പി. കെ. വാസുദേവൻ നായർ
ലഘു ജീവചരിത്രം (Biography)
പി. കെ. വാസുദേവൻ നായർ കേരളരാഷ്ട്രീയത്തിലെ ഏറ്റവും സൗമ്യമായ വ്യക്തിത്വങ്ങളിൽ ഒന്നിന്റെ ഉടമയാണ്. സംസാരത്തിലും പെരുമാറ്റത്തിലും എതിരാളികളോടാണെങ്കിൽപ്പോലും പൂർണ്ണമാന്യത പുലർത്തുന്ന നേതാവ്. ജനകീയാസൂത്രണവേദിയിൽ കെ. കരുണാകരനും എ. കെ. ആന്റണിയും ഉയർത്തിയ വിമർശനങ്ങളോട് ഏറ്റവും പക്വതയോടെയാണ് അദ്ദേഹം പ്രതികരിച്ചത്.
ജനപങ്കാളിത്തത്തോടെയുള്ള വികസനം നല്ല ആശയമാണെങ്കിലും കഴിഞ്ഞകാലാനുഭവങ്ങളുടെ അടിസ്ഥാനത്തിൽ ഏറെ ആശങ്കയുണ്ടെന്നാണു കരുണാകരൻ പറഞ്ഞത്. വികസനപ്രവർത്തനം കക്ഷിരാഷ്ട്രീയവൽക്കരിക്കുന്നതിലേക്ക് എത്തുമോ എന്നതായിരുന്നു അദ്ദേഹത്തിന്റെ സംശയം. ചടങ്ങിൽ പങ്കെടുത്തില്ലെങ്കിലും അദ്ദേഹത്തിന്റെ എഴുതിയയച്ച സന്ദേശം സമ്മേളനത്തിൽ വായിച്ചു.
കെ. കരുണാകരൻ പ്രകടിപ്പിച്ച സംശയം എ. കെ. ആന്റണി കൂടുതൽ ശക്തമായി അവതരിപ്പിച്ചു. ജനകീയാസൂത്രണക്കമ്മിറ്റിയും ആസൂത്രകരും തെരഞ്ഞെടുക്കപ്പെട്ട ജനപ്രിതിനിധികളുടെമേൽ അധികാരക്കയ്യേറ്റം നടത്തുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. എങ്കിലും അധികാരവികേന്ദ്രീകരണത്തിനുള്ള ഏതു ശ്രമത്തേയും പിന്തുണയ്ക്കുകയും അതിനോടു സഹകരിക്കുകയും ചെയ്യുമെന്ന് അദ്ദേഹം വ്യക്തമാക്കി.
വികസനകാര്യത്തിൽ പ്രതിപക്ഷത്തിന്റെ പരാതിക്ക് ഇടകൊടുക്കാത്തവിധം മുന്നോട്ടു പോകാൻ സർക്കാരിനു പ്രത്യേക ഉത്തരവാദിത്വമുണ്ടെന്നു മുൻ മുഖ്യമന്ത്രി പികെവി പറഞ്ഞു. സംശയങ്ങൾ അനുഭവത്താലാണു ദൂരീകരിക്കപ്പെടേണ്ടതെന്നു പികെവി ചൂണ്ടിക്കാട്ടി. ഭരണ-പ്രതിപക്ഷചേരികൾ എന്ന ഇതേവരെ ഉണ്ടായിരുന്ന ശത്രുതാഭാവബന്ധത്തിന്റെ ഫലമാണ് ഈ സംശയങ്ങൾ. അവ പരിഹരിക്കാൻ യോജിച്ച പ്രവർത്തനം മാത്രമാണു മാർഗ്ഗം. സംശയങ്ങളെല്ലാം ദൂരീകരിച്ചിട്ട് ഒരുമിച്ചുള്ള പ്രവർത്തനം എന്നല്ല; ഒരുമിച്ചു പ്രവർത്തിക്കുമ്പോൾ സർക്കാർ മുൻകയ്യെടുത്തു ചർച്ച നടത്തി സംശയങ്ങൾ ദൂരീകരിക്കണം. രാഷ്ട്രീയവ്യത്യാസങ്ങൾ നിലനില്ക്കുമ്പോൾത്തന്നെ വികസനകാര്യത്തിൽ എല്ലാവരും ഒരുമിച്ചു പ്രവർത്തിക്കണമെന്നതിൽ എല്ലാ നേതാക്കളും യോജിക്കുന്നുവെന്നത് ശുഭോദർക്കമാണെന്നും പികെവി പറഞ്ഞു.
ഇത്തരത്തിൽ യോജിപ്പിന്റെ അന്തരീക്ഷം സൃഷ്ടിച്ചുകൊണ്ടാണ് ഉദ്ഘാടനസമ്മേളനം അവസാനിച്ചത്. പികെവി തുടർന്നുള്ള ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതിയോഗത്തിൽ പങ്കെടുത്തു. ഉപാദ്ധ്യക്ഷൻ എന്ന നിലയിൽ പിന്നീടു നടന്ന യോഗങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.
ജനകീയാസൂത്രണശേഖരത്തിലുള്ള അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ നല്ലപങ്കും 2000 മെയ് 23-27 ദിവസങ്ങളിൽ തിരുവനന്തപുരത്തു നടന്ന അന്താരാഷ്ട്രകോൺഫറൻസിലേതാണ്.