ജി. രാജശേഖരൻ
ലഘു ജീവചരിത്രം (Biography)
യുവജനസംഘടനാപ്രവർത്തനവും പഠനവുമായി നടന്ന ജി. രാജശേഖരനെ ശാസ്ത്രസാഹിത്യപരിഷത്തിലൂടെ കലാരംഗത്തേക്കു കൊണ്ടുവരുന്നത് സംഗീതത്തെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയാക്കി മാറ്റിയ വി. കെ. ശശിധരനാണ്. 1987-ലെ ബാലോത്സവജാഥകളിലൂടെ. പതിയെപ്പതിയെ പരിഷത്തിന്റ കലാവിഭാഗത്തിലെ പ്രധാനികളിലൊരാളായും സംഘാടനകനായും രാജശേഖരൻ മാറി. മുംബൈയിൽ നടന്ന ലോകസോഷ്യൽ ഫോറത്തിലും ദില്ലിയിലും കലാജാഥാപരിപാടികൾ അവതരിപ്പിച്ച സംഘത്തിൽ പങ്കാളിയായി. പലവട്ടം പരിഷത്തിന്റെ കലാകൺവീനർ ആയിരുന്നു. വനിതാകലാജാഥ, അഖിലേന്ത്യാകലാജാഥ തുടങ്ങി പരിഷത്തിന്റെയും മറ്റുപ്രസ്ഥാനങ്ങളുടെയും സർക്കാർപരിപാടികളുടെയും ഭാഗമായുള്ള നിരവധി ജാഥകളുടെ സംഘാടകനായും പരിശീലകനായും അഭിനേതാവായുമൊക്കെ പല റോളുകളിൽ രാജശേഖരൻ പങ്കെടുക്കുന്നു. സമ്പൂർണ്ണസാക്ഷരതായജ്ഞത്തിൽ ആലത്തൂർ പ്രോജക്റ്റിന്റെ ജോയിന്റ് പ്രോജക്റ്റ് ഓഫീസർ ആയിരുന്നു. ഈ അനുഭവങ്ങളിലൂടെയാണ് ജനകീയാസൂത്രണരംഗത്തെത്തുന്നത്.
ജനകീയാസൂത്രണത്തെ ആവേശമായി അടിത്തട്ടിലെത്തിക്കുന്നതിൽ നല്ലൊരു പങ്കു വഹിച്ച ജനാധികാരകലാജാഥയിലെ പ്രധാന അംഗങ്ങളിൽ ഒരാളായും രാജശേഖരൻ ഉണ്ടായിരുന്നു. ആ ഓർമ്മ ഇങ്ങനെ:
“ടാഗോർ തിയേറ്ററിലെ സംസ്ഥാനക്യാമ്പ്. ശബ്ദമുഖരിതമായ പത്തുരാപകലുകൾ. എപ്പോഴും ക്യാമ്പ് സജീവം. ഒരിടത്ത് സ്ക്രിപ്റ്റ് ചർച്ച. മറ്റൊരിടത്ത് എഴുത്ത്. സംഗീതം നല്കലും പരിപാടികളുടെ ചിട്ടപ്പെടുത്തലും രണ്ടുമൂന്നു സ്ഥലങ്ങളിൽ. കലാജാഥകൾ ജനകീയമാക്കുന്നതിൽ നേതൃപങ്കു വഹിച്ച മിക്കവാറും എല്ലാവരും ക്യാമ്പിലുണ്ട്. മുല്ലനേഴി, കരിവെള്ളൂർ മുരളി, എസ്. പ്രഭാകരൻ നായർ, എം. എം. സചീന്ദ്രൻ, എ. കെ. ദിനേശൻ, എം. എസ്. മോഹനൻ, കൊടക്കാട് ശ്രീധരൻ, കെ. ഭാസ്കരൻ, എം. വിജയകുമാർ, ടി. വി. വേണുഗോപാലൻ, എൻ. വേണുഗോപാൽ, എന്നിവർ സ്ക്രിപ്റ്റുചർച്ചയിലും എഴുത്തിലും. പരിപാടികൾ ചിട്ടപ്പെടുത്താൻ നരിപ്പറ്റ രാജു. രമേശ് വർമ്മ, ചന്ദ്രദാസൻ, പി. ജെ. ഉണ്ണികൃഷ്ണൻ എന്നീ പ്രഗത്ഭസംവിധായകർ. പാട്ടുകൾ എഴുതിക്കിട്ടുന്ന മുറയ്ക്ക് അതിനു മികച്ച ഈണം നല്കാൻ വി. കെ.ശശിധരൻ, കോട്ടക്കൽ മുരളി, ബാബുനരേന്ദ്രൻ എന്നിവർ. കാക്കൂരിലെ മണിമാഷ്, രാജപ്പൻ, വാസു കുളനട, കെ. പി. രാമകൃഷ്ണൻ, വി. കെ. കുഞ്ഞുകൃഷ്ണൻ മാഷ്, വിജയരാമദാസ്, ചിത്രനിവാസ്സ്, എറണാകുളത്തെ ഹരി ചെറായി, മീര, സിന്ധു, ഇവർക്കൊപ്പം ഞാനും. സംസ്ഥാനത്തെ വിവിധജില്ലകളിൽനിന്ന് അറുപതോളം കലാപ്രവർത്തകർ.
“സർക്കാരിലെയും പ്ലാനിങ് ബോർഡിലേയും പ്രമുഖർ ഇടയ്ക്കിടയ്ക്കു ക്യാമ്പിൽ എത്തുമായിരുന്നു. പരിപാടികൾ കാണുന്നു, ചർച്ചയിൽ പങ്കെടുക്കുന്നു, അഭിപ്രായങ്ങൾ പറയുന്നു. അതിനനുസരിച്ചു മാറ്റങ്ങൾ. എല്ലാംകൊണ്ടും ഉഷാർ. പബ്ലിക് റിലേഷൻസ് വകുപ്പിനായിരുന്നു ക്യാമ്പിന്റെ സംഘാടനച്ചുമതല.
നമ്മളാണു ഭരണവും
നമ്മളാണു പ്രജകളും
നമ്മളാണു നമ്മളുടെ
നന്മതിന്മ തീർക്കുക.
പാട്ടിനൊപ്പം വേഗത്തിൽ ദൃശ്യങ്ങൾ ഓരോന്നായി രൂപപ്പെടുകയാണ്. പത്തുദിവസം പോയതറിഞ്ഞില്ല.
“സംസ്ഥാനതല ഉദ്ഘാടനം നടന്നത് ആശാൻസ്ക്വയറിലാണ്. പരിപാടി ജനം ഏറ്റെടുത്തു. തുടർന്ന് കേരളത്തിലെ എല്ലാ ബ്ലോക്കിലും ക്യാമ്പും കലാജാഥയും. വലിയ അദ്ധ്വാനം വേണ്ടിവന്നു. എങ്കിലും അധികാരവികേന്ദ്രീകരണപ്രവർത്തനങ്ങൾക്ക് അവ വലിയ കരുത്താണു പകർന്നത്.”
ജാഥയിൽ മാത്രമല്ല, തന്റെ പ്രദേശത്തു ജനകീയാസൂത്രണപദ്ധതികൾ വിജയിപ്പിക്കുന്നതിലും രാജശേഖരൻ ആവശ്യമായ സഹായങ്ങൾ നല്കി. ചാത്തന്നൂരിലെ വികസനരേഖ നിർമ്മാണത്തിൽ സജീവമായി ഇടപെട്ട രാജശേഖരൻ ആ ഓർമ്മയും പങ്കുവയ്ക്കുന്നു:
“വിവരശേഖരണത്തിനായി ഒരുപാടുപേരുമായി സംസാരിച്ചു. വകുപ്പുതലവിവരങ്ങൾ ലഭ്യമാക്കി. രാഷ്ട്രീയനേതാക്കൾ, സാംസ്കാരികപ്രവർത്തകർ, അനുഭവസമ്പത്തുള്ള പ്രായംചെന്ന വ്യക്തികൾ എന്നിവരുമായി നിരവധി കൂടിയിരിപ്പുകൾ. വികസനരേഖയ്ക്കുള്ള വിവരശേഖരണം തകൃതി. കെ. പവിത്രൻസർ പ്രസിഡന്റും ജി. പ്രേമചന്ദ്രനാശാൻ വൈസ് പ്രസിഡന്റുമായ പഞ്ചായത്തുഭരണസമിതി. ജനകീയാസൂത്രണസമിതി കൺവീനറായി എ. സുരേഷും. സമഗ്രവികസനരേഖ തയ്യാറാക്കാൻ പ്രൊഫ. വി. ശിവപ്രസാദ് ചീഫ് എഡിറ്ററായി പത്രാധിപസമിതിയും ഉണ്ടാക്കി. അഡ്വ. സി. കെ. സുകുമാരൻ നായർ, ഡി. സുധീന്ദ്രബാബു, പി. സദാശിവൻ, കെ. കെ. നിസാർ, വി. ഹരിദാസൻ, എ. എസ്. ഷാജഹാൻ, ആർ. പ്രഭാകരൻ പിള്ള, ലളിത യതീന്ദ്രദാസ്, എം. എൻ. പരമേശ്വരൻപിള്ള, അഡ്വ. ആർ. ഗോവിന്ദൻ, വരിഞ്ഞം വാസുപിള്ള, തോട്ടത്തിൽ പരമേശ്വരൻപിള്ള, ഡോ.സാമുവൽ ജോൺസൻ, പി. ഗംഗാധരൻപിള്ള, പി. വിജയമോഹനൻ, കെ. സുരേന്ദ്രൻ, കെ. ജി. കുഞ്ഞുകൃഷ്ണപിള്ള, പി. വാസുദേവൻപിള്ള, ജേക്കബ്ബ് വർഗ്ഗീസ്, അഡ്വ. കെ. ശ്രീധരൻ എന്നിവർ ഉപദേശകസമിതിയിൽ. വർക്ക്ഷോപ്പുകൾ, ഗ്രാമസഭകൾ, പഠനയാത്രകൾ, കോർ ഗ്രൂപ്പ് യോഗങ്ങൾ - അങ്ങനെ നിരന്തരപ്രവർത്തനങ്ങൾ.
“ഓരോ മേഖലയിലെയും പ്രശ്നങ്ങളും സാദ്ധ്യതകളും പരിമിതികളും ആവശ്യങ്ങളും നാടിന്റെ ചരിത്രവും വികസനസ്വപ്നങ്ങളും ചേർത്ത് രേഖ പൂർത്തിയാക്കപ്പെട്ടു. ചിത്രകാരൻ ആശാജി കവർച്ചിത്രം തയ്യാറാക്കി. അച്ചടിക്കാൻ ചാത്തന്നൂർ സുജിലി പ്രസ്സിലേക്ക്. തൊട്ടടുത്ത മിക്കവാറും എല്ലാ പഞ്ചായത്തിലെയും വികസനരേഖ അച്ചടിച്ചതും മികച്ച ഓഫ്സെറ്റ് സംവിധാനമുള്ള സുജിലിയിലാണ്. എല്ലായിടത്തുനിന്നും ഭരണസമിതിയംഗങ്ങളും ജനകീയാസൂത്രണപ്രവർത്തകരും സുജിലി പ്രസ്സിനുമുൻപിൽ കാത്തിരിപ്പാണ്, രാത്രിയെന്നോ പകലെന്നോയില്ലാതെ. രേഖ നല്കി വേണം ജനകീയചർച്ചകൾ നിശ്ചിതതീയതിക്കുള്ളിൽ തീർക്കാൻ. ഒടുവിൽ സമഗ്രവികസനരേഖ പുസ്തകമായി പുറത്തിറങ്ങി. അതൊക്കെ സൃഷ്ടിച്ച ആവേശം അനിർവചനീയമാണ്.”
ആരോഗ്യവകുപ്പിൽനിന്നു സൂപ്രണ്ടായി വിരമിച്ച രാജശേഖരൻ ഇപ്പോഴും പുരോഗമനപ്രസ്ഥാനങ്ങളിലും സാമൂഹികരംഗത്തും അതേ ആവേശത്തോടെ സജീവമാണ്.