കെ. നാരായണൻ മാസ്റ്റർ
ലഘു ജീവചരിത്രം (Biography)
കയ്യൂർ ചീമേനിയിലെ വികസനപരീക്ഷണങ്ങളെയും അതിലെ പങ്കാളികളെയും കുറിച്ചാണല്ലോ പറഞ്ഞുവരുന്നത്. കയ്യൂർ ചീമേനിയുടെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനം നടന്നത് യഥാർത്ഥത്തിൽ വിദ്യാഭ്യാസമേഖലയിലായിരുന്നു. അതിൽത്തന്നെ ഒരുപക്ഷെ, പ്രീ-പ്രൈമറിതലത്തിലെ ഇടപെടൽ എടുത്തുപറയേണ്ടതാണ്. അതിനു നേതൃത്വം നൽകിയതിൽ പ്രധാനി പഞ്ചായത്ത് വിദ്യാഭ്യാസകർമസമിതിയുടെ കൺവീനറായിരുന്ന കെ. നാരായണൻ മാസ്റ്ററാണ്.
ഐസിഡിഎസ് പ്രോജെക്ട് ഇല്ലാത്ത പഞ്ചായത്ത് ആയതിനാൽ 3 വയസ്സു മുതൽ 5 വയസ്സുവരെ പ്രായമുള്ള മുഴുവൻ കുട്ടികൾക്കും മെച്ചപ്പെട്ടതും ശാസ്ത്രീയവുമായ പ്രീ-പൈമറിവിദ്യാഭ്യാസം ലഭ്യമാക്കണമെന്ന നിർദ്ദേശം എല്ലാ ഗ്രാമസഭകളിൽനിന്നും ഉയർന്നുവന്നു. അതിനാൽ വിദ്യാഭ്യാസമേഖലയിൽ പ്രഥമപരിഗണന ഇതിനുതന്നെ നൽകുകയായിരുന്നു. "മുഴുവൻ ഗവൺമെന്റുസ്കൂളുകളോട് അനുബന്ധിച്ചും പ്രീ-പ്രൈമറി ക്ലാസ്സുകൾ ആരംഭിക്കൽ" എന്ന പ്രോജക്ട് 1997-98 വർഷത്തെ പദ്ധതിയിൽ ഇടംപിടിച്ചത് അങ്ങനെയാണ്. പദ്ധതിവിഹിതമായി 1,68,800 രൂപയും സമൂഹവിഹിതമായി 1,67,200 രൂപയുമടക്കം ആകെ 3,36,000 രൂപയായിരുന്നു പദ്ധതിയടങ്കൽ. ഓരോ സ്കൂളിലും ഹെഡ്‌മാസ്റ്റർ കൺവീനറായി രൂപവത്ക്കരിച്ച പ്രീ-പ്രൈമറി സ്കൂൾ വെൽഫെയർ കമ്മിറ്റികൾക്കായിരുന്നു നടത്തിപ്പുചുമതല. അധ്യാപികയ്ക്ക് 1000 രൂപയും ഹെൽപ്പർക്ക് 600 രൂപയുമായിരുന്നു ഓണറേറിയം.
അടുത്തവർഷം മൂന്ന് എയിഡ് സ്കൂളുകളിലും മൂന്നാംവർഷം ഒരു സാംസ്കാരികസ്ഥാപനത്തിന്റെ ഭാഗമായുംകൂടി പ്രീ പ്രൈമറി ആരംഭിച്ചതോടെ ജനകീയാസൂത്രണത്തിന്റെ ഭാഗമായി കയ്യൂർ - ചീമേനി പഞ്ചായത്തിൽ 12 പ്രീ-പ്രൈമറി ഉണ്ടായി. ഇതോടെ പഞ്ചായത്തിലെ മുഴുവൻ കുട്ടികൾക്കും പ്രീ-പ്രൈമറി വിദ്യാഭ്യാസത്തിനുള്ള സൗകര്യമൊരുങ്ങി. പഞ്ചായത്ത് വിദ്യാഭ്യാസസമിതി തയ്യാറാക്കിയ കരടുപാഠ്യപദ്ധതി അനുസരിച്ചാണു പ്രവർത്തനങ്ങൾ നടത്തിയത്. ടീച്ചർമാരുടെ പ്രതിമാസയോഗങ്ങൾ വിളിച്ചു പ്രവർത്തനാവലോകനം നടത്തുകയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇവരുടെകൂടി പങ്കാളിത്തത്തോടെ പാഠ്യപദ്ധതി തുടർച്ചയായി മെച്ചപ്പെടുത്തുകയും ചെയ്തിരുന്നു.
‘വിദ്യാഭ്യാസം അഞ്ചുവയസ്സിനുമുമ്പ്’, ‘വിദ്യാരംഭം’ തുടങ്ങിയ പുസ്തകങ്ങളിലൂടെ ശാസ്ത്രീയമായ പ്രീ സ്കൂൾ പ്രവർത്തനങ്ങൾ കേരളസമൂഹത്തിനു മുമ്പിൽ അവതരിപ്പിച്ച സി. ജി. ശാന്തകുമാർ, കെ. ടി. രാധാകൃഷ്ണൻ തുടങ്ങിയ വിദദ്ധരുടെ നേതൃത്വത്തിൽ പഞ്ചായത്തുതലശില്പശാല നടത്തി അദ്ധ്യാപകർക്ക് ആവശ്യമായ ദിശാബോധം നൽകുകയും കരടുപാഠ്യപദ്ധതി മെച്ചപ്പെടുത്തുകയും ചെയ്തു. അങ്ങനെ സംസ്ഥാനത്തുതന്നെ ആദ്യമായി ഒരു പഞ്ചായത്തിന്റെ നേതൃത്വത്തിൽ 'പ്രീ പൈറി പാഠ്യപദ്ധതി' തയ്യാറാക്കുന്ന പഞ്ചായത്തായി കയ്യൂർ ചീമേനി മാറി.
സ്കൂൾ തലത്തിലും പഞ്ചായത്തുതലത്തിലും മുഴുവൻ കുട്ടികളെയും പങ്കാളികളാക്കി മത്സരാടിസ്ഥാനത്തിലല്ലാതെ നടത്തിയ പ്രീ-പ്രൈമറി കലോത്സവം കയ്യൂർ-ചീമേനിയുടെ മറ്റൊരു സവിശേഷതയായിരുന്നു. പങ്കെടുത്ത മുഴുവൻ കുട്ടികൾക്കും സമ്മാനവും നൽകിയിരുന്നു. കയ്യൂർ ചീമേനിയിൽ ഉൾപ്പെടെ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നടപ്പിലാക്കിയ പ്രീ-സ്കൂൾ അനുഭവങ്ങൾ പങ്കുവെക്കുന്നതിനും വ്യാപിപ്പിക്കുന്നതിനുമായി പങ്കാളിത്തപഠനപരമ്പരയുടെ ഭാഗമായി സംസ്ഥാന ആസൂത്രണബോർഡ് 2000 ഫെബുവരിയിൽ സംഘടിപ്പിച്ച സംസ്ഥാനശില്പശാലയ്ക്കു നേതൃത്വം കൊടുത്തതും കയ്യൂർ ചീമേനി ആയിരുന്നു.
പ്രീ പൈമറിക്കു പുറമെ പഞ്ചായത്തിലെ മുഴുവൻ വിദ്യാലയങ്ങളിലെയും പാഠ്യ-പാഠ്യാനുബന്ധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും പരിപോഷിപ്പിക്കാനുമായി പഞ്ചായത്ത് സ്കൂൾ കോംപ്ലക്സ് പ്രവർത്തനങ്ങളും 1997-98 ആരംഭിക്കുകയുണ്ടായി. ശാസ്ത്രസാഹിത്യപരിഷത്ത് പിഎൽഡിപി പഞ്ചായത്തുകളിൽ രൂപവത്ക്കരിച്ച PEC-യുടെ ഗൈഡ്ലൈൻ അനുസരിച്ചുളള പഞ്ചായത്ത് വിദ്യാഭ്യാസസമിതി(PEC)യും ഇതിന്റെ ഭാഗമായുള്ള പഞ്ചായത്ത് അക്കാദമിക് കമ്മിറ്റി(PAC)യും സ്കൂൾ കോംപ്ലക്സ് പദ്ധതിയുടെ നടത്തിപ്പിനായി കയ്യൂർ ചീമേനിയിലും നിലവിൽവന്നു. അക്കാദമിക് കമ്മിറ്റിയുടെ ചെയർപേഴ്സൺ അദ്ധ്യാപക അവാർഡ് ജേതാവുകൂടിയായ പി. ടി. ബാലകൃഷ്ണൻമാഷും കൺവീനർ നാരായണൻമാഷും ആയിരുന്നു. എല്ലാ മാസവും ഹെഡ് മാസ്റ്റർമാരെയും പിടിഎ പ്രസിഡണ്ടുമാരെയും വാർഡ് മെമ്പർമാരെയും പങ്കെടുപ്പിച്ച് പഞ്ചായത്തുപ്രസിഡന്റിന്റെ അദ്ധ്യക്ഷതയിൽ PEC യോഗം ചേർന്നു പ്രവർത്തനങ്ങൾ അവലോകനം ചെയ്യുക പതിവായിരുന്നു. പഞ്ചായത്തുപ്രസിഡന്റ് എം. വി. ബാലകൃഷ്ണൻമാസ്റ്റർ മറ്റു പരിപാടികളെല്ലാം മാറ്റിവെച്ച് ഈ യോഗത്തിലെ പങ്കാളിത്തം ഉറപ്പാക്കാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അദ്ധ്യാപകർ അവധിയാകുന്ന ദിവസങ്ങളിൽ കുട്ടികളുടെ പഠനം മുടങ്ങാതിരിക്കാൻ പകരം അദ്ധ്യാപകരെ സ്കൂളിൽ എത്തിക്കാൻ ആവിഷ്കരിച്ച സ്കൂൾ സപ്പോർട്ടിംഗ് ഗ്രൂപ്പ്, കുട്ടികൾക്കൊപ്പം അദ്ധ്യാപകരും പങ്കാളികളാകുന്ന പഞ്ചായത്തുതല സഹപഠനക്യാമ്പ്, പഞ്ചായത്തിലെ അദ്ധ്യാപകരുടെ നേതൃത്വത്തിൽ പിഇസി തയ്യാറാക്കിയ ചോദ്യപ്പേപ്പറുകൾ ഉപയോഗിച്ചുള്ള അർദ്ധവാർഷിക-വാർഷികപൊതുപരീക്ഷ, അദ്ധ്യാപകർക്കുള്ള പഞ്ചായത്തുതലകായികപരിശീലനം, പ്രൈമറിക്കുട്ടികൾക്കായി പഞ്ചായത്തുതലകായികമേള തുടങ്ങി ഒട്ടേറെ നൂതനപ്രവർത്തനങ്ങൾ സ്കൂൾ കോംപ്ലക്സിൽ ഉൾപ്പെടുത്തി വർഷങ്ങളോളം പിഇസി നടത്തുകയുണ്ടായി.
കെ. നാരായണൻമാഷിന്റെ പൊതുജീവിതം തുടങ്ങുന്നത് ഡിവൈഎഫ്ഐ യൂണിറ്റ് പ്രസിഡന്റായിക്കൊണ്ടാണ്. 1984-ൽ അദ്ധ്യാപകനായി. 1987-ൽ സർക്കാർസ്കൂളിലായി. അദ്ധ്യാപകസംഘടനയിലും പരിഷത്തിലും സജീവമായി. സാക്ഷരതയിൽ കയ്യൂർ ചീമേനിയിലെ റിസോഴ്സ് പേഴ്സൺ ആയിരുന്നു. ജനകീയാസൂത്രണത്തിൽ ജില്ലയിലെ കെആർപിമാരിൽ ഒരാളായിരുന്നു.
കയ്യൂർ ചീമേനിയിയിൽ നടത്തിയ പ്രവർത്തനങ്ങൾ നാരായണൻമാഷിനു തന്റെ പത്തുവർഷത്തെ പരിഷത്പ്രവർത്തനങ്ങളിലൂടെ, വിദ്യാഭ്യാസമേഖലയിൽ വരുത്തേണ്ടുന്ന ഗുണപരമായ മാറ്റങ്ങളെക്കുറിച്ചുണ്ടായിട്ടുള്ള ചിന്തകളും, താൻ പഠിച്ചതും, പഠിപ്പിച്ചതുമായ ജനകീയാസൂത്രണത്തിന്റെ ബാലപാഠങ്ങളുംകൂടി താൻകൂടി ഇടപെടുന്ന കർമ്മമേഖലയിൽ നടപ്പിലാക്കാനുള്ള ഒരവസരം കൈവരിക കൂടിയായിരുന്നു. ഇതെഴുതുമ്പോൾ കെ. നാരായണൻമാഷ് മുക്കൂട് സ്കൂളിലെ പ്രഥമാദ്ധ്യാപകനാണ്.