പി. വി. രാമകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
അലക്കിത്തേച്ച വടിവൊത്ത ഷർട്ടും മുണ്ടും, അച്ചടിഭാഷ, പറയുന്ന കാര്യങ്ങൾ കൃത്യതയോടെ കേൾവിക്കാരിൽ എത്തിക്കുന്നതിൽ സമർത്ഥൻ, എൻസിപി പ്രവർത്തകനും തികഞ്ഞ ഗാന്ധിയനും - ഇതെല്ലാം ചേർന്നാൽ കൂടാളി പഞ്ചായത്തിലെ പി. വി. രാമകൃഷ്ണനായി. 1996 ഓഗസ്റ്റ് 17ന് ജനകീയാസൂത്രണത്തിന്റെ ഒന്നാംഘട്ടത്തിൽ ജില്ലാതല റിസോഴ്സ് പേഴ്സണായിട്ടാണു ജനകീയാസൂത്രണപ്രസ്ഥാനത്തോടൊപ്പം അണിചേർന്നത്. കണ്ണൂർ ജില്ലയിലെ ഇരിട്ടി ബ്ലോക്കിലെ കൂടാളി, കീഴൂർ-ചാവശ്ശേരി എന്നീ പഞ്ചായത്തുകളുമായി ബന്ധപ്പെട്ടായിരുന്നു പ്രവർത്തനം. അന്നു നടന്നിരുന്ന മിക്ക പരിശീലനത്തിലും പങ്കെടുക്കുമായിരുന്നു. വികസനരേഖ തയ്യാറാക്കൽ, പ്രത്യേക ഗ്രാമസഭ യോഗം ചേരൽ, വികസനപ്രവർത്തനങ്ങളെക്കുറിച്ചുള്ള ചർച്ച, വർക്കിങ് ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾ, പ്രൊജക്റ്റ് തയ്യാറാക്കൽ, പ്രൊജക്റ്റ് ക്ലിനിക്, തുടങ്ങിയവയിലെല്ലാം സജീവസാന്നിദ്ധ്യം.
1996-97-ൽ വാർഷികപദ്ധതി തയ്യാറാക്കിയപ്പോൾ പ്രൊജക്ടുകളുടെ പരിശോധനയ്ക്കും അംഗീകാരത്തിനുമായി ജില്ലാ ആസൂത്രണസമിതിയെ സഹായിക്കാൻ രൂപവത്ക്കരിച്ച വിറ്റിസിയുടെ പ്രവർത്തനത്തിൽ കണ്ണൂർ ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സന്നദ്ധപ്രവർത്തകരും അടങ്ങിയ ഗ്രൂപ്പിനൊപ്പം പ്രവർത്തിച്ച അനുഭവം വളരെ പ്രധാനപ്പെട്ടതും അതോടൊപ്പം ആവേശം പകരുന്നതും ആയിരുന്നുവെന്ന് രാമകൃഷ്ണൻ ഓർക്കുന്നു.
മറ്റൊരനുഭവം വാർഷികപദ്ധതി അംഗീകരിച്ചശേഷമുള്ള ഗുണഭോക്തൃതെരഞ്ഞെടുപ്പിലായിരുന്നു. മലയോരമേഖലയിലെ ഒരു പഞ്ചായത്തിൽ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കാൻ അപേക്ഷ ക്ഷണിച്ചപ്പോൾ ലഭിച്ച അപേക്ഷകൾ സൂക്ഷ്മപരിശോധന നടത്തി ഗുണഭോക്താക്കളുടെ കരടുപട്ടിക തയ്യാറാക്കി ഗ്രാമസഭയിൽ അവതരിപ്പിച്ചു. അവിടത്തെ ഒരു പ്രാഥമികവിദ്യാലയത്തിൽ ആയിരുന്നു ഗ്രാമസഭ സംഘടിപ്പിച്ചിരുന്നത്. നാനൂറിലധികം ആളുകൾ പങ്കെടുത്തിരുന്നു. ജനപ്രതിനിധികളും ആ പ്രദേശത്തെ രാഷ്ട്രീയ, സാമൂഹിക, സാമുദായിക സംഘടനാപ്രവർത്തകരും സന്നിഹിതരായിരുന്നു. യോഗം ഉദ്ഘാടനം ചെയ്തശേഷം പഞ്ചായത്തുപ്രസിഡന്റ് തിരിച്ചുപോയി. പഞ്ചായത്തംഗവും ഉദ്യോഗസ്ഥരും അവർ തയ്യാറാക്കിയ കരടുപട്ടിക സംബന്ധിച്ചു ഗ്രാമസഭാംഗങ്ങളോടു വിശദീകരിച്ചു. ഗ്രാമസഭയുടെ അധികാരങ്ങളും അവകാശങ്ങളും ചുമതലകളും സംബന്ധിച്ചും ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും അധികാരവികേന്ദ്രീകരണത്തിൽ ജനപങ്കാളിത്തത്തിലുള്ള പ്രാധാന്യത്തെക്കുറിച്ചും വിശദീകരിക്കാനുള്ള ചുമതലയാണു രാമകൃഷ്ണന് ഉണ്ടായിരുന്നത്. തുടർന്ന്, പഞ്ചായത്തംഗവും പഞ്ചായത്തിലെ ഉദ്യോഗസ്ഥനും ഗുണഭോക്താക്കളുടെ കരടുപട്ടിക അവതരിപ്പിക്കുകയും ചെയ്തു. ഗ്രാമസഭാംഗങ്ങൾ വ്യാപകമായി പരാതിയുമായി രംഗത്തുവന്നു, കരടുപട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള ഭൂരിഭാഗം ആളുകളും അനർഹരാണെന്നും അർഹരായവരുടെ അപേക്ഷ തള്ളിക്കളഞ്ഞിരിക്കുന്നുവെന്നും ആക്ഷേപം ഉയർന്നു. മാനദണ്ഡങ്ങൾ ലംഘിച്ചാണു പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന് ആരോപിച്ച അവർ ഗ്രാമസഭയിൽത്തന്നെ ഇതു തിരുത്തി അർഹതപ്പെട്ടവരെ മാത്രം ഉൾപ്പെടുത്തി പട്ടിക തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടു. അങ്ങനെ, കരടുപട്ടികയിൽ ഭൂരിഭാഗവും മാറ്റം വരുത്തി അർഹതപ്പെട്ട ആളുകളെ മാത്രം ഉൾപ്പെടുത്തി പുതിയ ഗുണഭോക്തൃപട്ടിക തയ്യാറാക്കി.
തങ്ങൾകൂടി പങ്കെടുത്ത് അപേക്ഷകൾ പരിശോധിച്ച് ഒരു ക്രമക്കേടും ഇല്ലാതെ അർഹരായവരെ തെരഞ്ഞെടുക്കുന്ന ആദ്യാനുഭവമാണ് ഇതെന്ന് അവർ അഭിപ്രായപ്പട്ടു. സുതാര്യത ഉറപ്പാക്കാൻ കഴിയുന്ന സംവിധാനമാണു ജനാധിപത്യ അധികാര വികേന്ദ്രീകരണമെന്നതും ഗ്രാമസഭയിൽ പങ്കെടുക്കേണ്ടത്തിന്റെ ആവശ്യകതയും അവർക്കു ബോദ്ധ്യപ്പെടുകയും ചെയ്തു. ഉച്ചകഴിഞ്ഞു രണ്ടരമണിക്ക് ആരംഭിച്ച ഗ്രാമസഭായോഗം പിരിഞ്ഞത് രാത്രി ഒമ്പതരമണിയോടെ ആയിരുന്നു! ഈ ഗ്രാമസഭയുടെ അനുഭവങ്ങൾ മറ്റു വാർഡുകളിലെ ഗ്രാമസഭകളിൽ പകർത്താൻ ആ പ്രദേശത്തെ ജനങ്ങൾ ജാഗരൂകരായി എന്നതാണ് ഇതിന്റെ അനുഭവപാഠം.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടുകളും പദ്ധതിരേഖയും പരിശോധിക്കാൻ രൂപവത്ക്കരിച്ച വളന്ററി ടെക്‌നിക്കൽ കോർ (VTC) ചില ബ്ലോക്കുകളിൽ തീരെ ദുർബ്ബലമായിരുന്നു. അതിനാൽ, ജില്ലാതലത്തിൽ രൂപവത്ക്കരിച്ച വിറ്റിസി ബ്ലോക്കുകളിൽ സിറ്റിങ് നടത്തിയാണ് ആ ചുമതല നിർവഹിച്ചിരുന്നത്. പ്രൊജക്റ്റുകളുടെ സാങ്കേതികഗുണമേന്മയും സാമ്പത്തികക്ഷമതയും പ്രവർത്തനസംവിധാനവും ധനവിനിയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങളും ഒക്കെ വിശദമായ പരിശോധനയ്ക്കു വിധേയമാക്കിയിരുന്നു. ഗ്രാമപ്പഞ്ചായത്തുകളിലെയും മറ്റു തദ്ദേശഭരണസ്ഥാപനങ്ങളിലെയും പ്രൊജക്റ്റുകളും പദ്ധതിരേഖയും പരിശോധനയ്ക്കു വിധേയമാക്കുമ്പോൾ അവിടങ്ങളിലെ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടുന്ന സംഘം വിറ്റിസിയംഗങ്ങളോടൊപ്പം പങ്കെടുക്കുകയും ചെയ്തു. ഒരു പ്രൊജക്റ്റിന്റെ വിവിധ കാര്യങ്ങൾ വിശദമായി മനസ്സിലാക്കാനും തങ്ങൾ തയ്യാറാക്കിയ പ്രൊജക്റ്റുകളുടെ ന്യൂനതകൾ പരിഹരിച്ചു ജില്ലാ ആസൂത്രണസമിതിക്കു നല്കാനും അതിലൂടെ അവർക്കു കഴിഞ്ഞിട്ടുണ്ട്.
ഇവരോടൊപ്പമുള്ള സഹവാസം രാമകൃഷ്ണനിലെ പരിശീലകനെ നന്നായി പരിപോഷിപ്പിച്ചു. തുടർന്ന്, കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽറ്റി ആയി. കാര്യങ്ങൾ മനസ്സിലാക്കി അവതരിപ്പിക്കാനുള്ള കഴിവും മാന്യമായ പെരുമാറ്റവുമാകാം രാമകൃഷ്ണനെന്ന പരിശീലകന് കഴിഞ്ഞ 20 വർഷമായി കിലയുടെ എക്സ്റ്റൻഷൻ ഫാക്കൽട്ടിയായി തുടരാൻ കരുത്തേകുന്നത്.