കരിവെള്ളൂർ മുരളി
ലഘു ജീവചരിത്രം (Biography)
കരിവെള്ളൂർ മുരളിയെക്കുറിച്ച് ഒരു അനുഭവകഥയിൽനിന്നു തുടങ്ങാം. ജനകീയാസൂത്രണത്തിന്റെ രണ്ടാംവർഷാരംഭത്തിൽ വനിതാജനപ്രതിനിധികളുടെ ജില്ലാതലകൺവെൻഷനുകൾ വിളിച്ചുചേർത്തു. ഭരണരംഗത്തു നവാഗതരായ സ്ത്രീകളുടെ അനുഭവങ്ങളുടെ കൂട്ടായ അവലോകനമായിരുന്നു ലക്ഷ്യം. സ്ത്രീശാക്തീകരണത്തിനു മാത്രമല്ല, ജനകീയാസൂത്രണത്തിന്റെതന്നെ വിജയത്തിന് ഒരു സുപ്രധാന ഉപാധിയായാണു വനിതാജനപ്രതിനിധികളെ ഞങ്ങൾ വിലയിരുത്തിയത്. കൺവെൻഷനുകൾ ആരംഭിക്കുക ‘സുഭദ്രാ മാധവൻ’ എന്ന വനിതാജനപ്രതിനിധിയുടെ അനുഭവങ്ങളെക്കുറിച്ചുള്ള 20 മിനിറ്റ് നീളുന്ന നാടകാവതരണത്തോടെയാണ്. ഇതിനെ അടിസ്ഥാനമാക്കിയാണു വനിതാജനപ്രതിനിധികൾ തങ്ങളുടെ അനുഭവങ്ങൾ പങ്കുവയ്ക്കുക.
ഐആർറ്റിസിയിൽ ആദ്യയോഗം നടന്നു. കെ. രമയായിരുന്നു ചുമതലക്കാരി. കിലയിൽ വനിതാപഞ്ചായത്തുപ്രസിഡന്റുമാരുടെ യോഗം വിളിച്ചുചേർത്ത് അനുഭവങ്ങൾ ചർച്ചചെയ്തു. എന്നാൽ ലക്ഷണമൊത്തൊരു സ്ക്രിപ്റ്റ് രൂപപ്പെടുത്താൻ കൺവെൻഷനുകളുടെ തീയതി അടുത്തിട്ടും കഴിഞ്ഞില്ല. വെറുതേ കാര്യം പറഞ്ഞാൽ പോരല്ലോ. അതു നാടകംകൂടി ആവണ്ടേ! അങ്ങനെയാണു ഞാൻ കരിവെള്ളൂർ മുരളിയെ വിളിക്കുന്നത്. മുരളിയുടെകൂടി സൗകര്യം കണക്കിലെടുത്തു രണ്ടുദിവസത്തെ ക്യാമ്പ് കണ്ണൂരിൽ സംഘടിപ്പിച്ചു. ഒറ്റരാത്രികൊണ്ടു മികച്ചൊരു നാടകമെഴുതി. ‘സുഭദ്രാമാധവന്റെ ജീവിതം’. മുരളിതന്നെ ചിട്ടപ്പെടുത്തി. സുഭദ്രാ മാധവന്റെകൂടെ എം. എം. സജീന്ദ്രന്റെ ‘എല്ലാം നിനക്കറിയാം’, കരിവള്ളൂർ മുരളിയുടെ ‘കന്യാഭൂമി’ എന്നിവകൂടി ഉൾപ്പെടുത്താൻ തീരുമാനമായി. മുൻ പരിഷത്‌ജാഥകളിലെ കലാകാരികളെ ഉൾപ്പെടുത്തി ടീമും സെറ്റ് ചെയ്തു.
നാടകം കൺവെൻഷനുകൾക്കു മികച്ച തുടക്കവും അടിത്തറയും നല്കി. ചർച്ചകൾക്കു തീകൊളുത്തി. വേഗത്തിൽ ചിട്ടപ്പെടുത്തിയതാണെങ്കിലും നവാഗതയായ ഒരു വനിതാജനപ്രതിനിധിക്കു നാട്ടിലും ഓഫീസിലും വീട്ടിലും ഉണ്ടായ അനുഭവങ്ങളെ കാലാചാരുതയോടെ ചിത്രീകരിക്കാൻ മുരളിക്കായി. അതാണു കരിവെള്ളൂർ മുരളി.
ഉള്ളിൽ ഉറഞ്ഞ പോരാട്ടപാരമ്പര്യം നാടകത്തിലും കവിതയിലും ആവഹിച്ച എഴുത്തുകാരൻ. എഴുത്തിനെ സ്വന്തം സാംസ്കാരിക-രാഷ്ട്രീയപ്രവർത്തനത്തിന്റെ ഉപാധിയാക്കിയ പോരാളി. കേരളത്തിന്റെ വിപ്ലവചരിത്രത്തിലെ തിളക്കമാർന്ന ഏടായ 1946-ലെ കരിവെള്ളൂർ കർഷകസമരനായകൻ സഖാവ് എ. വി. കുഞ്ഞമ്പുവിന്റെയും സ്വാതന്ത്ര്യസമരസേനാനിയും കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകയുമായ ദേവയാനിയുടെയും മകന് അങ്ങനെയാവാനേ കഴിയൂ.
1982 മുതൽ കവിതയും നാടകവും സംഗീതശില്പങ്ങളുമെല്ലാമായി നമ്മുടെ സാസ്കാരികഭൂമികയിൽ നിറഞ്ഞു നില്ക്കുന്ന മുരളിയുടെ രചനകൾ കാവ്യസാന്ദ്രതയിലും കലാപരതയിലും മുന്നിൽ നില്ക്കുന്നവയാണ്. അവയിൽ തുടിക്കുന്ന മാനവികതയുടെ മുദ്രകളും സംഘബോധത്തിന്റെ ആഴങ്ങളും ആ കൃതികൾക്കു മറ്റൊരു മാനം നല്കുന്നു. ജനക്കൂട്ടങ്ങളെ ഞൊടിയിടയിൽ ഒറ്റച്ചരടിൽ കോർക്കാനും കർമനിരതരാക്കാനും അവയ്ക്കുള്ള കരുത്ത് അപാരമാണ്.
ജനകീയാസൂത്രണത്തിൽ മുരളിയുടെ ആദ്യസംഭാവന മുകളിൽപ്പറഞ്ഞ നാടകമല്ല. ആദ്യത്തേത് ഒരു സംഗീതശില്പമാണ്. 1996-ൽ നടത്തിയ ജനാധികാരകലാജാഥയ്ക്കുവേണ്ടി എഴുതിയത്. “അധികാരം ജനതയ്ക്ക് അതുമാത്രം പരിഹാരം, അറിയുന്നു നാമീ സത്യം” എന്ന ആ ഗാനം ജനാധികാരകലാജാഥയിലെ ഏറ്റവും പ്രസിദ്ധമായ രചനകളിൽ ഒന്നായിരുന്നു. സംഗീതശില്പമായി അതു ചിട്ടപ്പെടുത്തിയതും മുരളിതന്നെ. ജനകീയാസൂത്രണത്തിന്റെ ഇരുപത്തിയഞ്ചാം വാർഷികവേളയിൽ തിരുവനന്തപുരത്ത് അത് വീണ്ടും അവതരിപ്പിച്ചു. 96-ൽ അഭിനയിച്ച ഭുരപക്ഷം കലാകാരരും ഈ അവതരണത്തിലും എത്തി.
മുരളിയുടെ പാടവം ഏറ്റവും മികവോടെ ദൃശ്യമാവുന്നത് ശാസ്ത്രസാഹിത്യപരിഷത്തിന്റെ കലാജാഥകൾക്കായി എൺപതുകൾമുതൽ നടത്തിയ രചനകളിലാണ്. സീത, ഏകലവ്യന്റെ പെരുവിരൽ, ഹേ ഭൂമി, ഒരു ധീരസ്വപ്നം, വനിതാകലാജാഥകൾക്കുവേണ്ടി എഴുതിയ കന്യാഭൂമി, ഞാൻ സ്ത്രീ തുടങ്ങി അദ്ദേഹത്തിന്റെ എത്രയെങ്കിലും രചനകളിലൂടെ കടന്നുപോയാൽ അതു ബോദ്ധ്യമാകും. ഗാനങ്ങൾക്കു സഹജമായ താളവും മുരളിതന്നെ കണ്ടെത്താറുണ്ട്. “ഈ നീലവാനങ്ങളിൽ തഴുകിയെത്തുമിളംകാറ്റിൽ” എന്ന പ്രശസ്തഗാനം മലബാർ എക്സ്‌പ്രസിലെ യാത്രയ്ക്കിടയിൽ തീവണ്ടിയോട്ടത്തിന്റെ താളത്തിൽ എഴുതിയതാണെന്ന് അദ്ദേഹം സൂചിപ്പിച്ചതോർക്കുന്നു.
കണ്ണൂരിൽ ‘സംഘചേതന’ നാടകസംഘം രൂപവത്ക്കരിച്ച് അതിനെ ഇന്ത്യയിലെതന്നെ അറിയപ്പെടുന്ന ജനകീയനാടകപ്രസ്ഥാനമാക്കി മാറ്റുന്നതിൽ മുരളി നിർണായകപങ്കു വഹിച്ചു. കേരള സാഹിത്യ അക്കാദമി അവാർഡ്, കേരള സംഗീത നാടക അക്കാദമി അവാർഡ്, കേരള സർക്കാറിന്റെ മികച്ച നാടകകൃത്തിനുള്ള അവാർഡ്, ഏറ്റവും ഒടുവിൽ 2022-ൽ സംഗീത നാടക അക്കാദമി ഫെല്ലോഷിപ്പ് എന്നിങ്ങനെ വിവിധ പുരസ്കാരങ്ങൾ ലഭിച്ചു. ചെഗുവേര, അപരാജിതരുടെ രാത്രി, അഗ്രയാനം, സംഘഗാനം, ജേക്കബ് അലക്സാണ്ടർ എന്തിന് ആത്മഹത്യ ചെയ്തു?, വിശ്വനാഥൻ ഓടിക്കൊണ്ടിരിക്കുന്നു, അബൂബക്കറിന്റെ ഉമ്മ പറയുന്നു, കുരുതിപ്പാടം തുടങ്ങിയ നാടകങ്ങൾ കൂടാതെ നിരവധി കവിതകളും ലേഖനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. പുരോഗമന കലാസാഹിത്യ സംഘം ജില്ലാസെക്രട്ടറി, പ്രസിഡന്റ്, സംസ്ഥാനസെക്രട്ടറി, കേരള സംഗീത നാടക അക്കാദമി നിർവാഹകസമിതിയംഗം, കേരള പ്രസ് അക്കാദമി നിർവാഹകസമിതിയംഗം തുടങ്ങി ചുമതലകളും വഹിച്ചിട്ടുണ്ട്.
മുരളിയുടെ പ്രതിഭ കൂടുതൽ നിറഞ്ഞാടിയത് കാലാജാഥാരംഗത്തു തന്നെയാണ്. ഇന്ത്യൻ പുരോഗമനനാടകവേദിക്ക് എൺപതുകളിലുണ്ടായ ശക്തമായ പിന്തുടർച്ചയാണു കലാജാഥകൾ. ഈ കലാജാഥകൾക്കു തിയേട്രിക്കലായ രൂപഭംഗിയും ഭാവഭംഗിയും കലാപരതയും നല്കുന്നതിൽ മുരളിയോളം വിജയിച്ച കാലാകാരർ അധികമുണ്ടാവില്ല. അതാണ് കവി, നാടകകൃത്ത്, സാംസ്കാരികപ്രഭാഷകൻ, ട്രേഡ് യൂണിയൻനേതാവ് എന്നിങ്ങനെ ബഹുമുഖപ്രവർത്തനമേഖലകളിൽ വ്യാപരിക്കുന്ന മുരളിയുടെ ഏറ്റവും വലിയ സംഭാവനയായി അടയാളപ്പെടുത്തേണ്ടതെന്നു തോന്നിയിട്ടുണ്ട്. ആ വൈഭവം ജനകീയാസൂത്രണപ്രസ്ഥാനത്തെ ശക്തിപ്പെടുത്താനും വേണ്ടുവോളം ലഭിച്ചുവെന്നതിൽ ഞങ്ങൾക്കു ചാരിതാർഥ്യമുണ്ട്.