കെ. രമ
ലഘു ജീവചരിത്രം (Biography)
പരിശീലനപരിപാടിയുടെ അനുബന്ധമായല്ലാതെ അതിന്റെ ഭാഗമായി കലാപരിപാടി അപൂർവ്വമാണ്. ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷാരംഭത്തിൽ വനിതാജനപ്രതിനിധികളുടെ ജില്ലാതലകൺവെൻഷനുകൾ വിളിച്ചുചേർത്തു. ഭരണരംഗത്തു നവാഗതരായ സ്ത്രീകളുടെ അനുഭവങ്ങളുടെ കൂട്ടായ അവലോകനമായിരുന്നു ലക്ഷ്യം. വനിതാജനപ്രതിനിധികളുടെ ശാക്തീകരണം വനിതാഘടകപദ്ധതിയുടെ മാത്രമല്ല ജനകീയാസൂത്രണത്തിന്റെതന്നെ വിജയത്തിനുള്ള ഉപാധിയായാണു ഞങ്ങൾ കണ്ടത്. ഈ കൺവെൻഷന്റെ ആമുഖമായി ഞാനും ടി. എൻ. സീമയും സംസാരിച്ചുകഴിഞ്ഞാൽ പിന്നെ ‘സുഭദ്രാ മാധവൻ’ എന്ന വനിതാജനപ്രതിനിധിയെക്കുറിച്ചുള്ള 20 മിനിറ്റ് നീളുന്ന നാടകാവതരണമാണ്. ഇതിനുശേഷമാണു വനിതാജനപ്രതിനിധികൾ നാടകാവതരണവുമായി ബന്ധപ്പെടുത്തി തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക. അവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തിൽ നാടകത്തിന്റെ സ്ക്രിപ്റ്റിലും ആവശ്യമായ മാറ്റങ്ങൾ ഞങ്ങൾ വരുത്തിക്കൊണ്ടേയിരുന്നു. നൂതനമായൊരു സംവാദരീതിയായിരുന്നു ഇത്.
നാടകം ആരു തയ്യാറാക്കും? ഐആർറ്റിസിയിലാണ് ആദ്യയോഗം നടന്നത്. തൊട്ടുമുമ്പായിരുന്നു ‘അടുക്കളയിൽനിന്ന് അധികാരത്തിലേക്ക്’ എന്ന കലാജാഥ പരിഷത്ത് സംഘടിപ്പിച്ചത്. അതിന്റെ ക്യാമ്പ് ഡയറക്റ്ററും മദ്ധ്യമേഖലാജാഥയുടെ മാനേജരും കെ. രമയായിരുന്നു. അതുകൊണ്ട് പുതിയ നാടകത്തിന്റെ ചുമതലയും അവരെത്തന്നെ ഏല്പിച്ചു.
ഇതിനായി കുറച്ചു വനിതാപഞ്ചായത്തുപ്രസിഡന്റുമാരുടെ യോഗം കിലയിൽ വിളിച്ചുചേർത്തു. പ്രസിഡന്റുമാർ അവരുടെ അനുഭവങ്ങളും വെല്ലുവിളികളും അവതരിപ്പിച്ചു. ഒരു മുനിസിപ്പൽ ചെയർപേഴ്സൺ ജീവനക്കാരനെതിരെ നടപടിയെടുത്തതിനെത്തുടർന്ന് അവരെക്കുറിച്ച് അപവാദങ്ങൾ നിറച്ച പോസ്റ്ററുകൾ പതിപ്പിച്ച അനുഭവം കണ്ണീരോടെയാണു വിവരിച്ചത്. ഇങ്ങനെ എത്രയോ അനുഭവങ്ങൾ.
രമയും ഒരു ചെറുസംഘവുംകൂടി ഇതിന്റെ അടിസ്ഥാനത്തിൽ സ്ക്രിപ്റ്റ് ഉണ്ടാക്കാൻ തയ്യാറായി. രണ്ടുദിവസം കഴിഞ്ഞിട്ടും സ്ക്രിപ്റ്റ് തയ്യാറായില്ല. കരിവള്ളൂർ മുരളിയെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. അങ്ങനെയാണ് എന്റെയടുത്തു വന്നത്. മുരളിയെ വിളിച്ചു രണ്ടുദിവസത്തെ ക്യാമ്പ് റെഡിയാക്കി. അതോടെ സ്ക്രിപ്റ്റിന്റെയും നാടകത്തിന്റെയും രൂപം മാറി. ‘സുഭദ്രാ മാധവ’ന്റെകൂടെ എം. എം. സജീന്ദ്രന്റെ ‘എല്ലാം നിനക്കറിയാം’, കരിവള്ളൂർ മുരളിയുടെ ‘കന്യാഭൂമി’, എന്നിവകൂടി ഉൾപ്പെടുത്താൻ തീരുമാനമായി. മുൻ പരിഷത്‌ജാഥകളിലെ കലാകാരികളെ ഉൾപ്പെടുത്തി ടീമും സെറ്റ് ചെയ്തു. കെ. രമ, സുദർശനാഭായി, ടി. എൻ. സീമ എന്നിവർ പൂർണ്ണസമയം ജാഥയോടൊപ്പം ഉണ്ടാകും. കൃഷ്ണൻമാഷ് ആയിരുന്നു ജാഥാ മാനേജർ. കാസർഗോഡുനിന്ന് ആയിരുന്നു തുടക്കം. ഇടുക്കിയൊഴികെ എല്ലാജില്ലയിലും ഓരോ ദിവസം. ഇടുക്കിയിൽ 2 ദിവസം. രമയുടെ 9-ഉം 11-ഉം വയസ്സായ മക്കൾ അനശ്വരയും ഐശ്വര്യയും ജാഥാംഗങ്ങളായി ഉണ്ടായിരുന്നു. അവർക്കൊപ്പം രമയ്ക്കും ഇത് അവിസ്മരണീയമായ ദിനങ്ങളായിരുന്നു.
ജനപ്രതിനിധികളുടെ അനുഭവം പങ്കുവയ്ക്കലിനുശേഷം സംശയദൂരീകരണമായിരുന്നു. റ്റിജി, സീമ, പികെആർ, അനിയനുണ്ടെങ്കിൽ അദ്ദേഹവും ആണു മറുപടികൾ പറഞ്ഞിരുന്നത്. ഈ കൺവെൻഷനുകൾ വളരെ ഫലപ്രദമായിരുന്നു.
വന്ന ജനപ്രതിനിധികളിൽ നല്ലൊരുപങ്ക് ‘സുഭദ്രാ മാധവ’നിൽ തങ്ങളെ കണ്ടു. അത് അനുഭവങ്ങൾ പങ്കുവയ്ക്കൽ എളുപ്പമാക്കി. പക്ഷെ, ഒരു വിമർശനം ഉയർന്നു: എല്ലാ എതിർപ്പുകളോടും ഒറ്റയ്ക്കുനിന്നു പോരാടുന്ന വനിതാജനപ്രതിനിധി സാങ്കല്പികം മാത്രമാണ്; ജനപ്രതിനിധി ആയശേഷം കുടുംബത്തിലും മാറ്റങ്ങൾ വന്നു; അവരുടെയും സന്നദ്ധപ്രവർത്തകരുടെയും പിന്തുണയോടെയാണു തങ്ങളെപ്പോലുള്ളവർ വിജയിച്ചുകയറിയത്... പതുക്കെപ്പതുക്കെ ‘സുഭദ്രാ മാധവൻ’ എന്ന കഥാപാത്രത്തിലും ഈ മാറ്റങ്ങൾ പ്രതിഫലിച്ചു.
1987-ലാണു രമ പരിഷത്തിൽ ചേർന്നത്. ‘പ്രകൃതി, സമൂഹം, ശാസ്ത്രം’ എന്ന ക്ലാസ് പല യൂണിറ്റുകളിലും എടുത്തു. മറ്റൊരു ഇഷ്ടവിഷയം ‘സ്ത്രീയും സമൂഹവും’ ആയിരുന്നു. ചാലക്കുടിമേഖലാ വൈസ് പ്രസിഡന്റ്, ജില്ലാവനിതാക്കൺവീനർ, ബാലവേദി കൺവീനർ, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. സംസ്ഥാന ബാലവേദി കൺവീനറായിരുന്ന കാലത്ത് ബാലവേദി ഗാനങ്ങൾ, കളികൾ, ഒറിഗാമി എന്നിവയെക്കുറിച്ചു പുസ്തകങ്ങൾ ഇറക്കാൻ നേതൃത്വം നല്കി. ‘സ്റ്റീഫൻ ഹോക്കിങ്’, ‘ഗാലപ്പഗോസ് ദ്വീപുകളിലെ മായികകാഴ്ചകൾ’, ‘കടലമ്മയുടെ മടിത്തട്ടിൽ’, ‘ജിപ്സികൾ’ എന്നിവയാണു പ്രധാന പുസ്തകങ്ങൾ. രമയും ജീവിതപങ്കാളി പി. കെ. ശിവദാസനും മകൾ കെ. അനശ്വരയും ചേർന്ന് ഇന്ത്യയിലെ 13 വനിതാനേതാക്കളെ പരിചയപ്പെടുത്തുന്ന ‘വൃത്തം ഭേദിച്ച വനിതകൾ’ എന്ന പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഇപ്പോൾ പുകസയിലും പരിഷത്തിലും സജീവമാണ്. ഏറ്റവും അവസാനം ഞാൻ കണ്ടത് അന്നമനട പഞ്ചായത്തിലെ ‘ഗ്രാമദർശനം’ ത്രൈമാസികയുടെ പുനഃപ്രകാശനവേളയിലാണ്. ജനകീയാസൂത്രണത്തിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിദ്ധീകരിച്ചിരുന്ന ഈ ത്രൈമാസിക 25-ാം വാർഷികത്തിൽ വീണ്ടും പ്രസിദ്ധീകരിച്ചു. രമയാണ് എഡിറ്റർ.