കെ. ദാസൻ
ലഘു ജീവചരിത്രം (Biography)
പീക്ക് അവറിൽ വോൾട്ടേജ് താഴുന്നത് വടക്കൻ കേരളത്തിൽ പതിവായിരുന്നു. കറന്റ് കട്ടുകൂടി വന്നപ്പോൾ പലപ്പോഴും പ്രശ്നം ഗുരുതരമായി. അങ്ങനെയാണ് വള്ളിക്കുന്ന് ഗ്രാമപ്പഞ്ചായത്ത് ജനകീയാസൂത്രണകാലത്തുതന്നെ ഊർജ്ജോപയോഗം കുറയ്ക്കാൻ സിഎഫ്എൽ പ്രൊജക്ട് ഏറ്റെടുത്തത്. കെആർപിയും വികസനസമിതി കൺവീനറുമായിരുന്ന കെ. ദാസനെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭിമാനകരമായ ഓർമ്മ ഊർജപ്രൊജക്ടാണ്.
ഒരു 60 വാട്ട് ഇൻകാൻഡസന്റ് ബൾബ് മാറ്റി പകരം മൂന്നു സിഎഫ്എൽ നൽകാനായിരുന്നു പ്രൊജക്ട്. പ്രൊജക്ട് തയ്യാറാക്കുമ്പോൾ ഒരു പ്രശ്നം പൊങ്ങിവന്നു. ബൾബിനു ഗുണഭോക്തൃവിഹിതം ശേഖരിക്കണം. എങ്ങനെ റേറ്റ് നിശ്ചയിക്കും? വൈദ്യുതോപയോഗത്തിന്റെ അടിസ്ഥാനത്തിൽ സമ്പന്നർ, മദ്ധ്യവർഗ്ഗം, ദരിദ്രർ എന്നിങ്ങനെ മൂന്നായി തിരിച്ചു. ഒരു സിഎഫ്എൽ-ന് 230 രൂപ ആയിരുന്നു. ദരിദ്രർക്ക് 90 ശതമാനം, മദ്ധ്യവർഗ്ഗത്തിന് 50 ശതമാനം, സമ്പന്നർക്ക് 10 ശതമാനം എന്നിങ്ങനെ സബ്സിഡി നിശ്ചയിച്ചു. ക്വട്ടേഷനിലെ നിബന്ധന ഇവയായിരുന്നു - ബൾബിനും യൂണിറ്റിനും മൂന്നുവർഷം ഗ്യാരന്റി, 1000 ബൾബ് തരുമ്പോൾ 50 ബൾബുകൾ സൗജന്യം.
ഒരു ചെറിയ പ്രശ്നം സംഭവിച്ചു. സർവ്വേയിൽ കൃത്യത പാലിക്കാൻ കഴിയാതെവന്നതിനാൽ ദരിദ്രരുടെ എണ്ണം കൂടി. അതിനാൽ ഒരു വീടിനു മൂന്നു സിഎഫ്എൽ എന്നത് രണ്ടായി ചുരുക്കി. ഒരു മണിക്കൂറിൽ 60 വാട്ട് ബൾബിനു പകരം 11 വാട്ട് സിഎഫ്എൽ ഉപയോഗിച്ചാൽ ഉപഭോഗത്തിൽ 49 വാട്ടിന്റെ കുറവു വരുമെന്നായിരുന്നു കണക്ക്. ഇതുപ്രകാരം ഒരുവർഷം 7500 സിഎഫ്എൽ കത്തുമ്പോൾ 6.61 ലക്ഷം യൂണിറ്റ് ഊർജലാഭം ലഭിക്കും. പദ്ധതിനടത്തിപ്പിന് ആകെ വന്ന ചെലവ് 18.31 ലക്ഷം രൂപയായിരുന്നു. ഇതിൽ ഗുണഭോക്തൃ വിഹിതം 3.73 ലക്ഷം രൂപ. അഞ്ചുലക്ഷം രൂപ വൈദ്യുതിബോർഡും ഇഎംസിയും നൽകി; ബാക്കി പഞ്ചായത്തും. അങ്ങനെ 18.31 ലക്ഷം രൂപ ചെലവഴിച്ചപ്പോൾ സംരക്ഷിച്ച ഊർജം വഴിയുള്ള നേട്ടം 26.06 ലക്ഷം രൂപയായിരുന്നു!
ഊർജരംഗത്തെ മറ്റൊരു പ്രൊജക്ട് പാചകാവശ്യത്തിനു താപഭരണി തയ്യാറാക്കി വിതരണം ചെയ്യലായിരുന്നു. ഇതിനായി 10 വനിതകളുടെ ഒരു ഗ്രൂപ്പിനെ ഇഎംസിയുടെ സഹായത്തോടെ തയ്യാറാക്കി. രണ്ടുമാസംകൊണ്ട് അവർ 2000 താപഭരണികൾ നിർമ്മിച്ചു. ഇതിന്റെ ഉപയോഗവും ഊർജ്ജലാഭവും സംബന്ധിച്ച് വീട്ടമ്മമാരുടെ ചെറുകൂട്ടങ്ങൾ വിളിച്ചുചേർത്തും സ്കൂളുകളിൽ കുട്ടികൾക്കിടയിലും ബോധവൽക്കരണം നടത്തി. വീടുകൾക്ക് 70 ലക്ഷം രൂപയ്ക്കും സ്കൂൾക്കുട്ടികൾക്ക് 35 രൂപയ്ക്കും താപഭരണികൾ വിതരണം ചെയ്തു.
അരിയിട്ട് ഒരു തവണ തിളപ്പിച്ചാൽ വേവുന്ന പാത്രം താപഭരണിയിലേക്കു മാറ്റാനും 40 മിനിറ്റു കഴിഞ്ഞ് പാകമായി വെന്തുകഴിയുമ്പോൾ ഉപയോഗിക്കാനും ജനങ്ങളെ പഠിപ്പിച്ചു. മാത്രമല്ല, ചൂടുള്ള സാധനങ്ങൾ താപഭരണിയിൽ വച്ചാൽ 6-10 മണിക്കൂർ വരെ ചൂടു നഷ്ടപ്പെടാതെ സൂക്ഷിക്കാനും കഴിയും. പ്ലാൻഫണ്ടും തനതുഫണ്ടും ഉൾപ്പെടെ 1.30 ലക്ഷം രൂപ ചെലവുവന്ന പ്രൊജക്ടിൽ വിറ്റുവരവിലൂടെ 1.12 ലക്ഷം രൂപ തിരികെ കിട്ടി.
1999-ൽ മാനവീയംപരിപാടിയുടെ ഭാഗമായി റോഡിലും ഇടവഴിയിലും അടക്കം 500 തെരുവുവിളക്കുകൾ ഒന്നിച്ച് ഒരേ ദിവസം സ്ഥാപിക്കുന്നതിന് അയൽക്കൂട്ടതലത്തിൽ ഒരു സർവ്വേ നടത്തി. വിളക്കു സ്ഥാപിക്കേണ്ട സ്ഥാനം, അവിടെനിന്നു കറന്റ് കണക്‌ഷനുള്ള തൊട്ടടുത്ത വീട്ടലേക്കുള്ള ദൂരം, ഒരു ബൾബ് കത്താനുള്ള കറന്റ് ഫ്രീ ആയി തരാൻ (വൈകിട്ട് 6.30 മണി മുതൽ രാത്രി 10.30 വരെ) വീട്ടുടമയുടെ സമ്മതം എന്നീ വിവരങ്ങൾ സംഭരിച്ചു. വൈദ്യുതിവയർ, ബൾബ്, ഹോൾഡർ, ടൂപിൻ പ്ലഗ് എന്നിവ പ്രൊജക്ട് പ്രകാരം അയൽക്കൂട്ടങ്ങൾക്കു നൽകി.
റോഡരികിലും വീട്ടിലേക്കുള്ള വഴിയുടെ നേർക്കുമായി വിളക്കു സ്ഥാപിക്കുക, വയർ വലിക്കുക, പോസ്റ്റ് നാട്ടുക എന്നിവ അയൽക്കൂട്ടം സന്നദ്ധസേവനം വഴി ചെയ്യണം. ബൾബ് ഫ്യൂസായാൽ അയൽക്കൂട്ടം മാറ്റണം. കറന്റ് ചാർജ്ജ് വീട്ടുടമസ്ഥൻ അടയ്ക്കണം. പുതുസഹസ്രാബ്ദം ആരംഭിച്ച രാത്രി 12 മണിക്ക് എല്ലാ സ്ട്രീറ്റ് ലൈറ്റുകളും സ്വിച്ച് ഓൺ ചെയ്തു.
കെ. ദാസൻ ജനകീയാസൂത്രണ കാലത്ത് പരപ്പനങ്ങാടി സ്കൂളിലെ അദ്ധ്യാപകനായിരുന്നു. പരിഷത്ത്, സിപിഐ(എം) പ്രവർത്തകനായിരുന്നു. ഇപ്പോൾ പാർട്ടി ബ്രാഞ്ച് സെക്രട്ടറി, ലൈബ്രറി കൗൺസിൽ പ്രവർത്തകൻ, പെൻഷനേഴ്സ് യൂണിയൻ നേതാവ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.