സുശീല ഗോപാലൻ
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണത്തിന്റെ ഒന്നാംവർഷം പിന്നിട്ടപ്പോൾ ഉയർന്നുവന്ന ഗൗരവതരമായ ഒരു പ്രശ്നം സാമൂഹികക്ഷേമവകുപ്പുമായി ബന്ധപ്പെട്ടതായിരുന്നു. അങ്കണവാടികൾ തദ്ദേശഭരണസ്ഥാപനങ്ങൾക്കു കൈമാറിയ സ്ഥാപനങ്ങളാണ്. തത്വത്തിൽ അങ്കണവാടിട്ടീച്ചർമാരും ഹെൽപ്പർമാരും അവരുടെ കീഴിലാണ്. അതേസമയംതന്നെ മേൽനോട്ടനിയന്ത്രണം സാമൂഹികക്ഷേമവകുപ്പിനും ഉണ്ടായിരുന്നു. മറ്റുപല വകുപ്പുകളിലുമെന്നപോലെ ഈ ഇരട്ടനിയന്ത്രണം ആദ്യവർഷം അവസാനിക്കുംമുമ്പുതന്നെ സംഘർഷഭരിതമായി. അങ്കണവാടിജീവനക്കാരുടെ പ്രഥമചുമതല അങ്കണവാടികളുടെ നടത്തിപ്പാണെന്നു ചില പഞ്ചായത്തുകളെങ്കിലും വിസ്മരിച്ചു. അതേസമയം, അങ്കണവാടിജീവനക്കാർ ഗ്രാമസഭകളുടെയും മറ്റും ചുമതല ഏല്ക്കുന്നതു ഡിപ്പാർട്ട്മെന്റും നിഷേധിച്ചു.
മന്ത്രി എന്ന നിലയിൽ സുശീല ഗോപാലൻതന്നെ ഈ സ്തംഭനം പരിഹരിക്കാൻ മുൻകൈയെടുത്തു. ഇതിന്റെ ഭാഗമായി സാമൂഹികക്ഷേമവകുപ്പ് ജില്ലാതല ഉദ്യോഗസ്ഥരുടെയും ജനകീയാസൂത്രണ ജില്ലാകോർഡിനേറ്റർമാരുടെയും നാലുദിവസത്തെ പരിശീലനം 1998 ആദ്യം തിരുവനന്തപുരത്തു സംഘടിപ്പിച്ചു. സുദീർഘമായ ക്ലാസുകൾക്കുപകരം കഴിഞ്ഞ ഒരുവർഷത്തെ അനുഭവങ്ങളെക്കുറിച്ചുള്ള വിശദമായ ചർച്ചയായിരുന്നു ഈ ക്യാമ്പിൽ നടന്നത്. മന്ത്രി നാലുദിവസവും പൂർണ്ണമായി ഈ പരിശീലനയോഗത്തിൽ പങ്കെടുത്തു. അനിയനും ഞാനും ഉണ്ടായിരുന്നു. ഓരോ ദിവസവും വൈകുന്നേരം ഞങ്ങൾ കൂടിയിരുന്നു കാര്യങ്ങൾ വിലയിരുത്തി. പൂർണ്ണമായ യോജിപ്പിൽ എത്തിച്ചേർന്നു.
അങ്കണവാടികളുടെ പ്രവർത്തനങ്ങൾക്കു തടസ്സം സൃഷ്ടിക്കാത്ത രീതിയിൽ പഞ്ചായത്തിന്റെ എല്ലാ പ്രവർത്തനങ്ങളിലും അങ്കണവാടി ജീവനക്കാർ സഹകരിക്കേണ്ടതാണ്. ഒന്നാംവർഷത്തിൽ വിവിധ തദ്ദേശഭരണസ്ഥാപനങ്ങൾ ഏറ്റെടുത്ത അങ്കണവാടിപ്രൊജക്ടുകൾ വിശകലനം ചെയ്തു. അങ്കണവാടിക്കെട്ടിടങ്ങൾക്കുള്ള പ്രൊജക്ടുകളായിരുന്നു ഭൂരിപക്ഷവും. സേവനഗുണനിലവാരം മെച്ചപ്പെടുത്താനുള്ളവ വളരെ ചുരുക്കമായിരുന്നു. കുടപ്പനക്കുന്നു പഞ്ചായത്തിന്റെ നൂതനമായൊരു പ്രൊജക്റ്റ് വളരെ ശ്രദ്ധേനേടി. പ്രവർത്തനസമയം കഴിഞ്ഞാൽ അങ്കണവാടി ഒരു കമ്മ്യൂണിറ്റി സെന്ററായി പ്രവർത്തിപ്പിക്കുന്നതിനാണു പ്രൊജക്റ്റ്. ഈ ബഹുമുഖചുമതല പരിഗണിച്ചു പ്രത്യേകകെട്ടിടം ലാറി ബേക്കർതന്നെ രൂപകൽപ്പന ചെയ്തു നല്കി. അങ്കണവാടിയോടൊപ്പം സജീവമായി പ്രവർത്തിക്കുന്ന ജനകീയക്കമ്മിറ്റിയും ഉണ്ടായിരുന്നു.
പൂരകപോഷകാഹാരം മെച്ചപ്പെടുത്താനും പഞ്ചായത്ത് മുൻകൈയെടുത്തു. ഈ മാതൃകാപ്രൊജക്ടിനെ അടിസ്ഥാനമാക്കി 99-ൽ ഡോ. ടി. എൻ. സീമ അങ്കണവാടികളുടെ പ്രവർത്തനങ്ങളെ വിലയിരുത്തിക്കൊണ്ടും ഭാവിപ്രൊജക്ടുകൾ എങ്ങനെ വേണമെന്നു നിർദ്ദേശിച്ചുകൊണ്ടുമുള്ള ഒരു പഠനറിപ്പോർട്ട് തയ്യാറാക്കി. പല പഞ്ചായത്തുകളും കുടപ്പനക്കുന്നുമാതൃക അനുകരിക്കുകയുണ്ടായി.
അങ്കണവാടിജീവനക്കാരുടെ ദിവസയവലൻസിനോടൊപ്പം പുതിയതായി തദ്ദേശഭരണസ്ഥാപനങ്ങൾ ആദ്യമായി ഒരു അധികതുക അലവൻസ് നല്കാൻ തീരുമാനിച്ചു. 600 രൂപയായിരുന്നു അന്ന് അങ്കണവാടിട്ടീച്ചർമാർക്കു ലഭിച്ചിരുന്നത്. പഞ്ചായത്തിൽനിന്ന് അവർക്കു 100 രൂപ കൂടുതൽ ലഭ്യമാക്കി. പ്ലാൻഫണ്ടിൽനിന്നു ശമ്പളം, ഓണറേറിയം എന്നിവ ചെലവഴിക്കാൻ പാടില്ലെന്നാണു ചട്ടമെങ്കിലും ഇക്കാര്യത്തിൽ പ്രത്യേക അനുമതി നല്കി.
പൂരകപോഷകാഹാരത്തിന്റെ ചെലവിൽ ഒരു ഭാഗം തദ്ദേശഭരണസ്ഥാപനങ്ങൾ വഹിക്കാനും തീരുമാനമായി. ആദ്യവർഷം ഉണ്ടായ പ്രശ്നങ്ങളൊക്കെ ഈ ധാരണയുടെ അടിസ്ഥാനത്തിൽ പരിഹരിക്കാൻ കഴിഞ്ഞു.
14,000 അങ്കണവാടികളിലെ 30,000 ജീവനക്കാർ ജനകീയാസൂത്രണത്തിൽ സജീവപങ്കാളികളായത് ക്യാമ്പയിനു സഹായകരമായി. 1998 ഏപ്രിൽ മാസത്തിൽ ജില്ലാതലത്തിൽ അങ്കണവാടിപ്രവർത്തകരുടെ മുഴുവൻ പ്രത്യേക കൺവെൻഷനുകൾ വിളിച്ചുചേർത്തു. 25,000 ജീവനക്കാർ പങ്കെടുത്തു. ഈ കൺവെൻഷനിൽ വിതരണം ചെയ്യാൻ പ്രത്യേക കൈപ്പുസ്തകംതന്നെ അച്ചടിച്ചു.
വ്യവസായമേഖലയിൽ ജനകീയാസൂത്രണത്തിന്റെ ഇടപെടൽ ദുർബ്ബലമായിരുന്നു. എന്തുകൊണ്ടു ചെറുകിടവ്യവസായമേഖലയിൽ അർഹിക്കുന്ന പരിഗണന ലഭിക്കുന്നില്ലെന്നത് സുശീല ഗോപാലനെ അലട്ടിയ പ്രശ്നമായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് മഞ്ചേരിയിലെ വ്യവസായവികസനപരിപാടി സംബന്ധിച്ച രേഖ വ്യവസായ മന്ത്രിക്കു നല്കിയത്. മഞ്ചേരിമാതൃകയിൽ മന്ത്രി വളരെ ഉത്സാഹഭരിതയായിരുന്നുവെന്നത് ഓർക്കുന്നു. അങ്ങനെയാണ് മഞ്ചേരി വ്യവസായവികസനപരിപാടിക്കു കേരളത്തിൽ വിപുലമായ പ്രചാരണം നല്കാൻ തീരുമാനിച്ചത്.
സഖാവ് സുശീല ഗോപാലന്റെ പ്രത്യേകത വളരെ സൗഹാർദ്ദത്തോടും സ്നേഹത്തോടും മറ്റുള്ളവരോടുള്ള പെരുമാറ്റമാണ്. മന്ത്രിയും നേതാവുമെന്ന നിലയിലല്ല, വളരെ വാത്സല്യത്തോടെയാണ് ഞങ്ങളോട് ഇടപഴകിയിരുന്നത്.