കെ. ഇമ്പിച്ചിക്കോയ തങ്ങൾ
ലഘു ജീവചരിത്രം (Biography)
വലിയപള്ളിയുടെ ആസ്ഥാനമായ പൊന്നാനി നഗരത്തിലെ 23-ാം വാർഡ് ഒരു യാഥാസ്ഥിതിക പ്രദേശമാണ്. അതോടൊപ്പം പുരോഗമനാശയങ്ങൾക്കു വേരുള്ള സ്ഥലം കൂടിയാണ്. 1939-ൽ കെ. ദാമോദരനും സി. കണ്ണനും അടക്കമുള്ളവർ പങ്കെടുത്ത ഐതിഹാസികമായ ബീഡിത്തൊഴിലാളി സമരത്തിന്റെ കേന്ദ്രം ഇവിടമായിരുന്നു. ഇവിടെനിന്നാണ് ഇടതുപക്ഷസ്ഥാനാർത്ഥിയായി 1995-ൽ കെ. ഇമ്പിച്ചിക്കോയ തങ്ങൾ മുനിസിപ്പാലിറ്റിയിലേക്കു മത്സരിച്ചത്.
മത്സരിക്കുമ്പോൾ ഒരു യാഥാസ്ഥിതികമുസ്ലിംകുടുംബത്തിലെ ഒരു സ്ത്രീ തന്റെ ഉമ്മയോടു ചോദിച്ച ചോദ്യവും അതിന് ഉമ്മ നൽകിയ മറുപടിയും ഇമ്പിച്ചിക്കോയ ഓർക്കുന്നു. "പള്ളിയിൽ പോകുന്ന മകനല്ലേ, ഈ കമ്മ്യൂണിസ്റ്റുകാരോടൊപ്പം കൂടേണ്ടതുണ്ടോ" എന്നായിരുന്നു ചോദ്യം. "ഓൻ സ്വർഗ്ഗത്തിൽ പോകാനല്ലല്ലോ മുനിസിപ്പാലിറ്റിയിലേക്കു പോകാനല്ലേ മത്സരിക്കുന്നത്" എന്നായിരുന്നു മറുപടി. തെരഞ്ഞെടുപ്പിൽ വിജയിച്ച് കൗൺസിലറായി.
അടുത്ത വർഷം ഭിന്നശേഷിക്കാർക്ക് അവരുടെ വൈകല്യം മറികടക്കുന്നതിനുള്ള ഉപകരണങ്ങൾ വിതരണം ചെയ്യുന്ന പ്രോജക്ട് നഗരസഭ നടപ്പാക്കി. ഉമ്മയോടു ചോദ്യം ചോദിച്ച സ്ത്രീക്ക് കേൾവിത്തകരാർ ഉണ്ടെന്ന് അറിഞ്ഞ് അവരെ പരിശോധനാക്യാമ്പിൽ പങ്കെടുപ്പിച്ചു. പരിശോധനകൾക്കുശേഷം അവർക്കു ഹിയറിങ് എയിഡ് അനുവദിച്ചു. പിറ്റേന്നുള്ള അവരുടെ പ്രതികരണമായിരുന്നു സന്തോഷം നൽകിയത്: “എത്രയോ വർഷമായി സുബഹി ബാങ്ക് കേൾക്കാൻ ആകുമായിരുന്നില്ല. ഇന്നെനിക്ക് അതു സാധിച്ചു. വളരെ നന്ദി.”
രണ്ടാമതു മത്സരിക്കുമ്പോൾ തനിക്കുവേണ്ടി വോട്ടു ക്യാൻവാസ് ചെയ്യാൻ ഇവർ ഇറങ്ങിയതും ഇമ്പിച്ചിക്കോയ ഓർക്കുന്നു.
നഗരസഭാകൗൺസിലർ എന്ന നിലയിൽ ഏറ്റവും കൂടുതൽ സന്തോഷം നൽകിയ അനുഭവം സ്വന്തം വാർഡിലെ വാലിപ്പറമ്പ് പ്രദേശത്തെ കോളനിക്കാർക്കു പോസ്റ്റിട്ടു ലൈൻ വലിച്ചു വൈദ്യുതി എത്തിക്കാൻ കഴിഞ്ഞതാണ്. വ്യക്തികളുടെ സ്വകാര്യസ്ഥലത്തുകൂടി വേണം അവിടേക്കു വൈദ്യുതി എത്തിക്കാൻ. ഇതിന് അവർക്കു സമ്മതമായിരുന്നില്ല. അതുകൊണ്ട്, വർഷങ്ങളായി ഇവർ വൈദ്യുതിയില്ലാതെ കഴിയുകയായിരുന്നു.
മുനിസിപ്പാലിറ്റിയിലെ 32 വാർഡിലും വൈദ്യുതി എത്തിക്കാൻ പ്രോജക്ട് നടപ്പാക്കുമ്പോഴും ഈ സ്ഥിതിക്കു മാറ്റമുണ്ടായില്ല. ഒടുവിൽ സ്ഥലം ഉടമകളുടെ യോഗം വിളിച്ചു ചർച്ച ചെയ്തു സമ്മതം വാങ്ങി. ഏതാണ്ട് 350 മീറ്ററിലധികം വരുന്ന സ്ഥലത്ത് സ്വകാര്യഭൂമിയിലൂടെ ലൈൻ വലിച്ച് കോളനികുടുംബങ്ങളിൽ വൈദ്യുതി എത്തിച്ചു.
ജനകീയാസൂത്രണകാലയളവു നഗരസഭയിൽ ശരിക്കും ഉത്സവാന്തരീക്ഷമായിരുന്നു. എവി സ്കൂളിൽ നടന്ന വികസനസെമിനാറിൽ അമ്പരിപ്പിക്കുന്ന ജനക്കൂട്ടമായിരുന്നു. പ്രഗത്ഭവ്യക്തികളെയും നല്ല തൊഴിലാളികളെയും അവിടെ ആദരിക്കുകയും ചെയ്തു. ചടങ്ങിനുശേഷം ഇമ്പിച്ചി ബാവയുടെ അനുജനും ആദ്യ നഗരസഭാചെയർപേഴ്സനുമായിരുന്ന ഇ. കെ. അബൂബേക്കറിന്റെ നേതൃത്തിൽ കവാലി സംഗീതം, പ്രദേശത്തെയും മറ്റു പ്രദേശത്തെയും കലാകാരർ അവതരിപ്പിച്ച നാടൻപാട്ടുകൾ, കോൽക്കളി തുടങ്ങിയ കലാരൂപങ്ങളുടെ അവതരണവും ഉണ്ടായിരുന്നു.
നഗരസഭയിൽ കൗൺസിലർമാരും സന്നദ്ധപ്രവർത്തകരും ഉദ്യോഗസ്ഥരും തമ്മിൽ നല്ല സൗഹൃദം നിലനിന്നിരുന്നു. ഓണം, പെരുന്നാൾ തുടങ്ങിയ വിശേഷാവസരങ്ങളിൽ വീടുകളിൽ ഒന്നിച്ചു ഭക്ഷണം കഴിക്കുന്ന ശീലം പദവിവ്യത്യാസങ്ങളില്ലാതെ ഓരോരോ വീടുകളിലായി നടക്കുമായിരുന്നു.
ഇമ്പിച്ചിക്കോയ തങ്ങൾ സാക്ഷരതയിലൂടെയാണു പൊതുരംഗത്തു പ്രവേശിച്ചത്. 1995-2000, 2000-2001 കാലങ്ങളിൽ നഗരസഭാകൗൺസിലർ ആയിരുന്നു. പൊന്നാനി എംഇഎസ് കോളെജ് അദ്ധ്യാപകനായിരുന്ന ഇമ്പിച്ചിക്കോയ പിഎസ്‌സി നിയമനം കിട്ടി കോടഞ്ചേരി ഗവ. കോളെജിലേക്കു മാറേണ്ടി വന്നപ്പോഴാണു കൗൺസിലർസ്ഥാനം ഒഴിഞ്ഞത്. (രണ്ടാമതു ടേമിൽ ഇദ്ദേഹത്തിന്റെ ഭാര്യയും എഎംയുപിഎസ് അധ്യാപികയുമായിരുന്ന പി. എം. സലീനാബീവിയും കൗൺസിലർ ആയിരുന്നു. മറ്റൊരു വാർഡിൽ ഡമ്മിയാകാൻ പോയി 2-ാം വാർഡിൽ സ്ഥാനാർത്ഥിയാകാൻ ആളില്ലെന്നുകണ്ട് മത്സരിക്കേണ്ടി വന്നതായിരുന്നു).
2012-ൽ കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളെജിലെ ഇക്കണോമിക്സ് അദ്ധ്യാപകനായിരുന്നപ്പോൾ ഒരുമാസം നീണ്ടുനിന്ന ഒരു സെമിനാർപരമ്പര ഇമ്പിച്ചിക്കോയ കോ-ഓർഡിനേറ്റ് ചെയ്തു. ഇതിൽ പങ്കെടുത്ത് ‘Kerala Economy: Time for a Paradigm Shift..?’ എന്ന വിഷയം അവതരിപ്പിച്ചു സംസാരിച്ചത് ഞാൻ ഓർക്കുന്നു.
രണ്ടു വർഷം ഹയർ സെക്കണ്ടറി പരീക്ഷാവിഭാഗം ജോയിന്റ് ഡയറക്ടറായും ജോലി ചെയ്തിട്ടുണ്ട്. ഈ കുറിപ്പ് എഴുതുമ്പോൾ കേരള സിവിൽ സർവ്വീസ് അക്കാദമിയുടെ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കരിയർ സ്റ്റഡീസ് ആൻഡ് റിസർച്ച് സെന്ററിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിക്കുന്നു. 2010-ൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ ആദ്യ കോ-ഓർഡിനേറ്റർ കോമളവല്ലിട്ടീച്ചർ ആയിരുന്നു. പിന്നീട് പ്രൊഫ. ടി. വൈ. അരവിന്ദാക്ഷനായി. അരവിന്ദാക്ഷന്റെ മരണശേഷം ഇമ്പിച്ചിക്കോയ തങ്ങൾ ആ സ്ഥാനം ഏറ്റെടുത്തു.