ടി. വൈ. അരവിന്ദാക്ഷൻ
ലഘു ജീവചരിത്രം (Biography)
തിരൂർ ഏഴൂർ സ്വദേശിയായ ടി. വൈ. അരവിന്ദാക്ഷൻ പൊന്നാനി എംഇഎസ് കോളജിൽ ഇംഗ്ലീഷ് അദ്ധ്യാപകനായതോടെ പൊന്നാനിക്കാരനായി. കഴിഞ്ഞ മൂന്നരപ്പതിറ്റാണ്ടിലധികം പൊന്നാനിപ്രദേശത്തെ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയമേഖലകളിൽ നിറഞ്ഞുനിന്നു. വീട്ടുകാരെയും സഹപ്രവർത്തകരെയും നാട്ടുകാരെയുമെല്ലാം തീരാദുഖത്തിൽ ആഴ്ത്തിക്കൊണ്ട് 2021 നവംബർ 17-ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞു. കർഷകസമരവുമായി ബന്ധപ്പെട്ടു യോഗത്തിൽ പ്രസംഗിക്കുമ്പോൾ നെഞ്ചുവേദന ഉണ്ടായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
തറയിൽ യോഗിമഠം എന്ന വീട്ടുപേരിന്റെ ചുരുക്കമാണ് ടി. വൈ. എന്നത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സജീവപ്രവർത്തകൻ എന്ന നിലയിലാണ് ആദ്യം പൊതുരംഗത്തു പ്രവേശിച്ചത്. 1989-ലെ വികസനജാഥകളുടെ സംഘാടകനായിരുന്നു. 1990-ൽ സാക്ഷരതായജ്ഞത്തിന്റെ പൊന്നാനി പ്രോജക്ട് ഓഫീസറായിരിക്കേ എല്ലാവിഭാഗം പ്രവർത്തകരേയും അണിനിരത്തി തീരദേശങ്ങളിൽ സമ്പൂർണ്ണസാക്ഷരതായജ്ഞത്തിനു വലിയ മുന്നേറ്റമുണ്ടാക്കി. എന്നും നൂതന പ്രവർത്തനങ്ങളും ശൈലികളുംകൊണ്ട് അദ്ദേഹം ശ്രദ്ധേയനായിരുന്നു. വലിയൊരു സുഹൃദ്‌വലയവും ഉണ്ടായിരുന്നു.
സമ്പൂർണ്ണസാക്ഷരതാപ്രവർത്തനങ്ങളുടെ വിജയത്തിനുശേഷം 1995 ജനുവരിയിൽ തവനൂരിൽ ആയിരുന്നു ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംസ്ഥാനവാർഷികം. അതു മാതൃകാപരമായി നടത്തി വിജയിപ്പിച്ചു. സമ്മേളനത്തിന്റെ ജനറൽ കൺവീനർ എന്ന നിലയിൽ അദ്ദേഹത്തിന്റെ സംഘാടനമികവിനെയും എല്ലാവരെയും കൂട്ടിയോജിപ്പിച്ചുകൊണ്ടുപോകാനുള്ള കഴിവിനെയുംകുറിച്ച് പരിഷത്‌സുഹൃത്തുക്കളെല്ലാം ഓർക്കുന്നുണ്ടായിരുന്നു.
1996-ൽ ജനകീയാസൂത്രണപദ്ധതിയുടെ തുടക്കത്തിൽ നടന്ന ആദ്യ സംസ്ഥാനതലപരിശീലനത്തിൽ കെആർപി ആയി പങ്കെടുത്തു. പൊന്നാനി മുനിസിപ്പാലിറ്റിയുടെ കോർഡിനേറ്റർ ആയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ പ്രവർത്തനം മുനിസിപ്പാലിറ്റിയിലോ ബ്ലോക്കിലോ ഒതുങ്ങിയിരുന്നില്ല. ജില്ലയിലെ പരിശീലനപരിപാടികളിൽ പ്രധാനപ്പെട്ട സാന്നിദ്ധ്യമായിരുന്നു. പിന്നീട് മലപ്പുറം ജില്ലയിൽ ആസൂത്രണസമിതി രൂപവത്ക്കരിച്ചപ്പോൾ അതിൽ അംഗമായും പ്രവർത്തിച്ചു.
പാലോളി മുഹമ്മദുകുട്ടി മണ്ഡലത്തിൽ ജനപ്രതിനിധിയായിരിക്കുമ്പോഴും പിന്നീട് പി. ശ്രീരാമകൃഷ്ണൻ ജനപ്രതിനിധിയായിരിക്കുമ്പോഴും നല്ലനല്ല വിദ്യാഭ്യാസപ്രോജക്ടുകൾ മണ്ഡലത്തിൽ നടപ്പാക്കിയതിന്റെ സൂത്രധാരൻ ടിവൈ ആയിരുന്നു. പൊന്നാനിയിൽ സിവിൽ സർവ്വീസ് പരിശീലനകേന്ദ്രം ആരംഭിച്ചതു മുതൽ അതിന്റെ വിജയത്തിനുവേണ്ടി മുഴുകി പ്രവർത്തിച്ചു. ഡയറക്ടർ സ്ഥാനത്തുനിന്നു സമീപകാലത്താണു മാറിയത്.
നല്ല അക്കാദമീഷ്യനും അതേസമയം ഫീൽഡിൽ ഇറങ്ങി പ്രവർത്തിക്കുന്ന കർമ്മഭടനുമായിരുന്നു അദ്ദേഹം. പ്രവർത്തകരെ പഠിക്കാനും അവർക്കു പറ്റുന്ന ചുമതലകൾ ഏല്പിക്കാനുമുള്ള പ്രത്യേകസാമർത്ഥ്യം സ്വതസിദ്ധമായി ഉണ്ടായിരുന്നു. നർമ്മബോധം കൂടെപ്പിറപ്പായി ഉണ്ടായിരുന്നതിനാൽ എല്ലാവരേയും എപ്പോഴും രസിപ്പിക്കുന്ന കുറിക്കുകൊള്ളുന്ന തമാശകളും പരിഹാസവും ടിവൈയുടെ പ്രത്യേകതയായിരുന്നു. ടിവൈശൈലി എന്നാണു സുഹൃത്തുക്കൾ പറഞ്ഞിരുന്നത്.
പൊന്നാനിയിൽ പൊതുഅടുക്കളപ്രസ്ഥാനത്തിന്റെ യോഗത്തിൽ പങ്കെടുക്കാനാണ് ഞാൻ ചെന്നത്. ടിവൈ ഈ യോഗത്തിന്റെ സംഘാടകരിൽ ഒരാൾകൂടി ആയിരുന്നു. പൊന്നാനിയിൽ ചെന്നിറങ്ങിയപ്പോഴാണ് ഖലീം പറഞ്ഞു മരണവിവരം അറിഞ്ഞത്. വീട്ടിൽച്ചെന്ന് ആദരാഞ്ജലികൾ അർപ്പിച്ചു. ടി.വൈ ഇനിയുണ്ടാവില്ലായെന്ന യാഥാർത്ഥ്യത്തോടു പൊരുത്തപ്പെടാൻ സുഹൃത്തുകൾ വിഷമിക്കുന്നുണ്ടായിരുന്നു.