എം. വി. ബാലകൃഷ്ണൻമാസ്റ്റർ
ലഘു ജീവചരിത്രം (Biography)
സ്വാതന്ത്ര്യസമരത്തിന്റെ ഇതിഹാസഭൂമിയായ കയ്യൂർ ചീമേനി ജനകീയാസൂത്രണത്തിലും മുന്നിൽ നടന്നൊരു പഞ്ചായത്തായിരുന്നു. വിഭവഭൂപടനിർമ്മാണപരീക്ഷണ പഞ്ചായത്തുകളിൽ കയ്യൂരിനെ ഉൾപ്പെടുത്തിയിരുന്നില്ല. എന്നാൽ കല്യാശ്ശേരിയേക്കാൾ മെച്ചപ്പെട്ട വിഭവഭൂപടവും പദ്ധതിയും തയ്യാറാക്കണമെന്നുള്ള വാശിയായിരുന്നു എം. വി. ബാലകൃഷ്ണൻമാസ്റ്റർക്ക്. 1988 മുതൽ കയ്യൂർ ചീമേനിയുടെ പ്രസിഡന്റായിരുന്നു അദ്ദേഹം. നല്ലൊരു സംഘം പരിഷത്തും മറ്റു സന്നദ്ധപ്രവർത്തകരും മെനക്കെട്ടു പണിയെടുക്കാനും ഉണ്ടായിരുന്നു.
ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടനത്തിനു മുമ്പുതന്നെ വിഭവഭൂപടനിർമ്മാണവും സാമൂഹികസാമ്പത്തികസർവ്വേ തുടങ്ങിയ അടിസ്ഥാനവിവരശേഖരണപ്രവർത്തനവും 150-ൽപ്പരം സന്നദ്ധപ്രവർത്തകരുടെ സേവനം ഉപയോഗപ്പെടുത്തി പൂർത്തിയാക്കി. ഇവയുടെ അടിസ്ഥാനത്തിലാണ് 1996-ലെ വികസനരേഖ തയ്യാറാക്കിയത്. 1998-99-ൽ ഇതേ പ്രവർത്തകരുടെ സഹായം ഉപയോഗിച്ച് പവർലൈൻ മാപ്പിങ് നടത്താനും പഞ്ചായത്തിനു കഴിഞ്ഞു.
അയൽക്കൂട്ടസംവിധാനത്തിനു രൂപം നൽകിയിരുന്നത് ജനകീയാസൂത്രണചർച്ചകൾക്കു സഹായകരമായി. 15 വാർഡുകളിലായി 125 അയൽക്കൂട്ടങ്ങളുണ്ടായിരുന്നു. അയൽക്കൂട്ടപ്രതിനിധികളെയും മറ്റു സാമൂഹിക-രാഷ്ട്രീയപ്രസ്ഥാനങ്ങളുടെ പ്രതിനിധികളെയും ഉൾപ്പെടുത്തിയുള്ള വാർഡ് വികസനസമിതികളും രൂപവത്ക്കരിച്ചിരുന്നു. ഗുണഭോക്തൃതെരഞ്ഞെടുപ്പിൽ അർഹരെ കണ്ടെത്താൻ അയൽക്കൂട്ട - വാർഡ് സമിതി - പഞ്ചായത്ത് സമിതി സംയോജിതപ്രവർത്തനം സഹായകരമായി.
1996 നവംബർ 1-ലെ കേരള പുനരർപ്പണദിനം അവിസ്മരണീയമായ ഒന്നാണ്. വിപുലമായ പ്രചാരണം നടത്തി. ആയിരക്കണക്കിന് ആളുകൾ സന്നദ്ധപ്രവർത്തനവും സംഭാവനയും നൽകി. ഇങ്ങനെയാണ് കയ്യൂർ ഗവ. ഹൈസ്കൂിന് നാലു ക്ലാസുമുറികൾ കെട്ടിക്കൊടുത്തത്. ഇതോടൊപ്പം ശ്രമദാനത്തിലൂടെ 18 ഗ്രാമീണറോഡുകൾ നിർമ്മിച്ചു. ഇവയെല്ലാം ഇന്നു പൂർണ്ണമായും ടാർ ചെയ്ത് ഗതാഗതയോഗ്യമാക്കിയിട്ടുണ്ട്. റോഡുകൾ, തടയണകൾ, കലുങ്കുകൾ, മറ്റു ചെറുനിർമ്മിതികൾ എന്നിങ്ങനെ ഏറ്റെടുത്ത മുഴുവൻ പ്രവർത്തനങ്ങളും ഗുണഭോക്തൃസമിതി വഴിയാണു നടപ്പാക്കിയിരുന്നത്. നിർമ്മാണസാമഗ്രികൾ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒന്നിച്ചുവാങ്ങി വിതരണം നടത്താനും സാങ്കേതികത്തൊഴിലാളികളെ യഥാസമയം ഗുണഭോക്തൃസമിതികൾക്കു നൽകാനും ഏകോപിതശ്രമം ഉണ്ടായപ്പോൾ അടങ്കൽത്തുകയുടെ 75 ശതമാനമേ ചെലവഴിക്കേണ്ടിവന്നുള്ളൂ. എന്നാൽ പല പദ്ധതികളുടെയും ഭൗതികനേട്ടം ലക്ഷ്യത്തേക്കാൾ 50 ശതമാനം വരെ ഉയർന്നതായിരുന്നു.
കയ്യൂർ ചീമേനിയെ ജനകീയാസൂത്രണത്തിൽ അടയാളപ്പെടുത്തുന്നത് പ്രീ-സ്കൂൾ വിദ്യാഭ്യാസപദ്ധതിയാണ്. 2000-ത്തിൽ പങ്കാളിത്തപഠനപരമ്പരയിൽ ഉൾപ്പെടുത്തി പ്രീ-സ്കൂൾ വിദ്യാഭ്യാസത്തെക്കുറിച്ച് രണ്ടുദിവസം ശിൽപ്പശാല പഞ്ചായത്തിൽ നടത്തുകയുണ്ടായി. ഐസിഡിഎസ് പഞ്ചായത്ത് ആയിരുന്നില്ല. ഇങ്ങനെയുള്ള പഞ്ചായത്തുകളിൽ പലതും സ്വതന്ത്രമായ പ്രീ-പ്രൈമറി ശിശുപരിപാലനകേന്ദ്രങ്ങൾ ആരംഭിച്ചപ്പോൾ കയ്യൂർ ചീമേനി തീരുമാനിച്ചത് ഇവയെ പൂർണ്ണമായും നിലവിലുള്ള സ്കൂൾ വിദ്യാഭ്യാസവുമായി സംയോജിപ്പിക്കാനാണ്. ഹൈസ്കൂളുകൾ ഉൾപ്പെടെ 14 സ്കൂളുകളാണ് ഉണ്ടായിരുന്നത്. അതിൽ പ്രൈമറി ക്ലാസുകൾ ഉണ്ടായിരുന്ന 12-ലും പ്രീ-പ്രൈമറി ക്ലാസുകൾ ആരംഭിച്ചു.
ആദ്യമായി സംയോജിത പ്രീ-പ്രൈമറി പാഠ്യപദ്ധതിയുടെ മാതൃക തയ്യാറാക്കിയത് കയ്യൂർ ചീമേനി പഞ്ചായത്താണ്. ഈ പരീക്ഷണത്തിലെ പങ്കാളികളായിരുന്നു കെ. നാരായണൻ, പി. ജനാർദ്ദനൻ, എ. എം. ബാലകൃഷ്ണൻ, സനൽഷാ തുടങ്ങിയവരൊക്കെ. അവരെക്കുറിച്ചു പ്രത്യേകം എഴുതുന്നുണ്ട്.
കയ്യൂർ ചീമേനിയിൽ നടന്ന സെമിനാറിൽ മൂന്നുതരം മാതൃകകളാണ് അവതരിപ്പിക്കപ്പെട്ടത്. ഒന്നാമത്തേത്, കയ്യൂരിലെപ്പോലെ സ്കൂളുമായി സംയോജിപ്പിച്ചുള്ള പ്രീ-പ്രൈമറി. രണ്ടാമത്തേത്, മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ബാലകൈരളി പോലെ സ്വതന്ത്രമായ ശിശുപരിപാലനകേന്ദ്രങ്ങൾ. മൂന്നാമത്തേത്, അങ്കണവാടികളുമായി ബന്ധപ്പെട്ടുള്ള പ്രീ-പ്രൈമറി വിദ്യാഭ്യാസം. ഐസിഡിഎസ് സാർവ്വത്രികമായതോടെ രണ്ടാമത്തെ മാതൃക ദുർബ്ബലമായി. എന്നാൽ കയ്യൂർ ചീമേനി പഞ്ചായത്തിന്റെ മാതൃക പിന്നീടുള്ള കാൽനൂറ്റാണ്ടിനിടയിൽ ഒട്ടേറെ സ്കൂളുകളിലേക്കു പകർത്തപ്പെട്ടു.
കാർഷികമേഖലയിൽ ഗാലസ ആശയം മുൻനിർത്തി ‘അന്നപൂർണ്ണ തരിശുരഹിതഗ്രാമം’ എന്ന പദ്ധതി നടപ്പിലാക്കി. മുഴുവൻ പാടശേഖരങ്ങളും കൃഷിയോഗ്യമാക്കി. പശുവളർത്തൽ പ്രോത്സാഹിപ്പിച്ചു. കൂടുതൽ ക്ഷീരസംഘങ്ങൾ ആരംഭിച്ചു. ഇങ്ങനെ നിരവധി പ്രവർത്തനങ്ങൾ. ജലസംരക്ഷണം ലക്ഷ്യമിട്ടു നടപ്പിൽവരുത്തിയ അൻപതോളം വിസിബികൾക്കു നബാർഡിന്റെ പിന്തുണ ലഭിച്ചു. കാർഷികമേഖലയിലും പശ്ചാത്തലസൗകര്യമേഖലയിലും മികച്ച പ്രവർത്തനം നടത്താൻ കഴിഞ്ഞപ്പോഴും വ്യവസായവികസനത്തിൽ കാര്യമായി ഇടപെടാൻ കഴിഞ്ഞില്ലായെന്ന പരിമിതി നിലനിൽക്കുന്നു.
2005-ൽ ബാലകൃഷ്ണൻമാസ്റ്റർ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റായി. ഡിപിസി നടത്തിപ്പിന് ഒരു പുത്തൻ മാതൃക സൃഷ്ടിക്കുകയായിരുന്നു മാസ്റ്റർ ആദ്യംതന്നെ ചെയ്തത്. ഹൈസ്കൂളുകളെല്ലാം മികവിന്റെ കേന്ദ്രങ്ങളാക്കി. ജില്ലാ ആശുപത്രിയിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തി. കാസർഗോഡിന്റെ പ്രധാന പ്രശ്നമായിരുന്ന എൻഡോസൾഫാൻ ദുരിതബാധിതരെ സഹായിക്കാൻ പ്രത്യേക സെല്ലുതന്നെ ആരംഭിച്ചു. ഡിപിസിക്ക് ആദ്യമായി കെട്ടിടം പൂർത്തീകരിച്ച ജില്ലാപ്പഞ്ചായത്തും കാസർഗോഡ് ആയിരുന്നു. ഈ കാലയളവിൽ ഗാലസ ജില്ലമുഴുവൻ വ്യാപിപ്പിച്ചു. ദേശീയ ഗ്രാമീണ തൊഴിലുറപ്പുപദ്ധതി ആരംഭിക്കുമ്പോൾ രജിസ്ട്രേഷൻ വൻവിജയമാക്കുന്നതിനായി ജില്ലാതല ഉദ്യോഗസ്ഥരെവരെ ഉൾപ്പെടുത്തി വിപുലമായ ഒരു ജാഥതന്നെ സംഘടിപ്പിച്ചു. ഓരോ കേന്ദ്രങ്ങളിലും നൂറുകണക്കിന് ആളുകൾ രജിസ്ട്രേഷന് എത്തിയത് അന്നു വാർത്തയായിരുന്നു.
ചെറുവത്തൂർ കൊവ്വൽ യുപി സ്കൂളിൽ പ്രധാനാദ്ധ്യാപകനാൻ ആയിരിക്കെ പാർട്ടിപ്രവർത്തനത്തിനായി 2002-ൽ വിആർഎസ് എടുക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കയ്യൂർ എൽസി സെക്രട്ടറി, എൻആർഇജിഎസ് വർക്കേഴ്സ് യൂണിയന്റെ പ്രഥമ സംസ്ഥാനസെക്രട്ടറി, കർഷകത്തൊഴിലാളിയൂണിയന്റെ അഖിലേന്ത്യാക്കമ്മിറ്റിയംഗം തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ സിപിഐ(എം) ജില്ലാസെക്രട്ടറിയും സംസ്ഥാനകമ്മിറ്റിയംഗവും ആണ്.