ടി. കെ. രാമകൃഷ്ണൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണവുമായി ബന്ധപ്പെടുത്തി ഗ്രാമവികസനമന്ത്രിയായിരുന്ന ടി. കെ. രാമകൃഷ്ണന്റെ പേര് അധികമാരും പരാമർശിച്ചു കാണാറില്ല. ഗ്രാമതലവികസനപ്രവർത്തനങ്ങളിൽ പ്രാവീണ്യമുള്ള ഉദ്യോഗസ്ഥർ ബ്ലോക്കുകളിൽ ആയിരുന്നു. ബ്ലോക്ക് പഞ്ചായത്തിന്റെ സെക്രട്ടേറിയറ്റ് ബ്ലോക്ക് ഓഫീസായിരുന്നു. ടികെ എടുത്ത മുൻകൈ ഇല്ലായിരുന്നെങ്കിൽ ബ്ലോക്ക് പദ്ധതികൾ ആദ്യവർഷം രൂപംകൊള്ളില്ലായിരുന്നു.
ബ്ലോക്കോഓഫീസ് സംവിധാനം ഗ്രാമവികസനവകുപ്പിനു കീഴിൽ. ബ്ലോക്കുപഞ്ചായത്ത് തദ്ദേശഭരണവകുപ്പിനു കീഴിൽ. അതിരുകവിഞ്ഞ ഡിപ്പാർട്ട്മെന്റൽബോധം ബ്ലോക്കുപഞ്ചായത്തിനു കീഴിൽ പ്രവർത്തിക്കാൻ ബ്ലോക്കുദ്യോഗസ്ഥരെ വിമുഖരാക്കി. അവർക്ക് ഏറ്റവും പ്രയാസമുണ്ടാക്കിയത് ഡിആർഡിഎ സംവിധാനം ജില്ലാപ്പഞ്ചായത്തിൽ ലയിപ്പിക്കാനുള്ള തീരുമാനമായിരുന്നു. മറ്റൊരു തർക്കവിഷയം കേന്ദ്രാവിഷ്കൃതപദ്ധതികൾ ബ്ലോക്കുപഞ്ചായത്തുപദ്ധതിയുമായി സംയോജിപ്പിക്കണം എന്നതായിരുന്നു. ഇക്കാര്യത്തിൽ പുതിയ ബ്ലോക്കുപഞ്ചായത്തുമെമ്പർമാർക്കും ഉദ്യോഗസ്ഥനിലപാടിനോടായിരുന്നു കൂടുതൽ യോജിപ്പ്. 25 ലക്ഷം രൂപ വീതം എംപ്ലോയ്മെന്റ് അഷ്വറൻസ് സ്കീമിനു ബ്ലോക്കിനു ലഭിച്ചിരുന്നു. അതിനു കേന്ദ്രമാർഗ്ഗരേഖ അനുസരിച്ച് ആക്‌ഷൻപ്ലാനും പ്രത്യേകം ഉണ്ടാക്കി. കേന്ദ്രാവിഷ്കൃതപദ്ധതികൾ സ്വതന്ത്രമായി നടപ്പാക്കാമെന്ന മോഹം വന്നപ്പോൾ ജനകീയാസൂത്രണപദ്ധതി ഉണ്ടാക്കാനുള്ള ആവേശവും കുറഞ്ഞു.
കൊടുങ്ങല്ലൂരുവച്ച് ബ്ലോക്ക് പ്ലാൻ ഉദ്ഘാടനവും നടന്നു. പിന്നെ അങ്ങോട്ട് കാര്യങ്ങൾ മുന്നോട്ടു നീങ്ങിയില്ല. ഈയൊരു ഘട്ടത്തിലാണ് ഗ്രാമവികസനമന്ത്രി ടികെയുടെ നിർണ്ണായകയിടപെടൽ ഉണ്ടായത്. തിരുവനന്തപുരത്ത് ബ്ലോക്ക് പ്രസിഡന്റുമാരുടെയും സെക്രട്ടറിമാരുടെയും യോഗം വിളിച്ചു. സാധാരണ വളരെ അനുനയത്തിൽമാത്രം സംസാരിച്ചു കണ്ടിട്ടുള്ള റ്റിടികെ വളരെ കർക്കശമായ നിലപാടെടുത്തു. കുറച്ചു വാഗ്വാദങ്ങളും നടന്നുവെന്നാണ് എന്റെ ഓർമ്മ. പക്ഷെ, ഫലമുണ്ടായി. ഒക്ടോബറായപ്പോഴേക്ക് ബ്ലോക്കുപദ്ധതികൾ തയ്യാറായി. കെജിഒഎയുടെ സജീവയിടപെടൽകൂടി ആയപ്പോൾ ഗ്രാമവികസനവകുപ്പുദ്യോഗസ്ഥരിൽ നല്ലൊരുഭാഗം സജീവപങ്കാളികളായി. അതു ജനകീയാസൂത്രണത്തിനു കരുത്തുമായി. കേന്ദ്രാവിഷ്കൃതപദ്ധതികളെ ബ്ലോക്ക്-ജില്ലാപദ്ധതികളുമായി സംയോജിപ്പിച്ചു നടപ്പാക്കാനും ബ്ലോക്കുതല സന്നദ്ധസാങ്കേതികസമിതികളുടെ പ്രവർത്തനത്തിനു ബ്ലോക്ക് സംവിധാനത്തെ സജ്ജമാക്കിയെടുക്കാനും ഫലപ്രദമായി ഇടപെട്ടിരുന്നു. ജനകീയാസൂത്രണത്തിന്റെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തി ലൈബ്രറികളെ ശക്തിപ്പെടുത്താൻ പ്രത്യേക ഇടപെടൽ നടത്താനും അദ്ദേഹം ശ്രദ്ധിച്ചിരുന്നു. ഇതിലെല്ലാമുപരി, ടികെയാകട്ടെ, തന്റെ വകുപ്പിനെ എങ്ങനെ തദ്ദേശഭരണവകുപ്പിൽ ലയിപ്പിക്കാമെന്നായി ചർച്ച.
ടികെയുടെ കാലത്ത് ആരംഭിച്ച ഈ ചർച്ച ഫലപ്രാപ്തിയിലെത്താൻ രണ്ടുപതിറ്റാണ്ടു കാത്തിരിക്കേണ്ടിവന്നു. യുഡിഎഫ്‌സർക്കാരിന്, എന്തുകൊണ്ടെന്ന് എനിക്ക് അറിയില്ല, ഒരു ഏകീകൃതതദ്ദേശഭരണവകുപ്പിനു രൂപംനല്കുന്നതിനോടു വിരോധമായിരുന്നു. ഈ ലക്ഷ്യത്തിലേക്കു നായനാർസർക്കാരിന്റെ കാലത്തും വിഎസ് സർക്കാരിന്റെ കാലത്തും എടുത്ത നടപടികൾ അവർ അധികാരത്തിൽ എത്തിയപ്പോൾ പൊളിച്ചെഴുതി. പിന്നെ പിണറായി വിജയൻ സർക്കാരിന്റെ കാലത്താണ് ഏകീകൃതകേഡറോടുകൂടിയ തദ്ദേശഭരണവകുപ്പിനു രൂപംനല്കാൻ കഴിഞ്ഞത്.
സാംസ്കാരികമന്ത്രിയെന്ന നിലയിലും ജനകീയാസൂത്രണത്തിന്റെ പ്രചാരണപ്രവർത്തനങ്ങളിലേക്കു സാംസ്കാരികസ്ഥാപനങ്ങളെ നിരത്താൽ ടികെ വലിയ സംഭാവന ചെയ്തു. ചെറുതല്ലായിരുന്നു ആ പ്രചാരണപ്രവർത്തനങ്ങൾ. നൂറു ജനാധികാരകലാജാഥകളിലായി 1000 കലാകാരരാണ് അണിനിരന്നത്. ജാഥയുടെ സ്ക്രിപ്റ്റ് തിരുവനന്തപുരത്തുവച്ച് ഒഎൻവിയ്ക്കു കൈമാറി ടികെയാണ് സംസ്ഥാനതല ഉദ്ഘാടനം നടത്തിയത്.