ഇ. എം. എസ്. നമ്പൂതിരിപ്പാട്
ലഘു ജീവചരിത്രം (Biography)
അധികാരവികേന്ദ്രീകരണം സംബന്ധിച്ച ഇഎംഎസിന്റെ പ്രഥമ രചന 1938-ൽ ‘മാതൃഭൂമി’യിൽ പ്രസിദ്ധീകരിച്ച ‘മദിരാശി ഗവൺമെന്റും പ്രാദേശികസ്വയംഭരണവും’ എന്ന ലേഖനമാണ്. ഏറ്റവും അവസാനത്തേത് മരണത്തിന് ഏതാനും മാസങ്ങൾക്കുമുമ്പ് ‘ദേശാഭിമാനി’യിൽ പ്രസിദ്ധപ്പെടുത്തിയ ‘അധികാരവികേന്ദ്രീകരണവും ഭരണപരിഷ്കാരവും’ എന്ന ലേഖനപരമ്പരയും. ഇതിനിടയിലുള്ള ആറു പതിറ്റാണ്ടിനിടയിൽ കേരളത്തിൽ അധികാരവികേന്ദ്രീകരണം പ്രാവർത്തികമാക്കുന്നതിന്റെ ഓരോ പടവിലും സഖാവിന്റെ കൈയൊപ്പു കാണാനാകും.
1958-ലെ ഭരണപരിഷ്കാരക്കമ്മിഷൻ റിപ്പോർട്ട്, നിയമനിർമ്മാണം, 1967-ലെ നിയമനിർമ്മാണം, അശോക് മേത്ത കമ്മിറ്റി റിപ്പോർട്ട്, ജില്ലാ കൗൺസിലുകളുടെ രൂപവത്ക്കരണം തുടങ്ങിയവയുടെ തുടർച്ചയായി സുദീർഘമായ സ്വന്തം രാഷ്ടീയജീവിതത്തിന്റെ അവസാനവർഷങ്ങളിൽ ഇഎംഎസ് ഏറ്റെടുത്ത സുപ്രധാനദൗത്യം ആയിരുന്നു ജനകീയാസൂത്രണം. അക്കാലത്തുതന്നെ ജനകീയാസൂത്രണപ്രസ്ഥാനത്തിനെതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉണ്ടായി. അപ്പോഴെല്ലാം ആശയവ്യക്തതയും സമന്വയവും കൈവരിക്കുന്നതിനും വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനും സഖാവുതന്നെ മുന്നിട്ടിറങ്ങി.
അധികാരവികേന്ദ്രീകരണത്തെ വികസനത്തിനുള്ള ഉപാധിയായി മാത്രമല്ല ഇഎംഎസ് കണ്ടത്. മറിച്ച് വിശാലമായ ജനാധിപത്യവൽക്കരണപ്രക്രിയയുടെ ഭാഗമായിക്കൂടിയാണ്. ജനാധിപത്യവികേന്ദ്രീകരണത്തെ അദ്ധ്വാനിക്കുന്ന ജനങ്ങളുടെ വർഗ്ഗനിലപാടിൽ നിന്നുകൊണ്ടു വിലയിരുത്താനാണ് അദ്ദേഹം ശ്രമിച്ചത്. ഇഎംഎസിന്റെ വാക്കുകളിൽ “ജനാധിപത്യവികേന്ദ്രീകരണത്തിലുള്ള എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം ഇതാണ്: മർദ്ദകർക്കും ചൂഷകർക്കും എതിരെയുള്ള അദ്ധ്വാനിക്കുന്നവരുടെ ദൈനംദിനസമരത്തിൽ ഇത്തരമൊരു വ്യവസ്ഥ കൂടുതൽ സഹായകരം ആയിരിക്കും.” പാർലമെന്ററിജനാധിപത്യത്തെ കീഴ്ത്തട്ടിലേക്കുകൂടി വ്യാപിപ്പിക്കുന്നത് ജനങ്ങളെ അണിനിരത്തുന്നതിനു സഹായകരമാണ്.
ഒരു കാര്യം വളരെ വ്യക്തമാണ്. ജനകീയാസൂത്രണത്തിന്റെ ജനയിതാവ് എന്ന പദവി ആർക്കെങ്കിലും നല്കാമെങ്കിൽ അത് സ. ഇഎംഎസിനുതന്നെ ആയിരിക്കും. 1996-ലെ ഇടതുപക്ഷസർക്കാരിന്റെ മുഖ്യ അജൻഡ അധികാരവികേന്ദ്രീകരണം ആയിരിക്കണമെന്ന സുവ്യക്തമായ കാഴ്ചപ്പാട് സഖാവിന് ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ സജീവപങ്കാളിത്തത്തോടെയാണ് ജനകീയാസൂത്രണത്തിന്റെ കരടുപരിപാടിക്കു രൂപം നൽകിയത്.
സിപിഐ(എം)-ന്റെ സംസ്ഥാനകമ്മിറ്റിയിൽ ജനകീയാസൂത്രണത്തിന്റെ കരടുപരിപാടി അവതരിപ്പിച്ചത് സ. ഇഎംഎസ് ആയിരുന്നു. ഇതിനെത്തുടർന്ന് മേഖലാടിസ്ഥാനത്തിൽ നടത്തിയ മൂന്നു പാർട്ടിയോഗങ്ങളിൽ ഈ പുതിയ സംരംഭത്തിന്റെ രാഷ്ട്രീയപ്രാധാന്യം സഖാവുതന്നെ വിശദീകരിച്ചു.
കരടുപരിപാടിക്ക് പൊതു അംഗീകാരം നേടുന്നതിനു വലിയ തടസ്സങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ സംസ്ഥാനപദ്ധതിയുടെ 35-40 ശതമാനം പണം താഴേക്കു നൽകുകയെന്ന രാഷ്ട്രീയതീരുമാനത്തിന്റെ അനന്തരഫലങ്ങൾ പൂർണ്ണമായും എല്ലാവരും ഉൾക്കൊണ്ടിരുന്നോ എന്നകാര്യം സംശയമാണ്. സ. ഇഎംഎസിന് ഉണ്ടായിരുന്ന രാഷ്ട്രീയ ആജ്ഞാശക്തി ഈ വാഗ്ദാനം പ്രായോഗികമായി നടപ്പാക്കുന്നതിൽ വലിയ പങ്കു വഹിച്ചു.
ജനകീയാസൂത്രണത്തിന്റെ ഉദ്ഘാടനവേദിയിൽത്തന്നെ ചില സംശയങ്ങളും വിമർശനങ്ങളും ഉന്നയിക്കപ്പെട്ടു. തികച്ചും അടിസ്ഥാനരഹിതമായ പല വിമർശനങ്ങളും പിന്നീട് ഉയർന്നു. ഭരണമുന്നണിയിലെ ഘടകകക്ഷികളും ന്യായമായ സംശയങ്ങൾ ഉന്നയിച്ചു. ഇവയിലെല്ലാം ‘ദേശാഭിമാനി’യിലെ ലേഖനങ്ങളിലൂടെയും സംവാദങ്ങളിലൂടെയും ഇഎംഎസ് ഇടപെട്ടു.
ജനകീയാസൂത്രണത്തിന്റെ ഓരോ ചുവടുവയ്പും സശ്രദ്ധം പഠിക്കുന്നതിനും പുതിയ പാഠങ്ങൾ ഉൾക്കൊള്ളുന്നതിനും അദ്ദേഹം ശ്രമിച്ചിരുന്നു. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗ്രാമസഭകളെക്കുറിച്ചു മനസിലാക്കാൻ അദ്ദേഹം എടുത്ത താത്പര്യമാണ്. നന്ദിയോട് ഗ്രാമസഭയിൽ ഒരുദിവസം മുഴുവൻ അദ്ദേഹം ചെലവഴിച്ചു. ‘ഫ്രണ്ട്ലൈനി’ൽ വികസനസെമിനാറിനെക്കുറിച്ച് എഴുതി. എംഎൽഎഫണ്ട് സംബന്ധിച്ച വിവാദം നിയമസഭയുടെ അവകാശലംഘനമായി മാറിയപ്പോൾ ശക്തമായ പ്രതിരോധം സഖാവ് ഉയർത്തി. പദ്ധതിരേഖ പൂർത്തിയായിക്കഴിഞ്ഞപ്പോൾ കരകുളം ഗ്രാമപഞ്ചായത്തു സന്ദർശിച്ച് പദ്ധതി നേരിട്ട് അവലോകനം ചെയ്തു.
സെൻ കമ്മിറ്റിയുടെ ഇടക്കാലറിപ്പോർട്ട് നടപ്പാകാതെ നീണ്ടുപോയപ്പോൾ ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയുടെ മൂന്നാം പൊതുയോഗത്തിൽ ഉദ്യോഗസ്ഥമേധാവിത്വത്തിനും ചട്ടങ്ങൾ രൂപവത്ക്കരിക്കാനുള്ള കാലതാമസത്തിനും എതിരെ ഇഎംഎസ് നിശിതമായ വിമർശം ഉയർത്തി. സ്വാഭാവികമായും ഇഎംഎസ് നടത്തിയ പരസ്യവിമർശനം വലിയ കോളിളക്കം സൃഷ്ടിച്ചു. പക്ഷേ, അടിയന്തരഫലം ഉണ്ടായി. സെൻ കമ്മിറ്റിയുടെ ഇടക്കാലറിപ്പോർട്ട് അംഗീകരിക്കപ്പെട്ടു. അധികാരവികേന്ദ്രീകരണം വ്യവസ്ഥാപിതമാക്കാനുള്ള നടപടികൾക്കു വേഗം കൂടി.
ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ ഉന്നതതല മാർഗ്ഗനിർദ്ദേശകസമിതിയുടെ മൂന്നാമത്തെ പൊതുയോഗത്തിൽ ഇഎംഎസ് ഞെട്ടിപ്പിക്കുന്ന മറ്റൊരു സത്യം പറഞ്ഞു: 1967-ലെ മന്ത്രിസഭയിൽ താഴേക്ക് അധികാരം നൽകുന്നതിന് ഇഎംഎസ് മുന്നോട്ടുവച്ച നിർദ്ദേശങ്ങളെ പിന്താങ്ങുന്നതിന് അന്നത്തെ പഞ്ചായത്തുമന്ത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന്. അധികാരവികേന്ദ്രീകരണം യാഥാർത്ഥ്യമാക്കാനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കാൻ വലിയ രാഷ്ട്രീയേച്ഛ വേണം. ഇത്തരം രാഷ്ട്രീയേച്ഛ സ്വയംഭൂവായി ഉണ്ടാവുകയില്ല. ഇതിനുവേണ്ടിയാണ് കേവലം ഭരണപരിഷ്കാരമായി മുകളിൽനിന്ന് അധികാരവികേന്ദ്രീകരണം നടപ്പാക്കുന്നതിനു പകരം താഴത്തുനിന്നുള്ള ജനകീയപ്രസ്ഥാനമായി ജനകീയാസൂത്രണം സംഘടിപ്പിച്ചത്.
ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തിയിരുന്ന ഒരു കാര്യം പുതിയവ അറിയാനുള്ള ഇഎംഎസിന്റെ കൗതുകവും താത്പര്യവുമാണ്. അതുവരെ അധികാരവികേന്ദ്രീകരണവുമായി ബന്ധപ്പെട്ടു നടന്നിരുന്ന സംവാദങ്ങളിൽനിന്നു വ്യത്യസ്തമായി ഗ്രാമതല ആസൂത്രണച്ചിട്ടകളും അവയുമായി ബന്ധപ്പെടുത്തിയുള്ള സൂക്ഷ്മ ജനകീയക്കൂട്ടായ്മകളും നൂതനാനുഭവം ആയിരുന്നു. അവയെക്കുറിച്ചു ചോദിച്ചറിയാൻ ഒരു മടിയും അദ്ദേഹം പ്രകടിപ്പിച്ചിരുന്നില്ല.
ജനകീയാസൂത്രണത്തിന്റെ ഒന്നാംവർഷം അവസാനിക്കാറായപ്പോൾ, കടന്നുവന്ന പടവുകളെക്കുറിച്ച് ഒരു ചിത്രപ്രദർശനം ആസൂത്രണബോർഡ് തയ്യാറാക്കി. ഇഎംഎസ് കാണാൻ വന്നു. ഞാനാണു വിശദീകരിച്ചത്. എത്ര ലയിച്ചാണ് ഇഎംഎസ് ആ പ്രദർശനം കണ്ടത് എന്നത് മാറിവന്ന മുഖഭാവങ്ങളിൽ പ്രതിഫലിച്ചു. ജനകീയാസൂത്രണ ഉദ്ഘാടനം, ഉന്നതതല മാർഗ്ഗനിർദ്ദേശകസമിതി യോഗം, നന്ദിയോട് ഗ്രാമസഭ, കരകുളം ഗ്രാമപ്പഞ്ചായത്തു സന്ദർശനം തുടങ്ങിയ വേളകളിലെ ചില ചിത്രങ്ങളും ജനകീയാസൂത്രണചിത്രശേഖരത്തിലുണ്ട്.