പി. ഇന്ദിര
ലഘു ജീവചരിത്രം (Biography)
എറണാകുളത്തു നടന്ന ചെലവുകുറഞ്ഞ നിർമ്മിതിയെക്കുറിച്ചുള്ള ശില്പശാലയും ദത്തുമാഷുമായുള്ള കൂടിക്കാഴ്ചയുമാണ് കോസ്റ്റ്ഫോർഡിനെ പൊന്നാനിയിലേക്കു ക്ഷണിക്കാൻ പൊന്നാനിനഗരസഭാചെയർപേഴ്സൺ ഫാത്തിമട്ടീച്ചറെയും വൈസ് ചെയർപേഴ്സൺ കോമളവല്ലിട്ടീച്ചറെയും പ്രേരിപ്പിച്ചത്. പട്ടികജാതി/പട്ടികവർഗ്ഗവിഭാഗത്തിനു വേണ്ടിയുള്ള പ്രത്യേക ഘടകപദ്ധതിയിൽ ഉൾപ്പെടുത്തിയ ‘നായാടി കോളനിക്കാർക്ക്’ വേണ്ടിയുള്ള വീടുനിർമ്മാണം കോസ്റ്റുഫോർഡിനെ ഏല്പിച്ചു.
തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന കോസ്റ്റുഫോർഡിന്റെ ഒരു വനിതാ സബ് സെന്റർ പൊന്നാനിയിൽ ആരംഭിക്കാൻ ദത്തുമാഷ് തീരുമാനിച്ചു. ഇന്നിപ്പോൾ പൊന്നാനിയിൽ സ്ഥിരതാമസക്കാരിയായ പി. ഇന്ദിര അങ്ങനെയാണ് തൃശ്ശൂർനിന്ന് ആദ്യമായി പൊന്നാനിയിൽ വരുന്നത്. കൂടെ ലതികയും ബിന്ദുവും ഉണ്ടായിരുന്നു. ലതിക ഗൾഫിൽ പോയപ്പോൾ ഇന്ദിര പ്രോജക്ട് എൻജിനീയറായി ചാർജ്ജെടുത്തു. ആകെ 40 വീടുകളാണ് കോസ്റ്റുഫോർഡ് പണിതു കൈമാറിയത്. പണി തീർക്കാൻ ആറുമാസമേ വേണ്ടിവന്നുള്ളു.
ഇന്ദിരക്ക് നായാടി കോളനിക്കാരെക്കുറിച്ചു പറയാൻ ഒരുപാടുണ്ട്. പോളിടെക്‌നിക്കിൽനിന്നു പഠിച്ചിറങ്ങിയ ഉടനെയാണ് കോസ്റ്റുഫോർഡ് ഇവരെ ഇവിടെ നിയോഗിക്കുന്നത്. തൃശൂർനിന്നു തിങ്കളാഴ്ച രാവിലെ വന്ന് പണികളുടെ സൂപ്പർവിഷൻ നടത്തി വെള്ളിയാഴ്ച വൈകിട്ടു തിരികെ വീട്ടിൽ പോകുന്ന രീതിയായിരുന്നു.
സാധാരണ മറ്റുള്ളവരുമായി അങ്ങനെ ഇടപെടുന്ന തരക്കാരല്ല നായാടികൾ. പക്ഷെ കോസ്റ്റുഫോർഡ് ടീമുമായി നല്ല ബന്ധം ആയിരുന്നു. ഇന്ദിരയും കൂട്ടരും വീട്ടിൽനിന്നു തിങ്കൾ രാവിലെ 8 30-നു സൈറ്റിലെത്തും. രാവിലെ വീട്ടിൽനിന്നിറങ്ങുന്നതിനാൽ ഭക്ഷണമൊക്കെ കണക്കാണ്. മിക്കവാറും തിങ്കളാഴ്ചകളിൽ രാവിലെയും ഉച്ചയ്ക്കുമുള്ള ഭക്ഷണം നായാടികുടുംബങ്ങളാണു കൊടുത്തിരുന്നത്. കോളനിക്കാർക്ക് ഇവരോടുള്ള സ്നേഹം ചായയുടെയും മുട്ടപ്പത്തിരിയുടെ രൂപത്തിൽ വീർപ്പുമുട്ടിച്ചിരുന്നതായി ഇന്ദിര ഓർക്കുന്നു.
സാങ്കേതികമല്ലാത്ത പണികളെല്ലാം ഗുണഭോക്താക്കളെക്കൊണ്ടാണ് ചെയ്യിച്ചിരുന്നത്. അതുവഴി അവർക്കു തൊഴിൽ കൊടുക്കാനായി എന്നതിലുപരി ചെയ്യുന്ന പ്രവൃത്തികളിൽ ഉടമബോധവും ഉണ്ടായി. കോളനിനിവാസികളായ രാമൻ, കൃഷ്ണൻ, സുബ്രഹ്മണ്യൻ മാഷ്, ഹെൽപ്പറായി വന്ന ശുഭ, ശാരദ തുടങ്ങി എല്ലാവർക്കും ഇപ്പോഴും വലിയ സ്നേഹമാണ്. ജനകീയാസൂത്രണരജതജൂബിലിക്കാലത്തെ നഗരസഭാചെയർപേഴ്സൺ ശിവദാസും കോളനിയിലെ അന്തേവാസിയായിരുന്നു.
അടിസ്ഥാനസൗകര്യങ്ങളിൽ വരുത്തിയ മാറ്റം ഈ സമൂഹത്തെ പാടെ മാറ്റിമറിച്ചതായി ഇന്ദിര ഓർക്കുന്നു. ഇന്ന് ഭൂരിപക്ഷം കുടുംബങ്ങളുടെയും സാമ്പത്തികനില മെച്ചപ്പെട്ടു. മാത്രമല്ല പലർക്കും സർക്കാർസർവീസിൽ ഉൾപ്പെടെ ജോലികളും ലഭിച്ചിട്ടുണ്ട്. അങ്ങിനെ പാർപ്പിടനിർമ്മാണം സാമൂഹികശാക്തീകരണത്തിനു വഴിയൊരുക്കി.
തുടർന്നുള്ള വർഷങ്ങളിലും കോസ്റ്റുഫോർഡ് ഒട്ടേറെ നിർമ്മാണപ്രവൃത്തികൾ ജനകീയാസൂത്രണപദ്ധതിയുടെ ഭാഗമായി പൊന്നാനിയിൽ ഏറ്റെടുക്കുകയുണ്ടായി. 1997-2000 വർഷങ്ങളിലായി 16 അങ്കണവാടിക്കെട്ടിടങ്ങൾ, വീടുകൾ, കമ്മ്യൂണിറ്റി സെന്റുകളും ഹാളുകളും, താലൂക്കാശുപത്രി കെട്ടിടങ്ങൾ, സ്കൂൾക്കെട്ടിടങ്ങൾ, മൃഗാശുപത്രിക്കും ആയുർവേദ ആശുപത്രിക്കും കെട്ടിടങ്ങൾ തുടങ്ങിയവ നിർമ്മിക്കുകയുണ്ടായി.
കോസ്റ്റുഫോർഡിന്റെ ചെലവു കുറഞ്ഞ നിർമ്മാണരീതി ഉപയോഗിച്ച് ഒരു കോടിയിലധികം രൂപയുടെ നിർമ്മാണങ്ങളാണു നടത്തിയത്. മേൽപ്പറഞ്ഞ വർക്കുകൾ സാധാരണ രീതിയിലാണു ചെയ്തിരുന്നതെങ്കിൽ രണ്ടുകോടി രൂപയെങ്കിലും വേണ്ടിവരുമായിരുന്നു. പദ്ധതിത്തുകയിൽ കുറവു വന്നുവെന്നു മാത്രമല്ല ഇടനിലക്കാരെയും ഉദ്യോഗസ്ഥർക്കുള്ള കൈമടക്കും ഒഴിവാക്കാൻ ഇതുവഴി സാധിച്ചു.
ആദ്യകാലത്തു പബ്ലിക് വർക്കുകൾ മാത്രമേ കോസ്റ്റുഫോർഡ് ചെയ്തിരുന്നുള്ളു. കോസ്റ്റുഫോർഡ് നിർമ്മാണരീതിയിൽ ആകൃഷ്ടരായ വ്യക്തികൾ അവരുടെ വീടുനിർമ്മാണത്തിനായി സമീപിച്ചു. പൊന്നാനിക്കാരനും കവിയുമായ പി. പി. രാമചന്ദ്രന്റെ നിർബന്ധത്തിനു വഴങ്ങിയാണ് സ്വകാര്യവർക്കുകൾ എടുക്കുന്നത്. പിന്നീട് ആലങ്കോട് ലീലാകൃഷ്ണൻ, പി. സുരേന്ദ്രൻ, കാലടി മോഹനകൃഷ്ണൻ തുടങ്ങി ഒട്ടേറെ പേർക്ക് ഇവർ വീടു വെച്ചു കൊടുത്തു.
ഈ പദ്ധതികൾ പൂർത്തിയാക്കാനായി ഷാലറ്റ്, സരിത, സ്മിത, രഹ്ന, സ്മിനിജ്യോതി, സിന്ധു തുടങ്ങിയവർകൂടി സൈറ്റ് എൻജിനീയർമാരായി ഉണ്ടായിരുന്നു. അന്നത്തെ തദ്ദേശസ്വയംഭരണ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയാണു കോസ്റ്റുഫോർഡിന്റെ വനിതാ സബ് സെന്ററിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തുത്. പൊന്നാനി നഗരസഭയ്ക്കു വനിതാ സബ് സെന്ററിന്റെ നേതൃത്വത്തിൽ സമീപത്തുള്ള തവന്നൂർ, എടപ്പാൾ, നന്നംമുക്ക് ഗ്രാമപഞ്ചായത്തുകളിലും പൊന്നാനി, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തുകളിലും ഒട്ടേറെ നിർമ്മാണപ്രവൃത്തികൾ നടത്തിയിട്ടുണ്ട്. ആയിരത്തോളം സ്വകാര്യവീടുകളും നിർമ്മിച്ചിട്ടുണ്ട്. ഇതിനെല്ലാം നേതൃത്വം നൽകിയത് ഇന്ദിരയാണ്.
തൃശൂരിൽനിന്ന് ഇവിടെ വന്നു ജോലികൾ ചെയ്ത ഇന്ദിര 2001-ൽ വിവാഹശേഷം പൊന്നാനിയിൽ താമസക്കാരിയായിമാറി. സ്ഥലം വാങ്ങി, വീട് പണിതു.... 2008-ൽ സിപിഐ(എം) അംഗമായി. ഇത് എഴുതുമ്പോൾ രണ്ടു പ്രാവശ്യമായി ഏരിയാക്കമ്മിറ്റിയംഗമാണ്; മഹിളാ അസ്സോസിയേഷൻ മലപ്പുറം ജില്ലാ ജോയിന്റ് സെക്രട്ടറിയും.