ടി. ശിവദാസമേനോൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണകാലത്തു ധനമന്ത്രിയായിരുന്ന ടി. ശിവദാസമേനോന് കീഴോട്ടുള്ള ധനവിന്യാസനം എന്തെല്ലാം പ്രശ്നങ്ങൾ സൃഷ്ടിച്ചുകാണുമെന്ന് രണ്ടുവട്ടം ധനമന്ത്രിയായിരുന്നതുകൊണ്ട് എനിക്കു മനസ്സിലാക്കാനാകും. 35 - 40 ശതമാനം തുക താഴേയ്ക്കു നല്കുമെന്നു പ്രഖ്യാപിച്ചു. ഇതു ബജറ്റിൽ ഉൾക്കൊള്ളിക്കേണ്ടതു ധനമന്ത്രിയാണ്. അടിസ്ഥാനപ്രശ്നം എല്ലാ വകുപ്പുകളിൽനിന്നും തുല്യമായല്ല പണം താഴേയ്ക്കു നല്കുന്നത്. കൃഷിവകുപ്പിന്റെ ഏതാണ്ട് 40 ശതമാനം പണം താഴേക്കു പോകുമെങ്കിൽ വൈദ്യുതിവകുപ്പിൽനിന്ന് ഒന്നും താഴേയ്ക്കു പോകുന്നില്ല. സ്വാഭാവികമായും മന്ത്രിമാരിൽനിന്നു വലിയ എതിർപ്പ് ഉണ്ടാകും. ഇതു മറികടന്നത് ഇന്നും അധികമാരും മനസ്സിലാക്കിയിട്ടില്ലാത്ത ഒരു വിദ്യ ഉപയോഗിച്ചാണ്.
1997-98-ലാണ് ജനകീയാസൂത്രണത്തിന്റെ ആദ്യവർഷപദ്ധതിത്തുക താഴേയ്ക്കു നല്കേണ്ടിയിരുന്നത്. ഡിപ്പാർട്ട്മെന്റുകളെ തൃപ്തിപ്പെടുത്താൻ മുൻവർഷത്തെയപേക്ഷിച്ച് അവയുടെ അടങ്കലുകളിൽ കുറവുവരുത്തില്ലായെന്നു നിശ്ചയിച്ചു. എന്നുവച്ചാൽ പദ്ധതിയടങ്കൽ മുൻവർഷത്തെ അപേക്ഷിച്ച് 27 ശതമാനം ഉയർത്തേണ്ടിവന്നു. ഇതു സംസ്ഥാനബജറ്റിന്റെ ഭദ്രതയെ പ്രതികൂലമായി ബാധിച്ചുവെന്നതിനു സംശയം വേണ്ട. ഇത്രയും വലിയൊരു പദ്ധതിയടങ്കൽ താങ്ങാൻ സംസ്ഥാനത്തിനു കഴിയില്ലായിരുന്നു. രണ്ടാം നായനാർ സർക്കാരിന്റെ അവസാനരണ്ടുവർഷം കാർഷികവിലകൾ ഇടിയുകയും നികുതിവരുമാനം പ്രതികൂലമായി മാറുകയും ചെയ്തപ്പോൾ സാമ്പത്തികപ്രതിസന്ധി അതിരൂക്ഷമായി.
തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾക്കു പണം കൈമാറൽ, ഈ പ്രവർത്തനങ്ങൾ നടക്കുന്നതിനു ട്രഷറികളെ സജ്ജമാക്കൽ, അക്കൗണ്ടിങ് രീതികൾ രൂപപ്പെടുത്തൽ, നിർവ്വഹണോദ്യോഗസ്ഥർക്കു ട്രഷറി അക്കൗണ്ട് ആരംഭിക്കൽ, തദ്ദേശഭരണസ്ഥാപനങ്ങളുടെ ബില്ലുകൾ ട്രഷറിയിൽ പെൻഡിങ് ആകില്ലെന്ന് ഉറപ്പാക്കൽ തുടങ്ങി നിയമപരവും പ്രായോഗികവുമായ നിരവധി പ്രശ്നങ്ങളോടൊപ്പം യഥാസമയം പണം ലഭിക്കുമെന്ന് ഉറപ്പാക്കാനും ധനമന്ത്രിയെന്ന നിലയ്ക്ക് ശിവദാസമേനോൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ട്രഷറിയുദ്യോഗസ്ഥരെ ഇതിനു സജ്ജരാക്കാൻ പ്രത്യേക പരിശീലനം നല്കാനും ധനവകുപ്പു ശ്രദ്ധിച്ചിരുന്നു.
കേരളധനകാര്യചരിത്രത്തിലെ ഏറ്റവും രൂക്ഷമായ ധനപ്രതിസന്ധി ഈ രണ്ടുവർഷങ്ങളിൽ ആയിരുന്നു. ട്രഷറിവരെ പൂട്ടേണ്ട സ്ഥിതിവന്നു. എന്നാൽ ഈ പ്രതിസന്ധിഘട്ടത്തിലും ജനകീയാസൂത്രണത്തെ ശിവദാസമേനോൻ കൈവിട്ടില്ല. ഡിപ്പാർട്ട്മെന്റുകളുടെ ചെലവുകൾ പലതും മരവിപ്പിക്കേണ്ടിവന്നു. എന്നാൽ തദ്ദേശഭരണസ്ഥാപനങ്ങളുടെ ഫണ്ട് ഒരുവർഷവും വെട്ടിക്കുറച്ചില്ലെന്നു മാത്രമല്ല, കാലാകാലങ്ങളിൽ കൃത്യമായി നാലു ഗഡുക്കളും നല്കുകയും ചെയ്തു. സാധാരണഗതിയിൽ ഇങ്ങനെയൊരു സാഹചര്യത്തിൽ ധനകാര്യസെക്രട്ടറിയുംമറ്റും ന്യായമായും തദ്ദേശഭരണസ്ഥാപനങ്ങളിലേതടക്കം ചെലവുകൾ കർശനമായി നിയന്ത്രിക്കും. എന്നാൽ ധനസെക്രട്ടറി വിനോദ് റായും എക്സ്പെൻഡീച്ചർ സെക്രട്ടറി കെ. എം. എബ്രഹാമും അയവേറിയ സമീപനം കൈക്കൊണ്ടു. റെയിലിൽ കയറിക്കൊണ്ടിരിക്കുന്ന ജനകീയാസൂത്രണത്തെ മറിച്ചൊരു നടപടി തകിടംമറിക്കുമെന്ന് അവർക്ക് അറിയാമായിരുന്നു.
ധനമന്ത്രിയായിരുന്ന സ. ശിവദാസമേനോനു സാമ്പത്തികപ്രതിസന്ധിയുടെ പേരിൽ കേൾക്കേണ്ടിവന്ന പഴി ചെറുതല്ല. സിപിഐ(എം)ന്റെ പാർട്ടിരേഖകളിലും വിമർശനം വന്നു. എങ്കിലും ഒരിക്കൽപ്പോലും ശിവദാസമേനോൻ ജനകീയാസൂത്രണത്തെ കൈവിട്ടില്ല.