ ഇല്ലാതിരുന്ന ഈ പ്ലോട്ടിലെ 13 സെന്റ് നാട്ടുകാർ സംഭാവനയിട്ടു വാങ്ങിനല്കി. കൊല്ലം നിർമ്മിതികേന്ദ്രം തയ്യാറാക്കിയ പ്ലാൻ പ്രകാരം 10.4 ലക്ഷം രൂപയായിരുന്നു എസ്റ്റിമേറ്റ്. ബ്ലോക്ക്-ഗ്രാമപ്പഞ്ചായത്തുകളും സംയുക്തമായി പ്രൊജക്റ്റ് ഏറ്റെടുത്തു. ഷാഹിർ ഷാ ആരോഗ്യവകുപ്പിൽനിന്ന് ഒരു വിഹിതവും ഉറപ്പുവരുത്തി.
ഗുണഭോക്തൃസമിതിയുടെ കൺവീനർ സിപിഐ(എം) ലോക്കൽ സെക്രട്ടറി, ചെയർപേഴ്സൺ സിപിഐ ലോക്കൽ സെക്രട്ടറി, ട്രഷറർ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, ഷാഹിർ ഷാ നിർവ്വഹണോദ്യോഗസ്ഥൻ.
ഒപി ടിക്കറ്റ് എടുക്കാനും ഓഫീസ് ഉപയോഗത്തിനുമുള്ള മുറി, ഡോക്ടേഴ്സ് റൂം, ഇൻജക്‌ഷൻ റൂം, എച്ച്ഐ റൂം, 10 ബെഡ്ഡുകൾ ഇടാവുന്ന ഹാൾ, രോഗികൾക്കും ജീവനക്കാർക്കുമുള്ള ടോയ്‌ലെറ്റുകൾ, രോഗികൾക്കുള്ള വെയ്റ്റിങ് ഏരിയ എന്നീ സൗകര്യങ്ങൾ അടങ്ങുന്ന കെട്ടിടം ഒന്നരവർഷംകൊണ്ടു പണി പൂർത്തിയാക്കി. എസ്റ്റിമേറ്റിനുപരിയായി സിമന്റിട്ട തറയ്ക്കു പകരം മൊസെയ്‌ക് ഇട്ടു. എല്ലാ മുറിയിലും ഹാളിലും ഫാൻ ഉൾപ്പെടെ ഇട്ടു പൂർത്തീകരിച്ച കെട്ടിടം നിർമ്മിക്കാൻ 9.05 ലക്ഷം രൂപ മാത്രമേ ചെലവഴിക്കേണ്ടിവന്നുള്ളൂ എന്നതായിരുന്നു സവിശേഷത. പിന്നീട് ഈ ആശുപത്രി സംസ്ഥാനത്തെ ഏറ്റവും നല്ല പിഎച്ച്സിക്കുള്ള നാല് അവാർഡുകൾ തുടർച്ചയായി വാങ്ങി.
ജനകീയാസൂത്രണത്തിന്റെ അവസാനംവരെ അജിത്ത് അഞ്ചൽ കോർഡിനേറ്ററായി തുടർന്നു. പക്ഷെ, സെല്ലിലെ ഏതാണ്ട് ഒരംഗംപോലെ ആയിരുന്നു. ഒരിക്കൽ പരിശീലനക്ലാസെടുക്കാൻ അജിത്തിനെ ചുമതലപ്പെടുത്തി ഞാൻ സ്ഥലംവിട്ടു. ഞാൻ തയ്യാറാക്കിയ ഓവർഹെഡ്ഡ് ഷീറ്റ് നോക്കി പഠിപ്പിച്ചുകൊള്ളാൻ പറഞ്ഞു മനമോഹനും വേറെ വഴിക്കു പോയി. പിന്നെ ജഗജീവനാണു ട്യൂട്ടറായത്. ഇതായിരുന്നു ആദ്യത്തെ ക്ലാസ്. ക്രമേണ നല്ലൊരു അദ്ധ്യാപകനായി മാറി. വലിയ വാഗ്ധോരണിയൊന്നും ഇല്ല. ലളിതമായി, സ്വരം ഉയർത്താതെ, കാര്യങ്ങൾ പറഞ്ഞുപോവുക. അവതരണത്തിന്റെ സൗഹൃദംകൊണ്ടു പഠിതാക്കളെ ആകർഷിക്കും.
ജനകീയാസൂത്രണം കഴിഞ്ഞപ്പോൾ വിജയാനന്ദ് മുൻകൈയെടുത്ത് പത്തനംതിട്ടയിൽ അക്ഷയയുടെ ചുമതല നല്കി. എന്നാൽ അധികം താമസിയാതെ മാരാരിക്കുളം പ്രൊജക്റ്റ് ടീമിലേക്കു ചേർന്നു. എസ്ആർജി അംഗം, കില ഫാക്കൽറ്റി ഒക്കെ ആയി പ്രവർത്തിച്ചിട്ടുണ്ട്. വിഎസ്‌സർക്കാരിന്റെ കാലത്തു പൂർണ്ണസമയം ഊർജ്ജമിഷനിലെ സംഘാടകനും പരിശീലകനുമായി പ്രവർത്തിച്ചു. യുഡിഎഫ് ഭരണകാലത്താണ് ആലപ്പുഴ ശുചിത്വപരിപാടി ആരംഭിച്ചത്. ലീവെടുത്തും അല്ലാതെയും ആ അഞ്ചുവർഷക്കാലം ഈ പരിപാടിയിൽ അജിത്ത് മുഴുകി. തുടർന്ന്, കഴിഞ്ഞ സർക്കാരിൽ എന്റെ സ്റ്റാഫിൽ അംഗമായി. ഇപ്പോൾ പുസ്തകരൂപത്തിൽ ആകുന്ന ഈ ഫേസ്‌ബുക്‌പരമ്പരയുടെ ദൈനംദിനയേകോപനം അജിത്താണു ചെയ്യുന്നത്.
അജിത്തിനു മറ്റുള്ളവരെ കൂട്ടിയിണക്കി കൊണ്ടുപോകാനുള്ള വലിയ കഴിവുണ്ട്. കൂടെ പ്രവർത്തിച്ചവരുമായുള്ള ബന്ധങ്ങൾ സജീവമായി നിലനിർത്തും. ശുചിത്വപരിപാടിയിലേക്കും ആലപ്പുഴയിലെ മറ്റു കാമ്പയിൻ പ്രവർത്തനങ്ങളിലേക്കും പലരെയും വിളിച്ചുവരുത്തിയിരുന്നത് അജിത്താണ്. ജനകീയാസൂത്രണപ്രവർത്തകരുമായി ഏറ്റവും കൂടുതൽ വ്യക്തിബന്ധമുള്ളതു മനമോഹനും ജഗജീവനുമാണ്. അതുകഴിഞ്ഞാൽ അജിത്തിനാണ് ആ സ്ഥാനം.