സി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ
ലഘു ജീവചരിത്രം (Biography)
മയ്യിൽ പഞ്ചായത്തിന്റെ വികസനനേതൃത്വം കെ. കെ. കുഞ്ഞനന്തൻ നമ്പ്യാർക്കാണ്. അദ്ദേഹത്തിനോടൊപ്പം ഏറെ പ്രതിബദ്ധതയോടെ പ്രവർത്തിച്ചിരുന്ന ഒരു സംഘം ആളുകളും ഉണ്ടായിരുന്നു. അവരിൽ പ്രമുഖനായിരുന്നു 1995-2000 കാലഘട്ടത്തിലെ വൈസ് പ്രസിഡന്റു കൂടിയായിരുന്ന സി. കുഞ്ഞികൃഷ്ണൻ നമ്പ്യാർ. അതോടൊപ്പം പഞ്ചായത്തുവികസനസമിതിയുടെ സജീവവക്താവുമായിരുന്നു.
പിഎൽഡിപി പ്രൊജക്ടിന്റെ ഭാഗമായി 1995 ഡിസംബറിൽ 11 വാർഡുകളിലും 30-50 വരെ വീടുകൾ ചേരുന്ന 94 അയൽക്കൂട്ടങ്ങൾ രൂപവത്ക്കരിച്ചു. ചെയർപേഴ്സനും കൺവീനറും ഉൾപ്പെടെ അഞ്ചുപേരടങ്ങുന്ന എക്സിക്യുട്ടീവിനായിരുന്നു അയൽക്കൂട്ടനിയന്ത്രണം. ഓരോ അയൽക്കൂട്ടത്തിൽനിന്നും ഒരു പുരുഷനും ഒരു സ്ത്രീയും പ്രതിനിധികളായി ചേരുമ്പോൾ വാർഡ് വികസനസമിതിയായി. ഓരോ വാർഡ് വികസനസമിതിയിൽനിന്നും ഓരോ സ്ത്രീയും പുരുഷനും പ്രതിനിധികളായി പഞ്ചായത്തുതലവികസനസമിതിയും രൂപവത്ക്കരിച്ചു. ഈ സമിതി ചാരിറ്റബിൾ സൊസൈറ്റി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിരുന്നു. ഇവരെ കൂടാതെ ഉള്ളത് ഉദ്യോഗസ്ഥരും സംഘടനാപ്രതിനിധികളും എക്സ് ഒഫിഷ്യോ അംഗങ്ങളുമാണ്. പഞ്ചായത്തിന്റെ പല വികസനപ്രവർത്തനങ്ങളും വികസനസമിതി ഏറ്റെടുത്താണു നടത്തുക.
ജനകീയാസൂത്രണം വന്നതോടെ വികസനസമിതിപ്രവർത്തകർ കർമ്മസമിതികളിലും നിർവ്വഹണസമിതികളിലുമെല്ലാം സജീവമായി. പദ്ധതിരൂപവത്ക്കരണഗ്രാമസഭകൾക്കു മുന്നോടിയായി അയൽക്കൂട്ടങ്ങൾ ചേരുക പതിവായിരുന്നു. അതുവഴി ഗ്രാമസഭയിൽ മെച്ചപ്പെട്ട പങ്കാളിത്തം ഉറപ്പാക്കാനായി. ഗുണഭോക്തൃതെരഞ്ഞെടുപ്പ്, പദ്ധതിവിശദീകരണം, അപേക്ഷാഫോറങ്ങളുടെ വിതരണം എല്ലാം അയൽക്കൂട്ടം വഴിയാണു നടത്തിയിരുന്നത്. ഓരോ പദ്ധതികാലയളവിലും ഗുണഭോക്തൃപട്ടിക തയ്യാറാക്കാൻ വാർഡ് വികസനസമിതിയുടെയും അയൽക്കൂട്ടം കൺവീനർമാരുടെയും ശിൽപ്പശാല സംഘടിപ്പിച്ചിരുന്നു. പദ്ധതി പ്രവർത്തനങ്ങളുടെ ഗുണഫലം യഥാർത്ഥ ഗുണഭോക്താക്കളിൽ എത്തിക്കാനും അതിലുപരി സുതാര്യമായി നിർവ്വഹിക്കാനും ഈ സംവിധാനം ഫലപ്രദമായിരുന്നു.
മയ്യിൽ ഒരു കാർഷികഗ്രാമമാണ്. അതിനാൽ പദ്ധതിയിൽ മുന്തിയപങ്ക് കാർഷികമേഖലയ്ക്കായിരിക്കും. കുടിവെള്ളം ഒഴികെ ഏതു മേഖലയിൽ ഏറ്റെടുക്കുന്ന പ്രൊജക്ടുകൾക്കും കുറഞ്ഞത് 10 ശതമാനം ഗുണഭോക്തൃവിഹിതം ഉറപ്പാക്കിയിരുന്നു. നിർമ്മാണപ്രവൃത്തികളിൽ 90 ശതമാനവും ഗുണഭോക്തൃസമിതി വഴിയായിരുന്നു. ആവശ്യമായ വസ്തുക്കൾ ക്വട്ടേഷൻ ക്ഷണിച്ച് ഗുണഭോക്തൃസമിതി അംഗീകരിച്ച ശേഷമായിരുന്നു വാങ്ങൽ. ടാറിങ്ങിനുവേണ്ട റോളർ, മറ്റു സാങ്കേതികസൗകര്യങ്ങൾ പഞ്ചായത്ത് ലഭ്യമാക്കി. ഗുണഭോക്തൃസമിതി ചെയർപേഴ്സൻമാർ, കൺവീനർമാർ, ജനപ്രതിനിധികൾ എന്നിവരുടെ സംയുക്തയോഗങ്ങൾ കൃത്യമായ ഇടവേളകളിൽ വിളിച്ചു ചേർത്ത് അവലോകനം നടത്തിയിരുന്നു. ഇത്രയും സുതാര്യമായും ജനപങ്കാളിത്തത്തോടെയും പദ്ധതി ഏറ്റെടുക്കുന്നതിന്റെ ഫലമാണ്, പഞ്ചായത്തിന്റെ പ്രവൃത്തികളിൽ ഒരു പരാതിപോലും ഉന്നയിക്കപ്പെട്ടിട്ടില്ലാത്തതെന്നു കുഞ്ഞികൃഷ്ണൻ മാഷ് ഓർക്കുന്നു.
1996-2000 കാലയളവിൽ 8140 മീറ്റർ റോഡാണ് പുതിയതായി ടാർ ചെയ്തത്. 6418 മീറ്റർ കരിങ്കല്ല, ചെങ്കല്ല്, സോളിങ് നടത്തി. കൂടാതെ 15,043 മീറ്റർ റോഡ് പുതിയതായി നിർമ്മിച്ചു. ഇക്കാലയളവിൽ പഞ്ചായത്തിന്റെ എല്ലാ പ്രദേശങ്ങളിലും വാഹനസഞ്ചാരത്തിനുതകുന്ന റോഡുകളായി. പുതിയ റോഡുകൾ നിർമ്മിക്കാനായി 19 ഏക്കർ സ്ഥലമാണ് ജനങ്ങൾ സൗജന്യമായി വിട്ടുനൽകിയത്. ഇന്നു നമുക്കിതു വിശ്വസിക്കാൻ പ്രയാസം തോന്നിയേക്കാം. ഭൂമി വിട്ടുനൽകുക മാത്രമല്ല, നാട്ടുറോഡുകൾ നിർമ്മിക്കുന്നതിൽ വലിയ തോതിൽ സന്നദ്ധപ്രവർത്തനം സമാഹരിക്കാനും കഴിഞ്ഞു.
പഞ്ചായത്ത് വൈസ് ചെയർപേഴ്സനെന്ന നിലയിൽ ധനകാര്യത്തിന്റെ ചുമതല കുഞ്ഞികൃഷ്ണൻ നമ്പ്യാർക്കായിരുന്നു. പഞ്ചായത്തിലെ പണം ചെലവഴിക്കുന്നതിൽ കർക്കശമായ ചിട്ടകളിൽ ഒരുവിട്ടുവീഴ്ചയ്ക്കും അദ്ദേഹം തയ്യാറായിരുന്നില്ല. എന്നു മാത്രമല്ല, എടുത്ത തീരുമാനങ്ങളിൽ മാറ്റം വരുത്തുന്നതിനു വളരെ വിമുഖനുമായിരുന്നു.
കുഞ്ഞികൃഷ്ണൻ നമ്പ്യാർ ദീർഘകാലം അദ്ധ്യാപകനായിരുന്നു. അദ്ധ്യാപകസംഘടനയുടെ നേതാവ്, ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ജില്ലാതലപ്രവർത്തകൻ, ലൈബ്രറിപ്രവർത്തകൻ തുടങ്ങിയ നിലയിൽ ആയിരുന്നു ആദ്യകാലപൊതുപ്രവർത്തനം. അദ്ദേഹത്തിന്റെ സ്കൂൾ പരിഷത്തുയോഗങ്ങൾക്കും സമ്മേളനങ്ങൾക്കും എപ്പോഴും തുറന്നുനൽകുമായിരുന്നു. 1987-ൽ സർവ്വീസിൽനിന്നു പിരിഞ്ഞശേഷം സിപിഐ(എം)ൽ സജീവമായി.
മയ്യിൽ സഹകരണ പ്രസ്സിന്റെ പ്രസിഡന്റ്, പാർട്ടി ലോക്കൽ കമ്മിറ്റിയംഗം എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. 2021-ൽ ഇതെഴുതുമ്പോൾ 90 വയസ്സായിട്ടും ശാരീരികമായ ചെറിയ അവശതയല്ലാതെ ഓർമ്മയ്ക്കൊന്നും ഒരു കുറവുമില്ല.