വി. പി. സോമസുന്ദരൻ
ലഘു ജീവചരിത്രം (Biography)
വി. പി. സോമസുന്ദരൻ ജനകീയാസൂത്രണകാലത്ത് വള്ളിക്കുന്ന് പഞ്ചായത്തുതല വികസനസമിതിയുടെ വൈസ് ചെയർപേഴ്സൺ ആയിരുന്നു. 2005-10 കാലത്ത് വള്ളിക്കുന്ന് പഞ്ചായത്ത് പ്രസിഡന്റും. കലാ-സാംസ്കാരിക-കായികമേഖലകളിൽ കലാനാഥൻമാഷ് തുടങ്ങിവച്ച പ്രവർത്തനങ്ങൾ കൂടുതൽ ഉണർവ്വോടെ ഏറ്റെടുക്കാൻ താൻ പഞ്ചായത്തുപ്രസിഡന്റായ കാലത്തു കഴിഞ്ഞെന്നു സോമസുന്ദരൻ ഓർമ്മിക്കുന്നു.
വള്ളിക്കുന്നിന്റെ ഒരു സവിശേഷത നിർമ്മാണപ്രവൃത്തികളെല്ലാം പരമാവധി ഗുണഭോക്തൃക്കമ്മിറ്റികൾ വഴി എന്നതായിരുന്നു. ബിനാമി ഏർപ്പാടുകൾക്കോ കോൺട്രാക്ട് രാജിനോ ഒരു സാദ്ധ്യതയും അനുവദിച്ചിരുന്നില്ല. അരിയല്ലൂരിലെ മൃഗാശുപത്രിക്കെട്ടിടനിർമ്മാണത്തെയാണ് വി. പി. സോമസുന്ദരൻ ഉദാഹരിച്ചത്. വള്ളിക്കുന്നുപഞ്ചായത്തിന്റെ എട്ടാം വാർഡിൽ പഞ്ചായത്തുവക അഞ്ചുസെന്റ് സ്ഥലത്താണ് കെട്ടിടനിർമ്മാണം തീരുമാനിച്ചത്. അടങ്കൽ 5.1 ലക്ഷം രൂപ. അരിയല്ലൂർ ഗവ. യുപി സ്കൂളിൽവച്ച് 1998 ജനുവരി 16-ന് നടന്ന ഗുണഭോക്തൃയോഗത്തിൽ ഒൻപതംഗ ഗുണഭോക്തൃക്കമ്മിറ്റിക്കു രൂപം നൽകി ചെയർമാന്റെയും കൺവീനറുടെയും പേരിൽ ജോയിന്റ് അക്കൗണ്ടും ആരംഭിച്ചു. ആദ്യ അഡ്വാൻസ് ലഭിച്ചപ്പോൾത്തന്നെ കരിങ്കൽപ്പണിക്കുള്ള ക്വട്ടേഷൻ ക്ഷണിച്ച് പണികൾ ആരംഭിച്ചു. എസ്റ്റിമേറ്റിന്റെ തുടർ പരിശോധനയിൽ ചില അപാകങ്ങൾ കണ്ടെത്തി.
ഒന്ന്, പൂഴിപ്രദേശം ആയിരുന്നതിനാൽ ബിൽഡിങ് ബെൽറ്റ് വേണ്ടിയിരുന്നു. രണ്ട്, കൊളാപ്സിബിൾ ഗേറ്റ്, ഗ്രിൽ, മെയിൻ ഗേറ്റ് തുടങ്ങിയവ ഉൾപ്പെടുത്തണമായിരുന്നു. മൂന്ന്, ഇതിന്റെ മുന്നിലുണ്ടായിരുന്ന ഒരു ബസ് സ്റ്റോപ്പ് മാറ്റിസ്ഥാപിക്കണമായിരുന്നു.
ഇവയെല്ലാം ചേർത്ത് എസ്റ്റിമേറ്റ് റിവൈസ് ചെയ്തു. അടങ്കൽ 5.33 ലക്ഷമായി. ഓരോ പ്രധാനപ്രവൃത്തിക്കും (ഉദാ. ചെങ്കല്ലു വാങ്ങലും കെട്ടിലും, ഗേറ്റ്, ഗ്രിൽ മുതലായവയുടെ നിർമ്മിതി, വാർക്കൽപ്പണി....) ക്വട്ടേഷൻ ക്ഷണിച്ച് കമ്മിറ്റിയുടെ അംഗീകാരം നേടുന്നതു പതിവാക്കിയിരുന്നു. ഓരോ മാസവും മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസം കണക്കുകൾ അവതരിപ്പിച്ച് അംഗീകാരം നേടുമായിരുന്നു.
പണികൾ നടന്നുവരുമ്പോൾ കെട്ടിടത്തിന്റെ പൂർണ്ണ ഉപയോഗം സാധ്യമാകുംവിധം ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു. ഉദാഹരണത്തിന്, ബിൽഡിങ്ങിന്റെ മുൻഭാഗത്തു പഴയ കിണറിന്റെ ആൾമറ ഉണ്ടായിരുന്നു. അതു പൊളിച്ച് ഗ്രൗണ്ട് ലെവൽ ചെയ്ത് കിണറിനു മുകളിൽ സ്ലാബ് വാർത്തിടാൻ തീരുമാനിച്ചു.
1999 ജൂലൈ 5 ആയപ്പോൾ എസ്റ്റിമേറ്റിൽ പറഞ്ഞിരുന്ന പണികൾ മുഴുവൻ പൂർത്തിയായി. അക്കൗണ്ടിൽ അതുവരെ 4.49 ലക്ഷം രൂപ വന്നു. എന്നാൽ ചെലവായത് 4.40 ലക്ഷം രൂപ മാത്രം. ബാക്കി വന്ന 9000 രൂപ ഉപയോഗപ്പെടുത്തി മൃഗാശുപത്രിക്കെട്ടിടത്തിനു മുമ്പിലായി എട്ടു മീറ്റർ നീളവും ആറു മീറ്റർ വീതിയുമുള്ള ഒരു പോർട്ടിക്കോ, ഗ്രൗണ്ട് കോൺക്രീറ്റ്, ഫർണീച്ചർ വാങ്ങൽ എന്നിവക്കായി ഉപയോഗപ്പെടുത്താനും അനുമതിക്കായി പഞ്ചായത്തുഭരണസമിതിയോട് അഭ്യർത്ഥിക്കാനും തീരുമാനമായി. പഞ്ചായത്തിന്റെ അനുമതി ലഭിച്ച മുറയ്ക്കു പണികൾ ആരംഭിച്ചു.
പണികളുടെ ഓരോ ഘട്ടത്തിലും ഗുണഭോക്തൃസമിതിക്കൊപ്പം പ്രസിഡന്റായിരുന്ന കലാനാഥൻമാഷിന്റെ മേൽനോട്ടമുണ്ടായിരുന്നു. വയറിങ്ങും പെയിന്റിങ്ങും ചുറ്റുമതിലും ഗേറ്റും ഉൾപ്പെടെ മനോഹരമായ ഈ കെട്ടിടം പൂർത്തിയാക്കാൻ ഗുണഭോക്തൃസമിതിക്കു 18 മാസമേ വേണ്ടിവന്നുള്ളൂ. ആകെ വന്ന ചെലവോ, 4.56 ലക്ഷം രൂപ മാത്രവും. അടങ്കൽത്തുകയേക്കാൾ 76,742 രൂപ കുറവിൽ കെട്ടിടം പണി പൂർത്തിയാക്കിയെന്നു മാത്രമല്ല, പറഞ്ഞതിനേക്കാൾ കൂടുതൽ പ്രവൃത്തികൾ ചെയ്യാനായി എന്നതും നേട്ടമായിരുന്നു. നിർമ്മാണത്തിന്റെ പ്രധാനഘട്ടങ്ങളിലെല്ലാം സാങ്കേതികസഹായം നൽകുന്നതിൽ പഞ്ചായത്തിന്റെ ചുമതലയുള്ള എൻജിനീയർ നന്നായി ശ്രദ്ധിച്ചിരുന്നെന്നതും സോമസുന്ദരൻ ഓർക്കുന്നു.
ഇതെഴുതുമ്പോഴും രാഷ്ട്രീയരംഗത്തു സജീവമാണ്. സിപിഐ(എം) മലപ്പുറം ജില്ലാക്കമ്മിറ്റിയംഗം. സിഐടിയു സംസ്ഥാനകമ്മിറ്റിയംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുന്നു.