പിണറായി വിജയൻ
ലഘു ജീവചരിത്രം (Biography)
സഹകരണബാങ്ക് പഞ്ചായത്തിന്റെ ബാങ്കർ ആയിരിക്കണം. സഹകരണബാങ്കിന്റെ പണമാകട്ടെ, പ്രാദേശികപദ്ധതിയുടെ അനുപൂരക സ്വകാര്യനിക്ഷേപത്തിനു പ്രയോജനപ്പെടുത്തുകയും വേണം. ഇത്തരമൊരു ദൃഢബന്ധം പഞ്ചായത്തും സഹകരണപ്രസ്ഥാനവും തമ്മിൽ ഉണ്ടാകണം. മാത്രമല്ല, പ്രാദേശികവികസനത്തിന് തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉപയോഗപ്പെടുത്താവുന്ന ഫലപ്രദമായ സംഘടനാരൂപമാണ് സഹകരണസംഘങ്ങൾ. ആവശ്യമെങ്കിൽ സംഘങ്ങളുടെ വിപുലീകരണത്തിനോ പുനരുദ്ധാരണത്തിനോ ധനസഹായം നല്കാനുള്ള അധികാരം തദ്ദേശഭരണസ്ഥാപനങ്ങൾക്ക് ഉണ്ടാകണം. – ഇതായിരുന്നു ജനകീയാസൂത്രണകാലത്തു സഹകരണമന്ത്രിയായിരുന്ന പിണറായി വിജയൻ മുന്നോട്ടുവച്ച സമീപനം. ഏതാണ്ട് ഇതേ നിലപാടായിരുന്നു ജനകീയാസൂത്രണപ്രസ്ഥാനത്തിന്റേതും.
സാമ്പത്തികഞെരുക്കംമൂലം ‘പഞ്ചായത്തിന്റെ ബാങ്കർ’ എന്നത് ദർശനത്തിനപ്പുറം പ്രായോഗികമാക്കാൻ കഴിയുമായിരുന്നില്ല. പഞ്ചായത്തിനു ലഭിക്കുന്ന ഗ്രാന്റ് ട്രഷറിയിൽ പ്ലാൻ പിഡി അക്കൗണ്ടിൽത്തന്നെ സൂക്ഷിക്കണമെന്നായിരുന്നു നിബന്ധന. ഇങ്ങനെ നിയന്ത്രണമില്ലാത്ത കാര്യങ്ങളിൽപ്പോലും പ്രഥമവർഷത്തെ പദ്ധതിയവലോകനം നിരാശാജനകം ആയിരുന്നു.
സഹകരണമേഖലയ്ക്കു നീക്കിവച്ച വിഹിതം തുലോം തുച്ഛമായിരുന്നു. പ്രൊജക്റ്റുകളുടെ പരിശോധന മറ്റൊന്നുകൂടി വ്യക്തമാക്കി. അവയുടെ നടത്തിപ്പുമായി സഹകരണപ്രസ്ഥാനത്തെ ബന്ധപ്പെടുത്തുന്ന ഗൗരവതരമായ പരിശ്രമമൊന്നും ഉണ്ടായില്ല.
ഈ സാഹചര്യത്തിൽ ഒരു യോഗം സഹകരണമന്ത്രി വിളിച്ചുചേർത്തു. ഈ ചർച്ചയുടെ ഫലമായി സഹകരണപ്രസ്ഥാനവും അധികാരവികേന്ദ്രീകരണവും സംബന്ധിച്ച ഒരു കൈപ്പുസ്തകം തയ്യാറാക്കി. എല്ലാ ജില്ലയിലും ശില്പശാലകൾ സംഘടിപ്പിച്ചു. പരമ്പരാഗതവ്യവസായസഹകരണസംഘങ്ങൾക്കു ധനസഹായം നല്കുന്നതിനുള്ള ചില മാർഗ്ഗനിർദ്ദേശങ്ങൾ ഉൾപ്പെടുത്തി.
രണ്ടു രംഗങ്ങളിലാണ് ശ്രദ്ധേയമായ പുരോഗതി നേടിയത്. ആദ്യത്തേത്, ജനകീയാസൂത്രണത്തിൽ രൂപംകൊണ്ട സ്വയംസഹായസംഘങ്ങളുടെ വളർച്ചയിൽ സഹകരണമേഖല വഹിച്ച പങ്കാണ്. വാണിജ്യബാങ്കുകൾ മടിച്ചുനിന്നപ്പോൾ സഹകരണസംഘങ്ങൾ അവയ്ക്കു ബാങ്ക് ലിങ്കേജ് നല്കാൻ മുന്നോട്ടുവന്നു. കുടുംബശ്രീയുടെ ആവിർഭാവത്തിനുശേഷവും ഏതാണ്ട് ഇതുതന്നെ ആയിരുന്നു സ്ഥിതി.
രണ്ടാമത്തേത്, ലേബർ കോൺട്രാക്റ്റ് സൊസൈറ്റികളെ പ്രോത്സാഹിപ്പിക്കാൻ എടുത്ത തീരുമാനമാണ്. ഇടത്തട്ടുകാരെ ഒഴിവാക്കി മരാമത്തുപണികൾ ജനകീയമായി ചെയ്യുന്നതു പ്രോത്സാഹിപ്പിക്കണമെന്നായിരുന്നു ജനകീയാസൂത്രണത്തിൽ സ്വീകരിച്ച സമീപനം. ജനകീയഗുണഭോക്തൃസമിതികളെ സഹായിക്കാൻ ഊരാളുങ്കൽ സൊസൈറ്റിയുടെ മാതൃകയിൽ സംഘങ്ങളെ പ്രോത്സാഹിപ്പിച്ചു. ഊരാളുങ്കലിനെക്കുറിച്ചും കൈപ്പുസ്തകം തയ്യാറാക്കി വടകരയിൽവച്ചു തദ്ദേശഭരണസ്ഥാപനങ്ങൾക്കു പരിശീലനവും നടത്തി. ഈ സംഘങ്ങളിൽ മികവു തെളിയിച്ചവയെ അക്രഡിറ്റഡ് ഏജൻസികളും ആക്കി. തദ്ദേശഭരണസ്ഥാപനങ്ങൾക്കു മരാമത്തുപണികൾക്ക് ഇവരെ ടെൻഡറില്ലാതെ ഏല്പിക്കാൻ അനുവാദം നല്കി. ഊരാളുങ്കലിന്റെ കുതിപ്പിന് ഈ ബന്ധം വഹിച്ച പങ്കു ചെറുതല്ല.
ജനകീയാസൂത്രണത്തിൽ പിണറായി വിജയൻ വഹിച്ച നിസ്തുലമായ പങ്ക് 2000-ങ്ങളിൽ ആയിരുന്നു. അദ്ദേഹം സിപിഐ(എം സംസ്ഥാനസെക്രട്ടറി ആയിരിക്കുമ്പോഴാണ് ജനകീയാസൂത്രണത്തെ സാമ്രാജ്യത്വഗൂഢാലോചനയുടെ ഭാഗമെന്നു വിശേഷിപ്പിച്ചുകൊണ്ടുള്ള സെക്റ്റേറിയൻ വാദങ്ങൾ ഇടതുപക്ഷത്തുനിന്നുതന്നെ ഉയർന്നുവന്നത്. ഇതു വലിയ ആശയസംഘർഷത്തിനും സിപിഐ(എം)ലെ വിഭാഗീയ ഏറ്റുമുട്ടലിനും വഴിതെളിച്ചു. ഇത്തരം ആരോപണങ്ങളെ പാടേ തള്ളിക്കളഞ്ഞ് ജനകീയാസൂത്രണം സംബന്ധിച്ച ഇഎംഎസിന്റെ കാഴ്ചപ്പാടിനെ അചഞ്ചലമായി മുറുകെപ്പിടിക്കാൻ നേതൃത്വം നല്കിയത് സ. പിണറായി വിജയൻ ആയിരുന്നു. ഇതിൽ അദ്ദേഹം വിജയിക്കുകയും ചെയ്തു.
2011-ൽ കുടുംബശ്രീയോടൊപ്പം ജനശ്രീയെ പ്രതിഷ്ഠിക്കാനുള്ള ഗൂഢനീക്കം ചില നിക്ഷിപ്തതാത്പര്യക്കാർ നടത്തി. ദേശീയ ഉപജീവനമിഷൻ പോലെയുള്ള കേന്ദ്രാവിഷ്ക്കൃതപദ്ധതികളുടെ പണം ജനശ്രീപോലുള്ള സംഘടനകൾ വഴി വിനിയോഗിക്കാൻ ശ്രമിച്ചപ്പോൾ അതിനെതിരെ നടന്ന ശക്തമായ പ്രതിരോധം ഉയർത്താൻ മുന്നിൽനിന്നു. സെക്രട്ടേറിയറ്റിനുമുന്നിലെ കുടുംബശ്രീയംഗങ്ങളുടെ രാപ്പകൽസമരത്തിനു മുന്നിൽ സർക്കാരിനു മുട്ടു മടക്കേണ്ടിവന്നു.
2016-ൽ പിണറായി വിജയൻ മുഖ്യമന്ത്രിയായി.
അധികാരവികേന്ദ്രീകരണത്തിന്റെ ഒരു ദൗർബ്ബല്യം സമയബന്ധിതമായ പൊതുലക്ഷ്യം വച്ചുകൊണ്ടുള്ള സംയോജിതസമീപനം വേണ്ടത്ര ഉണ്ടായിരുന്നില്ല എന്നതായിരുന്നു. ഈ പരിമിതി പരിഹരിക്കാൻ വിവിധവകുപ്പുകളെയും തദ്ദേശഭരണസ്ഥാപനങ്ങളെയും ബന്ധിപ്പിച്ചു കൃത്യമായ വികസനലക്ഷ്യം നേടാനുള്ള നവകേരളം കർമ്മപദ്ധതിക്കു രൂപം നല്കി. ഇതിന്റെ ഭാഗമായി പാർപ്പിടത്തിനു ലൈഫ് മിഷൻ, ആരോഗ്യരംഗത്ത് ആർദ്രം മിഷൻ, പൊതുവിദ്യാഭ്യാസസംരക്ഷണയജ്ഞം, വെള്ളം – വൃത്തി – വിളവ് എന്നിവയ്ക്കു ഹരിതകേരളം എന്നീ മിഷനുകൾക്ക് രൂപം നല്കി. ഇവയുടെ പ്രവർത്തനഫലമായി ഓരോ മേഖലയിലും അനുഭവവേദ്യമായ വലിയ മാറ്റങ്ങളുണ്ടായി. വാതിൽപ്പടിസേവനം, അതിദാരിദ്ര്യം ഇല്ലാതാക്കൽ, പാലിയേറ്റീവ് പ്രവർത്തനം ഇവ തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുത്തു.