സി. വിജയലക്ഷ്മി
ലഘു ജീവചരിത്രം (Biography)
1982-ൽ മഞ്ചേരി നഗരസഭ രൂപവത്ക്കരിക്കുമ്പോൾ കൗൺസിലർ. 25 വർഷം ഒരേ വാർഡിൽനിന്നു ജനപ്രതിനിധി. ജനാധിപത്യ മഹിളാ അസോസിയേഷന്റെ സംസ്ഥാന വൈസ് പ്രസിഡന്റ്, മലബാർ ദേവസ്വം ബോർഡ് മെമ്പർ, സിപിഐ(എം) ജില്ലാക്കമ്മിറ്റിയംഗമായി 30 വർഷം എന്നീ സ്ഥാനങ്ങൾ വഹിച്ചയാളായിരുന്നു 1997-2000 കാലഘട്ടത്തിൽ മഞ്ചേരി നഗരസഭയുടെ ഡിആർപി ആയിരുന്ന സി. വിജയലക്ഷ്മി.
ചങ്ങാനാശ്ശേരി പെരുന്നക്കാരിയാണ്. നാട്ടകംകാരനായ ഭർത്താവ് എൻഎസ്എസ് കോളെജിലെ പ്രൊഫ. എ. എൻ. ശിവരാമൻനായർക്ക് മഞ്ചേരി എൻഎസ്എസ് കോളെജിലേക്കു സ്ഥലംമാറ്റം കിട്ടിയപ്പോൾ 70-കളിൽ മഞ്ചേരിയിൽ എത്തിയതാണ്. അദ്ദേഹമാണെങ്കിൽ അദ്ധ്യാപകസംഘടനാപ്രവർത്തനത്തിനുപരി സിപിഐ(എം) വണ്ടൂർ, മഞ്ചേരി ഏരിയാ സെക്രട്ടറി, ജില്ലാക്കമ്മിറ്റിയംഗം, പു.ക.സ. സ്ഥാപകനേതാക്കളിൽ ഒരാൾ എന്നീ നിലകളിലും പ്രവർത്തനനിരതൻ.
1990-കളിൽ രാഷ്ട്രീയത്തിനതീതമായി വിവിധ മേഖലകളിലെ വനിതകളെ ഏകോപിപ്പിച്ച് മലപ്പുറംജില്ലാ മഹിളാസമാജം രജിസ്റ്റർ ചെയ്തു പ്രവർത്തിപ്പിക്കാൻ വേണ്ട നേതൃത്വം ഏറ്റെടുത്ത വിജയലക്ഷ്മി, മഞ്ചേരിയുടെ സുവർണ്ണകാലഘട്ടമെന്നാണു ജനകീയാസൂത്രണകാലത്തെ വിശേഷിപ്പിക്കുന്നത്.
അസൈൻ കാരാട്ടിന്റെ നേതൃത്വത്തിലുള്ള ഒരു ടീം വർക്കായിരുന്നു ഇതിനു കാരണം. ഒരുപാടു മേഖലകളിൽ മഞ്ചേരി മറ്റുള്ളവർക്കു മാതൃകയായിരുന്നു. വ്യവസായരംഗത്തെ മുന്നേറ്റം വേറെ പോസ്റ്റുകളിൽ വിവരിച്ചിട്ടുണ്ട്. അവരുടെ ശ്രദ്ധേയമായ മറ്റൊരു പ്രവർത്തനമായിരുന്നു സ്ത്രീകൾ ഗൃഹനാഥയായ കുടുംബങ്ങൾക്കു വീടു നൽകുകയെന്നത്. പ്രോജക്ട് പ്രകാരം 1000 വീടുകൾ പൂർത്തീകരിച്ചതിന്റെ താക്കോൽദാനം നിർവ്വഹിച്ചത് അന്നത്തെ മുഖ്യമന്ത്രി ഇ. കെ. നായനാരാണ്.
സ്ത്രീകൾ ഏറ്റവും കൂടുതൽ പ്രയാസമനുഭവിക്കുന്ന മറ്റൊരു മേഖല കുടിവെള്ളമായിരുന്നല്ലോ. ഈ ഘട്ടത്തിൽ 18 കുടിവെള്ളപദ്ധതികളാണു പൂർത്തിയാക്കിയത്. അതിൽ കാഞ്ഞിരാട്ടുകുന്ന് ജലവിതരണപദ്ധതി എടുത്തുപറയേണ്ടതാണ്. കുടിവെള്ളക്ഷാമം ഏറ്റവും രൂക്ഷമായിരുന്ന മൂന്നു വാർഡുകളിൽപ്പെട്ട 100 കുടുംബങ്ങൾക്കു കുടിവെള്ളം എത്തിക്കാനായിരുന്നു പദ്ധതി.
കിണറുകളോ കുഴൽക്കിണറുകളോ നിർമ്മിച്ചാലും ഇവിടെ വെള്ളം കിട്ടുമായിരുന്നില്ല. പ്രദേശത്ത് 98 വീടുകളിൽ കിണറുള്ളവ 21 മാത്രം. അതിൽത്തന്നെ വറ്റാത്ത കിണറുള്ളത് അഞ്ചു വീടിനും. പദ്ധതിനിർവ്വഹണത്തിനായി ഗുണഭോക്തൃകമ്മിറ്റി രൂപവത്ക്കരിച്ചു. ഗുണഭോക്തൃവിഹിതമായി 60,000 രൂപയും സമാഹരിച്ചു. തുടർച്ചയായി പ്രവൃത്തി നടന്ന രണ്ടു മാസക്കാലം ഗുണഭോക്താക്കളുടെ വീടുകളിൽനിന്നു ഭക്ഷണം പാകം ചെയ്തു കൊടുത്തിരുന്നു. ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ട്മെന്റ് നിശ്ചയിച്ച സ്ഥലത്ത് ആദ്യം കുഴൽക്കിണർ നിർമ്മിച്ചു. എന്നാൽ പദ്ധതിക്ക് ആവശ്യമായ വെള്ളം ലഭിച്ചില്ല. വീണ്ടും അവർ മാറ്റി നിശ്ചയിച്ച സ്ഥലത്ത് മറ്റൊരു കിണർ നിർമ്മിച്ചു. അതും പരാജയപ്പെട്ടു. തോറ്റു പിൻമാറാൻ തയ്യാറാകാത്ത സംഘം കോഴിക്കോട്ടുനിന്നു വിദഗ്ദ്ധസംഘത്തെ വരുത്തി വീണ്ടും സ്ഥലനിർണ്ണയം നടത്തി കിണർ നിർമ്മിച്ചു. ഇതിനെത്തുടർന്ന്, ടാങ്കിനു സ്ഥലം കണ്ടെത്തുക, ഡിസ്ട്രിബ്യൂഷൻ ലൈൻ ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ പ്രതിബന്ധങ്ങൾ നേരിട്ട് 1999 മെയ് 2-ന് മന്ത്രി പാലോളി മുഹമ്മദ് കുട്ടി അതു കമ്മീഷൻ ചെയ്തു. വൈദ്യുതിച്ചാർജ്ജിനും മറ്റു ചെലവുകൾക്കും ആവശ്യമായ സംഖ്യ ആനുപാതികമായി ഗുണഭോക്താക്കൾ കണ്ടെത്തുന്ന ഈ പദ്ധതി ഇന്നും തലയെടുപ്പോടെ നിലകൊള്ളുന്നു.
മഹിളാമുന്നേറ്റമായിരുന്നു മറ്റൊരു പ്രധാന പ്രത്യേകത. അങ്കണവാടികളും മഹി സമാജങ്ങളും എല്ലാം പദ്ധതിപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്ന അഭൂതപൂർവ്വമായ കാഴ്ച മഞ്ചേരിയുടെ പ്രത്യേകതയായിരുന്നു. സ്ത്രീകൾക്കു സ്വന്തം കുടുംബത്തിലും അതുവഴി സമൂഹത്തിലും അന്തസ്സോടെ തലയുയർത്തി നിൽക്കാൻ കഴിയുന്ന ധാരാളം സംരംഭങ്ങൾക്കു തുടക്കം കുറിച്ചിരുന്നു. ഇവരെയെല്ലാം സംഘടിപ്പിച്ചു നിർത്തുന്നതിൽ വിജയലക്ഷ്മിയെപ്പോലുള്ളവർ വലിയ പങ്കാണുവഹിച്ചത്.
ഒരു തപസ്യപോലെ തന്റെ സാമൂഹികപ്രവർത്തനം മുന്നോട്ടു കൊണ്ടുപോകുന്ന രീതിയാണ് വിജയലക്ഷ്മിയുടേത്. 2015-ൽ ക്യാൻസർ വന്നു തളർത്തിയെങ്കിലും വിട്ടുകൊടുക്കാൻ ഒരുക്കമായിരുന്നില്ല. 2021-22-ൽ ഇതെഴുതുമ്പോൾ ഏറനാട് വനിതാസഹകരണസംഘം പ്രസിഡന്റാണ്. സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷന്റെ ജില്ലാ സെക്രട്ടറിയാണ്. വയോജനരംഗത്തെ പ്രവർത്തനമികവിന് 2021-ൽ സംസ്ഥാന അവാർഡും നേടിയിട്ടുണ്ട്.