കെ. ബാലകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
കയ്യൂർ ചീമേനി പഞ്ചായത്തിന് ജനകീയാസൂത്രണത്തിനു മുമ്പുതന്നെ വിഭവഭൂപടം, നീരൊഴുക്കുമാപ്പ്, സാമൂഹികസാമ്പത്തികസർവ്വേ, അയൽക്കൂട്ടങ്ങൾ, വികസനസമിതി എന്നിവയ്ക്കൊക്കെ പൂർത്തീകരിക്കാൻ എങ്ങനെ കഴിഞ്ഞു? അതിന്റെ പിന്നിലെ സൂത്രധാരകൻ പരിഷത്‌പ്രവർത്തകനായ കെ. ബാലകൃഷ്ണനായിരുന്നു. അദ്ദേഹം ‘അക്ഷരകേരളം’ സമ്പൂർണസാക്ഷരതാപരിപാടിയിൽ കയ്യൂർ ചീമേനി പഞ്ചായത്ത് അസിസ്റ്റന്റ് പ്രൊജക്ട് ഓഫീസർ ആയിരുന്നു. അന്നും പഞ്ചായത്തുപ്രസിഡന്റ് എം. വി. ബാലകൃഷ്ണൻമാസ്റ്റർതന്നെ ആയിരുന്നു. ഈ പരിചയബന്ധം മറ്റു വികസനപ്രവർത്തനങ്ങളിലും തുടർന്നു. കല്യാശ്ശേരിയിൽ പിഎൽഡിപി പ്രൊജക്ടിന്റെ ഭാഗമായി നടപ്പാക്കിക്കൊണ്ടിരുന്ന പദ്ധതികളായിരുന്നു കയ്യൂർ ചീമേനിയിലും നടപ്പാക്കാൻ ശ്രമിച്ചത്.
1994, 1995 വർഷങ്ങളിൽ ബാലകൃഷ്ണൻ ശാസ്ത്രസാഹിത്യപരിഷത്തിന്റെ കാസർഗോഡ് ജില്ലാ സെക്രട്ടറിയായിരുന്നു; 1996-ൽ നിർവഹകസമിതിയംഗവും. പിഎൽഡിപി പഞ്ചായത്തുതലത്തിൽ നടത്തിയ എല്ലാ പരിപാടികളും ജില്ലയിൽ വ്യാപിപ്പിക്കാൻ ഇടപെട്ടു. കയ്യൂർ ചീമേനി പ്രസിഡന്റ് ബാലകൃഷ്ണൻമാസ്റ്റർ ആവട്ടെ രണ്ടുകയ്യും നീട്ടി ഇത്തരത്തിലുള്ള ജനപങ്കാളിത്തവികസനപ്രവർത്തനങ്ങൾ സ്വീകരിക്കാൻ തയ്യാറുമായിരുന്നു.
പഞ്ചായത്തീരാജ് - നഗരപലിക നിയമത്തിന്റെ പ്രാധാന്യം ജനങ്ങളിൽ എത്തിക്കാൻ പൗരബോധനപരിപാടികളിൽ ബാലകൃഷ്ണനും സജീവമായിരുന്നു. പിഎൽഡിപി പ്രൊജക്ടിന്റെ ഭാഗമായി സിഡിഎസിൽ നടന്നിരുന്ന ചർച്ചകളിൽ പലപ്പോഴും ബാലകൃഷ്ണനും പങ്കാളിയായി. ജില്ലയിൽ സാക്ഷരതാകാലത്തു തയ്യാറാക്കിയിരുന്ന പഞ്ചായത്തുവികസനസഹായി പിന്നീട് സംസ്ഥാനതലത്തിൽ മെച്ചപ്പെടുത്തി പിഎൽഡിപി വഴി പ്രചരിപ്പിച്ചു.
യുഡിഎഫ് സർക്കാർ തയ്യാറാക്കിയിരുന്ന കരടുനിയമത്തിലെ അപര്യാപ്തികൾ ചൂണ്ടിക്കാണിച്ച് ഒരു പ്രക്ഷോഭം ഡോ. കെ. എൻ. രാജിന്റെയും മറ്റും നേതൃത്വത്തിൽ തിരുവനന്തപുരത്തു നടന്നു. ഇതിന്റെ തുടർച്ചയായി പിഎൽഡിപി പദ്ധതിയുടെ സഹായത്തോടെ എല്ലാ ജില്ലകളിലും പ്രൊഫ. ഗുലാത്തിയും ഞാനും പങ്കെടുത്ത ഏകദിനശിൽപ്പശാലകൾ നടത്തി. 1995 നവംബർ 25-ന് കാഞ്ഞങ്ങാട്ട് ആയിരുന്നു കാസർഗോഡ് ജില്ലാ ശിൽപ്പശാല. ഈ ശിൽപ്പശാലയിലേക്കു പുതുതായി തെരെഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുപ്രസിഡന്റുമാരെ നേരിൽക്കണ്ടു ക്ഷണിച്ചത് ബാലകൃഷ്ണൻ ആണ്. ഈ സെമിനാർ വളരെ ഫലപ്രദമായിരുന്നു.
ജനകീയാസൂത്രണം സംബന്ധിച്ചു കേരളസർക്കാർ തീരുമാനമെടുത്തശേഷം തിരുവനന്തപുരത്തു സിഡിഎസിൽ 1996 ജൂൺ ആദ്യവാരം ചേർന്ന പിഎൽഡിപി പ്രൊജക്ട് പ്രവർത്തകരുടെ യോഗത്തെക്കുറിച്ച് ബാലകൃഷ്ണൻ കൃത്യമായി ഓർക്കുന്നുണ്ട്. പിഎൽഡിപി പ്രവർത്തനങ്ങളെ ജനകീയാസൂത്രണപരിപാടിയെന്നാണ് അന്നു ഞങ്ങൾ വിശേഷിപ്പിച്ചുവന്നത്. അതുവരെ പ്രവർത്തനങ്ങളെ അവലോകനം ചെയ്തുകൊണ്ട് അന്നു ഞാൻ പറഞ്ഞു: “ഇതുവരെ നാം നടത്തിയ ജനകീയ ആസൂത്രണപരിപാടി ഇനി ഒരു പ്രസ്ഥാനമായി മാറും. നമ്മൾ മുൻനിരയിൽ ഉണ്ടാകണം. റിസോഴ്സ് പേഴ്സൺമാരെ കണ്ടെത്തണം.” അങ്ങനെ ബാലകൃഷ്ണന്റെ പ്രവർത്തനം മുഖ്യമായും ജനകീയാസൂത്രണപ്രസ്ഥാനത്തിലായി.
1996 ഓഗസ്റ്റുമാസം കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടത്തിയ ഏഴുദിവസത്തെ കീറിസോഴ്സ് പേഴ്സൺമാരുടെ ആദ്യപരിശീലനത്തിൽ പങ്കെടുത്തു. കീറിസോഴ്സ് പേഴ്സൺമാരുടെ ജില്ലാക്കൺവീനർ ബാലകൃഷ്ണൻ ആയിരുന്നു. പിന്നീടു കോർഡിനേറ്റർമാരെ നിയമിച്ചപ്പോൾ നീലേശ്വരം ബ്ലോക്ക് കോർഡിനേറ്റർ ആയി ചുമതലയേറ്റു. സാക്ഷരതാമിഷൻ കോർഡിനേറ്റർ ആയിരുന്ന പപ്പൻ കുട്ടമത്ത് മാഷിനു ജില്ലാചുമതല നൽകി.
പിഎൽഡിപി പ്രവർത്തനങ്ങളുടെ പരിചയംമൂലം കെ. ബാലകൃഷ്ണൻ പലപ്പോഴും സംസ്ഥാനതലപ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. സെക്കൻഡറി ഡാറ്റാ ശേഖരണം സംബന്ധിച്ചു മടക്കത്തറയിലും ഒഞ്ചിയത്തും നടന്ന ചർച്ചകളിൽ സജീവമായിരുന്നു. പ്രൊജക്ട് മാതൃക തയ്യാറാക്കുന്നതിനു തൈക്കാട് ഗസ്റ്റ് ഹൗസിൽ വെച്ച് അഞ്ച് ദിവസവും ഉണ്ടായിരുന്നു.
1996 നവംബർ 1 പുനർപ്പണദിനം ബാലകൃഷ്ണനു ചുമതലയുള്ള നീലേശ്വരം ബ്ലോക്കിലെ കയ്യൂർ ചീമേനിയിൽ ആയിരുന്നു ഏറ്റവും ആവേശകരമായി നടന്നത്. നാലു ക്ലാസ്സുമുറികൾ, 18 റോഡുകൾ, ബസ് വെയ്റ്റിങ് ഷെഡ്, കുളങ്ങൾ എല്ലാം ജനപങ്കാളിത്തത്തോടെ സന്നദ്ധാടിസ്ഥാനത്തിൽ നിർമ്മിച്ചു. ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളിലും പഠനപര്യടനം നടത്തി. ജില്ലയിൽ ആദ്യമായി വികസനറിപ്പോർട്ട് തയ്യാറാക്കിയത് നീലേശ്വരം ബ്ലോക്കിലെതന്നെ പിലിക്കോട് പഞ്ചായത്ത് ആയിരുന്നു.
കുടുംബശ്രീപ്രവർത്തനം ജില്ലയിൽ ആരംഭിക്കുന്നതിനു മുൻപുതന്നെ നീലേശ്വരം ബ്ലോക്കിൽ വ്യാപകമായി വനിതാസ്വയം സഹായസംഘങ്ങൾ രൂപവത്ക്കരിച്ചിരുന്നു. ഒരു നിശബ്ദവിപ്ലവം ആയിരുന്നു അത്.
ജനകീയാസൂത്രണത്തിനുശേഷവും ബാലകൃഷ്ണൻ വികേന്ദ്രീകൃതാസൂത്രണത്തിൽ സജീവമായി തുടർന്നു. 2000-2005 കാലയളവിൽ ജില്ലാപ്പഞ്ചായത്തുപ്രസിഡന്റ് ആയിരുന്ന ഇ. പത്മാവതിയോടൊപ്പം പ്രവർത്തിച്ചു. ജില്ലാരൂപവത്ക്കരണത്തിന്റ ഇരുപതാം വാർഷികത്തിന്റെ ഭാഗമായി ജില്ലാ പഠനകോൺഗ്രസ് നടത്തി. ഒരു വർഷം നീണ്ടുനിന്ന പഠനപ്രവർത്തനങ്ങൾ. രേഖകൾ തയ്യാറാക്കുക തുടങ്ങിയ അക്കാഡമിക് പ്രവർത്തനങ്ങളുടെ കൺവീനർ ബാലകൃഷ്ണനായിരുന്നു. ചെയർപേഴ്സൺ ഡോ. വി. പി. പി. മുസ്തഫയും.
പിന്നീട് എം. വി. ബാലകൃഷ്ണൻമാസ്റ്റർ ജില്ലാപഞ്ചായത്തുപ്രസിഡന്റ് ആയിരുന്ന 2005-2010 കാലത്ത് ഡിപിസി കോർഡിനേറ്റർ ആയിരുന്നു. ഡിപിസി കെട്ടിടം നിർമ്മാണം, ഇഎംഎസ് ഭവനപദ്ധതി, കുടുംബശ്രീ സമഗ്രപദ്ധതി, സീറോ വേസ്റ്റ് കാസറഗോഡ് ഡിപിആർ തയ്യാറാക്കൽ തുടങ്ങിയവയായിരുന്നു പ്രധാനപ്രവർത്തനങ്ങൾ. 2015-2020 ഡിപിസിയിൽ സർക്കാർനോമിനി ആയിരുന്നു. ജില്ലാപ്പദ്ധതി രണ്ടുഘട്ടത്തിൽ തയ്യാർ ചെയ്തപ്പോഴും പ്രധാന ചുമതലക്കാരൻ ആയിരുന്നു. കില എക്സ്റ്റൻഷൻ ഫാക്കൾട്ടി എന്ന നിലയിൽ ഇപ്പോഴും പ്രവർത്തിക്കുന്നു.