ഇ. പി. രത്നാകരൻ
ലഘു ജീവചരിത്രം (Biography)
മാരാരിക്കുളത്ത് എനിക്ക് ഒരു അപരനുണ്ടായിരുന്നു - ഇ. പി. രത്നാകരൻ. 2001-ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ പ്രവർത്തനത്തിനു വന്നതാണ്. ഞാൻ ചെല്ലാത്ത സ്ഥലങ്ങളിൽ എന്നെ കണ്ടെന്നുംമറ്റും പലരും പറഞ്ഞ് അറിഞ്ഞാണു ഞാൻ അപരനെ തെരയാൻ തുടങ്ങിയത്. അന്വേഷണം ഇ. പി. രത്നാകരനിലാണു ചെന്നുനിന്നത്. 2001-ൽ ഏതാനും മാസംകൊണ്ട് മണ്ഡലം മുഴുവൻ കുടുംബശ്രീ സംഘടിപ്പിക്കാൻ തീരുമാനിച്ചപ്പോൾ പലജില്ലകളിൽനിന്നായി വന്ന സന്നദ്ധപ്രവർത്തകരിൽ ഇ. പി. രത്നാകരനും ഉണ്ടായിരുന്നു.
മാരാരിക്കുളം വടക്കു പഞ്ചായത്തിലെ ഒരു കുടുംബശ്രീയോഗത്തിൽ രത്നാകരൻ പോയി. സെക്രട്ടറി സ്വാഗതം പറയുകയാണ്. ബഹുമാനപ്പെട്ട എംഎൽഎയെത്തന്നെ പരിപാടിയിൽ കിട്ടിയതിലെ സന്തോഷം അദ്ദേഹം പങ്കുവച്ചു. താൻ എംഎൽഎ അല്ല, രത്നാകരനാണ് എന്നു പറഞ്ഞിട്ടൊന്നും അയൽക്കൂട്ടക്കാർ സമ്മതിച്ചില്ല. ഞങ്ങളെ കളിപ്പിക്കേണ്ട എന്നായി പ്രതികരണം. ഇടുക്കിയിൽനിന്നുള്ള സണ്ണിക്കായിരുന്നു നോർത്ത് ചുമതല. അദ്ദേഹമാണ് രത്നാകരനെ ആ പരിപാടിയിൽ പങ്കെടുപ്പിച്ചത്. കാര്യങ്ങൾ വ്യക്തമാക്കാൻ സണ്ണി ഇടപെടേണ്ടി വന്നു.
ആലപ്പുഴമണ്ഡലത്തിലെ ശുചിത്വപരിപാടിയിലും പിന്നീടു തിരുവനന്തപുരം നഗരസഭയിലെ ശുചിത്വപരിപാടിയിലും രത്നാകരൻ പങ്കെടുത്തിട്ടുണ്ട്. ഇന്നും മാരാരിക്കുളത്തെ സൗഹൃദങ്ങൾ സജീവമായി നിലനിർത്തുന്ന രത്നാകരൻ എനിക്കൊരു വിസ്മയമാണ്.
കമ്മ്യൂണിസ്റ്റുകുടുംബം ആയിരുന്നു രത്നാകരന്റേത്. അതുകൊണ്ട് ഹൈസ്കൂളിൽ കെഎസ്എഫ് പ്രവർത്തകനായി. എസ്എഫ്ഐ രൂപവത്ക്കരിച്ചപ്പോൾ കൂടുതൽ സജീവമായി. ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവുമായി. രത്നാകരൻ ജില്ലാസെക്രട്ടറി ആയിരിക്കുമ്പോഴാണ് 1977-ൽ എസ്എഫ്ഐ കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയനിൽ വിജയിക്കുന്നത്.
ഈ സന്ദർഭത്തിലാണ് 1977-ൽ തിരുവനന്തപുരത്തുവച്ചു ഞാൻ പരിചയപ്പെടുന്നത്. ആർഇസിയിലെ രാജനോടൊപ്പം ഭീകരമായ പൊലീസ്‌മർദ്ദനം എറ്റ ജോസഫ് ചാലി എറണാകുളത്ത് എവിടെയോ ഉണ്ട്. കണ്ടുപിടിക്കാൻ സഹായിക്കുമോ? അമാന്തമൊന്നും കാണിക്കാതെ രത്നാകരനുമൊരുമിച്ച് എറണാകുളത്തേയ്ക്കു തിരിച്ചതും ചാലിയെത്തേടി എറണാകുളത്തു പലയിടത്തും കറങ്ങിയതുമായ കഥ രത്നാകരനാണ് ഓർമ്മിപ്പിച്ചത്.
1982-മുതൽ തലക്കുളത്തൂരിൽ സിപിഐ(എം)ന്റെ പ്രഥമ ലോക്കൽ കമ്മിറ്റി സെക്രട്ടറി ആയിരിക്കുമ്പോഴാണ് 1989-ൽ റവന്യൂവകുപ്പിൽ ഉദ്യോഗസ്ഥനായത്. ജില്ലാക്കൗൺസിലിൽ ജോലി ചെയ്തു. ജില്ലാക്കൗൺസിൽ പിരിച്ചുവിട്ടപ്പോൾ വീണ്ടും കലക്ടറേറ്റിൽ.
സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ കെആർപി ആയി. സാക്ഷരതയും വികസനവും എന്നതായിരുന്നു ഇഷ്ട വിഷയം. 1995-ൽ ഐആർറ്റിസിയിൽ നടന്ന സിഇപി (Citizens Education Programme) പഠനക്യാമ്പിലൂടെ വികസനസങ്കല്പത്തിനു വെളിച്ചവും തെളിച്ചവും നേടാൻകഴിഞ്ഞു.
ജനകീയാസൂത്രണകാലത്തു കെആർപിയും തലക്കുളത്തൂർ പഞ്ചായത്ത് ഡിആർപി കൺവീനറും ചേളന്നൂർ ബ്ലോക്ക് കോ-ഓർഡിനേറ്ററുമായി പ്രവർത്തിച്ചു. ഒരു പ്രധാനപരിശീലനകേന്ദ്രം കോഴിക്കോട് ആയിരുന്നു. ഇടതടവില്ലാത്ത ഈ പരിശീലനങ്ങളുടെ സൗകര്യങ്ങൾ ഒരുക്കാൻ കോഴിക്കോട്ടെ പ്രവർത്തകർ വഹിച്ചിട്ടുള്ള ത്യാഗം ചെറുതല്ല.
ഒരിക്കൽ ടാഗോർ സെന്ററിനറി ഹാളിൽനിന്നു പ്രതിനിധികളെ താമസസ്ഥലത്തേക്കു കൊണ്ടുപോകേണ്ട ചുമതല രത്നാകരനായിരുന്നു. കൈലിയും തലയിൽ കെട്ടുമായി നിന്നിരുന്ന രത്നാകരനോടു കുറച്ചു പ്രതിനിധികൾ വണ്ടി വൈകിയതിനോ മറ്റോ കയർത്തു. ബസ് ക്ലീനറാണെന്നാണു കരുതിയത്. രത്നാകരന് അന്നും ഇന്നും തിരിച്ചു കയർക്കുന്ന സ്വഭാവമില്ല. പിറ്റേന്നു ക്ലാസ് എടുക്കുന്ന അദ്ധ്യാപകന്റെ വേഷത്തിൽ കണ്ടപ്പോൾ അവർക്കുണ്ടായ അമ്പരപ്പ് ചെറുതായിരുന്നില്ല.
വിശേഷാൽ ഗ്രാമസഭകളുടെ പഞ്ചായത്തുതലവിളംബരജാഥയിൽ എല്ലാ രാഷ്ട്രീയപ്പാർട്ടിനേതാക്കളും പ്രവർത്തകരും പഞ്ചായത്തുഭരണസമിതിയുടെ നേതൃത്വത്തിൽ അണിനിരന്നു.
ജനാധികാരകലാജാഥ പുരുഷു കാക്കൂർ എന്ന കലാകാരന്റെ നേതൃത്വത്തിൽ ബ്ലോക്കിലെ എല്ലാ പഞ്ചായത്തിലും പര്യടനം നടത്തി. റോഡിൽ അല്ല, വിശേഷാൽ തയ്യാറാക്കിയ വേദികളിൽ ആയിരുന്നു പരിപാടികൾ. ജാഥയുടെ പൈലറ്റ് വാഹനം രത്നാകരന്റെ സ്കൂട്ടറായിരുന്നു. ചിലയിടങ്ങളിൽ രത്നാകരനും പാട്ടുകാരനായി. ഗ്രാമസഭാവിജയത്തിൽ ജനാധികാരകലാജാഥ വഹിച്ച പങ്ക് അദ്വിതീയമാണ്.
ഒൻപതാംപദ്ധതിയിൽ വികസനരേഖ തയ്യാറാക്കാൻ നടത്തിയ പ്രവർത്തനം അവിസ്മരണായമായ അനുഭവമായി രത്നാകരൻ ഓർക്കുന്നു. പരിശീലനത്തിൽ നിർദ്ദേശിച്ച എല്ലാ ചിട്ടകളും പാലിച്ചു. മനോഹരമായ പുറംചട്ട, നിശ്ചിതമായ അദ്ധ്യായങ്ങൾ, ആവശ്യമായ വിവരങ്ങൾ എന്നിവകൊണ്ടല്ലാം ശ്രദ്ധേയമായിരുന്നു ആ വികസനരേഖ.
അക്കാലം ഏതാണ്ട് 24 മണിക്കൂറും പഞ്ചായത്ത് ഓഫീസിൽത്തന്നെ. ഓഫീസ് തുറക്കുന്നതും പൂട്ടുന്നതും രത്നാകരൻ! പഞ്ചായത്തോഫീസിന്റെ അനെക്സ് ആയി പ്രവർത്തിച്ച മലബാർ ആർട്സ് കോളെജിൽ രാത്രി 11 - 12 മണിവരെ വികസനരേഖ എഴുത്തും എഡിറ്റിങ്ങും ഒന്നിച്ച്. വികസനരേഖ തയ്യാറാക്കുന്നതിൽ പ്രദീപ് ഉഷസ്സ്, ടി. രാജു, ദേശാഭിമാനിയിലെ പ്രേംനാഥും ഗോപാലകൃഷ്ണനും ഒക്കെ വഹിച്ച പങ്കു നിസ്തുലമാണ്. ഇതിനൊന്നും ഒരു ചായയുടെ ചെലവുപോലും പഞ്ചായത്തിനു വന്നിട്ടില്ല.
വിസ്തരഭയത്താൽ പദ്ധതിനിർവ്വഹണത്തെക്കുറിച്ച് ഇവിടെ എഴുതുന്നില്ല. ഇപ്പോൾ എംഎൽഎ ആയ കാനത്തിൽ ജമീല ആയിരുന്നു പഞ്ചായത്തുപ്രസിഡന്റ്. അവരെക്കുറിച്ച് എഴുതുമ്പോൾ പാക്കവയൽ കൃഷി യോഗ്യമാക്കിയതിനെക്കുറിച്ചെല്ലാം വിശദമായി എഴുതാം.
ജനകീയാസൂത്രണത്തിനുശേഷം ഇന്നുവരെ പലനിലകളിൽ അധികാരവികേന്ദ്രീകരണപ്രവർത്തനങ്ങളിൽ രത്നാകരൻ സജീവമാണ്.
• 10-ാം പദ്ധതി മുതൽ ജില്ലാകോ-ഓർഡിനേറ്റർ
• കിലയുടെ പരിശീലകടീമിലെ അംഗം
• 11-ാം പദ്ധതിയിൽ സ്റ്റേറ്റ് റിസോഴ്സ് ഗ്രൂപ്പ് മെമ്പർ
• കോർപ്പറേഷൻ - ജില്ലാപ്പഞ്ചായത്ത് പദ്ധതിപരിശോധനാടീമായ സംസ്ഥാനതല ടെക്‌നിക്കൽ ഗ്രൂപ്പിന്റെ ഉത്തരമേഖലാചുമതലക്കാരൻ
• ഊർജ്ജസുരക്ഷാമിഷൻ സംസ്ഥാന ഏകോപനസമിതിയംഗവും കോഴിക്കോട് ജില്ലാ ഏകോപനസമിതി ചെയർമാനും
• 12, 13 പദ്ധതിക്കാലത്തു ജനകീയാസൂത്രണം ജില്ലാഫെസിലിറ്റേറ്റർ.
ഈ തിരക്കിനിടയിൽ രത്നാകരന്റെ വ്യക്തിപരമായ ഒട്ടേറെ കാര്യങ്ങൾ നടക്കാ പോയത് എനിക്കറിയാം. സാമ്പത്തികനഷ്ടങ്ങളും ഉണ്ടായിട്ടുണ്ട്. അതിലൊന്നും പരിഭവമില്ലാതെ അഭിമാനത്തോടെ ഇഷ്ടമുള്ള കർമ്മം ചെയ്തു രത്നാകരൻ മുന്നോട്ടു പോകുന്നു.