ബാബുസേനപ്പണിക്കർ
ലഘു ജീവചരിത്രം (Biography)
സന്നദ്ധപ്രവർത്തനവും സംഭാവനയും വഴി പ്രാദേശികമായി വിഭവസമാഹരണം നടത്താനാകും എന്നതാണ് വികേന്ദ്രീകൃതാസൂത്രണത്തിന്റെ മികവുകളിലൊന്ന്. സന്നദ്ധപ്രവർത്തനത്തിന്റെ സാധ്യതകളുടെ കെട്ടഴിച്ചുവിടാൻവേണ്ടിയാണ് 1996 നവംബർ ഒന്ന് പുനരർപ്പണദിനമായി ആചരിക്കാൻ തീരുമാനിച്ചത്. എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും ജനപങ്കാളിത്തത്തോടെ ഓരോ പദ്ധതി ഏറ്റെടുത്തു നടപ്പാക്കണമെന്ന് ആഹ്വാനം ചെയ്തു.
ഇതനുസരിച്ച് കൊടുമൺ പഞ്ചായത്തിലെ വികസനത്തിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഒറ്റത്തേക്ക്, (അന്നത്തെ 11-ാം വാർഡ്) പാലത്തുംപാട് മുതൽ ചക്കിമുക്ക് വരെ അഞ്ചു കിലോമീറ്റർ നീളത്തിൽ പുതുതായി ഒരു റോഡ് ജനപങ്കാളിത്തത്തോടെ നിർമ്മിക്കാൻ തീരുമാനിച്ചു.
ഇതിന്റെ മുന്നോടിയായി രണ്ടാഴ്ചക്കാലം പഞ്ചായത്തുസെക്രട്ടറി ഉൾപ്പടെ ഒരു പറ്റം ആളുകൾ കാടുപിടിച്ച ഈറ്റയും പുല്ലും മുള്ളും നിറഞ്ഞ മലകൾ കയറി കാടുകൾ തെളിച്ച് പല ദിവസങ്ങളിലും ഉച്ചഭക്ഷണംപോലും കഴിക്കാതെ രൂപരേഖ തയ്യാറാക്കി. തുടർന്ന് റോഡു നിർമ്മിക്കാ ആവശ്യമായ ജനപങ്കാളിത്തം ഉറപ്പാക്കാൻ തീരുമാനിച്ചു.
പല കമ്മിറ്റികളും കൂടി. അനൗൺസ്‌മെന്റ്, ചെണ്ടമേളം, പോസ്റ്ററുകൾ, നോട്ടിസ്, കോർണർ യോഗങ്ങൾ ഇവയൊക്കെ നടത്തി. രണ്ടായിരംപേർ പങ്കെടുക്കും എന്ന് ഉറപ്പുവരുത്തി. ഇവരെ എവിടെയൊക്ക കേന്ദ്രികരിപ്പിക്കണം. പണിയാനാവശ്യമായ ആയുധങ്ങൾ, ഭക്ഷണം, കുടിവെള്ളം തുടങ്ങി ഒന്നിനും ഒരു കുറവും വരാത്തവിധം കാര്യങ്ങൾ പ്ലാൻ ചെയ്തു. ഭക്ഷണത്തിനാവശ്യമായ സാധനങ്ങൾ വീടുവിടാന്തരം കയറി ശേഖരിച്ചു. പാചകം ചെയ്യാൻ പ്രത്യേകം ആളുകൾ, ആവശ്യമായ പാത്രങ്ങൾ, വിളമ്പി വിതരണം ചെയ്യാ ആവശ്യമായ ഇലയും പാത്രങ്ങളും… ഇവയെല്ലാം നിരീക്ഷിക്കാൻ ചുമതലക്കാരെയും തീരുമാനിച്ചു. എല്ലാ സജ്ജീകരണങ്ങളും കുറ്റമറ്റതാണോ എന്ന് ഒരിക്കൽക്കൂടി പരിശോധിച്ച് ഉറപ്പുവരുത്തി.
അങ്ങനെ എല്ലാം റെഡിയായപ്പോഴാണ് ചില സ്ഥലമുടമകൾ സ്ഥലം വിട്ടുതരാൻ സമ്മതമല്ലെന്നും കോടതിയിൽനിന്നു സ്റ്റേ ഉത്തരവുകളും, എന്തിന്, പഞ്ചായത്തുപ്രസിഡന്റ് ഉൾപ്പെടെ ചിലയാളുകൾ വാർഡുപ്രദേശത്തു പ്രവേശിക്കാൻ പാടില്ല എന്ന കോടതിയുത്തരവും നേടിയെന്നും അറിയുന്നത്.
ഉടൻതന്നെ അടിയന്തിരമായി യോഗം ഒക്ടോബർ 31-നു വൈകിട്ട് 7 മണിക്കു വിളിച്ചുചേർത്തു. 250-ഓളം ആളുകൾ പങ്കെടുത്ത യോഗത്തിൽ നിരാശതയുടെ അന്തരീക്ഷമായിരുന്നു. പരിപാടി ഉപേക്ഷിക്കുന്നതിന് അനുകൂലമായിരുന്നു പലരും. ഈ അവസരത്തിലെ സംഘാടകരുടെ മാനസികാവസ്ഥ ഊഹിക്കാമല്ലോ.
എന്നാൽ, എല്ലാ ക്രമീകരണങ്ങളം പൂർത്തിയാക്കിയ സാഹചര്യത്തിൽ ഇതിൽനിന്നു നമ്മൾ പിൻമാറിയാൽ തുടർന്നു വരുന്ന എല്ലാ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും; അതുകൊണ്ട്, നിരോധനാജ്ഞയുള്ള സ്ഥലങ്ങൾ ഒഴിവാക്കി ആറു മീറ്റർ വീതിയിൽ റോഡുനിർമ്മാണം നടത്താൻതന്നെ തീരുമാനിച്ചു.
ഇതിൽ സജീവമായി ഊണും ഉറക്കവുമൊഴിഞ്ഞു പങ്കെടുത്തിരുന്ന ബാബുസേനപ്പണിക്കർക്കു തലേരാത്രി ഉത്കണ്ഠമൂലം ഉറങ്ങാനേ കഴിഞ്ഞില്ലെന്നാണ് അദ്ദേഹം പറയുന്നത്. എന്നാൽ പിറ്റേന്നത്തെ അനുഭവം എല്ലാ പ്രതീക്ഷകളെയും കവച്ചുവയ്ക്കുന്നതായിരുന്നു. 2000 ആളുകളെയാണ് അണിനിരത്താൻ ആദ്യം കണക്കു കൂട്ടിയിരുന്നത്. എന്നാൽ 3000-ത്തിനുമേൽ ആളുകൾ സ്വന്തമായി പണിയായുധങ്ങൾ സഹിതം എത്തിയിരുന്നു. സമീപപഞ്ചായത്തുകളിൽനിന്നു പോലും ഒട്ടനവധി ആളുകൾ ഐക്യദാർഢ്യവുമായി എത്തി.
ആർപ്പുവിളിയുമായി ജനങ്ങൾ പണിക്കിറങ്ങി. തീരുമാനിച്ച പ്രകാരം അഞ്ചു കിലോമീറ്റർ റോഡിനു നാലു മണിക്കു മുമ്പായി രൂപം കൊടുക്കാൻ കഴിഞ്ഞു. കേരളത്തിൽ ഏറ്റവും കൂടുതൽ ജനപങ്കാളിത്തത്തോടെ പുനരർപ്പണദിനം നടത്താൻ കൊടുമൺ പഞ്ചായത്തിനു കഴിഞ്ഞു. ഇതൊക്കെ വിവരിക്കുമ്പോൾ ബാബുസേനപ്പണിക്കരുടെ കണ്ണുകളിൽ ഇന്നും അഭിമാനത്തിളക്കം.
ബാബുസേനപ്പണിക്കർ പ്ലാന്റേഷൻ കോർപ്പറേഷനിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയിരുന്നു. ജനകീയാസൂത്രണാശയങ്ങളിൽ ആകൃഷ്ടനായി അതിന്റെ പ്രവർത്തനത്തിൽ സ്വമേധയാ പങ്കാളിയായതാണ്. പരിശീലനക്ലാസുകളിൽനിന്നും പ്രസിദ്ധീകരണങ്ങളിൽനിന്നും കാര്യങ്ങൾ പഠിച്ചു.
കൊടുമണ്ണിൽ വിദ്യാസമ്പന്നരും വിവിധരംഗങ്ങളിൽ മികവു തെളിയിച്ചവരുമായ ഒരു പറ്റം ചെറുപ്പക്കാരോടൊപ്പം ജനകീയാസൂത്രണപ്രവർത്തനങ്ങളിൽ പൂർണ്ണമായും മുഴുകി. കൂടലിൽനിന്ന് ഓഫീസ് സമയം കഴിഞ്ഞിറങ്ങിയാൽ പിന്നെ കൊടുമൺ പഞ്ചായത്തിലായി പൂർണ്ണസമയപ്രവർത്തനം. രാത്രി എപ്പോഴെങ്കിലുമാണു വീട്ടിലെത്തുക.
പദ്ധതിരേഖ സമർപ്പിച്ച ആദ്യപഞ്ചായത്ത്, ‘സ്വർണ്ണഭുമി’ ത്രൈമാസിക, അയൽക്കൂട്ടങ്ങൾ, സമ്പൂർണ്ണ പാർപ്പിടപദ്ധതി, സ്വരാജ് ട്രോഫി എന്നിവ ഇന്നും മനസ്സുനിറഞ്ഞു നിൽക്കുന്നു. പിന്നീട് ആശ്രയ പ്രോജക്ട് നടപ്പാക്കുന്നതിലും സജീവമായിരുന്നു.
പറക്കോട് ബ്ലോക്കിൽ തുടക്കം മുതൽ 15 വർഷക്കാലം ബ്ലോക്കുതലവിദഗ്ദ്ധസമിതിയുടെയും ടെക്നിക്കൽ അഡ്വൈസറി ഗ്രൂപ്പിന്റെയും ചെയർപേഴ്സൺസ്ഥാനവും വഹിച്ചു. പറക്കോട് ബ്ലോക്കിലെ ഏഴു പഞ്ചായത്തുഭരണസമിതിയംഗങ്ങളുമായും നിരവധി വകുപ്പുമേലധികാരികളുമായും ബന്ധപ്പെടാനും സൗഹൃദങ്ങൾ സ്ഥാപിക്കാനും അതിലുപരിയായി ഒട്ടേറെ അറിവും ജ്ഞാനവും സ്വയം വർദ്ധിപ്പിക്കുവാനും കഴിഞ്ഞുവെന്നാണ് ബാബുസേനപ്പണിക്കർ പറയുന്നത്.
അക്കാലത്തെ പഞ്ചായത്തിന്റെ മുഴുവൻ ജനകീയാസൂത്രണരേഖകളും ഓർമ്മശേഖരമായി ഇപ്പോഴും ബാബുസേനപ്പണിക്കർ കാത്തുസൂക്ഷിക്കുന്നു. വികസനറിപ്പോർട്ടിന്റെയും പ്രോജക്ടുകളുടെയും കൈയ്യെഴുത്തുകോപ്പികൾ പോലും അദ്ദേഹത്തിന്റെ കൈവശം ഇന്നുമുണ്ട്.