അസൈൻ കാരാട്ട്
ലഘു ജീവചരിത്രം (Biography)
തദ്ദേശഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ വ്യവസായക്ലസ്റ്ററുകൾക്കു രൂപം നൽകാൻ നടന്ന ശ്രദ്ധേയമായ പദ്ധതികളിലൊന്ന് മഞ്ചേരി മുനിസിപ്പാലിറ്റിയിലായിരുന്നു. ജനകീയാസൂത്രണകാലത്ത് അതിലുണ്ടായ വിജയവും അതു നിലനിർത്താൻ കഴിയാതെപോയതും ഒരുപോലെ വിലയിരുത്തപ്പെടേണ്ടതാണ്. പ്രത്യേകിച്ച്, ഇത്തരത്തിൽ വലിയ തോതിൽ തൊഴിലവസരങ്ങൾ തദ്ദേശഭരണസ്ഥാപനങ്ങളുടെ ആഭിമുഖ്യത്തിൽ സൃഷ്ടിക്കാൻ കേരളസർക്കാർ മുൻകൈ എടുത്തുകൊണ്ടിരിക്കുന്ന വേളയിൽ ഈ അനുഭവം ഏറെ പ്രസക്തമായിരിക്കും.
‘മഞ്ചേരി വ്യവസായവികസനപരിപാടി’ക്കു നേതൃത്വം നൽകിയത് മുനിസിപ്പൽ ചെയർപേഴ്സൺ അസൈൻ കാരാട്ട് ആയിരുന്നു. യുവജനസംഘടനയിലൂടെ പടിപടിയായി ഉയർന്ന് ഡിവൈഎഫ്ഐയുടെ ജില്ലാ പ്രസിഡന്റും സെക്രട്ടറിയും സംസ്ഥാനഭാരവാഹിയും കേന്ദ്രകമ്മിറ്റിയംഗവുമായി. 1988 മുതൽ സിപിഐ(എം)-ന്റെ ജില്ലാക്കമ്മിറ്റിയംഗമായി പ്രവർത്തിക്കുന്നു.
ഒട്ടേറെ മർദ്ദനങ്ങളേറ്റ രാഷ്ട്രീയപ്രവർത്തകനാണ്. 1974 ഡിസംബർ 10-ന് കേരള ബന്ദിൽ വാലില്ലാപ്പുഴവച്ചു മാരകവെട്ടേറ്റു. തലനാരിഴയ്ക്കാണു ജീവൻ രക്ഷപ്പെട്ടത്. 1973 എൻജിഒ, അദ്ധ്യാപക സമരത്തെ പിന്തുണച്ചതിനു 18 ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ. 1986-ലെ മന്ത്രിമാരെ തടയൽ സമരത്തിൽ പോലീസിന്റെ ക്രൂരമർദനത്തിന് ഇരയായി.
ഇത്തരത്തിൽ സജീവരാഷ്ട്രീയപ്രവർത്തകനായിരുന്ന അസൈൻ കാരാട്ട് 1995-ൽ നറുക്കെടുപ്പിലൂടെ മുനിസിപ്പൽ ചെയർപേഴ്സണായി. 2000-ൽ ഭൂരിപക്ഷം നേടി സ്ഥാനം നിലനിർത്തി. 1979-ൽ കീഴുപറമ്പ് പഞ്ചായത്തുമെമ്പറായ അനുഭവമൊഴിച്ചാൽ ഭരണരംഗത്തു നവാഗതനായിരുന്നു. എങ്കിലും ഭാവനാപൂർണ്ണമായ ഒരു പദ്ധതി ആവിഷ്കരിക്കുന്നതിൽ വിജയിച്ചു. മഞ്ചേരിയിലെ ജനകീയാസൂത്രണപ്രവർത്തകരെ ഒരു ടീമായി പ്രവർത്തിപ്പിക്കാൻ കഴിഞ്ഞതാണ് കാരാട്ടിന്റെ വിജയം.
പദ്ധതിമാർഗ്ഗനിർദ്ദേശപ്രകാരം വികസനഫണ്ടിന്റെ 40 ശതമാനം തുക ഉൽപ്പാദനമേഖലയിൽ മാറ്റിവയ്ക്കേയിരുന്നു. ചെറുകിടവ്യവസായത്തിൽ കൂടുതൽ ഊന്നൽ നൽകാൻ നഗരസഭ തീരുമാനിച്ചു. ആദ്യനടപടി പ്രാദേശികവ്യവസായങ്ങളിലെ തൊഴിലാളികൾക്കു പരിശീലനം നൽകലായിരുന്നു. ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയത് പ്രദേശത്തെ ജൂനിയർ ടെക്നിക്കൽ സ്കൂളാണ്. പ്രിൻസിപ്പലും അദ്ധ്യാപരും മുനിസിപ്പാലിറ്റിക്കു പൂർണ്ണപിന്തുണ നൽകി. പുതിയതായി ചാർജ്ജെടുത്ത ഐഇഒ ഐസക് കുരുവിള, ജില്ലാകോർഡിനേറ്റർ ജനാർദ്ദനൻ, നഗരസഭാകോർഡിനേറ്റർ പുരുഷോത്തമൻ, ബാലൻ, വിശ്വൻ, വിജയലക്ഷ്മി തുടങ്ങിയ ഒരുപറ്റം സന്നദ്ധപ്രവർത്തകരുടെ കൂട്ടായ്മയും രൂപംകൊണ്ടു. (ഇവരിൽ ചിലരെക്കുറിച്ച് പ്രത്യേകം എഴുതുന്നുണ്ട്. അവകൂടി ചേർത്തു വായിക്കുമ്പോഴേ മഞ്ചേരിയനുഭവം പൂർത്തിയാകൂ).
ആദ്യ മൂന്നു വർഷങ്ങളിലായി 605 പേരെയാണ് ഫാഷൻ ഡിസൈനിങ്, ഗാർമെന്റ് മേക്കിങ്, ഫർണീച്ചർ നിർമ്മാണം, ഓട്ടോമൊബൈൽ റിപ്പയർ തുടങ്ങിയ മേഖലകളിലായി പരിശീലിപ്പിച്ചത്. തുടർന്ന്, പരിശീലനം ലഭിച്ചവർക്കു സംരംഭങ്ങൾ തുടങ്ങാനുള്ള സഹായങ്ങൾ മുനിസിപ്പാലിറ്റി ലഭ്യമാക്കി. ശ്രദ്ധേയമായ കാര്യം നഗരസഭയുടെ സബ്സിഡിയോടൊപ്പം നഗരത്തിലെ എട്ടു ബാങ്കുകളോടു സംസാരിച്ചു വായ്പകളും ഉറപ്പാക്കി എന്നതാണ്. അങ്ങനെ 35 ചെറുകിടവ്യവസായസംരംഭങ്ങൾ ആരംഭിച്ചു.
അവയിൽ ഭൂരിപക്ഷവും ആധുനികവ്യവസായമേഖലകളിൽ ആയിരുന്നു. പരിശീലനം നേടിയ തൊഴിലാളികൾതന്നെ ആയിരുന്നു പലപ്പോഴും സംരംഭകർ. ആവശ്യമായ മാനേജ്മെന്റുവിദഗ്ദ്ധരുടെയും സാങ്കേതികവിദഗ്ദ്ധരുടെയും സേവനങ്ങൾ മുനിസിപ്പാലിറ്റി മുൻകൈയെടുത്തു കൺസൾട്ടൻസിയായി നൽകി. മാർക്കറ്റ് കണ്ടെത്താനും നഗരസഭയും വ്യവസായവകുപ്പും ഒരുപോലെ പിന്തുണച്ചു. തിരുപ്പൂരിൽനിന്നൊരു വ്യവസായി ഈ പദ്ധതിയുടെ ഭാഗമായി മഞ്ചേരിയിൽ വ്യവസായശാല ആരംഭിക്കാൻ മുൻകൈയെടുത്തതോടെ മഞ്ചേരി ക്ലസ്റ്റർ പ്രസിദ്ധമായി. ഒരു വ്യവസായപാർക്കു സ്ഥാപിക്കാൻവേണ്ടി നഗരസഭ മൂന്നേക്കർ സ്ഥലവും വാങ്ങി. ഇതിനുവേണ്ടി 25 ലക്ഷം രൂപ സർക്കാർ അനുവദിക്കുകയും ചെയ്തു. പക്ഷെ ദൗർഭാഗ്യവശാൽ ഈ പരീക്ഷണം സ്ഥായിയായി നിലനിന്നില്ല.
2000-ത്തിൽ ഭൂരിപക്ഷം നേടിയാണ് മുനിസിപ്പൽ ചെയർപേഴ്സൺ ആയതെങ്കിലും കാലുമാറ്റത്തിലൂടെ പ്രതിപക്ഷം അധികാരം പിടിച്ചെടുത്തു. അതോടെ വ്യവസായപ്രോജക്ടിന്റെ ശനിദശയും ആരംഭിച്ചു. വ്യവസായഓഫീസർക്കെതിരെ അന്വേഷണം ഏർപ്പെടുത്തി. സംസ്ഥാനത്തെയും മുനിസിപ്പാലിറ്റിയിലെയും ഭരണമാറ്റം ഈ നൂതനപരീക്ഷണത്തെ ദുർബലപ്പെടുത്തി ഇല്ലാതാക്കി. ഇപ്പോഴും വ്യവസായപാർക്കിനായി വാങ്ങിയ സ്ഥലം വികസനം കാത്തു കിടക്കുന്നു.