പ്രൊഫ. പി. ഗൗരി
ലഘു ജീവചരിത്രം (Biography)
പ്രൊഫ. പി. ഗൗരി മഞ്ചേരി എൻഎസ്എസ് കോളെജിലെ ഗണിതാദ്ധ്യാപിക ആയിരുന്നു. സജീവ സിപിഐ പ്രവർത്തകയായിരുന്ന അവർ നാഷണൽ കൗൺസിൽ അംഗം വരെയായി ഉയർന്നു. രാഷ്ട്രീയപ്രവർത്തനത്തോടൊപ്പം നാനാവിധ സാമൂഹികപ്രവർത്തനങ്ങളിലും പങ്കാളിയായിരുന്നു. 1987 മുതൽ സാമൂഹികനീതിവകുപ്പിന്റെ അക്രെഡിറ്റേഷനോടെ പ്രവർത്തിച്ചുവരുന്ന പി. സരോജിനിയമ്മ സ്മാരക മഹിളാസമാജത്തിന്റെ പ്രസിഡന്റാണ്. ജസ്റ്റിസ് ശ്രീദേവിയോടൊപ്പം വനിതാകമ്മിഷൻ അംഗമായിട്ടുണ്ട്. സാക്ഷരതാപ്രസ്ഥാനത്തിലും സജീവമായിരുന്നു. ജില്ലാക്കൗൺസിൽ അംഗമായി. ജനകീയാസൂത്രണകാലത്ത് പ്രൊഫ. പി. ഗൗരിയായിരുന്നു മഞ്ചേരി മുനിസിപ്പാലിറ്റിയിലെ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ. ഒരുപക്ഷെ, ഭർത്താവ് ഡോക്ടർ ആയിരുന്നതുകൊണ്ടുകൂടിയാവാം, ഒരു സമഗ്ര ആരോഗ്യ പരിപാടിയെ വ്യവസായവികസനപദ്ധതി കഴിഞ്ഞാൽ മഞ്ചേരി മുനിസിപ്പാലിറ്റിയുടെ കൊടിയടയാളമാക്കിമാറ്റാൻ പ്രൊഫ. ഗൗരിക്കു സാധിച്ചത്.
‘സമഗ്ര ആരോഗ്യ പരിപാടി’യെന്ന പ്രൊജക്ട് നടപ്പിലാക്കാനായി നഗരസഭതന്നെ പ്രത്യേക കൈപ്പുസ്തകം പ്രസിദ്ധീകരിക്കുകയുണ്ടായി. ഈ കൈപുസ്തകം സമർപ്പിച്ചുകൊണ്ട് പ്രൊഫ. ഗൗരി എഴുതി: “പഴയ സാംക്രമികരോഗങ്ങളുടെ തിരിച്ചവരവും പുതിയ മാരകരോഗങ്ങളുടെ രംഗപ്രവേശനവും ഒരുവശത്ത്, ചികിത്സാച്ചെലവിന്റെ വർദ്ധനയും പൊതുജനാരോഗ്യസംവിധാനത്തിന്റെ ദയനീയമായ തകർച്ചയും മറുവശത്ത്. കേരളത്തിലെ ഈ സ്ഥിതി എല്ലാ അർത്ഥത്തിലും നമ്മുടെ മുനിസിപ്പാലിറ്റിയിലും പ്രതിഫലിക്കുന്നു.... പ്രശ്നങ്ങളെല്ലാം ഒറ്റയടിക്കു പരിഹരിക്കാനാവില്ല. എങ്കിലും ആരോഗ്യപ്രശ്നങ്ങളെ സമഗ്രമായി കണ്ട് ഒരു പ്രവർത്തനം ആരംഭിക്കുകയാണ്.”
ആരോഗ്യസംരക്ഷണത്തെക്കുറിച്ച് അവബോധമില്ലായ്മയും പരിസരമലിനീകരണവും ആരോഗ്യസൗകര്യങ്ങളുടെ അപര്യാപ്തിയുംമൂലം രോഗപ്രതിരോധപ്രവർത്തനങ്ങൾ ദുർബ്ബലമായിരുന്നു. ജില്ലാ ആശുപത്രിക്കു കീഴിലുള്ള പിപി യൂണിറ്റ്, തൃക്കലങ്ങോട് പിഎച്ച്സിക്കു കീഴിലുള്ള നെല്ലിക്കുത്ത് സബ് സെന്റർ, എടവണ്ണ പിഎച്ച്സിക്കു കീഴിലുള്ള പുത്തലം സബ് സെന്റർ എന്നിവയാണ് രോഗപ്രതിരോധപ്രവർത്തനങ്ങൾ നടത്തുന്നത്. ഇവയൊന്നും നഗരസഭയുടെ കീഴിലുള്ളവയല്ല. ഈ പശ്ചാത്തലത്തിൽ രൂപം നൽകിയ സമഗ്ര ആരോഗ്യ പരിപാടിയുടെ പ്രധാന ഇനങ്ങൾ താഴെപ്പറയുന്നവ ആയിരുന്നു.
ഒന്ന്, ആരോഗ്യ ബോധവൽക്കരണവുംകൂടി ലക്ഷ്യമിട്ട് മുഴുവൻ വാർഡുകളിലും ആരോഗ്യസർവ്വേ.
രണ്ട്, ക്യാൻസർ, ഹൃദ്രോഗം, രക്തസമ്മർദ്ദം, പ്രമേയം എന്നീ രോഗങ്ങൾ ഉള്ളവരെ കണ്ടെത്താനായി എട്ടു രോഗനിർണ്ണയകേന്ദ്രങ്ങൾ.
മൂന്ന്, രോഗപ്രതിരോധത്തിന്റെ ഭാഗമായി കുട്ടികൾക്കുള്ള ഇമ്മ്യൂണൈസേഷൻ പ്രോഗ്രാം.
നാല്, അന്ധതനിവാരണപരിപാടി.
അഞ്ച്, ഭക്ഷണപദാർത്ഥങ്ങൾ കൈകാര്യം ചെയ്യുന്നതു സംബന്ധിച്ച് അമ്മമാർക്കും കച്ചവടക്കാർക്കുമുള്ള ബോധവൽക്കരണം.
ആറ്, മഞ്ചേരി മാർക്കറ്റിലെ മാലിന്യപ്രശ്നം പരിഹരിക്കൽ.
ഏഴ്, നഗരത്തിലെ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ.
എട്ട്, കൊതുകുനിർമ്മാർജ്ജനപരിപാടി.
ഇതിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എന്ന നിലയിൽ ഗൗരിയെ ഏറ്റവും കൂടുതൽ സ്വാധീനിച്ചത് 32 വാർഡുകളിലായി മൂന്നുമാസക്കാലം നീണ്ടുനിന്ന കുട്ടികൾക്കുള്ള പ്രതിരോധകുത്തിവയ്പ് ക്യാമ്പയിനായിരുന്നു. ഇക്കാര്യത്തിൽ ജനങ്ങളെ ബോധവൽക്കരിക്കാനായി ഓരോ വാർഡിലും 10 വീതം വോളന്റിയർമാരെ തയ്യാറാക്കി. മഞ്ചേരി എൻഎസ്എസ് കോളെജിലെ എൻഎസ്എസ് വോളന്റിയർമാരായ കുട്ടികളും മറ്റു സന്നദ്ധപ്രവർത്തകരുമടങ്ങുന്ന 320 പേരുടെ ഒരു വലിയ ടീമിനെ തെരഞ്ഞെടുത്തു. ഇവർക്കു പ്രതിരോധകുത്തിവയ്പിന്റെ പ്രാധാന്യവും അനിവാര്യതയും ബോധ്യപ്പെടുത്തത്തക്കവിധം വിദഗ്ദ്ധരായ ഡോക്ടർമാരും ആരോഗ്യപ്രവർത്തകരും അടങ്ങുന്ന ടീമിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകി.
ഈ വോളന്റിയർ ടീമിനെ ഉപയോഗിച്ച് മുഴുവൻ വീടുകളിലും അഞ്ചുവയസ്സിൽ താഴെയുള്ള കുട്ടികളുടെ വിവരം ശേഖരിച്ചു. ഇതോടൊപ്പം പ്രതിരോധകുത്തിവയ്പിന്റെ പ്രാധാന്യം വീട്ടുകാരെ ബോദ്ധ്യപ്പെടുത്തുന്ന പ്രവർത്തനവും തുടർന്നു. തുടർന്ന്, ഒരു വാർഡിൽ മൂന്നുവീതം ഇമ്മ്യൂണൈസേഷൻ ക്യാമ്പുകൾ സംഘടിപ്പിച്ചു. ജില്ലാ ആശുപത്രിയിലെയും സബ് സെന്ററുകളിലെയും നഴ്സുമാരുടെ സേവനവും ഉപയോഗപ്പെടുത്തി. എല്ലാവരും നന്നായി സഹകരിച്ച ആ പ്രവർത്തനങ്ങളിലൂടെ 2441 കുട്ടികൾക്കു കുത്തിവയ്പു നടത്തി. മൂന്നുമാസം നീണ്ടുനിന്ന ഈ പ്രവർത്തനങ്ങൾക്കാകെ ചെലവുവന്നത് കേവലം ഒരുലക്ഷം രൂപ ആയിരുന്നു.
മറ്റൊന്ന്, അന്ധതനിവാരണപരിപാടി ആയിരുന്നു. നഗരസഭയിലെ 12,915 വീടുകളിലെ സർവ്വേയിൽനിന്നു കണ്ടെത്തിയ കാഴ്ചയ്ക്കു പ്രശ്നങ്ങളുള്ളവരെ നാലു ക്യാമ്പുകളിലായി പരിശോധിച്ച് ആവശ്യമായ ചികിത്സാസഹായം നൽകി. ഗുരുതരമായ പ്രശ്നങ്ങൾ കണ്ടെത്തിയ 79 പേരെ ജില്ലാആശുപത്രിയിലേക്കു വിദഗ്ദ്ധചികിത്സക്കായി അയച്ചു. ഇവരിൽ 15 പേർക്കു ശസ്ത്രക്രിയയും നടത്തി. ആരോഗ്യകരമായ ഭക്ഷണത്തെക്കുറിച്ച് 5000 അമ്മമാർക്ക് അങ്കണവാടി വഴിയും 100 കച്ചവടക്കാർക്കു നഗരസഭാഹാളിൽവച്ചും ആവശ്യമായ ബോധവൽക്കരണം നടത്തി.
പ്രൊഫ. ഗൗരി 2000-2005 കാലത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിരുന്നു. 2006-ൽ കോളെജ് അദ്ധ്യാപനത്തിൽനിന്നു വിരമിച്ചു. നാട്ടിലെ നാനാവിധ സാമൂഹിക-സാംസ്കാരികപ്രവർത്തനങ്ങളിൽ പൂർണ്ണസജീവയായി. നിലവിൽ സിപിഐ സംസ്ഥാനകൗൺസിൽ അംഗമാണ്.