സുദർശനാഭായിട്ടീച്ചർ
ലഘു ജീവചരിത്രം (Biography)
ആരു പറഞ്ഞിട്ടും സുദർശനാഭായിട്ടീച്ചർ സ്ഥാനാർത്ഥിയാകാൻ തയ്യാറല്ല. നീണ്ട ഇന്നിങ്സ് അവസാനിപ്പിച്ചു കാനഡയിൽ മകളോടൊപ്പം റിട്ടയർമെന്റിനു തയ്യാറാവുകയായിരുന്നു. അങ്ങനെയാണ് അവസാനം ഞാൻ ഇടപെടേണ്ടിവന്നത്.
“പരിഷത്ത്, സാക്ഷരതാപ്രവർത്തനം, ജനകീയാസൂത്രണം, പിന്നെ മാരാരിക്കുളത്തെ വികസനപ്രവർത്തനങ്ങൾ എന്നിങ്ങനെ നീളുന്ന അനുഭവസമ്പത്ത്. ഇവിടെയെല്ലാം മറ്റുള്ളവരെ ഉപദേശിക്കുകയോ മറ്റുള്ളവരുടെ കീഴിൽ പ്രവർത്തിക്കുകയോ ആയിരുന്നു. പറഞ്ഞുവരുന്ന കാര്യങ്ങൾ ഇനിയിപ്പോൾ നേരിട്ടു ചെയ്യാനുള്ള അവകാശം ലഭിക്കുമ്പോൾ എന്തിനു വേണ്ടെന്നുവയ്ക്കണം? ആ ഒരു അനുഭവംകൂടി ആകട്ടെ.” അങ്ങനെയാണ് മാരാരിക്കുളം വടക്കു പഞ്ചായത്തിൽ സ്ഥാനാർത്ഥിയാകാൻ സമ്മതിച്ചത്; ഇപ്പോൾ പഞ്ചായത്തുപ്രസിഡന്റും.
80-കളുടെ ആദ്യം സിഡിഎസിൽ നടന്ന ത്രിദിന പരിഷത്ത് വനിതാശില്പശാലയിലാണു ടീച്ചറെ പരിചയപ്പെടുന്നത്. മലപ്പുറത്ത് അദ്ധ്യാപികയായ അവർ പരിഷത്തിന്റെ സജീവപ്രവർത്തക. പിന്നെ, മലപ്പുറത്തു മുഴുവൻസമയവും സാക്ഷരതയിലും. തുടർന്ന്, ജനകീയാസൂത്രണം ആരംഭിച്ചപ്പോൾ അതിലേക്ക്.
ജനകീയാസൂത്രണത്തിന്റെ ഒരു സവിശേഷത സ്ത്രീകളുടെ ബോധവൽക്കരണത്തിനും പരിശീലനത്തിനും നല്കിയ ഊന്നലാണ്. വർഷംതോറുമുള്ള വനിതാജനപ്രതിനിധിപരിശീലനങ്ങൾ, അയൽക്കൂട്ടസംഗമങ്ങൾ, വനിതാഘടകപദ്ധതി, ആസൂത്രണനിർവ്വഹണപരിശീലനങ്ങൾ ഇങ്ങനെ പലപ്പോഴും ബാച്ചു ബാച്ചുകളായി പരിശീലനങ്ങൾ മാസങ്ങൾ നീണ്ടു. ഇവിടെ ഉപയോഗപ്പെടുത്തിയ പങ്കാളിത്തപഠനരീതികൾക്കു വലിയൊരു സംഘം ഫാക്കൽറ്റി അനിവാര്യമായിരുന്നു. അവരുടെ നേതൃത്വത്തിനു ചുക്കാൻ പിടിച്ചിരുന്ന ഒരാളായിരുന്നു സുദർശനഭായി. നല്ലൊരുപങ്കുസമയം വർക്കിങ് അറേഞ്ച്മെന്റിൽ ആസൂത്രണബോർഡുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു.
മാരാരിക്കുളം വികസനപദ്ധതി ആരംഭിച്ചപ്പോൾ നിർബ്ബന്ധപൂർവ്വം ഒരുവർഷം അവിടെ ചുമതലയേറ്റു. നാലഞ്ചുമാസംകൊണ്ട് 30,000-ൽപ്പരം സ്ത്രീകളെ കുടുംബശ്രീയിൽ സംഘടിപ്പിച്ചു. മാത്രമല്ല, കൗതുകകരമായ ഒരു കാര്യം, മാരാരിക്കുളം കുടുംബശ്രീക്ക് ഒരു സംഘഗാനം ഉണ്ടാക്കിയതാണ്. വികെഎസ് എഴുതി ചിട്ടപ്പെടുത്തിയ ഗാനം. അദ്ദേഹവും സംഘവും മാരാരിക്കുളത്തു വന്നു. ബഹുഭൂരിപക്ഷം കുടുംബശ്രീയംഗങ്ങളും പാട്ടു പഠിച്ചു. സെന്റ് മൈക്കിൾസ് കോളെജിൽ പങ്കെടുത്ത 20,000-ൽപ്പരം സ്ത്രീകൾ ഒരുമിച്ച് ഈ പാട്ടു പാടിയത് വലിയ ആവേശമായിരുന്നു.
തിരിച്ചു മലപ്പുറത്തു ജോലിക്കു പോയി. ഏതാനും മാസമേ അവിടെ ഉണ്ടായിരുന്നുള്ളൂവെങ്കിലും 300 പെൺകുട്ടികളെ സൈക്കിൾ ചവിട്ടാൻ പഠിപ്പിക്കാനുള്ള പ്രൊജക്റ്റ് സ്കൂളുകളിൽ നടപ്പാക്കി. താനൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പ്രൊജക്ടായിരുന്നു ഇത്.
വീണ്ടും തിരിച്ച് ആലപ്പുഴയിലേക്ക്. റിട്ടയർമെന്റിനുമുമ്പു നടത്തിയ സുപ്രധാന ഇടപെടൽ ആയിരുന്നു 2013-ലെ മാരാരിക്കുളം തെക്ക് പഞ്ചായത്ത് ക്രൈം മാപ്പിങ് പദ്ധതി. കേരളത്തിൽ ആദ്യമായാണ് ഒരു പഞ്ചായത്തിലെ 5000-ത്തിൽപ്പരം സ്ത്രീകളുടെ സ്വയംസാക്ഷ്യത്തിന്റെ അടിസ്ഥാനത്തിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളുടെ കൃത്യമായ കണക്ക് ഉണ്ടാക്കുന്നത്. ഈ വിവരങ്ങൾ - ഏതുതരം അതിക്രമം, ഏതു സമയത്ത്, ഏതു സ്ഥലത്ത്, ആരിൽനിന്ന് എന്നീ വിവരങ്ങൾ - ഒരുമിച്ചുചേർക്കുന്നു. അതിന്റെ അടിസ്ഥാനത്തിൽ ഈ അതിക്രമങ്ങൾ ഇല്ലാതാക്കാൻ വനിതാഘടകപദ്ധതിയിൽ പ്രൊജക്ടുകൾ ഉൾക്കൊള്ളിക്കുന്നു. ദൗർഭാഗ്യവശാൽ പഞ്ചായത്തുഭരണസമിതി മാറിയതോടെ സ്ത്രീശാക്തീകരണത്തിലെ ഏറ്റവും പ്രധാനമെന്നു ഞാൻ കരുതുന്ന ഈ പരീക്ഷണം അവസാനിച്ചു. റിട്ടയർമെന്റിനുശേഷം കഞ്ഞിക്കുഴി പഞ്ചായത്തിലെ വനിതാസെൽഫിക്കു നേതൃത്വം നല്കി.
ഇനിയിപ്പോൾ നൂതനമായ ഒട്ടേറെ കാര്യങ്ങൾ മാരാരിക്കുളം വടക്ക് പഞ്ചായത്തിൽനിന്നു പ്രതീക്ഷിക്കാം.