എ. സി. ഷൺമുഖദാസ്
ലഘു ജീവചരിത്രം (Biography)
കേരളത്തിലെ ശ്രദ്ധേയനായ ആരോഗ്യമന്ത്രി ആയിരുന്നു. 2013 ജൂൺ 27-നു നമ്മെ വിട്ടുപിരിഞ്ഞു. കണ്ണൂർ ജില്ലയിലെ തലശ്ശേരിക്കടുത്തുള്ള ധർമ്മടമാണ് സ്വദേശം. സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയശേഷം കോട്ടക്കൽ ആര്യവൈദ്യശാലാ കോളെജിൽ കോളെജുവിദ്യാഭ്യാസം. കാമ്പസ് രാഷ്ട്രീയത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയജീവിതം ആരംഭിച്ചത്. 1970-ൽ ബാലുശ്ശേരിയിൽനിന്നു ഷൺമുഖദാസ് ആദ്യമായി തിരഞ്ഞെടുക്കപ്പെട്ടു; 1980 മുതൽ 2006 വരെ തുടർച്ചയായി ഏഴു തവണ വിജയിച്ചു. ഇ. കെ. നായനാർ നയിച്ച മൂന്നു സർക്കാരുകളിലും അദ്ദേഹം മന്ത്രിയായി സേവനമനുഷ്ഠിച്ചു, ആരോഗ്യം, കായികം, തൊഴിൽ എന്നീ വകുപ്പുകൾ കൈകാര്യം ചെയ്തു. രാഷ്ട്രീയപ്രവർത്തനത്തിനുപുറമെ കാൻഫെഡിന്റെ ചെയർമാൻ, കേരള ഗ്രന്ഥശാലാസംഘം പ്രവർത്തകൻ, ധർമ്മചക്ര, യുവത, നിരീക്ഷണം തുടങ്ങിയ പ്രസിദ്ധീകരണങ്ങളുടെ എഡിറ്റർ തുടങ്ങി വ്യത്യസ്ത മേഖലകളിലെ സാമൂഹികപ്രവർത്തനപരിചയം. അദ്ദേഹത്തിന്റെ രാഷ്ട്രിയ-സംസ്കാരികരംഗത്തെ പ്രവർത്തനപരിചയം ഭരണരംഗത്തു ഫലപ്രദമായി പ്രയോജനപ്പെടുത്തി ഒട്ടനവധി ഭരണപരിഷ്ക്കാരങ്ങൾക്കു നേതൃത്വം നൽകാൻ കഴിഞ്ഞട്ടുണ്ട്.
ജനകീയാസൂത്രണത്തിൽ ആരോഗ്യമേഖലയിൽ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനും ആരോഗ്യവകുപ്പിനെ സജ്ജമാക്കുന്നതിനും നേതൃത്വം വഹിച്ചിട്ടുണ്ട്. ആരോഗ്യപ്രൊജക്റ്റുകൾ രൂപവത്ക്കകരിക്കുന്നതിനു തദ്ദേശസ്ഥാപനജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, സന്നദ്ധപ്രവർത്തകർ എന്നിവർക്കായി മെഡിക്കൽ കോളെജുകളിൽ കമ്മ്യൂണിറ്റി മെഡിസിൻ ഡിപ്പാർട്ടുമെന്റുകളുടെ നേതൃത്വത്തിൽ പ്രത്യേകപരിശീലനം നൽകുന്നതിനുള്ള അവസരം നൽകി. മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് പൊന്നാനി ബ്ലോക്ക് പഞ്ചയത്തിന്റെ നേതൃത്വത്തിൽ, കുടിവെള്ളവുമായി ബന്ധപ്പെട്ട് ഒളവണ്ണ ഗ്രമപഞ്ചയത്തിന്റെ നേതൃത്വത്തിൽ, ഒക്കെ നടന്ന സവിശേഷപ്രവർത്തനങ്ങൾക്കു പ്രോത്സാഹനം നൽകിയ അദ്ദേഹം അത്തരം പ്രോജക്റ്റുകൾ രൂപപ്പെട്ടുവരുന്നതിനുള്ള പ്രേരണ നൽകുന്നതിലും പ്രത്യേകം ശ്രദ്ധിച്ചു. ജനകീയാസൂത്രണത്തിന്റെ തുടക്കവർഷമായ 1996-97-ൽ പ്രൈമറി ഹെൽത്ത് കെയർ ശക്തിപ്പെടുത്തലിനും പ്രാഥമികാരോഗ്യകേന്ദ്രങ്ങൾ(പിഎച്ച്സികൾ)ക്കും ഉപകേന്ദ്രങ്ങൾക്കുമുള്ള വിഹിതം വർദ്ധിപ്പിച്ചു. പൾസ് പോളിയോ ക്യാമ്പയിനിലൂടെ പോളിയോ നിർമ്മാർജ്ജനപ്രവർത്തനങ്ങൾ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുമായി സംയോജിപ്പിച്ചു കൂടുതൽ ജനകീയമായി നടപ്പിലാക്കാൻ നേതൃത്വം നൽകി. ആയുർവേദത്തിനു പ്രത്യേക പ്രോത്സാഹനം നൽകിയിരുന്നു. ഗ്രാമപ്രദേശങ്ങളിൽ ആയുർവേദഡിസ്പെൻസറികളുടെ വിപുലീകരണം അദ്ദേഹത്തിന്റെ കാലത്തെ ഊന്നൽ ആയിരുന്നു. ജനകീയാസൂത്രണത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽ ആയുർവേദത്തിനു പ്രത്യേക പ്രോജക്റ്റുകൾ കൊണ്ടുവരുന്നതിന് ഷണ്മുഖദാസ് പ്രത്യേകതാല്പര്യമെടുത്തിരുന്നു.
തദ്ദേശസ്ഥാപനങ്ങൾക്ക് ആരോഗ്യസംരക്ഷണപദ്ധതികൾക്കു കൂടുതൽ അധികാരവും ഫണ്ടും നൽകി. ജില്ലാ ആശുപത്രികളുടെയും താലൂക്ക് ആശുപത്രികളുടെയും അടിസ്ഥാനസൗകര്യനവീകരണം ജനകീയാസൂത്രണപ്രൊജെക്ടുകളാക്കി മാറ്റാൻ വകുപ്പുവഴി ഇടപെടൽ നടത്താൻ അദ്ദേഹത്തിനു സാധിച്ചു. പ്രാണിജന്യരോഗങ്ങൾ, ക്ഷയരോഗം തുടങ്ങിയ പകർച്ചവ്യാധികൾ പ്രതിരോധിക്കുന്നതിനുള്ള രോഗപ്രതിരോധക്യാമ്പയിൻ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ പദ്ധതിയുടെ ഭാഗമാക്കി മാറ്റാൻ വകുപ്പിനെ സജ്ജമാക്കിയിരുന്നു. തദ്ദേശസ്ഥാപനങ്ങളും ആരോഗ്യവകുപ്പും സംയുക്തമായി സർക്കാരാശുപത്രികളുടെ ആധുനികീകരണം, പുതിയ ഡയഗ്നോസ്റ്റിക് ലാബുകൾ ഉൾപ്പെടെയുള്ള മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കൽ എന്നിവയ്ക്കുള്ള സാധ്യത പ്രയോജനപ്പെടുത്തി. ശുചിത്വം മെച്ചപ്പെടുത്തുന്നതിനും ജലജന്യരോഗങ്ങൾ കുറയ്ക്കുന്നതിനും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെ വികസനപദ്ധതിയുടെ സാധ്യതകൾ കാര്യമായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചിരുന്നു എന്നതും ശ്രദ്ധേയമാണ്. ജനകീയാസൂത്രണപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന എല്ലാ പ്രവർത്തനങ്ങളിലും വ്യക്തിപരമായി പങ്കാളിത്തം വഹിക്കുന്നതിലും ഉന്നതതലമാർഗ്ഗനിർദ്ദേശകസമിതി, ആസൂത്രണ ബോർഡ് എന്നിവയിൽ സജ്ജീവ ഇടപെടലിലൂടെ ജനകീയാസൂത്രണത്തിന്റെ ശക്തനായ പിന്തുണക്കാരനായി ഒപ്പമുണ്ടായിരുന്നു.