സുധാകുമാരി കുന്നപ്പള്ളി
ലഘു ജീവചരിത്രം (Biography)
സുധാകുമാരി കുന്നപ്പള്ളി ജനകീയാസൂത്രണസമയത്ത് പെരിന്തൽമണ്ണയിലെ റിസോഴ്സ് പേഴ്സണും ജനപ്രതിനിധിയും ആയിരുന്നു. 2000-05-ലും 2010-15-ലും നഗരസഭാകൗൺസിലറായി. 2010-15-ൽ ആദ്യം രണ്ടുവർഷം നഗരസഭാചെയർപേഴ്സൺ ആയിരുന്നു.
പുതിയ സഹസ്രാബ്ദത്തെ വരവേൽക്കാൻ നഗരത്തിന് ഒരു മാസ്റ്റർപ്ലാൻ തയ്യാറാക്കി. ഓരോ വീടിന്റെയും വിദ്യാഭ്യാസം, ആരോഗ്യം, തൊഴിൽ ഉൾപ്പെടെയുള്ള സമഗ്രമായ വിവരശേഖരണം നടത്തി. ഓരോ വകുപ്പു തിരിച്ചു പ്രത്യേകയോഗങ്ങൾ ചേർന്നു. ഈ ഡിപിആർ ജനസമക്ഷം സമർപ്പിച്ചത് പാലോളി മുഹമ്മദുകുട്ടി ആയിരുന്നു. സബ്കളക്ടറായിരുന്ന മുഹമ്മദ് ഹനീഷാണ് അത് ഏറ്റുവാങ്ങിയത്.
പെരിന്തൽമണ്ണയിലെ ജനകീയാസൂത്രണയിടപെടൽ മരാമത്ത്-കുടിവെള്ള-വിദ്യാഭ്യാസമേഖലകളിൽ ആയിരുന്നെങ്കിലും നെൽക്കൃഷിസംരക്ഷണത്തിനു ശ്രദ്ധേയമായ ഇടപെടൽ ഉണ്ടായിരുന്നുവെന്ന് അന്നത്തെ കൃഷി കർമ്മസമിതി ചെയർപേഴ്സണായ സുധാകുമാരി ഓർക്കുന്നു.
നഗരത്തിൽ നെൽക്കൃഷി നന്നായി കുറഞ്ഞു. ജനകീയാസൂത്രണ സമയത്ത് 310 ഹെക്ടറിൽ മാത്രമാണു കൃഷി ഉണ്ടായിരുന്നത്. ഉൽപ്പാദനക്ഷമത പരമാവധി ഹെക്ടറിന് 2300 കിലോഗ്രാം മാത്രം. ഒന്നാംവിള കൃഷി മാത്രമേ ഉണ്ടാകാറുള്ളൂ. ഏതാനും പാടശേഖരങ്ങളിൽ മൂന്നാംവിളയായി പയറും എള്ളും മറ്റും കൃഷി ചെയ്തുവന്നിരുന്നു. മഴയെ ആശ്രയിച്ചാണു കൃഷി. പൊന്ന്യാകുറിശി തോട്, പാത്രക്കര തോട്, കുന്നപ്പള്ളി തോട് എന്നിങ്ങനെ മൂന്നു തോടുകളും കോരക്കുളം, ചാത്തങ്ങരക്കുളം, ഉള്ളാട്ടിൽകുളം, പൊന്നാകുറിശി കുളം, കൈതക്കുളം, രാമൻകുളം, മംഗലത്തുകുളം, കണ്ടംകുളം, മേലത്രകുളം, ചാലിയംകുളം, പാതക്കരകുളം എന്നിങ്ങനെ 15 കുളങ്ങളുമായിരുന്നു ജലസേചനസൗകര്യങ്ങൾ.
കുളങ്ങൾ നവീകരിച്ചു ജലസേചനയോഗ്യമാക്കാൻ പ്രൊജക്ട് തയ്യാറാക്കി. ഇതിനായി കുളം നവീകരണ കമ്മിറ്റികൾ രൂപവത്ക്കരിച്ച് വെള്ളം ശേഖരിക്കാൻ കഴിയുംവിധം വശങ്ങൾ ബലപ്പെടുത്തി. ഒരു കുളത്തിന് അഞ്ചുലക്ഷം രൂപയാണു വകയിരുത്തിയിരുന്നത്. എന്നാൽ കോരക്കളത്തിന്റെ പുനരുദ്ധാരണം വലിയ ശ്രദ്ധനേടി. സന്നദ്ധപ്രവർത്തനത്തിൽ പാതക്കര പ്രദേശത്തെ 310 കുടുംബങ്ങളും 150-ലധികം ഡിവൈഎഫ്ഐ പ്രവർത്തകരും പങ്കാളികളായി. പാത്രക്കരതോടിന്റെ ഉത്ഭവകേന്ദ്രമായ കോരക്കുളം പുനരുദ്ധരിച്ചതോടെ തോട്ടിലൂടെ തെളിനീരൊഴുകി. നെൽക്കൃഷി രണ്ടു പൂവിലും ചില പ്രദേശങ്ങളിൽ മൂന്നു പൂവിലും ചെയ്തുതുടങ്ങി. പ്രദേശങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കാനും ഇത് ഉപയോഗപ്രദമായി.
മറ്റൊരു പ്രവർത്തനം മൃഗസംരക്ഷണമേഖലയിലെ ഇടപെടലായിരുന്നു. പശുവളർത്തലിൽ ഏർപ്പെടുന്ന കുടുംബങ്ങളുടെ ജീവിതമാർഗ്ഗം പ്രധാനമായി ഇതിൽനിന്നുതന്നെയാകണമെന്ന ആശയത്തിലൂന്നി 30 കുടുംബങ്ങൾക്കു മൂന്നുവീതം മുന്തിയയിനം പശുക്കളേയും ഒരു മെച്ചപ്പെട്ട തൊഴുത്തും നൽകുന്ന സ്കീമിനു തുടക്കം കുറിച്ചു. രണ്ടു കറവപ്പശുക്കൾ ഉണ്ടാകണമെന്ന സങ്കൽപ്പത്തിലാണ് ഇതു ചെയ്തത്.
എഎം യുപി സ്കൂളിലെ അധ്യാപികയായിരുന്നു. 2020-ൽ ഹെഡ്മിസ്ട്രസ്സായി റിട്ടയർ ചെയ്തു. ഇപ്പോൾ പെൻഷനേഴ്സ് സംഘടനയുടെ സജീവപ്രവർത്തകയാണ്. കൂടാതെ ഇവർ ഷെൽട്ടർ (SHELTER - A Social and Charitable Intervention of Retired Teachers) എന്ന സംഘടനയുടെ പ്രവർത്തകയുമാണ്. ഈ അധ്യാപകക്കൂട്ടം സ്വന്തമായി സ്വരൂപിക്കുന്ന പണം ഉപയോഗിച്ച് അർഹരായ വിദ്യാർത്ഥികൾക്കു സഹായം എത്തിച്ചുകൊടുക്കുന്നു. ഷെൽട്ടറിനെക്കുറിച്ച് വിശദമായി വേറെ എഴുതാം.