പി. കെ. ശിവദാസ്
ലഘു ജീവചരിത്രം (Biography)
വാണിയംകുളം പഞ്ചായത്തിനു തെക്കുവശത്ത് അതിരിട്ട് എട്ടു കിലോമീറ്ററോളം ഭാരതപ്പുഴ ഒഴുകുന്നു. മഴ കഴിയുന്നതോടെ പുഴ വരണ്ടു മണൽപ്പരപ്പായി മാറുന്നു. എട്ടാം വാർഡിലെ ഗ്രാമസഭയാണ് ഒരു താൽക്കാലികതടയണ കെട്ടണമെന്ന ആവശ്യം ഉന്നയിച്ചത്. 1996 നവംബർ 1-ന്റെ പുനരർപ്പണദിനത്തിൽ ഇതിനായി കാർഷികവികസനആക്‌ഷൻ കൗൺസിൽ രൂപവത്ക്കരിച്ചു. അഞ്ചു മേഖലാക്കമ്മിറ്റികൾക്കു രൂപം നൽകി. കുടുംബയോഗങ്ങൾ നടത്തി. തൃശ്ശൂർ ജില്ലയിലെ പാഞ്ഞാൾ, മുള്ളൂർക്കര, ചേലക്കര, വടക്കാഞ്ചേരി പഞ്ചായത്തുകളെ ചേർത്തു സംയുക്ത ആക്‌ഷൻ കൗൺസിൽ രൂപവത്ക്കരിച്ചു. പഞ്ചായത്തുപ്രസിഡന്റ് ഒ. കുമാരൻ ആയിരുന്നു ആക്‌ഷൻ കൗൺസിൽ ചെയർപേഴ്സൻ. പഞ്ചായത്തുവികസനസമിതി കൺവീനർ പി. കെ. ശിവദാസ് കൺവീനറും.
ഗ്രാമപ്പഞ്ചായത്ത് 5000 രൂപ, ബ്ലോക്ക് പഞ്ചായത്ത് 10,000, ജില്ലാ കളക്ടർ 10,000 രൂപ - ഇതായിരുന്നു കാശായി വിഭവസമാഹരണം. മണൽ നിറയ്ക്കാൻ മലബാർ സിമന്റ്സ് 10,000 ചാക്കുകൾ സംഭാവന നൽകി. പഞ്ചായത്തിലെ 10 സ്കൂളിലെ ഓരോ കുട്ടിയും ഒരു ചാക്കു വീതം സംഭാവന നൽകി. സന്നദ്ധപ്രവർത്തകർക്കു ഭക്ഷണം ഒരുക്കാനുള്ള വിഭവങ്ങൾ വീടുകളിൽനിന്നു സംഭാവനയായി സ്വീകരിച്ചു.
ഫെബ്രുവരി 14 മുതൽ മൂന്നു ദിവസംകൊണ്ടാണ് തടയണ പണിയാൻ തീരുമാനിച്ചത്. ഒരാഴ്ച മുമ്പുതന്നെ പുഴയിലേക്കുള്ള വഴിയുടെ ഇരുവശങ്ങളും കൊടിതോരണങ്ങളും ബാനറുകളും നിരന്നു. 14-ാം തീയതി 9 മണിയോടെ ജനങ്ങൾ ത്രാങ്ങാലിയിലെ നിളാതടത്തിലേക്കു പ്രവഹിച്ചുതുടങ്ങി. ഒറ്റപ്പാലം എംപി അജയകുമാർ ഉദ്ഘാടനം ചെയ്തു. ആദ്യ ദിവസം 8000 ചാക്കുകൾ നിറച്ചു, തുന്നിക്കെട്ടി. രാത്രി കൃഷ്ണൻകുട്ടിപ്പുലവരും സംഘവും ‘സേതുബന്ധനം’ തോൽപ്പാവക്കൂത്ത് കളിച്ചു. രണ്ടാംദിവസവും ചാക്കു നിറയ്ക്കലും തുന്നിക്കെട്ടലും തുടർന്നു. ചേറ്റൂർ രാധാകൃഷ്ണന്റെ നാടൻപാട്ടുകളായിരുന്നു രാത്രി.
മൂന്നാം ദിവസമായിരുന്നു നിർണ്ണായകം നിറച്ച ചാക്കുകൾ മുട്ടറ്റം വെള്ളത്തിലൂടെ തലയിൽനിന്നു തലയിലേക്കു മാറ്റി നിർദ്ദിഷിടസ്ഥലത്ത് അട്ടിയിടുക ശ്രമകരമായ ജോലിയായിരുന്നു. അന്നാണു പരമാവധി സന്നദ്ധപ്രവർത്തകർ അണിനിരന്നത്. 16-ാം തീയതി സന്ധ്യയോടെ തടയണയുടെ പണി 90 ശതമാനം പൂർത്തിയായി. അങ്ങനെ ത്രാങ്ങാലിയിൽ തടയണവന്നു. ലിഫ്റ്റ് ഇറിഗേഷനിലൂടെ വെള്ളം ത്രാങ്ങാലിപ്പാടത്തേക്കു തിരിച്ചുവിട്ടു. സമീപപ്രദേശത്തെ കിണറുകളിലെയും കുളങ്ങളിലെയും ജലനിരപ്പ് ഉയർന്നു.
ഈ മുന്നേറ്റത്തിൽനിന്ന് ആവേശം ഉൾക്കൊണ്ട് വാണിയംകുളം ഗ്രാമവാസികൾ സ്ഥിരംതടയണ നിർമ്മിക്കാനുള്ള പരിശ്രമങ്ങൾ തുടങ്ങി. ഇതു കൂടുതൽ സാങ്കേതികപിന്തുണ വേണ്ടുന്ന പ്രവർത്തനമായിരുന്നു. തടയണയല്ല, അടിയണയാണ് അവസാനം പണിയാൻ തീരുമാനിച്ചത്. ജല അതോറിറ്റിയിലെ റിട്ടയേർഡ് ചീഫ് എൻജിനീയർ ടി. എൻ. എൻ. ഭട്ടതിരിപ്പാടിനെയും കേന്ദ്ര വാട്ടർ കമ്മീഷൻ മുൻ അംഗം കെ. മാധവനെയും പരിചയപ്പെടുത്തുമ്പോൾ അതിന്റെ കഥ പറയാം.
ത്രാങ്ങാലിയിലെ തടയണകൾ കേരളത്തിലുടനീളം ആവേശമായി മാറി. ഇതിന്റെ സൂത്രധാരകൻ വാണിയംകുളം പഞ്ചായത്തുപ്രസിഡന്റ് ഒ. കുമാരനായിരുന്നു. ഇതിനുമുമ്പ് എട്ടുവർഷക്കാലം ഗ്രാമപ്പഞ്ചായത്തംഗം ആയിരുന്നു. കുമാരനെ ആദ്യം പരിചയപ്പെടുന്നത് വാണിയംകുളം പ്രാദേശികചരിത്രരചനയുമായി ബന്ധപ്പെട്ടാണ്. അതിവിപുലമായ കാരണവ - കാർന്നോത്തി ചർച്ചകളിലൂടെ അവർ രചിച്ച പ്രാദേശികചരിത്രം വികസനറിപ്പോർട്ടിന്റെ തുടർച്ചയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഞാൻ വാണിയംകുളം സന്ദർശിച്ചിട്ടുണ്ട്. പിന്നീട് കേരള ചരിത്രഗവേഷണ കൗൺസിൽ ഈ റിപ്പോർട്ട് പുസ്തകമായി പ്രസിദ്ധീകരിക്കുകയും ചെയ്തു. ഒ. കുമാരൻ പഞ്ചായത്തുമെമ്പർ ആകുമ്പോൾ വാണിയംകുളം സർവ്വീസ് സഹകരണബാങ്ക് ജീവനക്കാരനായിരുന്നു. പിന്നീട് ബാങ്ക് പ്രസിഡന്റാണ്.