കെ. രാധാകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
കെ. രാധാകൃഷ്ണൻ ജനകീയാസൂത്രണ കാലഘട്ടത്തിൽ പട്ടികജാതി-പട്ടികവർഗ്ഗക്ഷേമവകുപ്പുമന്ത്രി ആയിരുന്നു. ജനകീയാസൂത്രണത്തിനു മുൻപ് ഓരോ വകുപ്പും അവരുടെ പദ്ധതികളിൽ ഒരു ഭാഗം പട്ടികവിഭാഗത്തിനു മാറ്റിവയ്ക്കുകയായിരുന്നു പതിവ്. നേരിട്ടു വകയിരുത്തപ്പെടുന്ന തുക ജില്ലാതലത്തിലെ വർക്കിങ് ഗ്രൂപ്പുകൾ വഴിയാണ് ചെലവഴിക്കാനുള്ള തീരുമാനങ്ങൾ എടുത്തിരുന്നത്.
ജനകീയാസൂത്രണം ദുർബലവിഭാഗങ്ങൾക്കായുള്ള ഫണ്ടുവിനിയോഗത്തിൽ വലിയമാറ്റം വരുത്തി.
ആദ്യമായി ജനസംഖ്യാനുപാതികമായ തുക അനുമാനമതിപ്പുകളൊന്നും ഇല്ലാതെ പട്ടികവിഭാഗങ്ങൾക്കു വകയിരുത്തി. ഈ തുക ആസൂത്രണബോർഡ് ഡിപ്പാർട്ട്‌മെന്റിനുള്ള വിഹിതവും തദ്ദേശഭരണസ്ഥാപനങ്ങൾക്കുള്ള വിഹിതവുമായി വേർതിരിക്കുന്നു. ഡിപ്പാർട്ട്‌മെന്റിനു വകയിരുത്തിയിരിക്കുന്ന തുകയിൽനിന്നാണ് മറ്റുവകുപ്പുകൾക്കുള്ള സ്കീമിനു പണം അനുവദിക്കുക. ഈ പുതിയ സമ്പ്രദായംമൂലം അനുമാനാടിസ്ഥാനത്തിലുള്ള കണക്കുകൂട്ടൽരീതി ഉപേക്ഷിച്ചു.
താഴത്തേക്കു നല്കിയ പണം ദുരുപയോഗിക്കില്ല എന്ന് ഉറപ്പുവരുത്താൻ കർശനമായ മാർഗ്ഗനിർദ്ദേശങ്ങൾ നല്കി. ഇവയുടെ ലക്ഷ്യം പട്ടികവിഭാഗഫണ്ട് പൊതു ആവശ്യത്തിനു ചെലവഴിക്കില്ല എന്ന് ഉറപ്പുവരുത്തുകയായിരുന്നു. അതതുവർഷത്തെ ഫണ്ടു ചെലവാക്കിയില്ലെങ്കിൽ അടുത്ത വർഷം ഉണ്ടായ കുറവു നികത്തണം എന്ന നിബന്ധന ഉണ്ടായി. ഇതെല്ലാംവഴി ഫണ്ടിന്റെ ചോർച്ച ഒഴിവാക്കാനായി. ജില്ലാതല വർക്കിങ് ഗ്രൂപ്പുകളുടെ ആസൂത്രണം തദ്ദേശഭരണസ്ഥാപനങ്ങളിലേക്കു മാറി. ആസൂത്രണത്തിൽ പട്ടികവിഭാഗങ്ങൾക്കു നേരിട്ടുള്ള പങ്കാളിത്തം ഉറപ്പുവരുത്തി.
വലിയ പ്രതീക്ഷയായിരുന്നു. പക്ഷെ, ആദ്യവർഷത്തെ അനുഭവം നിരാശപ്പെടുത്തി എന്നു പറയാതെ നിർവ്വാഹമില്ല. പണം ചെലവഴിക്കുന്നതിൽ വലിയ അമാന്തമുണ്ടായി. പ്രതീക്ഷിച്ചതുപോലെ നൂതനമായ പ്രൊജക്ടുകളൊന്നും രൂപംകൊണ്ടില്ല. പട്ടികജാതി-പട്ടികവർഗ്ഗപങ്കാളിത്തം ആസൂത്രണത്തിൽ വേണ്ടത്ര ഉണ്ടായില്ല. എന്താണു പരിഹാരമാർഗ്ഗം? കേരളത്തിലെ മുഴുവൻ തദ്ദേശഭരണസ്ഥാപനങ്ങളിലെയും അദ്ധ്യക്ഷരെയും മുഴുവൻ പട്ടികജാതി/പട്ടികവർഗ്ഗ ജനപ്രതിനിധികളെയും അംഗങ്ങളെയും വിളിച്ചുചേർത്തു പദ്ധതിയവലോകനം നടത്താൻ തീരുമാനിച്ചു. ഇതിനു പ്രത്യേക കൈപ്പുസ്തകം തയ്യാറാക്കി. ഏതാണ്ട് 2,500 - 3,000 പേർക്കു പരിശീലനം നല്കാനുള്ള ബൃഹത്തായ പരിപാടി. ഒരു ബാച്ചിന്റെ പരിശീലനം മൂന്നുദിവസം ആയിരുന്നു. 1997 ഡിസംബർ 4 മുതൽ 23 വരെ പരിശീലനം നീണ്ടു.
മന്ത്രിയുടെ സാന്നിദ്ധ്യം അനിവാര്യമായതുകൊണ്ട് തിരുവനന്തപുത്ത് ബാർട്ടൺ ഹില്ലാണു വേദിയായി തെരഞ്ഞെടുത്തത്. ഒരു വലിയ ഹാളും ഗ്രൂപ്പുചർച്ചകൾക്കു ചെറുഹാളുകളും പ്രത്യേകം ഒരുക്കി. പി. കെ. കുഞ്ഞാമൻ, മൈക്കിൾ തരകൻ, പി. കെ. ശിവാനന്ദൻ തുടങ്ങി ഒട്ടനവധി പ്രഗത്ഭരായിരുന്നു ക്ലാസുകൾ കൈകാര്യം ചെയ്തത്. ഈ അവലോകനയോഗങ്ങളിൽ ആദ്യവസാനം മന്ത്രി പങ്കെടുത്തു. അദ്ദേഹത്തിനും ഇത് നല്ലൊരു അവസരമായിരുന്നു. കീഴ്ത്തട്ടിലെ ജനപ്രതിനിധികളോടു വ്യക്തിപരമായ ബന്ധം സ്ഥാപിക്കാൻ കഴിഞ്ഞു.
ഈ അവലോകയോഗങ്ങളുടെ അടിസ്ഥാനത്തിൽ ആസൂത്രണരീതിയിൽ മാറ്റംവരുത്തി. ഊരുകൂട്ടങ്ങൾ നിർബ്ബന്ധമാക്കി. മാർഗ്ഗനിർദ്ദേശങ്ങൾ ഭേദഗതി ചെയ്തു. പ്രമോട്ടേഴ്സിനെ നിയമിക്കാൻ തീരുമാനിച്ചു. ഓരോ ഊരിനും ഓരോ ആദിവാസി യുവതീയുവാവും ഓരോ പഞ്ചായത്തിനും മുനിസിപ്പാലിറ്റിക്കും ഓരോ പട്ടികജാതി യുവതീയുവാവും. സർക്കാരിൽനിന്ന് അലവൻസ് നല്കുന്ന ഇവർക്ക് അന്നു നല്കിയ പേര് സോഷ്യൽ ആക്റ്റിവിസ്റ്റുകൾ എന്നായിരുന്നു. ഇവർ ഉദ്യോഗസ്ഥസംവിധാനത്തിന്റെ ഭാഗമാകാൻ പാടില്ലെന്ന കാഴ്ചപ്പാടായിരുന്നു ഈ പേരിനു പിന്നിൽ. കുടുംബശ്രീയിലെ പ്രത്യേക സ്കീമുകൾക്കുംമറ്റും ഇത്തരത്തിൽ റിസോഴ്സ് പേഴ്സണുകളെ താൽക്കാലികമായി നിയമിക്കുന്നത് ഇന്നു സാധാരണമാണ്. പക്ഷെ, അന്ന് അത് ആദ്യാനുഭവം ആയിരുന്നു.
പട്ടികജാതി / പട്ടികവർഗ്ഗക്കാരുടെ ആസൂത്രണത്തിലെ പങ്കാളിത്തം ഉയർത്താനുള്ള പ്രവർത്തനങ്ങൾ നടത്തുക, ഊരുകൂട്ടങ്ങളെയും പട്ടികവിഭാഗകർമ്മസമിതികളെയും ഗുണഭോക്തൃസമിതികളെയും സഹായിക്കുക, ഗുണഭോക്താക്കളെ കണ്ടെത്താൻ സഹായിക്കുക, മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയൊക്കെ ആയിരുന്നു പ്രമോട്ടർമാരുടെ കർത്തവ്യങ്ങൾ. ഇവ സംബന്ധിച്ച് ഒരു ദിശാബോധം എങ്ങനെ ഈ യുവതീയുവാക്കൾക്കു നല്കും? തിരുവനന്തപുരം മാർ ഇവാനിയോസ് കോളെജ് കാമ്പസിൽ മുഴുവൻപേർക്കും നാലുദിവസത്തെ പരിശീലനക്യാമ്പു നടത്തി. മന്ത്രിയുടെ അതിഥികളായാണ് അവരെ തിരുവനന്തപുരത്തേക്കു ക്ഷണിച്ചത്. ഇവരുടെ ഇടപെടൽ ആസൂത്രണത്തിലും നിർവ്വഹണത്തിലും വലിയ മാറ്റങ്ങൾ വരുത്തി. എന്നാൽ ജനകീയാസൂത്രണം അവസാനിപ്പിച്ചതോടെ ഇവരുടെ പേരു മാത്രമല്ല, പ്രവർത്തനശൈലിയും മാറി.
2021-ൽ കെ. രാധാകൃഷ്ണൻ വീണ്ടും പട്ടികജാതി-പട്ടികവർഗ്ഗക്ഷേമവകുപ്പു മന്ത്രിയായി. പട്ടികവിഭാഗഫണ്ടുകളുടെ പ്രാദേശികാസൂത്രണത്തിലെ ദൗർബ്ബല്യങ്ങൾ പരിഹരിക്കപ്പെട്ടിട്ടില്ല എന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. കില വഴിയുള്ള പരിശീലനമല്ലാതെ ജനകീയാസൂത്രണകാലത്തെന്നപോലുള്ള ക്യാമ്പയിൻ രൂപത്തിലുള്ള ഇടപെടലുകൾ പുതിയ കാലത്ത് നടത്താനായില്ല. പ്രൊമോട്ടർമാരുടെ കാര്യശേഷി ഉയർത്താനും ജനകീയബന്ധം ശക്തിപ്പെടുത്താനും ചില ശ്രദ്ധേയമായ നീക്കങ്ങൾ അദ്ദേഹം നടത്തുകയുണ്ടായി.
അടിസ്ഥാനപ്രശ്നം, ആസൂത്രണതീരുമാനങ്ങൾ എടുക്കുന്നതിൽ ഗുണഭോക്താക്കൾക്കു പലകാരണങ്ങൾകൊണ്ടും ഫലപ്രദമായ പങ്കാളിത്തം ലഭിക്കുന്നില്ല എന്നതാണ്. അധികാരവികേന്ദ്രീകരണത്തിന്റെ മികവ് അതു കീഴ്ത്തട്ടിൽ ഇടപെടാനുള്ള ജനാധിപത്യയിടം സൃഷ്ടിക്കുന്നു എന്നുള്ളതാണ്. എന്നാൽ സമുദായസംഘടനകളോ അല്ലാതുള്ള ക്ഷേമസംഘടനകളോ ഇക്കാര്യത്തിലുള്ള അലംഭാവം തുടരുകയാണ്. ഈ സ്ഥിതിയിൽ മാറ്റം വരുത്തിയേ ജനകീയാസൂത്രണം ഫലപ്രദമാകൂ.