പി. പി. ബാലൻ
ലഘു ജീവചരിത്രം (Biography)
അമേരിക്കയിലെ പുരോഗമനസാഹിത്യമാസികയായ ‘Z’(സെഡ്)-ൽ ചപ്പാരപ്പടവിലെ തേറണ്ടിക്കടവിൽ നിർമ്മിച്ച ജനകീയപാലം കവർ സ്റ്റോറിയായി വന്നത് ഞങ്ങളെ അത്ഭുതപ്പെടുത്തി. പഞ്ചായത്തുപ്രസിഡന്റ് പി. പി. ബാലനെ ജനകീയാസൂത്രണത്തിൽ ഏറ്റവും അറിയപ്പെടുന്ന പ്രസിഡന്റുമാരിൽ ഒരാളായും അത് ഉയർത്തി.
തേറണ്ടിക്കടവിൽ പാലത്തിനായി നിവേദനങ്ങൾ കൊടുത്തു വേഴാമ്പലിനെപ്പോലെ കാത്തിരിക്കുകയായിരുന്നു നാട്ടുകാർ. അപ്പോഴാണു ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഭാഗമായി പുനരർപ്പണദിനത്തിന് ഓരോ പഞ്ചായത്തിലും ഓരോ സന്നദ്ധപ്രവർത്തനം ആസൂത്രണം ചെയ്യാൻ തീരുമാനിച്ചത്. ചിരകാലാഭിലാഷമായ പാലം പണിഞ്ഞാൽ എന്തെന്ന ചിന്ത 2-ാം വാർഡുകാർക്കിടയിൽ ഉയർന്നു. ഒരാൾപ്പൊക്കമുള്ള നദിയിൽ നാടൻസാങ്കേതികവിദ്യയിലൂടെ തെങ്ങിൻകാലുകൾ നാട്ടി 82.5 മീറ്റർ നീളത്തിൽ പാലം പടുത്തുയർത്തി. നദിയുടെ ആഴം ശരാശരി 2.5 മീറ്റർ. മരമെല്ലാം സൗജന്യം. ആബാലവൃദ്ധം ജനങ്ങളും ശ്രമദാനത്തിന് ഇറങ്ങി. നവംബർ 1-നു തുടങ്ങിയ അദ്ധ്വാനം 24 ദിവസം ഇടതടവില്ലാതെ തുടർന്നു. 402 പേർ പങ്കാളികളായി. ഒരുലക്ഷം രൂപയുടെ സന്നദ്ധപ്രവർത്തനം. എല്ലാ ചെലവും സന്നദ്ധപ്രവർത്തനവും സംഭാവനയും. അങ്ങനെയാണ് ഈ പാലം ചരിത്രത്തിൽ സ്ഥാനംപിടിച്ചത്.
ജനകീയപാലം തീർന്നപ്പോൾ പുതിയൊരാശയം, പുഴയിലേക്കുള്ള ഉപ്പുവെള്ളം നദിയിൽ തടയണ കെട്ടി തടഞ്ഞാലെന്ത്? ജനകീയപാലത്തിനു രണ്ടുകിലോമീറ്റർ മാറി മണൽച്ചാക്കു നിരത്തി പുതിയൊരു തടയണ. 105 മീറ്റർ നീളം. 4-5 മീറ്റർ ഉയരം. തടയണയുടെ മുകളിൽ 1.5 മീറ്റർ വീതിയിൽ നടപ്പാത. 1500 പൂഴിച്ചാക്കുകൾ. അവയെ ബലപ്പെടുത്താൻ തെങ്ങ്, പന കുറ്റികൾ. അധികവെള്ളം ഒഴുകാൻ കുഴലുകൾ. മൂവായിരത്തിലധികം സന്നദ്ധപ്രവർത്തകരുടെ അദ്ധ്വാനം. മൊത്തം എസ്റ്റിമേറ്റ് രണ്ടുലക്ഷത്തിലധികം രൂപ. പഞ്ചായത്തിൽനിന്നുള്ള ചെലവ് വെറും 5,000 രൂപ.
ജനകീയാസൂത്രണത്തിന്റെ ഭാഗമായി ചപ്പാരപ്പടവുഗ്രാമപ്പഞ്ചായത്തിൽ ഇതുപോലെ നിരവധി ജനകീയസംരംഭങ്ങൾ ഉണ്ടായി. എരുവാട്ടിയിലെ മുന്നൂറുകുളത്തു തീർത്ത മൈക്രോ ഹൈഡൽ പദ്ധതി, ഒടുവള്ളിത്തട്ട് ജനകീയ ബസ് സ്റ്റാൻഡ്, തടിക്കടവിലെ ജനകീയ കുടിവെള്ളപ്പദ്ധതികൾ, ബയോഡൈവേഴ്സിറ്റി രജിസ്റ്റർ, 12-ാം മൈൽ ജൈവവൈവിദ്ധ്യകേന്ദ്രം, വ്യവഹാരരഹിതപഞ്ചായത്ത് തുടങ്ങിയ ഒട്ടേറെ നൂതനപദ്ധതികൾ.
ഇവ സന്ദർശിക്കാൻ നിരവധി ആളുകൾ എത്തിയിരുന്നു. പടിഞ്ഞാറ് ദക്ഷിണാഫ്രിക്കയിൽനിന്നും കിഴക്ക് ജപ്പാനിൽനിന്നും തെക്ക് ശ്രീലങ്കയിൽനിന്നും വടക്ക് നേപ്പാളിൽനിന്നും എത്തിയവരിൽ ഉന്നതോദ്യോഗസ്ഥരും ജനപ്രതിനിധികളുമായിരുന്നു അധികവും. പങ്കാളിത്തപഠനപരമ്പരയിൽപ്പെടുത്തി ജനകീയപാലത്തെയും തടയണയേയും ആസ്പദമാക്കി രണ്ടു ദിവസത്തെ ശില്പശാല ചപ്പാരപ്പടവിൽ സംഘടിപ്പിക്കുകയുണ്ടായി. കണ്ണൂർ ജില്ലയിലെ മലയോരഗ്രാമപ്പഞ്ചായത്തായ ചപ്പാരപ്പടവ് അങ്ങനെ രാജ്യത്തും വിദേശങ്ങളിലും അറിയപ്പെട്ടു.
മികച്ച പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫി ചപ്പാരപ്പടവിനു ലഭിച്ചു. അക്കാലത്ത് ഒരു പ്രമുഖപത്രം മുഖപ്രസംഗം എഴുതിയത് ഇങ്ങനെ ഒരു തലക്കെട്ടോടെ ആയിരുന്നു - ‘ചപ്പാരപ്പടവിനു രാജ്യാന്തരപ്രശസ്തിയും ഔദ്യോഗികാംഗീകാരവും’. അക്ഷരാർത്ഥത്തിൽ അവാർഡ് ലഭിച്ച ദിവസം പഞ്ചായത്തിലെങ്ങും ഉത്സവാന്തരീക്ഷമായിരുന്നു. യുഡിഎഫിനായിരുന്നു പഞ്ചായത്തിന്റെ നേതൃത്വം. കക്ഷിരാഷ്ട്രീയത്തിനതീതമായി ഉണ്ടായിരുന്ന ജനകീയകൂട്ടായ്മയുടെ ഫലമായിരുന്നു നേട്ടങ്ങൾ.
ജനകീയാസൂത്രണത്തിൽ ലഭിച്ച വലിയ അംഗീകാരം കോളെജ് അദ്ധ്യാപകനായിരുന്ന പി. പി. ബാലനെ 2002-ൽ കിലയുടെ ഡയറക്റ്റർ സ്ഥാനത്തേയ്ക്ക് ഉയർത്തി. 2008-ൽ ചണ്ഡിഗഢിലെ ക്രിഡ് (CRRID) ഡയറക്റ്ററായി ചുമതലയേറ്റു. 2011-ൽ വീണ്ടും അദ്ദേഹം കിലയുടെ ഡയറക്റ്ററായി. ജനകീയാസൂത്രണത്തിന്റെ മുഴുവൻ പൈതൃകവും കിലയിലേക്കു മാറ്റപ്പെട്ടിരുന്നതുകൊണ്ട് കില അന്തർദേശീയമായിത്തന്നെ കേരളത്തെക്കുറിച്ച് അറിയാനും പഠിക്കാനുമുള്ള മുഴുവൻ പേരുടെയും ശ്രദ്ധാകേന്ദ്രമായി.
2007-ൽ ക്രിഡിന്റെ ഡയറക്റ്ററെന്ന നിലയിൽ കേന്ദ്രഗ്രാമവികസനവകുപ്പുമായി ബന്ധപ്പെട്ട് ജമ്മു-കശ്മീർ, പഞ്ചാബ്, ഹരിയാന, ഹിമാചൽപ്രദേശ് സംസ്ഥാനങ്ങളിൽ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു. എസ്. എം. വിജയാനന്ദിന്റെ നേതൃത്വത്തിൽ കേരളത്തിൽനിന്ന് ഡോ. ജോയ് ഇളമൺ, ഡോ. ജോസ് ചാത്തുക്കുളം, എൻ. ജഗജീവൻ എന്നിവരും ദേശീയനേതൃത്വത്തിൽ ഒരു ടീമായി പ്രവർത്തിച്ചിരുന്നു.
അന്തർദേശീയമായി ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ട് സമ്മേളനങ്ങളിലും സെമിനാറുകളിലും പങ്കെടുത്ത റെക്കോർഡ് പി. പി. ബാലനായിരിക്കും. രണ്ടു ഗ്രന്ഥങ്ങൾ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-മുതൽ കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയത്തിന്റെ കൺസൾട്ടന്റായി ദില്ലിയിൽ സേവനമനുഷ്ഠിക്കുന്നു.