പ്രൊഫ. എം. കോമളവല്ലി
ലഘു ജീവചരിത്രം (Biography)
ചെയർപേഴ്സണും വൈസ് ചെയർപേഴ്സണും വനിതകളായിരുന്ന നഗരസഭയായിരുന്നു പൊന്നാനി. രണ്ടുപേരും ടീച്ചർമാർ. ചെയർപേഴ്സണായ ഫാത്തിമ ഇമ്പിച്ചി ബാവ സ്കൂളിൽ; വൈസ് ചെയർപേഴ്സണായിരുന്ന പ്രൊഫസർ എം. കോമളവല്ലി പൊന്നാനി കോളെജിലെ രസതന്ത്ര അധ്യാപിക. രണ്ടുപേരും ആദ്യമായി അധികാരം കൈയ്യാളുന്നവർ. എന്നാൽ, അതിന്റെ ഒരു അങ്കലാപ്പുമില്ലാതെ ചുമതലകൾ ഏറ്റെടുത്തു വിജയിപ്പിച്ചവർ.
സാക്ഷരതാകാലത്ത് കോമളവല്ലിട്ടീച്ചർ എപിഒ ആയിരുന്നു. എകെപിസിടിഎ ഭാരവാഹി, സിപിഐ(എം) ഏരിയാ കമ്മിറ്റിയംഗം, ജനാധിപത്യ മഹിളാ അസോസിയേഷൻ ഏരിയാ സെക്രട്ടറി, ജില്ലാ ജോയിന്റ് സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവർത്തിച്ചിട്ടുണ്ട്. 2000 മാർച്ചിൽ റിട്ടയർ ചെയ്തശേഷം രാഷ്ട്രീയത്തിൽ കൂടുതൽ സജീവമായി.
നഗരസഭാ വൈസ് ചെയർപേഴ്സൺ എന്ന നിലയിൽ കോമളവല്ലിട്ടീച്ചറെ ഏറ്റവും കൂടുതൽ സ്വാധീനിച്ച പ്രവർത്തനങ്ങളിലൊന്ന് സ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹെൽത്ത് കാർഡ് പ്രൊജക്ടായിരുന്നു. ആവശ്യമുള്ള കുട്ടികൾക്കു സൗജന്യ ആരോഗ്യസഹായവും നൽകി.
കുട്ടികളെ സംബന്ധിക്കുന്ന പൂർണ്ണവിവരങ്ങളും അവരുടെ ആരോഗ്യസംബന്ധമായ കാര്യങ്ങളും പരിശോധനക്കുറിപ്പുകളും രേഖപ്പെടുത്താനാവുന്ന 12 പേജുകളുള്ള ഹെൽത്ത് കാർഡ് തയ്യാറായി. ഇതിന്റെ 11,000 കോപ്പി അച്ചടിക്കുന്നതിന് ആവശ്യമായ 12,500 രൂപ പരസ്യങ്ങൾ വഴി സംഭാവനയായി സമാഹരിച്ചു. ഹൗസ് സർജന്മാരെ വിട്ടുതരാമെന്ന് അന്ന് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം തലവനായിരുന്ന ഡോ. സദാശിവൻപിള്ള സമ്മതിക്കുകയും ചെയ്തു.
നഗരസഭയിൽ 12 സ്കൂളുകളിലായി 10,120 കുട്ടികളായിരുന്നു പഠിച്ചിരുന്നത്. നഗരസഭാപ്രദേശത്തെ ധാരാളം കുട്ടികൾ സമീപപഞ്ചായത്തികളിലെ സ്കൂളുകളിൽ പഠിക്കുന്നുണ്ടെങ്കിലും നടത്തിപ്പുസൗകര്യത്തിനായി നഗരസഭയിലെ സ്കൂളുകളിലെ കുട്ടികളെ മാത്രമാണു പ്രൊജക്ടിൽ വിഭാവനം ചെയ്തിരുന്നത്. പ്രൊജക്ട് നടത്തിപ്പിനായി 12 സ്കൂളുകളിലെയും പ്രധാനാദ്ധ്യാപകർ, പിറ്റിഎ പ്രസിഡന്റ്/പ്രതിനിധി, മാതൃസമിതി പ്രസിഡന്റ്/പ്രതിനിധി എന്നിവരടങ്ങുന്ന നഗരസഭാതല സ്കൂൾആരോഗ്യസമിതി രൂപവത്ക്കരിച്ചു. ഇവരുടെ യോഗം ചേർന്ന് സ്കൂളുകളിലെ പരിശോധനാപരിപാടി തയ്യാറാക്കി. ഓരോ സ്കൂളിലെയും കുട്ടികളുടെ എണ്ണം, സ്കൂളുകൾ തമ്മിലുള്ള അകലം എന്നിവ കണക്കിലെടുത്ത് 1997 ഒക്ടോബർ 28 മുതൽ നവംബർ 29 വരെ നീളുന്ന പരിശോധനാകലണ്ടർ നഗരസഭാതലത്തിൽ തയ്യാറാക്കി.
പരിശോധനയ്ക്കുമുമ്പ് ഹെൽത്ത് കാർഡിൽ കുട്ടിയെക്കുറിച്ചുള്ള പൂർണ്ണവിവരങ്ങൾ ചേർക്കണം. രക്ഷിതാക്കളുടെ സാന്നിദ്ധ്യത്തിൽ അദ്ധ്യാപകരായിരുന്നു ഇതു ചെയ്യേണ്ടത്. പരിശോധനയ്ക്ക് ഒരാഴ്ച മുമ്പ് ഈ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുംവിധം സ്കൂൾതലത്തിൽ പ്രധാനാദ്ധ്യാപകൻ, അദ്ധ്യാപകൻ, പിറ്റിഎ പ്രതിനിധികൾ എന്നിവർ ചേർന്ന് സ്കൂൾതലകലണ്ടർ തയ്യാറാക്കി. ഒക്ടോബർ 20-നുമുമ്പ് ഹെൽത്ത് കാർഡും കുട്ടികളുടെ രക്ഷിതാക്കൾക്കുള്ള ക്ഷണക്കത്തും സ്കൂളുകളിലെത്തിയിരുന്നു. ഹെൽത്ത്കാർഡിൽ വിവരങ്ങൾ എങ്ങനെ ചേർക്കണമെന്നതിനെക്കുറിച്ച് ഓരോ സ്കൂളിൽനിന്നും രണ്ട് അദ്ധ്യാപകർക്കുവീതം പരിശീലനവും നൽകി. കൂടാതെ സ്കൂൾതലത്തിൽ രക്ഷാകർതൃസമിതിയും മാതൃസംഗമവും വിളിച്ചുചേർക്കുകയുണ്ടായി.
ഒരു മാസക്കാലയളവിൽ അഞ്ചു ബാച്ചുകളിലായി 28 ഹൗസ് സർജന്മാരും സർക്കാർ താലൂക്കാശുപത്രിയിൽനിന്ന് മൂന്നുവീതം ഡോക്ടർമാരും ചേർന്ന് 8457 കുട്ടികളെ പരിശോധിച്ചു. ഇതിൽ 471 രക്ഷിതാക്കളും പങ്കാളികളായി. രാവിലെ 10 മണിക്കു തുടങ്ങുന്ന പരിശോധന വൈകിട്ട് 6 മണി വരെ നീണ്ടിരുന്നു. പരിശോധനാവിവരങ്ങൾ കാർഡിൽ രേഖപ്പെടുത്തി മരുന്നുകൾ കുറിച്ചുകൊടുത്തു. വിദഗ്ദ്ധപരിശോധന ആവശ്യമായവ ഹെൽത്ത് കാർഡുകളിൽ രേഖപ്പെടുത്തി ക്ലാസ് അടിസ്ഥാനത്തിൽ സ്കൂളിൽ ഏൽപ്പിച്ചു.
ഇവരെ പരിശോധിച്ചു; പരിശോധന കഴിഞ്ഞവരുടെ കാർഡുകൾ അടുത്ത ഘട്ടത്തിൽ രോഗങ്ങളുടെ അടിസ്ഥാനത്തിൽ തരം തിരിച്ചു.
ഇതിനായി കോഴിക്കോടുനിന്ന് ആറുപേരടങ്ങുന്ന ആറാമത്തെ ബാച്ച് എത്തി. ഇവർ രണ്ടു ഗ്രൂപ്പായി ഓരോ സ്കൂളിലും ക്യാമ്പു ചെയ്തു പരിശോധന നടത്തി. വിട്ടുപോയവരെ ഒരു ഗ്രൂപ്പ് പരിശോധിക്കുമ്പോൾ രണ്ടാമത്തെ ഗ്രൂപ്പ് രോഗങ്ങളുടെ അടിസ്ഥാനത്തിൽ ഹെൽത്ത് കാർഡ് തരംതിരിച്ചു. വിദഗ്ദ്ധപരിശോധനയും ചികിത്സയും ആവശ്യമുള്ള 3255 വിദ്യാർത്ഥികളെ കണ്ടെത്തി. ഇവരിൽ 638 പേർക്ക് ഇഎൻറ്റി തകരാറുകൾ, 861 ദന്തരോഗം, 644 നേത്രരോഗം, 597 പേർക്കു ശിശുരോഗം, 54 പേർക്ക് എല്ലുരോഗം, 205 പേർക്കു ത്വഗ്രോഗം, 151 പേർക്കു പൊതുരോഗങ്ങൾ എന്നിങ്ങനെയായിരുന്നു. ഇവരിൽ 85 പേർ ശാസ്ത്രക്രിയ വേണ്ടവരായിരുന്നു.
പരിശോധനയ്ക്കും തരംതിരിക്കലിനും ഉൾപ്പെടെ ഒന്നരമാസം നീണ്ട വിപുലമായ ഘട്ടം അവസാനിച്ചപ്പോഴേക്ക് തുടർനടപടികളിലേക്കു കടന്നു. ആദ്യഘട്ടപരിശോധനയിൽ രോഗമുണ്ടെന്നു കണ്ടവരെ താലൂക്കാശുപത്രിയിലെ ഡോക്ടർമാരെക്കൊണ്ടു പരിശോധിച്ചു; ചികിത്സാസഹായവും ഉറപ്പാക്കി. ഇങ്ങനെ 800 കുട്ടികൾക്കു പരിശോധന പൂർത്തിയാക്കി. ഹൃദയസംബന്ധമായ തകരാറുകൾ കണ്ടെത്തിയ സാമ്പത്തികശേഷി ഇല്ലാത്തവരെ ശ്രീചിത്രയിലും പുട്ടപർത്തിയിലെ സായിബാബ ആശുപത്രിയിലും കൊണ്ടുപോയി ചികിത്സിച്ചു. മരുന്നുകൾക്കും ടെസ്റ്റിനുമുള്ള സഹായം നഗരസഭ നൽകി. വിദഗ്ദ്ധപരിശോധന കഴിഞ്ഞു കണ്ണട ആവശ്യമെന്നുകണ്ട നേത്രരോഗികളിൽ സഹായം ആവശ്യമായ 20 പേർക്കു നൽകി.
നഗരത്തിലെ ജനസംഖ്യയിൽ അഞ്ചിലൊന്നുവരുന്ന വിദ്യാർത്ഥിസമൂഹത്തിന്റെ ആരോഗ്യനിലയെക്കുറിച്ചുള്ള സമഗ്രരേഖ ലഭ്യമായി എന്നതു പ്രധാന നേട്ടമായിരുന്നു. അദ്ധ്യാപകരും രക്ഷിതാക്കളുമായുള്ള ബന്ധം കൂടുതൽ മെച്ചപ്പെടാനും അതുവഴി കുട്ടികളുടെ പഠനകാര്യങ്ങൾക്കൊപ്പം ആരോഗ്യകാര്യങ്ങളും ചർച്ച ചെയ്യാനുമായി എന്നതു നേട്ടമായി.