ഐസക് കുരുവിള
ലഘു ജീവചരിത്രം (Biography)
കാരംസ് കോയിൻ തട്ടണപോലെ മലപ്പുറം ജില്ലയിലെ വിവിധ ബ്ലോക്കുകളിൽ സ്ഥലം മാറ്റിക്കൊണ്ടിരുന്ന ഉദ്യോഗസ്ഥൻ. വഴിവിട്ടു പ്രവർത്തിക്കില്ല എന്നതായിരുന്നു കാരണം. 1996-ൽ പെരിന്തൽമണ്ണയിൽനിന്നു തുടങ്ങി മങ്കട, കൊണ്ടോട്ടി, മലപ്പുറം ബ്ലോക്കുകളിലായി ഒരു വർഷം മാറിമാറി സേവനം. ഒടുവിൽ ജില്ലാ മാനേജർക്കു കനിവു തോന്നി നൽകിയതായിരുന്നു മഞ്ചേരി നഗരസഭ. ഐസക് കുരുവിളയെന്ന വ്യവസായവികസനഓഫീസർ 1997-ൽ മഞ്ചേരിയിൽ എത്തുമ്പോൾ ജനകീയാസൂത്രണം ആരംഭിച്ചുകഴിഞ്ഞു.
ഉൽപ്പാദനമേഖലയിലെ ഇടപെടലുകളിൽ ചെറുകിടവ്യവസായങ്ങൾക്കു മുൻതൂക്കം നൽകണമെന്ന നഗരസഭാതീരുമാനത്തിൽ ഊന്നി വ്യവസായത്തിൽ ഇടപെടാൻ തീരുമാനിക്കുന്നു. പ്രദേശത്തെ ജൂനിയർ ടെക്നിക്കൽ സ്കൂളിലെ അദ്ധ്യാപകരും നഗരസഭാനേതൃത്വവും കോ ഓർഡിനേറ്റർ പുരുഷോത്തമനും ഐസക്ക് കുരുവിളയും ഉൾപ്പെട്ട ടീമുണ്ടാകുന്നു. ജില്ലാ കോർഡിനേറ്ററായിരുന്ന ജനാർദ്ദനനും ഇവരോടൊപ്പം ചേർന്നു. ചെറുകിടവ്യവസായത്തിൽ ഇടപെട്ടു പ്രവർത്തിക്കാൻ കഴിയുന്ന അന്തരീക്ഷം മഞ്ചേരിയിൽ ഉണ്ടെന്ന തിരിച്ചറിവാണ് ഐസക് കുരുവിളയെ ഇതിനു പ്രേരിപ്പിച്ചത്. സർക്കാർ സ്കീമായ റൂറൽ ആർട്ടിസാൻ പ്രോഗ്രാമിന്റെ മാതൃകയിൽ (RAP) ചെറിയ സംരംഭങ്ങൾ ആരംഭിക്കാൻ വേണ്ട പ്രോജക്ട് ആശയങ്ങൾ അവതരിപ്പിക്കപ്പെടുന്നു. മരപ്പണി, മിഠായി നിർമ്മാണം, ഹോസിയറി വസ്ത്രനിർമ്മാണം, റഫ്രിജറേഷൻ, പഴം-പച്ചക്കറി, ഫർണീച്ചർ നിർമ്മാണം തുടങ്ങി 19 മേഖലകളിലായി സംരംഭകഗ്രൂപ്പുകൾ രജിസ്റ്റർ ചെയ്തു പരിശീലനം നൽകാനായി പ്രോജക്ട് തയ്യാറാക്കുന്നു.
തുടർന്ന്, തൊഴിൽപരിശീലനത്തിനുള്ള അപേക്ഷ ക്ഷണിച്ചപ്പോൾ സ്ത്രീകൾ ഭൂരിപക്ഷവും തയ്യൽ മെഷീനും പുരുഷന്മാർ- ഓട്ടോറിക്ഷ, കുറെയെങ്കിലും പേർ കമ്പ്യൂട്ടർ ആൻഡ് ഇലക്ട്രോണിക്സ് പരിശീലനം എന്നിവയ്ക്കാണ് അപേക്ഷ നൽകിയത്. ഇത് നഗരസഭ വിഭാവനം ചെയ്ത പ്രോജക്ടുപോലെ അല്ലല്ലോ. തുടർന്ന്, അപേക്ഷകരുടെ വിപുലമായ യോഗം വിളിച്ചുചേർത്തു. വ്യത്യസ്തമായ തൊഴിലുകളെക്കുറിച്ചും അവയിൽ പരിശീലനം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അവരെ ബോധ്യപ്പെടുത്തി. മറ്റു മേഖലകളിലേക്കു ചേരാൻ പ്രേരിപ്പിക്കൽ ശരിക്കും ശ്രമകരമായിരുന്നു. ഇന്റർവ്യൂ സമയത്തു വീണ്ടും അവരിൽ പ്രേരണ ചെലുത്തി. തങ്ങൾ വിചാരിച്ചപോലെ മുതൽമുടക്കില്ലാതെ ആനുകൂല്യം പറ്റി പിരിഞ്ഞുപോകുന്ന പരിപാടിയല്ലെന്ന് ബോദ്ധ്യപ്പെട്ട് കുറേ പേർ പിൻമാറി.
എങ്കിലും പ്രതീക്ഷ പുലർത്തിയ ചില കോഴ്സുകൾക്കു വേണ്ടത്ര ആളെ കിട്ടിയില്ല. അതിനായി ചില കോഴ്സുകളിൽ എണ്ണം വർദ്ധിപ്പിച്ചും മറ്റുചിലതു കൂട്ടിച്ചേർത്തും പ്രോജക്ട് ഭേദഗതി ചെയ്തു. സർക്കാർ സ്കീമുകളിൽനിന്നു വ്യത്യസ്തമായി പ്രോജക്ടുകളിൽ ആവശ്യമായ മാറ്റം വരുത്താൻ ജനകീയാസൂത്രണത്തിൽ നഗരസഭയ്ക്കു സ്വാതന്ത്ര്യം ഉണ്ടായിരുന്നു.
ഇതിന്റെ നടത്തിപ്പിനായി നഗരസഭാചെയർപേഴ്സൺ, കൗൺസിലർമാർ, വ്യവസായികൾ, റിട്ടയേർഡ് വ്യവസായോദ്യോഗസ്ഥർ എന്നിവരടങ്ങുന്നതും വ്യവസായഓഫീസർ കൺവീനറുമായ ഒരു വ്യവസായനിർവ്വഹണസമിതിക്കു രൂപംനൽകി. പരിശീലനം ആരംഭിച്ചതോടെ എല്ലാവർക്കും ആത്മവിശ്വാസമായി. തിയറി കുറച്ച് പ്രയോഗത്തിനു മുൻഗണന നൽകുംവിധം കോഴ്സുകൾ ക്രമീകരിച്ചു.
സാധാരണഗതിയിൽ വനിതകൾ എടുക്കാൻ മടി കാണിക്കുന്ന ഫർണീച്ചർ ടെക്നോളജി, ഷീറ്റ് മെറ്റൽ, കാർപെന്ററി വിഭാഗങ്ങളിൽ പെൺകുട്ടികൾ മികച്ച പരിശീനം നേടി. സർക്കാർ ടെക്നിക്കൽ സ്കൂളിൽ വന്ന മാറ്റമായിരുന്നു ഏറെ ശ്രദ്ധേയം. വർഷങ്ങളോളം ചലനമറ്റുകിടന്ന സ്കൂളിലെ വർക്ക്ഷോപ്പുകളിൽ പണിയായുധങ്ങളുടെ ശബ്ദമുയർന്നു. തൊഴിലന്വേഷകർക്കും പൊതുജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്ന സ്ഥാപനമായി അതുമാറി.
സ്വന്തം വീടുകളിൽ സംരംഭങ്ങൾ ആരംഭിക്കുംവിധമാണു പദ്ധതിയിട്ടത്. നഗരസഭ തൊഴിൽ പരിശീലനത്തിനാണ് ഊന്നൽ നൽകിയിരുന്നത്. സംരംഭങ്ങൾക്കു ചെറിയ സബ്‌സിഡി മാത്രമേ നീക്കിവച്ചുള്ളു. എന്നാൽ, സ്വന്തം പണം കണ്ടെത്തി സംരംഭം തുടങ്ങുന്നവർക്കു ബാങ്കുവായ്പ ലഭ്യമാക്കാൻ വേണ്ട നടപടി സ്വീകരിച്ചു. വായ്പയ്ക്കായി എല്ലാ ബാങ്കുകളുടെയും യോഗങ്ങൾ ചെയർപേഴ്സന്റെ നേതൃത്വത്തിൽ വിളിച്ചുചേർത്ത് ടാർജറ്റ് ഇട്ടു നൽകി. മുഴുവൻ ബാങ്കുകളും പ്രോജക്ടിനനുസരിച്ചു വായ്പ ക്രമീകരിച്ചു. ചെറുകിടപ്രോജക്ടുകളോടുള്ള ധനകാര്യസ്ഥാപനങ്ങളുടെ സമീപനത്തിൽ വന്ന മാറ്റവും ദാരിദ്ര്യനിർമ്മാർജ്ജനത്തിൽ ചെറുകിടവ്യവസായങ്ങളുടെ പങ്കും വെളിവാക്കുന്നതായിരുന്നു മഞ്ചേരിയിലെ അനുഭവം.
മാമൂൽരീതിയിൽനിന്നു വ്യത്യസ്തമായി തനിമയാർന്ന ഇത്തരം വ്യവസായവികസനപ്രവർത്തനങ്ങൾ സംഘടിപ്പിക്കാൻ നഗരസഭയ്ക്കു കഴിഞ്ഞതിന്റെ പിന്നിൽ വ്യവസായഓഫീസർ എന്ന നിലയിലുള്ള ഐസക് കുരുവിളയുടെ പങ്കു വളരെ വലുതായിരുന്നു. മൂന്നു വർഷക്കാലംകൊണ്ട് 605 പേർ പരിശീലനം നേടി 35 ലധികം സ്വന്തം സംരംഭങ്ങൾ ആരംഭിച്ചപ്പോൾ നെടുംതൂണായി അസൈൻ കാരാട്ടിന്റെ പിന്നിൽ ഐസക് കുരുവിള ഉണ്ടായിരുന്നു. ഓരോ ഘട്ടത്തിലും സംരംഭകർക്കു വേണ്ട പിന്തുണ ഉറപ്പാക്കിക്കൊണ്ടിരുന്നു. അടിക്കടി സ്ഥലംമാറ്റം നൽകി പീഡിപ്പിക്കപ്പെട്ടുകൊണ്ടിരുന്ന ഉദ്യോഗസ്ഥനു തന്റെ കഴിവു തെളിയിക്കാൻ അവസരം കിട്ടിയപ്പോൾ പലതും ചെയ്യാനായി. ഐസക് കുരുവിളയുടെതന്നെ വാക്കുകളിൽ പറഞ്ഞാൽ “വളക്കൂറുള്ള മണ്ണിൽ ഇതെല്ലാം താനെ കിളിർക്കും’’.
ഇപ്പോൾ റിട്ടയർമെന്റ് കഴിഞ്ഞ് നാട്ടിൽ കൃഷിയിലെ നൂതന പരീക്ഷണങ്ങളുമായി വിരാജിക്കുകയാണ് ഐസക് കുരുവിള.
നമ്മുടെ നാട്ടിൽ നിലനിന്നിരുന്ന അനുകൂലസാഹചര്യങ്ങളായ സാങ്കേതികവൈദഗ്ദ്ധ്യം, തൊഴിൽശക്തി എന്നിവ ദീർഘവീക്ഷണത്തോടെ ഉപയോഗിച്ചാൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്നതിന് ഉത്തമോദാഹരണമായിരുന്നു മഞ്ചേരി.
ഇതു മറ്റുള്ളവരിലേക്കു പകർന്നു നൽകാനായി 2000 മാർച്ച് 1, 2 തീയതികളിലായി കേരളത്തിലെ 200 തദ്ദേശഭരണസ്ഥാനങ്ങളുടെ അദ്ധ്യക്ഷരെ പങ്കെടുപ്പിച്ച് പ്ലാനിങ് ബോർഡും മഞ്ചേരി നഗരസഭയും സംയുക്തമായി ഒരു അനുഭവപഠനശില്പശാല സംഘടിപ്പിച്ചു. അന്ന് ഒരു കേന്ദ്രത്തിൽ ചെന്നപ്പോൾ ഒരു സംരംഭകൻ പറഞ്ഞ കാര്യം ഇപ്പോഴും ഓർമ്മയിലുണ്ട്.
“മൂന്നു വർഷം പെരിന്തൽമണ്ണ പോളിടെക്നിക്കിൽ ഇലക്ട്രിക്കൽ കോഴ്സ് കഴിഞ്ഞ വ്യക്തിയാണു ഞാൻ. മൂന്നു മാസത്തെ പ്രായോഗികപരിശീലനം മാത്രമാണു മഞ്ചേരി ജെറ്റിഎസിൽവച്ചു കിട്ടിയത്. മൂന്നു വർഷത്തെ കോഴ്സിൽനിന്നു കിട്ടാത്തതാണ് മൂന്നു മാസത്തെ നഗരസഭയുടെ തൊഴിൽപരിശീലനത്തിലൂടെ ലഭിച്ചത്.” ഇതു നഗരസഭയ്ക്കു കിട്ടിയ അംഗീകാരമാണ്.