ടി. വി. വേണുഗോപാലൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണകലാപരിപാടികളിൽ വേണുഗോപാലന്മാർ പലരുണ്ട്. പാലക്കാട് തച്ചനാട്ടുകര കുണ്ടൂർക്കുന്ന് സ്വദേശിയായ ടി. വി. വേണുഗോപാലനെക്കുറിച്ചു പറയേണ്ടിവരുമ്പോൾ ഞാൻ പറയുക കഥകളി വേണുഗോപാൽ എന്നാണ്. എന്തോ പാലക്കാട് വേണുവിനെക്കുറിച്ചുള്ള എന്റെ ഓർമ്മകൾ അങ്ങനെയാണ്. വേണുഗോപാൽ കഥകളി അഭ്യസിച്ചിട്ടുണ്ടോയെന്ന് എനിക്കറിയില്ല. എന്നാൽ ചാക്യാർകൂത്ത് പോലുള്ള ക്ലാസിക്കൽ കലകളിൽ നല്ല പ്രാവീണ്യം ഉണ്ടായിരുന്നു. ക്ലാസ്സിക്കൽ കലകളെ ആശയപ്രചരണത്തിനുള്ള ഉപാധിയാക്കുന്നതിനു പരിഷത്ത് സംഘടിപ്പിച്ച കൂടിയിരിപ്പിന്റെ സംഘാടകനായിരുന്നു. അങ്ങനെ പരിഷത്ത് കലാജാഥകളിൽ നാടൻകലകൾക്കു പുറമേ ക്ലാസിക്കൽ കലകളും ഉപയോഗിക്കപ്പെട്ടു.
ശാസ്ത്രസാഹിത്യപരിഷത്ത് കലാജാഥകളുടെ സംഘാടനത്തിലും രൂപപ്പെടുത്തലിലും അമരക്കാരനായി ഏറെക്കാലം വേണു പ്രവർത്തിച്ചിരുന്നു. എറണാകുളം സാക്ഷരതാകലാജാഥ, സംസ്ഥാന സമ്പൂർണ്ണസാക്ഷരതയുടെ അക്ഷരകലാജാഥ എന്നിവയെല്ലാം രൂപപ്പെടുത്തുന്നതിൽ വേണു മുന്നിലുണ്ടായിരുന്നു. 1990-ലെ ദേശീയശാസ്ത്രദിനത്തിൽ അന്നത്തെ പ്രധാനമന്ത്രി വി. പി. സിങ്ങിൽനിന്നു വേണു ഉപഹാരം ഏറ്റുവാങ്ങി.
ഈ അനുഭവപരിചയമാണ് തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നടന്ന സംസ്ഥാനതല കലാജാഥാക്യാമ്പിലേക്കു വേണുവിനെ എത്തിച്ചത്. പരിപാടികൾ തയ്യാറാക്കുമ്പോൾ ജനകീയാസൂത്രണത്തിന്റെ ആശയപരമായ കൃത്യതയും പരിപാടികളുടെ കലാപരമായ മികവും ഒരേ സമയം ഉറപ്പാക്കുക എന്ന ദൗത്യമാണ് മറ്റു ചിലർക്കൊപ്പം ഞങ്ങൾ വേണുവിനു നല്കിയത്. ഏല്പിച്ച ദൗത്യം എല്ലാവരെയും കൂട്ടിയോജിപ്പിച്ചു മികവോടെ നിർവഹിക്കാൻ വേണുവിനു കഴിഞ്ഞു. അതേക്കുറിച്ചു വേണുവിന്റെ വാക്കുകൾ:
“ജനകീയാസൂത്രണത്തിന്റെ ജനാധിപത്യപരമായ സത്തയും അതിന്റെ രാഷ്ട്രീയബോദ്ധ്യവും രചനകളിലും സംവിധാനത്തിലും സ്പഷ്ടമാക്കാനാണ് ജനാധികാരകലാജാഥയുടെ ക്യാമ്പിൽ ഞാൻ അധികം ഊർജ്ജം ചെലവിട്ടത്. ഇക്കാര്യത്തിൽ വൈക്കത്തെ എൻ. വേണുഗോപാലിന്റെ പരിപൂർണ്ണസഹകരണവും തുണയായി ഉണ്ടായിരുന്നു. സഖാക്കൾ തോമസ് ഐസക്കും ഇ. എം. ശ്രീധരനും വ്യക്തമാക്കിത്തന്ന ആശയതലത്തിലെ വ്യക്തത അതേ അളവിൽ കലാരൂപങ്ങളിൽ പ്രതിഫലിപ്പിക്കുക എന്ന നിശ്ശബ്ദദൗത്യം അത്യന്തം ക്ലിഷ്ടമായിരുന്നു. നാടകകലയിൽ നല്ല പ്രാവീണ്യമുള്ള, എന്നാൽ കലാജാഥാനുഭവങ്ങൾ അധികമില്ലാത്ത ഏതാനും സംവിധായകരും ക്യാമ്പിൽ ഉണ്ടായിരുന്നു. അവരുടെ ആവിഷ്കാരങ്ങളെ ആശയതലത്തിൽ ശക്തിപ്പെടുത്താൻ വലിയ പരിശ്രമം നടത്തേണ്ടിവന്നിരുന്നതായി ഇപ്പോഴും ഓർക്കുന്നു. മുല്ലനേഴിയും കരിവെള്ളൂർ മുരളിയും ശാസ്ത്രകലാജാഥകളിൽ മുന്നേ ഭാഗഭാക്കായിരുന്നതിനാൽ അവരുടെ ആവിഷ്കാരങ്ങൾ സൂക്ഷ്മമായി പിന്തുടരേണ്ടതില്ലായിരുന്നു. താരതമ്യേന പുതിയ ആളായിരുന്നെങ്കിലും എം. എം. സചീന്ദ്രനും ആശയതലത്തിൽ ജനകീയാസൂത്രണത്തിൽ സുവ്യക്തമായ ധാരണയുണ്ടായിരുന്നു. എൻ. വേണുഗോപാലിന്റെയും എന്റെയും സാന്നിദ്ധ്യത്തെ "വേണുദ്വയങ്ങളുടെ അദൃശ്യമായ നീരാളിക്കൈകൾ" എന്നു മുല്ലനേഴി വാത്സല്യപൂർവ്വം പരിഹസിച്ചിരുന്നു.”
മുല്ലനേഴി ഒരിക്കൽ പറഞ്ഞതുപോലെ, പരിപാടികളുടെ രൂപപ്പെടുത്തലിൽ കറിയിൽ ഉപ്പുപോലെ കൃത്യമായ പാകത്തിൽ രണ്ടു വേണുമാരും നിറഞ്ഞുനിന്നു. ഒന്നോ രണ്ടോ സ്കിറ്റുകളുടെ രചനയും ഇവർ നിർവഹിച്ചതായാണ് ഓർമ. വെറുതേ കേട്ടും കണ്ടും ഇരിക്കുന്ന വേണുവിനെ കാണാനാവില്ല. പാദകരചലനങ്ങൾകൊണ്ടു താളവും ദൃശ്യവും തീർക്കുന്ന വേണുവിനെയാണു കാണുന്നത്.
കലാജാഥകളിലൂടെ പരിഷത്തിലേക്കും സാമൂഹികരംഗത്തേക്കും വന്ന ടി. വി. വേണുഗോപാലൻ റവന്യൂവകുപ്പിൽ സീനിയർ സൂപ്രണ്ടായി ഏതാനും വർഷംമുൻപു വിരമിച്ചു. ‘ദേശാഭിമാനി’വാരികയിൽ പ്രസിദ്ധീകരിച്ച യാത്രാസ്മരണകൾ ചേർത്ത് വേണുവിന്റെ "ബുദ്ധസരണങ്ങൾ" എന്ന പുസ്തകം ‘ചിന്ത’ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തൃശ്ശൂർ അവിണിശ്ശേരിയിലാണ് ഇപ്പോൾ താമസം.