കോനാരി മറിയം
ലഘു ജീവചരിത്രം (Biography)
കോനാരി മറിയം വള്ളിക്കുന്ന് പഞ്ചായത്തിന്റെ വൈസ് പ്രസിഡന്റായിരുന്നു. ലീഗിന്റെ സജീവപ്രവർത്തകാ ആയിരുന്ന കോനാരി മുഹമ്മദിന്റെ ഭാര്യയായിരുന്ന കോനാരി മറിയത്തിനു ഇടതുപക്ഷസ്വതന്ത്രയായി മത്സരിക്കേണ്ടി വന്നു. രസകരമായ കാര്യമുണ്ട് - അന്നു വള്ളിക്കുന്ന് പഞ്ചായത്തിൽ ഇടതുപക്ഷം മത്സരിച്ചത് 13 സ്വതന്ത്രരെ മുൻനിർത്തി ആയിരുന്നു. കലാനാഥൻമാഷ് ഉൾപ്പെടെ 10 പേർ വിജയിച്ചു. എല്ലാവരും മത്സരിച്ചത് കുട ചിഹ്നത്തിലും.
ആദ്യം ആശങ്കകളും പരിഭ്രമവും ആയിരുന്നു. മുൻ ഭരണപരിചയം ഒട്ടും ഉണ്ടായിരുന്നില്ല. വനിതാജനപ്രതിനിധികളെ ശാക്തീകരിച്ച് പ്രാദേശികവികസനനേതാക്കളായി മാറ്റിയത് ജനകീയാസൂത്രണമായിരുന്നു. ഇതു സംബന്ധിച്ച് 1999-ൽ കോനാരി മറിയം പറഞ്ഞത് ആവർത്തിക്കട്ടെ. “തുടക്കത്തിൽ ഉണ്ടായിരുന്ന ആശങ്കകൾ പൂർണ്ണമായും നീക്കി ഞങ്ങളെപ്പോലുള്ളവർക്കു പൊതുരംഗത്ത് ഇടപെടാനും പ്രവർത്തിക്കാനും ജനകീയാസൂത്രണം ആവേശം നൽകി. തുടക്കത്തിൽ എന്നെപ്പോലുള്ള മുസ്ലിംവനിതകൾ രംഗത്തു വന്നപ്പോൾ നെറ്റി ചുളിച്ചവർ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്നു പൊതുരംഗത്തു സഹകരിക്കുമ്പോൾ എന്നെപ്പോലുള്ളവർക്കുള്ള സന്തോഷം വളരെ വലുതാണ്.”
വനിതാക്ഷേമകർമ്മസമിതിയുടെ ചെയർപേഴ്സൺ ആയിരുന്നു കോനാരി മറിയം. വനിതാബോധവൽക്കരണപ്രൊജക്ടിന്റെ ഭാഗമായി 30 ബോധവൽക്കരണക്ലാസുകൾ സംഘടിപ്പിച്ചു. 200-500 സ്ത്രീകൾ ഈ ക്ലാസുകളിൽ പങ്കെടുത്തിരുന്നു. ഈ ക്ലാസുകളുടെ തുടർച്ചയായി വനിതാകൗൺസിലിങ് ഏർപ്പെടുത്തി. പത്തു വനിതാവോളന്റിയർമാരെ ഉപയോഗപ്പെടുത്തി വീടുകളിൽ പുസ്തകങ്ങൾ എത്തിക്കുന്ന ‘വനിതാ മൊബൈൽ വായനശാല’ ആരംഭിച്ചു. ‘വനിതാ ഭോജനശാല’ സ്ഥാപിച്ചു. സോപ്പ്, റെഡിമെയ്ഡ്, അച്ചാർ എന്നിവയ്ക്കു നിർമ്മാണയൂണിറ്റുകൾ ഉണ്ടായി. എവിടെ, എപ്പോൾ വേണമെങ്കിലും പഞ്ചായത്തിന്റെ പരിപാടിയിൽ നൂറുകണക്കിനു സ്ത്രീകൾ പങ്കെടുക്കുമായിരുന്നു.
പഞ്ചായത്തുപ്രൊജക്ടുകളുടെ വിജയത്തിന് ജനകീയാസൂത്രണത്തിനു മുമ്പുതന്നെ രൂപവത്ക്കരിച്ച വികസനസമിതി വലിയ പങ്കുവഹിച്ചു. 50 വീടുകൾ കേന്ദ്രമാക്കി അയൽക്കൂട്ടസമിതികളും അതിൽനിന്നു തെരഞ്ഞെടുക്കപ്പെടുന്ന ഓരോ പുരുഷനും സ്ത്രീയും അംഗങ്ങളായ വാർഡ് വികസനസമിതിയും ഉണ്ടായിരുന്നു. ഓരോ വാർഡ് വികസനസമിതിയിലും കാർഷികം, സംസ്കാരം, കായികം, വിദ്യാഭ്യാസം, മണ്ണു-ജല സംരക്ഷണം, ആരോഗ്യം, വനിത എന്നിങ്ങനെ ഉപസമിതികളും ഉണ്ടായിരുന്നു. അങ്ങനെ 13 അയൽക്കൂട്ടങ്ങളും 13 വാർഡ് സമിതികളും ഉൾപ്പെട്ട സംവിധാനങ്ങളായിരുന്നു ഭരണസമിതിയെ സഹായിക്കാൻ ഉണ്ടായിരുന്നത്.
അയൽക്കൂട്ടങ്ങളെ ഉപയോഗപ്പെടുത്തി പുനരർപ്പണദിനത്തിൽ 2000 പച്ചക്കറിത്തോട്ടങ്ങൾ ഒരുക്കി. വിദ്യാഭ്യാസനിലവാരം ഉയർത്താനുള്ള പ്രൊജക്ടിന്റെ നടത്തിപ്പിലും അയൽക്കൂട്ടങ്ങൾ പങ്കുവഹിച്ചു. പ്രീ-ടെസ്റ്റ് നടത്തി. പഠനബോധനനിലവാരത്തിൽ പിന്നാക്കം നിൽക്കുന്ന 25 ശതമാനം കുട്ടികൾ ഉണ്ടെന്നു കണ്ടെത്തി. ഇതിൽത്തന്നെ ഗണിതത്തിലും ഭാഷയിലുമാണു കുട്ടികൾ കൂടുതൽ പിന്നാക്കമെന്ന തിരിച്ചറിവിൽ അക്കാദമിക കൗൺസിൽ ചേർന്ന് അധ്യാപകർക്കു പരിശീലനം സംഘടിപ്പിച്ചു. അതിന്റെ തുടർച്ചയായി മുഴുവൻ സ്കൂളുകളിലും കുട്ടികൾക്കു പ്രത്യേക റെമഡിയിൽ കോച്ചിങ് സംഘടിപ്പിച്ചു.
ഇതിനിടയിൽ മദ്രസാവിദ്യാഭ്യാസത്തിനു പോകുന്ന കുറച്ചധികം കുട്ടികൾക്കു റെമഡിയിൽ കോച്ചിങ്ങിനു സമയം കിട്ടാത്ത പ്രശ്നം ഉയർന്നുവന്നു. വാർഡുമെമ്പർമാരും വിദ്യാഭ്യാസസമിതിയംഗങ്ങളും അടങ്ങുന്ന സംഘം വീടുകളിലെത്തി രക്ഷിതാക്കളുമായി ആശയവിനിമയം നടത്തി മദ്രസാപഠനത്തിനു തടസ്സമില്ലാത്തവിധം സമയം ക്രമീകരിച്ചു പരിശീലനം ഉറപ്പാക്കി. ഒരു വർഷം പിന്നിട്ടപ്പോഴേക്കും വലിയ മാറ്റമാണ് ഇതു സൃഷ്ടിച്ചത്. ഇതോടൊപ്പം എസ്എസ്എൽസി വിദ്യാർത്ഥികൾക്കായി പ്രത്യേക കോച്ചിങ് പദ്ധതിയും നടപ്പാക്കി.
മറ്റൊന്ന്, ‘സമഗ്ര സാനിട്ടേഷൻ പദ്ധതി’ ആയിരുന്നു. കക്കൂസുകൾ നിർമ്മിക്കുക, കൊതുനശീകരണം, പ്ലാസ്റ്റിക് നിർമ്മാർജ്ജനം, ഖരമാലിന്യശുചീകരണം തുടങ്ങിയവ ഉൾപ്പെടുന്ന ഒരു സമഗ്രപദ്ധതിയായിരുന്നു അത്. കക്കൂസില്ലാത്ത 700 കുടുംബങ്ങൾക്കു കപ്പാർട്ടിന്റെ സഹായത്തോടെ കക്കൂസ് നിർമ്മിച്ചുനൽകാൻ തീരുമാനിച്ചു. ഇതിനായി ഓരോ വാർഡിലും പ്രത്യേക ടീമിനെ തയ്യാറാക്കാനും തീരുമാനിച്ചു. ഒരു വാർഡിൽനിന്നു മൂന്നു പുരുഷകല്ലാശാരിമാർ, കൽപ്പണിക്കു താൽപ്പര്യമുള്ള മൂന്നുവീതം വനിതികൾ എന്നിവരുടെ ടീമിനെ ഇതിനായി തയ്യാറാക്കി. പുരുഷന്മാർക്കു മൂന്നു ദിവസത്തെയും വനിതകൾക്കു പത്തു ദിവസത്തെയും പരിശീലനം നൽകി. തുടർന്ന് ഇവരെ ഉപയോഗപ്പെടുത്തി മൂന്നുമാസക്കാലംകൊണ്ട് കക്കൂസുകളുടെ നിർമ്മാണം പൂർത്തിയാക്കിയത് വലിയൊരു അനുഭവമായിരുന്നു.
ഇതു കൂടാതെ ഓരോ വാർഡിലും മൂന്നു സന്നദ്ധപ്രവർത്തകരും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന ഒരു ഹെൽത്ത് പ്രൊമോഷൻ ടീമിനു രൂപം നൽകി. കൊതുകുനശീകരണം, പ്ലാസ്റ്റിക് കുറയ്ക്കൽ, ഖരമാലിന്യപരിപാലനം തുടങ്ങിയ പ്രവർത്തനങ്ങൾ അയൽക്കൂട്ടതലത്തിൽ ഉറപ്പാക്കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. ഇവരെ കൊട്ടാരക്കര എസ്‌ഐആർഡി-യിൽ കൊണ്ടുപോയി മൂന്നു ദിവസത്തെ പരിശീലനം നൽകി സജ്ജരാക്കി.
കോനാരി മറിയം പിന്നീടു മത്സരിച്ചിട്ടില്ല. എന്നാൽ പൊതുരംഗത്തു തുടർന്നു. ഇപ്പോഴത്തെ വിശ്രമജീവിതത്തിലും അയവിറക്കാൻ ഒട്ടേറെ ജനകീയാസൂത്രണയോർമ്മകൾ അവർക്കുണ്ട്.