മാജിത അബ്ദുൾമജീദ്
ലഘു ജീവചരിത്രം (Biography)
മാജിത അബ്ദുൾമജീദ് ഇപ്പോൾ പൊന്നാനി അടുക്കളവിപ്ലവത്തിനു നടുവിലാണ്. “അടുക്കള ഒഴിവാക്കൂ, അടുക്കള തൊഴിലാക്കൂ” എന്നതാണു മുദ്രാവാക്യം. ജോലിയുള്ള സ്ത്രീയ്ക്ക് അടുക്കള ഇരട്ടിഭാരമാണ്. കുട്ടികളുടെ പരിചരണം തുടങ്ങിയുള്ള ഗൃഹജോലികൾ ഒഴിവാക്കാനാവില്ല. പക്ഷെ, അടുക്കളയും അലക്കും പോലുള്ളവ സ്വമനസ്സാലേ ജോലി ചെയ്യാൻ തയ്യാറുള്ളവരുടെ തൊഴിലാക്കി മാറ്റാം. അവർക്കു തൊഴിൽ. മറ്റു ജോലികളുള്ള സ്ത്രീകൾക്ക് അതിനായി കൂടുതൽ സമയം.
അഭിഭാഷകരായ മാജിത - ഖലിമുദ്ദീൻ, രമേശ് - രാഖി തുടങ്ങിയ ഏതാനും പേരുടെ തലയിൽ ഉദിച്ച ബുദ്ധിയാണിത്. 2020 ജനുവരിയിലാണ് ആരംഭിച്ചത്. സമീപത്തുള്ള സുന്ദരനും പ്രിയയും അടുക്കള നടത്താൻ മുന്നോട്ടുവന്നു. അവർ ആവശ്യപ്പെട്ടതിനേക്കാൾ 50 ശതമാനം കൂടുതൽ തുക ഭക്ഷണച്ചെലവും സർവ്വീസ് ചാർജ്ജുമായി നല്കാൻ തയ്യാറായതോടെ കോമൺ കിച്ചൺ ആരംഭിച്ചു. ഒരുഘട്ടത്തിൽ 38 കുടുംബങ്ങൾവരെ ഈ അടുക്കളയിൽ ചേർന്നു. വാട്സാപ്പ് ഗ്രൂപ്പുവഴി കണക്കുകൾ സുതാര്യമായി വയ്ക്കുന്നു. ആവശ്യങ്ങൾ ചർച്ചചെയ്യുന്നു. എല്ലാ ദിവസവും രാവിലെ കിച്ചണിൽനിന്നു പ്രത്യേക ടിഫിൻ കാരിയറുകളിൽ പ്രാതലും ഉച്ചഭക്ഷണവും എത്തുന്നു. കുടുംബങ്ങളുടെ എണ്ണം കൂടിയപ്പോൾ ഖലീമും മറ്റും പുതിയൊരു അടുക്കള തുടങ്ങി. ഇനിയും പൊന്നാനിയിൽ പുതിയ കിച്ചണുകൾ തുറക്കും.
പൊതുവടുക്കള തൊഴിലെടുക്കുന്ന സ്ത്രീയുടെ ഇരട്ടിജോലിഭാരത്തെക്കുറിച്ച് അടിസ്ഥാനചോദ്യങ്ങൾ ഉയർത്തുകയും ഉത്തരങ്ങൾ തേടുകയും ചെയ്യുന്നു. പൊതുവടുക്കളയിലും സ്ത്രീതന്നെയാണു പാചകമെന്ന വിമർശമുണ്ട്. പക്ഷെ, അവർ അതു തൊഴിലായി സ്വീകരിച്ചിരിക്കുന്നതാണ്. കാണാപ്പണിയല്ല. മാസം ചെലവു കഴിഞ്ഞ് 25,000 – 40,000 രൂപ ലഭിക്കും. മാജിതയെ സംബന്ധിച്ചിടത്തോളം ഇത്തരം ചിന്തകളുടെ തുടക്കം ജനകീയാസൂത്രണത്തിൽനിന്ന് ആണ്. വനിതാ പ്രൊഫഷണലിന്റെ തിരക്ക് അത് അനിവാര്യമാക്കുകയും ചെയ്തു.
കായംകുളം കറ്റാനത്ത് ഒരു യാഥാസ്ഥിതിക മുസ്ലിംകുടുംബത്തിൽ ആയിരുന്നു മാജിത അബ്ദുൾ മജീദിന്റെ ജനനം. മൂന്നു സഹോദരൻമാർക്കു താഴെ ഒരു സഹോദരി എന്ന സ്ഥാനം എല്ലാ കാര്യങ്ങളും ആങ്ങളമാർ നിർവ്വഹിച്ചുനല്കുന്നിടത്ത് എത്തി. ഒരു കാര്യത്തിനും സ്വന്തമായി പുറത്തു പോകേണ്ടാത്ത അവസ്ഥ. വിഎച്ച്‌എസ്‌ഇ കഴിഞ്ഞ് അഞ്ചുവർഷ എൽഎൽബിക്കു തിരുവനന്തപുരം ലോ അക്കാദമിയിൽ ചേർന്നു. ആദ്യമായി വീടുവിട്ടു പഠിക്കാൻ തുടങ്ങി. നിയമപഠനത്തിന്റെ ആദ്യരണ്ടുവർഷവും തിരുവനന്തപുരത്തെ ബന്ധുവീട്ടിൽ താമസിച്ചാണു കോളെജിൽ പോയിരുന്നത്. എസ്എഫ്ഐ പ്രവർത്തനത്തിൽ സജീവമായി. കാമ്പസിലൊതുങ്ങിയ സംഘടനാപ്രവർത്തനങ്ങളിൽ പങ്കുകൊണ്ടു. കോളെജ് യൂണിയൻ തെരഞ്ഞെടുപ്പിൽ ലേഡി റെപ്രസന്റേറ്റീവ് ആയി തിരഞ്ഞെടുത്തു. ആരതിയുമായുള്ള ചങ്ങാത്തം എസ്എഫ്ഐജീവിതം സജീവമാക്കി.
മൂന്നാം വർഷം സഹപാഠിയായ ആരതിയുമൊത്തു വർക്കിങ് വിമൻസ് ഹോസ്റ്റലിൽ റൂം മേറ്റായി. അവിടെ വിവിധവിഷയങ്ങളിൽ ചർച്ചകളും ക്ലാസുകളും പതിവായിരുന്നു. ഒരു ദിവസം ക്ലാസ് എടുക്കാൻ വന്നത് ഡോ. ടി. എൻ. സീമ ആയിരുന്നു. ജനകീയാസൂത്രണം തുടങ്ങിക്കഴിഞ്ഞിരുന്നു. പരിശീലനങ്ങൾ സംഘടിപ്പിക്കാൻ സഹായികളാകാമോ എന്നു സീമ ചോദിച്ചു. ഒരു കൗതുകത്തിനു സ്ത്രീപദവിപഠനപരിശീലനത്തിനു പോയതാണ്. പിന്നെ അതു പതിവായി. ഒറ്റയ്ക്കല്ല. ആരതിയും സിന്ധുവും ടുട്ടുവും കോഴിക്കോട്ടുനിന്ന് ആരതിയും ശ്രീകലയും ചേർന്നപ്പോൾ അവർക്കു കുട്ടിപ്പട്ടാളമെന്ന പേരു വീണു.
അങ്ങിനെ പതുക്കെ ഒരു ചെറിയ ലോകത്തുനിന്നു ചർച്ചകളും സംവാദങ്ങളും സംഘാടനവും ഒക്കെയായ ഒരു വലിയ ലോകത്ത് എത്തിചേർന്നു. വനിതാജനപ്രതിനിധികളുടെ പങ്കാളിത്തചർച്ചകൾ ഭാവിജീവിതം തെരഞ്ഞെടുക്കാനും അത് എങ്ങനെയായിരിക്കണമെന്നും ഉള്ള ചിന്തകളെ സ്വാധീനിച്ചു. അടുക്കളജോലി സ്ത്രീ ചെയ്യേണ്ടതല്ലേ എന്നിടത്തുനിന്ന് എല്ലാവർക്കും ചെയ്യാൻ കഴിയുന്നതാണെന്ന തിരിച്ചറിവ് ഉണ്ടായതും ഈ ചർച്ചകളിൽനിന്നാണ്. ഇന്ന് അത് പൊന്നാനി മോഡൽ അടുക്കളയിലേക്കുവരെ എത്തിനില്ക്കുന്നു.
പഠനം പൂർത്തീകരിച്ച് ഒരു വർഷം കൊല്ലത്തു പ്രാകടീസ് ആരംഭിച്ചു. 2003-ൽ ഖലിമുദ്ദീനുമൊത്തുള്ള വിവാഹം. തുടർന്നു പൊന്നാനിയിൽ. വക്കീൽജീവിതത്തോടൊപ്പം ജനാധിപത്യ മഹിളാ അസോസിയേഷനിൽ പ്രവർത്തിച്ചു. ജില്ലാപ്രസിഡന്റായി. സിപിഐ(എം) ഏരിയ കമ്മിറ്റി അംഗവുമായി. 2010-15-കാലത്ത് പൊന്നാനി മുനിസിപ്പൽ കൗൺസിലറും. തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചില്ല.
പ്രൊഫഷനിൽ ഊന്നൽ നല്കാനാണു താൽപ്പര്യപ്പെട്ടത്. ജുവനൈൽ ജസ്റ്റിസ് ബോഡ് അംഗമായി രണ്ടുവർഷം പ്രവർത്തിച്ചു. ഇപ്പോൾ തിരൂർ പോക്സോ കോടതിയിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറാണ്.
നിയമപഠനകാലത്തു ജനകീയാസൂത്രണപരിശീലനക്യാമ്പിൽ എത്തിച്ചേർന്നതാണ് ചെറിയ ലോകം മാത്രമായി ഒതുങ്ങേണ്ട തന്റെ ജീവിതത്തിനു വിശാലമായ സാമൂഹികജീവിതത്തിന്റെ വാതിലുകൾ തുറന്നുതന്നതെന്നു മാജിത കരുതുന്നു. എത്ര ഉന്നതയായ സ്ത്രീയായാലും അടുക്കളയോടു സമരസപ്പെട്ടു മാത്രമേ സാമൂഹികജീവിതം സാദ്ധ്യമാകുന്നുള്ളൂ എന്ന പരിമിതി എന്നും ഒരു ചോദ്യമായിരുന്നു.
അന്നത്തെ ചിതറിയ ആശയങ്ങളുടെ പ്രായോഗികപ്രവർത്തനം എന്ന നിലയിലാണ് 2020 ജനുവരിമുതൽ പൊന്നാനിയിൽ സമൂഹാടുക്കള തുടങ്ങിയത്. ബാലുശ്ശേരിയിലെ ജനകീയാസൂത്രണപ്രവർത്തക ഗിരിജാ പാർവ്വതി പണ്ടേ ഇത് ആലോചിച്ചുകൊണ്ടിരുന്നതാണ്. മാജിതയുടെ കോമൺ കിച്ചൺ കേട്ടപ്പോൾ പിന്നെ അമാന്തിച്ചില്ല. ബാലുശ്ശേരിയിലും കോമൺ കിച്ചണായി. ദി ഗ്രേറ്റ് ഇന്ത്യൻ കിച്ചൺ സിനിമ വന്നതോടെ കോമൺ കിച്ചൺ പലയിടത്തും കാറ്റുപിടിച്ചു തുടങ്ങിയിട്ടുണ്ട്.