എൻ. കൃഷ്ണകുട്ടി നായർ
ലഘു ജീവചരിത്രം (Biography)
‘പൂവച്ചൽ ഗാന്ധി’യെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കണ്ടോളൂ. പേര് എൻ. കൃഷ്ണകുട്ടി നായർ. പൂവച്ചൽ ഗവ. ഹൈസ്കൂളിൽ ഗണിതാദ്ധ്യാപകൻ. ഖദറേ ഉടുക്കൂ. ലളിതജീവിതം. അങ്ങനെയാണ്, പണ്ടു സിപിഐ(എം) ലോക്കൽ സെക്രട്ടറി ആയിരുന്നെങ്കിലും, ഗാന്ധിയുടെ പേരു വീണത്.
ലൈബ്രറി പ്രവർത്തനത്തിലൂടെയാണു പൊതുരംഗത്തേക്കു വന്നത്. അദ്ധ്യാപകനായതോടെ പൂർണ്ണപരിഷത്‌പ്രവർത്തകൻ ആയി. അറിയപ്പെടാൻ തുടങ്ങിയത് ഹാലി ധൂമകേതുവിനെ വരവേൽക്കാൻ നടത്തിയ ജ്യോതിശാസ്ത്രക്ലാസുകളോടെ ആണ്. പരിഷത്തിന്റെ ജില്ലാഭാരവാഹിയും സംസ്ഥാനസെക്രട്ടറിയുമായി പ്രവർത്തിച്ചിട്ടുണ്ട്.
സാക്ഷരതമുതൽതന്നെ കൃഷ്ണൻകുട്ടിസാറിനെ എനിക്കറിയാം. നെയ്യാറ്റിൻകര താലൂക്കിലെ അക്ഷരകേരളം പ്രൊജക്റ്റ് ഓഫീസർ ആയിരിക്കുമ്പോൾ ഏകദിനസർവ്വേയിലൂടെ ഓരോ പഞ്ചായത്തിലെയും നിരക്ഷരരെ കണ്ടെത്താൻ നേതൃത്വം കൊടുത്തു. അന്ന് ഏറ്റവും കൂടുതൽ നിരക്ഷരരുണ്ടെന്നു കണ്ടെത്തിയത് കരുങ്കുളം പഞ്ചായത്ത് ആയിരുന്നു. അതുകൊണ്ട്, സാക്ഷരതാപ്രൊജക്ടിന്റെ ജില്ലാതലയുദ്ഘാടനം മന്ത്രി ശിവദാസമേനോൻ നിർവ്വഹിച്ചത് അവിടെ ആണ്.
ജനകീയാസൂത്രണത്തിന്റെ തുടക്കം മുതൽ കെആർപിയായി ആയിരുന്നു. 1996-ൽ ബാർട്ടൺഹില്ലിൽ നടന്ന സംസ്ഥാനതലപരിശീലനത്തെത്തുടർന്നു ജില്ലാതലപരിശീലനങ്ങളുടെ കൺവീനറായി നിശ്ചയിച്ചതു കൃഷ്ണൻകുട്ടിയെയാണ്. അങ്ങനെ ജില്ലയിലെ പരിശീലനക്ലാസുകളിലെല്ലാം പോകുമായിരുന്നെങ്കിലും പൂവച്ചൽ പഞ്ചായത്ത് കേന്ദ്രീകരിച്ചുള്ള സൂക്ഷ്മതലപ്രവർത്തനത്തിനും സമയം കണ്ടെത്തി.
പുതിയ സഹസ്രാബ്ദത്തെ വരവേൽക്കാൻ പൂവച്ചൽ പഞ്ചായത്തിനെ ഒരുക്കിയത് ഒരപൂർവ്വ കണക്കെടുപ്പിലൂടെ ആയിരുന്നു. 1999 ഡിസംബർ 31 അവസാനിക്കുമ്പോൾ പഞ്ചായത്തിൽ എത്ര ജനസംഖ്യ എന്നു കണ്ടെത്തലായിരുന്നു പ്രൊജക്റ്റ്. ഇതു വെറും കണക്കെടുപ്പായിരുന്നില്ല. കണക്ക് എടുക്കാൻ കൃഷ്ണൻകുട്ടിസാറിന്റെ നേതൃത്വത്തിൽ 18 വാർഡുകളിലായി 200 അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിച്ചു. ഓരോ വാർഡിലും വാർഡുമെമ്പറുടെ നേതൃത്വത്തിൽ 10-12 പേർ അടങ്ങുന്ന ഒരു സേനതന്നെ തയ്യാറായി. അയൽക്കൂട്ടത്തിന്റെ നേതൃത്വത്തിൽ അയൽക്കൂട്ടപരിധിയിലെ ജനസംഖ്യ തിട്ടപ്പെടുത്തി. ഓരോ ദിവസവും ഉണ്ടാകുന്ന മരണങ്ങൾ കുറവുചെയ്തും ജനനങ്ങൾ കൂട്ടിച്ചേർത്തും കണക്കുകൾ അപ്ഡേറ്റ് ചെയ്തു.
ഇതു 12 അംഗ ടീം കൃത്യമായി മോണിറ്റർ ചെയ്തുപോന്നു. ഡിസംബർ 31-ന് 12 മണിക്കകം പഞ്ചായത്തിലുണ്ടാകുന്ന ജനനവും മരണവും കൂട്ടിക്കുറച്ച് അന്തിമപ്രഖ്യാപനം 2000 ജനുവരി 1-നു നടത്താനായിരുന്നു പരിപാടി. 49,021 എന്ന ഒരു കണക്ക് ഡിസംബർ 31 അർദ്ധരാത്രി തയ്യാറായെങ്കിലും രാഷ്ട്രപതിയായിരുന്നു ശങ്കർദയാൽ ശർമ്മ മരിച്ചതിന്റെ (1999 ഡിസംബർ 26) ഔദ്യോഗികദുഖാചരണം നിലനിന്നതിനാൽ ജനുവരി 1-ന്റെ പ്രഖ്യാപനം നടന്നില്ല. പക്ഷെ, ഓരോ അയൽക്കൂട്ടവും പടക്കം പൊട്ടിച്ചും മറ്റും സ്വന്തം അയൽക്കൂട്ടക്കണക്കുകൾ വിളിച്ചുപറഞ്ഞു 2000-മാണ്ടിനെ വരവേറ്റു. പിന്നീട്, ജനുവരി 26-ന് അന്നത്തെ എംപികൂടി ആയിരുന്ന വർക്കല രാധാകൃഷ്ണനാണ് ഔദ്യോഗികപ്രഖ്യാപനം നടത്തിയത്.
കുടുംബശ്രീ രൂപവത്ക്കരിച്ചപ്പോൾ റിസോഴ്സ് പേഴ്സണായി. പക്ഷെ, വനിതാ അയൽക്കൂട്ടവും കൃഷ്ണൻകുട്ടിസാറുമായുള്ള ചങ്ങാത്തം ജനകീയാസൂത്രണത്തിനുമുമ്പ് ആരംഭിച്ചിരുന്നു. സമത അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാൻ ഉള്ളൂർ അടക്കമുള്ള പഞ്ചായത്തുകളിൽ പ്രവർത്തിച്ചിരുന്നു. പൂവച്ചൽ പഞ്ചായത്തിലെ മില്ലെനിയം പ്രൊജക്ടിലെ അയൽക്കൂട്ടങ്ങളെയെല്ലാം കുടുംബശ്രീയാക്കി മാറ്റുന്ന പ്രവർത്തനം കൃഷ്ണൻകുട്ടിസാറിന്റെ നേതൃത്വത്തിൽ തുടങ്ങി. 2000 ഓഗസ്റ്റ് 15-ന് 109 വനിതാ അയൽക്കൂട്ടങ്ങളുള്ള കുടുംബശ്രീപ്പഞ്ചായത്തായി പൂവച്ചൽ മാറി.
കുടുംബശ്രീക്ക് ഇന്നത്തെ രൂപത്തിലുള്ള കോമൺ ബൈലോയുടെ കരടു തയ്യാറാക്കിയത് കൃഷ്ണൻകുട്ടി ആണെന്നു പറയാം. ഇതിനായി ടി. എൻ. സീമ അദ്ധ്യക്ഷയായ സമിതിക്കു കുടുംബശ്രീ മിഷൻ രൂപം നല്കിയിരുന്നു. ഈ സമിതിയുടെ പരിഗണനയ്ക്കുവച്ച കരടുബൈലോ തയ്യാറാക്കാനുള്ള കൺസൾട്ടന്റ് കൃഷ്ണൻകുട്ടി ആയിരുന്നു. 2007 ഓഗസ്റ്റിൽ ആദ്യമായി കുടുംബശ്രീ സിഡിഎസിനു പൊതുബൈലോ നിലവിൽവന്നു. പിന്നീട് 2014-ൽ അതു പരിഷ്ക്കരിച്ചപ്പോഴും പരികർമ്മി കൃഷ്ണൻകുട്ടിസാർ തന്നെ. കുടുംബശ്രീയുടെ സംഘടനാപരവും നിയമപരവുമായ കാര്യങ്ങളിൽ ഇത്രയും ക്ലാരിറ്റിയുള്ളവർ അപൂർവ്വമാണ്.
ഞാൻ മാരാരിക്കുളം എംഎൽഎ ആയിരിക്കുമ്പോൾ അവിടുത്തെ പഞ്ചായത്തുകളിൽ കുടുംബശ്രീ അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിക്കാനും അവരുടെ കണക്കുകൾ ചിട്ടപ്പെടുത്താനുമായി ഉണ്ടാക്കിയ, മനമോഹനും അജിത്തും സുകുമാരൻസാറും ഇ. പി. രത്നാകരനും മറ്റും അടങ്ങുന്ന, ടീമിലെ ഒരു പ്രമുഖൻ കൃഷ്ണൻകുട്ടിസാർ ആയിരുന്നു. കുടുംബശ്രീയുമായി ബന്ധപ്പെട്ട ഏതു പരിശീലനത്തിനും അദ്ദേഹം അവിഭാജ്യഘടകം ആയിരുന്നു.
കുടുംബശ്രീയുടെതന്നെ എൻആർഒ മറ്റു സംസ്ഥാനങ്ങളിൽനിന്നു വരുന്നവർക്കു നടത്തുന്ന അപ്രന്റീസ് പ്രോഗ്രാമിൽ സീനിയർ മെന്ററായി പ്രവർത്തിച്ചിരുന്നു. ഇതിനായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളും സന്ദർശിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. കോവിഡോഡുകൂടിയാണ് ഈ അഖിലേന്ത്യാതലപ്രവർത്തനങ്ങൾ അവസാനിപ്പിച്ചത്. അപ്പോഴും ഹരിതകേരളമിഷന്റെ ഭാഗമായി പൂവച്ചൽ പഞ്ചായത്തിലെ ശുചിത്വപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കിവന്നു.
നല്ല അദ്ധ്യാപകൻ, സരസൻ, ചെറുപ്പക്കാരും കുട്ടികളും ഉൾപ്പെടെയുള്ള ടീമുകളുമായി ഒത്തുചേർന്നു പ്രവർത്തിക്കാൻ ഒരു പ്രയാസവുമില്ല. ശ്രദ്ധയേടെ കേൾക്കും, നല്ല മലയാളത്തിൽ എഴുതും, വർത്തമാനം പറയും. ബസിലായാലും ട്രെയിനിലായാലും യാത്ര ചെയ്യാൻ ഒരു മടിയുമില്ല. 1998-ൽ പൂവച്ചൽ ഗവ. എച്ച്എസിൽനിന്ന് അദ്ധ്യാപകനായി റിട്ടയർ ചെയ്തെങ്കിലും 2021-ൽ ഇതെഴുതുമ്പോൾ 79-ാം വയസിലും കുടുംബശ്രീ റിസോഴ്സ് പേഴ്സണായിരുന്നു. ഇപ്പോഴും പരിഷത്തിന്റെ പരിപാടികളിലടക്കം പങ്കെടുക്കും. സജീവം.