കെ. ബി. മദനമോഹൻ
ലഘു ജീവചരിത്രം (Biography)
വിതുര ജനകീയാസൂത്രണമാർഗദർശീപഞ്ചായത്തുകളിൽ ഒന്നായിരുന്നു. വിതുര പഞ്ചായത്തിന്റെ വിജയത്തിനു പിന്നിലെ ഒരു പ്രധാനഘടകം വളരെ അർപ്പണബോധത്തോടെ ഭരണസമിതിക്കൊപ്പം പ്രവർത്തിക്കാൻ തയ്യാറുള്ള സന്നദ്ധപ്രവർത്തകരുടെ ഒരു ടീമായിരുന്നു. ജി. എസ്. ശ്രീകുമാർ, ഗംഗാധരൻ, രവി ബാലൻ, അശോകൻ, സോമശേഖരൻ ആശാരി, രാധാകൃഷ്ണൻ, അമ്പിളിട്ടീച്ചർ തുടങ്ങി പഞ്ചായത്തുതല ആസൂത്രണസമിതിയായി 15 ഡിആർപിമാരും വാർഡുതല റിസോഴ്സ് പേഴ്സൺസായി 20 എൽആർപിമാരും രാവുംപകലുമില്ലാതെ സജീവമായി പ്രവർത്തിച്ചിരുന്നു. യശഃശരീരനായ അന്നത്തെ പഞ്ചായത്ത് സെക്രട്ടറി കലാധരനെ പ്രത്യേകം ഓർക്കേണ്ടതുണ്ട്. ഈ ടീമിലെ ശ്രീകുമാറിനോടൊപ്പം പ്രധാനി ആയിരുന്നു കെ. ബി. മദനമോഹൻ. അന്നത്തെ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് ആദിവാസിനേതാവ് അപ്പുക്കുട്ടൻ കാണിയെക്കുറിച്ചു വിശദമായ കുറിപ്പ് എഴുതിയിട്ടുള്ളത് മറ്റൊരു വോള്യത്തിൽ വരുന്നുണ്ട്.
മദനമോഹനെ പരിചയമില്ലാത്ത പഞ്ചായത്തുഭാരവാഹികൾ അധികംപേർ ഉണ്ടാവില്ല. കാരണം, കഴിഞ്ഞ പതിനഞ്ചു വർഷത്തിലേറെയായി പഞ്ചായത്ത് അസോസിയേഷന്റെ ഓഫീസിന്റെ മുഖ്യചുമതലക്കാരിൽ ഒരാളാണു മദനമോഹൻ. കെ. നാരായണൻ പ്രസിഡന്റും എസ്. നസറുദ്ദീൻ ജനറൽ സെക്രട്ടറിഉം ആയിരിക്കുമ്പോഴാണ് അസോസിയേഷനിൽ എത്തിയത്.
പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂണിറ്റ് സെക്രട്ടറി ആയതോടെയാണു ശരിക്കുള്ള സാമൂഹികപ്രവർത്തനം ആരംഭിക്കുന്നത്. എൻ. ജഗജീവൻ ആയിരുന്നു വഴികാട്ടി. സാക്ഷരതയിൽ മുഴുവൻസമയം മുഴുകി. പഞ്ചായത്തീരാജ് നിയമം നിലവിൽവന്നപ്പോൾ അതിനെക്കുറിച്ചു ക്ലാസെടുക്കാൻ നിർബ്ബന്ധിതനായതോടെയായിരുന്നു വികേന്ദ്രീകരണത്തെക്കുറിച്ചു കൂടുതൽ പഠിക്കാനും സ്വപ്നം കാണാനും ആരംഭിച്ചത്. സാക്ഷരതാപ്രസ്ഥാനത്തിനുശേഷം പിഎൽഡിപി പ്രവർത്തനങ്ങളിൽ സജീവമായി. ഇതിനുള്ള വേദിയായത് നന്ദിയോടു ഗ്രാമപ്പഞ്ചായത്ത് ആയിരുന്നു.
വിതുര ആയിരുന്നു പ്രധാന ജനകീയാസൂത്രണപ്രവർത്തനവേദി. ഏറ്റവും ഓർമ്മയിൽ തങ്ങുന്നത് അയൽക്കൂട്ടങ്ങളുടെ രൂപവത്ക്കരണമാണ്. 50 വീടിന്റെ അയൽക്കൂട്ടവും അതിനകത്ത് 10 വീടുകളുടെ കുടുംബക്കൂട്ടവും രൂപവത്ക്കരിച്ചിരുന്നു. വിഷയചുമതലക്കാരെ നിശ്ചയിച്ച് അവരെ ചേർത്തു വിവിധവിഷയങ്ങളിൽ പഞ്ചായത്തുതലം വരെയുള്ള കമ്മിറ്റികൾക്ക് 1996-ൽത്തന്നെ രൂപം നല്കിയിരുന്നു. വാർഡുതലത്തിലും പഞ്ചായത്തുതലത്തിലും വികസനസമിതികൾ സജീവമായി പ്രവർത്തിച്ചിരുന്നു.
എല്ലാ അയൽക്കൂട്ടത്തിലും വനിതകളുടെ യൂണിറ്റുകൾ ആരംഭിച്ചു; അവയുടെ ആഭിമുഖ്യത്തിൽ ലഘുസമ്പാദ്യ വായ്പാ പദ്ധതിയും. കണക്കുകൾ നോക്കാൻ പഞ്ചായത്തുതലത്തിൽ ഒരു അക്കൗണ്ട്സ് കമ്മിറ്റിക്കും രൂപം നല്കി. കുടുംബശ്രീ വരുന്നതുവരെ സ്വന്തമായി ഓഫീസും കെട്ടിടവും ഉണ്ടായിരുന്നു. അയൽക്കൂട്ടങ്ങൾക്ക് അധികാരവും ഉത്തരവാദിത്വങ്ങളും നല്കാൻ ഭരണസമിതി തീരുമാനിച്ചത് അയൽക്കൂട്ടങ്ങളിൽ ചർച്ചചെയ്തു പഞ്ചായത്ത് ഉത്തരവാക്കി.
എല്ലാ അയൽക്കൂട്ടങ്ങളിലും 18 വയസ്സുവരെയുള്ള കുട്ടികൾക്കു ബാലവേദി ആരംഭിച്ചു. ബാലവേദിക്കായി പ്രത്യേക അക്കാദമിക് കമ്മിറ്റിക്കും രൂപം നല്കി. എല്ലാവർഷവും ബാലവേദി ക്യാമ്പ്, അങ്കണവാടിക്കുട്ടികളുടെ ക്യാമ്പ്, ശാസ്ത്രം, ഭാഷ, കല, കായികം എന്നിവ പഠിപ്പിക്കാൻ പ്രത്യേകം സംവിധാനങ്ങൾ, പ്രത്യേക കരിക്കുലം എന്നിവ ഉണ്ടായിരുന്നു. കൂടാതെ പഞ്ചായത്തുതലത്തിൽ ഒരു ലൈബ്രറിയും ഉണ്ടായിരുന്നു. സ്കൂൾ അദ്ധ്യാപകർക്കു ഭാഷാ പരിജ്ഞാനം, ശാസ്ത്രജ്ഞാനം എന്നിവയ്ക്കു പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു. അദ്ധ്യാപകബാങ്കും ഉണ്ടായിരുന്നു.
പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങളും ഗുണഭോക്തൃസമിതികളാണു നടത്തിയിരുന്നത്. എത്ര അയൽക്കൂട്ടങ്ങളുടെ പരിധിയിൽപ്പെട്ടതാണോ ആ അയൽക്കൂട്ടങ്ങൾ ഒരുമിച്ചുചേർന്നാണു ഗുണഭോക്തൃസമിതിക്കു രൂപം നല്കിയിരുന്നത്. ദിവസവും കണക്കു പ്രദർശിപ്പിക്കും. വർക്ക് തീർന്നാൽ മൊത്തം കണക്കും പ്രവർത്തനങ്ങളും അവതരിപ്പിക്കും, ആ റിപ്പോർട്ട് സോഷ്യൽ ഓഡിറ്റ് ടീം ഓഡിറ്റ് ചെയ്യും.
ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ മാനദണ്ഡങ്ങളും അച്ചടിച്ച് അയൽക്കൂട്ടങ്ങൾക്കു നല്കും. അവർ അതു ഗുണഭോക്താക്കൾക്കു നല്കി പൂരിപ്പിച്ച്, ശേഖരിച്ച്, വാർഡുവികസനസമിതിക്കു നല്കും. അവർ ക്രോഡീകരിച്ച്, മാർക്കിട്ട്, ലിസ്റ്റ് പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങൾ കേട്ടു പരിഹരിച്ചശേഷം പഞ്ചായത്തുവികസനസമിതിക്കു നല്കും. അവർ പഞ്ചായത്തുതലമുൻഗണനാലിസ്റ്റ് തയ്യാറാക്കും. ഇതുവീണ്ടും ഗ്രാമസഭ പരിശോധിച്ച് അംഗീകരിക്കും.
എല്ലാ വാർഡിലും 1997-ൽത്തന്നെ ഗ്രാമസഭയോഫീസുകൾ സജീവമായിരുന്നു. 1998-ൽത്തന്നെ വിതുര പഞ്ചായത്തോഫീസിൽ ഹെൽപ്പ് ഡെസ്കും ആരംഭിച്ചിരുന്നു.
ക്യാപ്ഡെക്കിൽ ചേർന്നതോടെ മദനമോഹന്റെ പ്രവർത്തനക്യാൻവാസ് വിപുലമായി. ക്യാപ്ഡെക്കിന്റെ ഭാഗമായി ഒട്ടേറെ മാതൃകാപ്രവർത്തനങ്ങളിൽ പങ്കാളിയാകാൻകഴിഞ്ഞു. അതിൽ ഏറ്റവും പ്രധാനം ‘സേവ’യുമായി ചേർന്നു ജാഗ്രതാസമിതി രൂപവത്ക്കരിക്കാൻ നടത്തിയ പ്രവർത്തനമാണ്. പിൽക്കാലത്ത് അതിന്റെ അടിസ്ഥാനത്തിൽ ജാഗ്രതാസമിതിക്കു പ്രവർത്തനമാനുവൽ തയ്യാറാക്കാൻ വനിതാക്കമ്മിഷനെ സഹായിക്കാനും പഞ്ചായത്തുകളിൽ ജാഗ്രതാസമിതികൾ തുടങ്ങുന്നതു സംസ്ഥാനതലത്തിൽ ഏകോപിപ്പിക്കാനുമുള്ള അവസരം ലഭിച്ചു.
നാലുവർഷം കില ആസ്ഥാനമാക്കിയാണു ക്യാപ്ഡെക് പ്രവർത്തിച്ചത്. ഇതു കിലയിലെ പ്രവർത്തനങ്ങളുമായി സജീവമായി ഇടപെടാൻ അവസരമൊരുക്കി. ഗ്രാമപ്പഞ്ചായത്ത് അസോസിയേഷനെ ശാക്തീകരിക്കാൻ ക്യാപ്ഡെക് സുപ്രധാനപങ്കു വഹിച്ചു. അങ്ങനെയാണ് മദനമോഹൻ പഞ്ചായത്ത് അസോസിയേഷനിൽ എത്തിയത്. അസോസിയേഷന്റെ നേതൃത്വത്തിൽ പഞ്ചായത്തിൽ ആക്‌ഷൻ റിസേർച്ച്, വികസനഗൈഡ്, കാർഷികകർമ്മസേന രൂപവത്ക്കരണം എന്നിവ ഏറ്റെടുത്തു. വിവിധതലത്തിൽ ചർച്ചകൾ നടത്തി വിദഗ്ദ്ധരുടെ സഹായത്തോടെ മെമ്മോറാണ്ടം തയ്യാറാക്കി 12, 13, 14, 15 കേന്ദ്രധനകാര്യക്കമ്മിഷനുകൾക്കും കേരളത്തിലെ ആറു ധനകാര്യക്കമ്മിഷനുകൾക്കും സമർപ്പിച്ചു.
ഇത്തരത്തിൽ അധികാരവികേന്ദ്രീകരണം ആരംഭിച്ച നാൾമുതൽ ഇന്നുവരെ ഇടവേളയില്ലാതെ മുകൾത്തട്ടിലും ഫീൽഡിലും ഒരുപോലെ പ്രവർത്തിക്കാൻ അവസരം മദനമോഹനു ലഭിച്ചു.