കെ. കെ. ശ്രീധരൻ
ലഘു ജീവചരിത്രം (Biography)
ഇരുപത്തഞ്ചു വർഷത്തിനു ശേഷമുള്ള കൊടുമൺ എന്നതായിരുന്നു 1996-ലെ പഞ്ചായത്തുതല വികസനസെമിനാറിലെ ഒരു ചർച്ചാവിഷയം.
കൊടുമൺ 25 വർഷത്തിനുളളിൽ തരിശുരഹിതപഞ്ചായത്തായി മാറണം. അവിടത്തെ അരി കൊടുമൺ റൈസ് എന്ന പേരിൽ ബ്രാൻഡ് ചെയ്തു വിൽക്കണം. കുട്ടികൾക്കു കളിക്കാൻ സ്റ്റേഡിയം പണിയണം. എല്ലാവർക്കും വീടു നൽകണം. ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ ഇതു മൂന്നും യാഥാർത്ഥ്യമായി! പ്രദേശത്തെ ജനകീയാസൂത്രണപ്രവർത്തകർക്ക് ഏറെ ചാരിതാർത്ഥ്യം നൽകുന്ന അനുഭവം.
ജനകീയാസൂത്രണകാലത്തെ ഗ്രാമപ്പഞ്ചായത്തുപ്രസിഡന്റ് കെ. കെ. ശ്രീധരൻ രജതജൂബിലിക്കാലത്തു വീണ്ടും പ്രസിഡന്റ്. അന്നത്തെ വൈസ് പ്രസിഡന്റ് എ. എൻ. സലീം ഇന്നു ജനപ്രതിനിധിയല്ലെങ്കിലും ഈ പ്രവർത്തനങ്ങളുടെയെല്ലാം അമരക്കാരനാണ്. സിപിഐ(എം) ഏരിയാ സെക്രട്ടറിയാണ്.
സാധാരണ തൊഴിലാളികുടുംബത്തിൽനിന്നു വളർന്നുവന്നയാളാണ് സലീം. ഐടിഐയിൽനിന്നു സാങ്കേതികപരിശീലനം നേടിയെങ്കിലും ജോലിക്കു പോയില്ല. നല്ല കർഷകനാണ്. അന്നേ പാടശേഖരസമിതി പ്രസിഡന്റാണ്. മൂന്നു തവണ പഞ്ചായത്തുമെമ്പറായി. 2000-2005-ൽ പ്രസിഡന്റും. ഇന്ന് പാടശേഖരസമിതിയുടെ അപ്പക്സ് ബോഡിയായ കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ പ്രസിഡന്റാണ്. സ്റ്റേഡിയവുമായി ബന്ധപ്പെട്ടുള്ള എംഎസ് സ്പോർട്സ് ആൻഡ് ഗെയിംസ് അക്കാദമിയുടെ ചെയർപേഴ്സണാണ്. സലീം വലിയ വർത്തമാനക്കാരനല്ല. എന്നാൽ എല്ലാവരെയും കൂട്ടിയോജിപ്പിക്കാൻ മിടുക്കനാണ്. പ്രവർത്തനങ്ങൾക്കു തുടർച്ചയുമുണ്ട്. കഴിവുള്ളവരെ പിന്തുണയ്ക്കാൻ പിശുക്കു കാട്ടാറുമില്ല. കാർഷികമേഖലയിലെ വിസ്മയകരമായ നേട്ടത്തിന്റെ പിന്നിലെ പ്രധാനശില്പി പ്രതിജ്ഞാബദ്ധതയോടെ പ്രവർത്തിക്കുന്ന കൃഷിയോഫീസർ ആദിലയാണ്. ഇങ്ങനെയുള്ള ഓഫീസർമാർക്ക് അംഗീകാരവും നൽകും.
ജനകീയാസൂത്രണത്തിന്റെ തുടക്കം കുറിച്ചത് നാലു കിലോമീറ്റർ നീളമുള്ള ജലസേചനത്തോടു പുനരുദ്ധരിച്ചുകൊണ്ടാണല്ലോ. ഇപ്പോൾ 103 ഹെക്ടർ വയലിൽ കൃഷി നടക്കുന്നു. തരിശുനിലം മുഴുവൻ കൃഷിയിറക്കാനാണു പരിപാടി. ഇതിനായി ഇപ്പോൾ നാലു ട്രാക്ടറുകളും നാലു കൊയ്ത്തുയന്ത്രങ്ങളും കൃഷിഭവന്റെ നേതൃത്വത്തിലുണ്ട്. ഇവയെല്ലാം ഉപയോഗിക്കാനായി കാർഷികകർമ്മസേനയുമുണ്ട്. കീടനിയന്ത്രണത്തിനു സോളാർ കെണിയും പരീക്ഷിച്ചുവരുന്നു. വളപ്രയോഗത്തിനു ഡ്രോൺ ഉപയോഗിക്കുന്നു.
കൊടുമൺ ഫാർമേഴ്സ് സൊസൈറ്റിയുടെ ഏറ്റവും വലിയ വിജയം നെല്ലുസംഭരണമാണ്. 400 മെട്രിക്ക് ടൺ നെല്ലിൽനിന്നു 150 മെട്രിക്ക് ടൺ അരിയാക്കി വിതരണം ചെയ്യുന്നു. സംഭരിക്കുന്ന നെല്ലിന് അപ്പോൾത്തന്നെ പണം നൽകുന്നു. ജില്ലാബാങ്കിൽനിന്ന് ഇതിന് ഓവർ ഡ്രാഫ്റ്റ് അനുവദിച്ചിട്ടുണ്ട്. കോട്ടയത്തു കൊണ്ടുപോയാണു നെല്ലു കുത്തി അരിയാക്കി ബ്രാൻഡ് ചെയ്യുന്നത്.
സൊസൈറ്റിയുടെ കീഴിൽ ഇക്കോ ഷോപ്പ് പ്രവർത്തിക്കുന്നു. പ്രാദേശികമായി ഉൽപാദിപ്പിക്കുന്ന എല്ലാ വിഭവങ്ങളും മൂല്യവർദ്ധിത ഉൽപന്നങ്ങളും ഇതുവഴി വിതരണം ചെയ്യാം. പച്ചക്കറിസംഭരണകേന്ദ്രവുംകൂടി ആണിത്. വേണമെങ്കിൽ ആവശ്യക്കാർക്ക് ഇവിടെനിന്നു വേണ്ട അളവിൽ തവിടു നിലനിറുത്തി അരി കുത്തി കൊണ്ടുപോകാനും സൗകര്യമുണ്ട്.
ഫാർമേഴ്സ് സൊസൈറ്റിയെ പ്രൊഡ്യൂസർ കമ്പനിയാക്കാനാണു പരിശ്രമിക്കുന്നത്. കമ്പനിയുടെ ആഭിമുഖ്യത്തിൽ റൈസ് മില്ലു സ്ഥാപിക്കാനും പരിപാടിയുണ്ട്. കോട്ടയത്തേക്കും തിരികെയുമുള്ള കടത്തുകൂലി അതുവഴി ലാഭിക്കാനാകും.
രണ്ടാമത്തെ ലക്ഷ്യമായ സ്റ്റേഡിയംനിർമ്മാണത്തിനു വലിയൊരു പോരാട്ടംതന്നെ വേണ്ടിവന്നു. ജനകീയാസൂത്രണത്തിന്റെ നാലാം വർഷത്തിൽ അഞ്ചര ഏക്കർ സ്ഥലം സ്റ്റേഡിയം നിർമ്മാണത്തിനായി കണ്ടെത്തി. കൊടുമൺ 2010 - 15 കാലം ഭരിച്ചത് യുഡിഎഫ് ആണ്. അക്കാലത്ത് കളിസ്ഥലത്തു പഞ്ചായത്തോഫീസ് പണിയാൻ തീരുമാനിച്ചു. സമരമായി, കേസായി. ഒടുവിൽ ഹൈക്കോടതിയിൽനിന്ന് അനുകൂലതീരുമാനം ലഭിച്ചു. ഈ ചെറുത്തുനിൽപ്പിനു നേതൃത്വം നൽകിയത് സലീമായിരുന്നു. സ്റ്റേഡിയത്തെ കിഫ്ബിയിൽ ഉൾപ്പെടുത്താൻ സലീം പലതവണ ഞാനുമായി ബന്ധപ്പെട്ടിരുന്നു. മൂന്നു സ്റ്റേഡിയങ്ങളാണു 2016-ലെ ബജറ്റിൽ പത്തനംതിട്ടജില്ലയ്ക്ക് അനുവദിച്ചത്. പ്രളയവും കോവിഡുമെല്ലാം ഉണ്ടായിട്ടും രജതജൂബിലിവർഷത്തിൽ കൊടുമൺ സ്റ്റേഡിയം പൂർത്തീകരണത്തിന്റെ അവസാനഘട്ടത്തിൽ എത്തിയിരുന്നു.
സ്റ്റേഡിയം ഉണ്ടാക്കൽ എളുപ്പമാണ്. പരിപാലനമാണു പ്രശ്നം. ഇതിനു പരിഹാരമാണ് സലീം ചെയർപേഴ്സണായ അക്കാദമി. സ്റ്റേഡിയംപരിപാലനവും കഴിഞ്ഞ് കുട്ടികൾക്കു പരിശീലനവും നൽകി വരുന്നു. ഇപ്പോൾ 1100-ലധികം കുട്ടികൾ പരിശീലിക്കാനുണ്ട്.
ഇരുപത്തിയഞ്ചു വർഷത്തിനുള്ളിൽ പൂർത്തിയാക്കേണ്ടിയിരുന്ന അടുത്ത പദ്ധതി സമ്പൂർണ്ണപാർപ്പിടം ആയിരുന്നു. ജനകീയാസൂത്രണകാലത്തുതന്നെ ഭൂരഹിതർക്കു മൂന്നു സെന്റു സ്ഥലവും വീടും നൽകാനായി പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. അന്ന് 76 കുടുംബങ്ങൾക്ക് അതിന്റെ പ്രയോജനം ലഭിച്ചു. ജൂബിലിക്കാലത്ത് ലൈഫ് മിഷനിലൂടെ മുഴുവൻ കുടുംബങ്ങൾക്കും വീട് എന്ന സ്വപ്നമാണ് യാഥാർത്ഥ്യമായത്.
അതുകൊണ്ട്, ജനകീയാസൂത്രണത്തിന്റെ 25-ാം വർഷത്തിൽ കൊടുമൺകാർക്ക് അഭിമാനിക്കാൻ ഏറെയുണ്ട്. അതോടൊപ്പം 25 വർഷത്തെ ജനകീയാസൂത്രണത്തിന്റെ തുടർച്ചയായി കെ. കെ. ശ്രീധരനും സലീമും അരങ്ങിലുമുണ്ട്.