എം. എം. സചീന്ദ്രൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണകാലത്തെ ഏറ്റവും വലിയ പ്രത്യേകതയായി കവിയും സാമൂഹ്യപ്രവർത്തകനുമായ എം. എം. സചീന്ദ്രൻ ഓർത്തെടുക്കുന്നത് രാഷ്ട്രീയമായ ചേരിതിരുവുകൾക്കതീതമായി പ്രാദേശികവികസനകാര്യങ്ങളിൽ ജനകീയൈക്യം കൊണ്ടുവരാനായി എന്നതാണ്.
എഐഎസ്‌എഫിന്റെ ജില്ലാ സെക്രട്ടറിയായാണു സചീന്ദ്രൻ പൊതുരംഗത്ത് ആദ്യം അറിയപ്പെട്ടത്. പിന്നീട് യൂണിവേഴ്സിറ്റിജീവനക്കാരൻ ആകുന്നതോടെ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സജീവപ്രവർത്തനം, എഴുത്ത്, എന്നിവയിൽ കേന്ദ്രീകരിക്കുകയായിരുന്നു. ഇതേത്തുടർന്നാണ് സാക്ഷരതാപ്രസ്ഥാനത്തിൽ തേഞ്ഞിപ്പലം പഞ്ചായത്തിന്റെ അസിസ്റ്റ്ൻറ് പ്രോജക്ട് ഓഫീസറായി ഡെപ്യൂട്ടേഷനിൽ വരുന്നത്. ജനകീയാസൂത്രണത്തിലും ഡെപ്യൂട്ടേഷനിൽ പ്രവർത്തിച്ചു.
സാക്ഷരതാപ്രവർത്തനത്തിലൂടെ പഞ്ചായത്തിനെ അറിയാനും ഭരണസമിതിയുമായും ജനങ്ങളുമായും നല്ല ബന്ധം സ്ഥാപിക്കാനും മികച്ച പ്രവർത്തനം നടത്താനും കഴിഞ്ഞ അനുഭവത്തിൽനിന്നാവാം മുസ്ലീം ലീഗുകാരനായ പഞ്ചായത്തുപ്രസിഡന്റ് കെ. കുട്ട്യാലി ഹാജി ജനകീയാസൂത്രണത്തിന്റെ കൺവീനറായി ഇടതുപക്ഷക്കാരനായ സചീന്ദ്രനെ നിശ്ചയിച്ചത്. മുസ്ലീം ലീഗ് പഞ്ചായത്തിൽ എല്ലാ രാഷ്ട്രീയപ്രസ്ഥാനങ്ങളിലുംപെട്ട കുറേയേറെപ്പേർ ജനകീയാസൂത്രണത്തിന്റെ വിജയത്തിനായി കൈമെയ് മറന്നു രംഗത്തുവന്നു.
ചിരിത്രനിർമ്മിതിയുടെയും വികസനരേഖയുടെയും ചുമതലയും പഞ്ചായത്ത് സചീന്ദ്രനെ ഏല്പിക്കുകയായിരുന്നു. പന്ത്രണ്ടു വിഷയഗ്രൂപ്പുകളായി തിരിഞ്ഞു വികസനരേഖനിർമ്മാണം. അതിൽ ചരിത്രരചന ഏറെക്കുറെ സചീന്ദ്രന്റെതന്നെ ചുമതലയായിമാറി. സചീന്ദ്രൻ ഓർത്തെടുക്കുന്ന ഒരു സംഗതി ഇതാണ്: അവരുടെ പ്രദേശത്തെ പാടത്ത് എട്ടുമാസം വെള്ളം കെട്ടുന്നതിനാൽ ഒരുപ്പൂ കൃഷി മാത്രമേ സാദ്ധ്യമായിരുന്നുള്ളു. പണ്ടവിടെ ഒരു തോടുണ്ടായിരുന്നുവെന്നും അതു മൂടി ഒഴുക്കുനിലച്ചതാണു പ്രശ്നമെന്നും ഈ ചരിത്രാന്വേഷണത്തിൽ വ്യക്തമായി. അതു പുനരുജ്ജീവിപ്പിച്ചാൽ ആ പ്രശ്നം പരിഹരിക്കാമെന്നും ബോദ്ധ്യമായി. അത്തരത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ തിരിച്ചറിയാനും പരിഹാരനിർദ്ദേശങ്ങൾ നല്കാനും ജനകീയാസൂത്രണകാലത്തെ ചരിത്രനിർമ്മാണം കേരളത്തിലാകെ വഴിയൊരുക്കിയെന്നത് ജനകീയാസൂത്രണത്തിന്റെ വലിയൊരു നേട്ടമാണ്.
പഞ്ചായത്തുതലത്തിലെ സന്നദ്ധപ്രവർത്തകരുടെ കൺവീനർ മാത്രമായിരുന്നില്ല സചീന്ദ്രൻ. സംസ്ഥാന-ജില്ലാ ബ്ലോക്കുതലങ്ങളിലെ ജനാധികാരകലാജാഥ ഉൾപ്പെടെയുള്ള കാമ്പയിൻ പ്രവർത്തനങ്ങൾവരെ എല്ലാ തലങ്ങളിലും സംഭാവനകൾ നല്കാൻ സചീന്ദ്രൻ മുന്നിലുണ്ടായിരുന്നു.
ശാസ്ത്രസാഹിത്യപരിഷത്തിന്റെയും മറ്റും കലാജാഥകൾക്കായി സാമൂഹികപ്രശ്നങ്ങളെ മുൻനിർത്തി സചീന്ദ്രൻ രചിച്ച ഗാനങ്ങളും സംഗീതശില്പങ്ങളും നാടകങ്ങളും ഏറെ പ്രശസ്തങ്ങളാണ്. ആ അനുഭവംതന്നെ ആയിരുന്നു ജനകീയാസൂത്രണത്തിന്റെ പ്രചാരണത്തിനായി തിരുവനന്തപരത്ത് ടാഗോർ തിയേറ്ററിൽ നടന്ന സംസ്ഥാക്യാമ്പിലേക്കു സചീന്ദ്രനെ എത്തിച്ചതും. അവിടെ നാടകസംവിധായകരും സംഗീതജ്ഞരുമായ നരിപ്പററ രാജു, വി.കെ. ശശിധരൻ, കോട്ടയ്ക്കൽ മുരളി തുടങ്ങിയവരുടെ കൂട്ടായ്മയിൽ രൂപംകൊണ്ട മികച്ച സൃഷ്ടികളുടെ രചന പലതും സചീന്ദ്രന്റേതായിരുന്നു. തേഞ്ഞിപ്പലത്തെ സാക്ഷരതാ, ജനകീയാസൂത്രണ അനുഭവങ്ങളാവാം അടിത്തട്ടിലെ മനുഷ്യരുടെ മനസ്സറിഞ്ഞുള്ള ആ രചനകൾക്ക് അസംസ്കൃതവസ്തുക്കളായത്.
“നീ വരണം, നീയും വരണം,
നിങ്ങളും പോരെന്റെ കുഞ്ഞാത്തോലേ,,,
നീ വരണം മരക്കാരൂട്ട്യേ,
നീ വരണം കുഞ്ഞിത്താത്തേ
നാട്ടുക്കൂട്ടം കൂടിയിരുന്നു
നാടിന്റെ കാര്യം പറയണ് പോലും
കാര്യം പറഞ്ഞ് പിരിഞ്ഞാപ്പോരാ,
കണ്ടറിഞ്ഞ് ചെയ്യണംപോലും
കണ്ടറിഞ്ഞ് ചെയ്യാനൊക്കെ
ഫണ്ട് നമ്മക്ക് കിട്ടുംപോലും.”
ജനകീയാസൂത്രണത്തിന്റെ സത്തമുഴുവൻ ആറ്റിക്കുറുക്കിയ ഈ പാട്ട് അന്നു വലിയ ആവേശമാണുണ്ടാക്കിയത്. പല നാടകങ്ങൾക്കിടയിലും ചില ഗാനങ്ങൾ വേണ്ടിവരും. പശ്ചാത്തലമറിഞ്ഞ് അവയിൽ പലതിനും വരികളെഴുതിയതും സചീന്ദ്രനാണ്.
ജനാധികാരകലാജാഥ മലപ്പുറത്ത് ബ്ലോക്കടിസ്ഥാനത്തിൽ നടന്നത് വൻ വിജയമായിരുന്നു. ജനങ്ങളിൽ പ്രാദേശികവികസനത്തിന്റെ വലിയ ആവേശം സൃഷ്ടിക്കാനും ഗ്രാമസഭകൾ സജീവമാകാനും അതു വഴിയൊരുക്കി.
കക്ഷിരാഷ്ട്രീയത്തിനതീതമായ വികസനക്കൂട്ടായ്മ, പഞ്ചായത്തുകളെ സഹായിക്കാൻ പ്രാദേശികവിദഗ്ദ്ധർ ഉൾപ്പെട്ടെ ആസൂത്രണസമിതികൾ, വിപുലമായ ജനപങ്കാളിത്തം എന്നിവകൊണ്ടു വാസ്തവത്തിൽ വികസനത്തിന്റെ ഉത്സമായി ജനകീയാസൂത്രണം മാറിയെന്നും അതിൽനിന്നു ലഭിച്ച ആവേശവും അനുഭവങ്ങളും എഴുത്തുകാരനെന്ന നിലയിലും തനിക്ക് ഏറെ വിലപ്പെട്ടതായിയെന്നും സചീന്ദ്രൻ വിലയിരുത്തുന്നു.
രണ്ടുഘട്ടങ്ങളായി പഞ്ചായത്തിന്റെ പ്ലാനിങ് സമിതി കൺവീനറായും ഒപ്പം ജില്ലാ-ബ്ലോക്കു തലങ്ങളിൽ റിസോഴ്സ് പേഴ്സനായും അദ്ദേഹം പ്രവർത്തിച്ചു. കലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു ഡെപ്യൂട്ടി രജിസ്ട്രാറായി വിരമിച്ച സചീന്ദ്രൻ ഇന്നും സജീവമായി സാമൂഹികരംഗത്തും എഴുത്തിലും നിറഞ്ഞുനില്ക്കുന്നു.