വയലാർ രവി
ലഘു ജീവചരിത്രം (Biography)
ജനകീയാസൂത്രണത്തിന്റെ നടത്തിപ്പിൽ പ്രാദേശികതലത്തിൽ കക്ഷിഭേദമില്ലാതെ മുഴുവൻ നേതാക്കളും, പ്രത്യേകിച്ച് ജനപ്രതിനിധികൾ, സജീവപങ്കാളികൾ ആയിരുന്നു. എന്നാൽ ഇത്തരമൊരു വിലയിരുത്തൽ സംസ്ഥാനതലത്തിലെ എല്ലാ നേതാക്കളെക്കുറിച്ചും പറയാനാവില്ല. എ. കെ. ആന്റണി കഴിഞ്ഞാൽ ജനകീയാസൂത്രണപരീക്ഷണത്തോട് കൗതുകവും താൽപ്പര്യവും പുലർത്തിയിരുന്ന കോൺഗ്രസ് നേതാവ് അന്ന് കെപിസിസി പ്രസിഡന്റായിരുന്ന വയലാർ രവി ആണ്.
കോഴിക്കോട്ടു നടന്ന മാദ്ധ്യമശില്പശാലയുടെ ഉദ്ഘാടനവേദിയിൽ അദ്ദേഹം സന്തോഷപൂർവ്വം പങ്കെടുത്തു. അവിടെ കേവലം പ്രസംഗം മാത്രമായിരുന്നില്ല. മാദ്ധ്യമപ്രതിനിധികളുമായി സംവാദവും ഉണ്ടായിരുന്നു. യുഡിഎഫിൽനിന്നു വയലാർ രവിയും എം. കെ. മുനീറും പങ്കെടുക്കുന്ന ഒരു പാനലിൽ ഇത്തരമൊരു സംവാദം വേണോയെന്നു സന്ദേഹിച്ചവർ പലരുണ്ടായിരുന്നു. എന്നാൽ വ്യത്യസ്താഭിപ്രായങ്ങൾ ഉണ്ടെങ്കിൽ അവയും വന്നോട്ടെ എന്നൊരു നിലപാടാണു ഞങ്ങൾ സ്വീകരിച്ചത്. വയലാർ രവിയാകട്ടെ, രാജീവ് ഗാന്ധി മുൻകൈയെടുത്ത ഒരു നിയമം കേരളത്തിൽ നടപ്പാക്കാനുള്ള സവിശേഷമായ പരീക്ഷണമാണ് ജനകീയാസൂത്രണം; നടന്നുകഴിഞ്ഞിട്ട് ഇതിനെ വിലയിരുത്താം, എന്നൊരു വിശാലനിലപാടാണു സ്വീകരിച്ചത്.
കോഴിക്കോട് ശില്പശാല തികച്ചും സംവാദാത്മകം ആയിരുന്നു. എംജിഎസ്. നാരായണൻ, എൻ. പി. ചെക്കുട്ടി തുടങ്ങിയവർ മറ്റൊരു സെഷനിൽ പങ്കെടുത്തു. എംജിഎസിന്റെ ചോദ്യം ജനാധിപത്യകേന്ദ്രീകരണതത്വത്തിൽ അധിഷ്ഠിതമായ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എങ്ങനെ ജനാധിപത്യവികേന്ദ്രീകരണം വിജയിപ്പിക്കാൻ കഴിയും എന്നതായിരുന്നു. വിമർശനം വളരെ നിശിതവും നീണ്ടതുമായിരുന്നു. ഞാൻ അതിനു വിശദമായ മറുപടിയും നല്കി. മാദ്ധ്യമപ്രവർത്തകരും ചർച്ചയിൽ സജീവമായി ഇടപെട്ടു. എൻ. പി. ചെക്കുട്ടി ഈ സംവാദം എഡിറ്റ് ചെയ്ത് ഒരു ലഘുപുസ്തകം ആക്കുകയും പ്ലാനിങ് ബോർഡ് പ്രസിദ്ധീകരിക്കുകയും ചെയ്തു. ഈ സംവാദവും വയലാർ രവി സാകൂതം കേട്ടിരുന്നു എന്നാണ് എന്റെ ഓർമ്മ.
വയലാർ രവിയെ ഒരു പ്രാവശ്യം ഞാനും അനിയനുംകൂടി ഒരുമിച്ചു കണ്ടിരുന്നു. ജഗജീവനെ പ്രത്യേകമായി വയലാർ രവിയോട് സംവദിക്കാൻ നിയോഗിക്കുകയും ചെയ്തുവെന്നാണ് എന്റെ ഓർമ്മ. എഐസിസി സമ്മേളനത്തിൽ മൻമോഹൻ സിങ്ങിന്റെ ഉദാരവൽക്കര നടപടിയെ വിമർശിച്ചു സംസാരിച്ച ഏക പിസിസി പ്രസിഡന്റ് എന്ന ഖ്യാതിയും വയലാർ രവിക്ക് ഉണ്ടായിരുന്നു.
50-കളുടെ പകുതിയിൽ വിദ്യാർത്ഥിരാഷ്ട്രീയം തലയ്ക്കു പിടിച്ച വയലാർ രവിക്ക് ഡിഗ്രിക്ക് ആലപ്പുഴ എസ്ഡി കോളെജിൽ പഠിക്കണമെന്നായിരുന്നു ആഗ്രഹം. പക്ഷെ, പ്രിൻസിപ്പൽ അഡ്മിഷൻ നല്കാൻ ഒരുക്കമായിരുന്നില്ല. കോളെജ് കൗൺസിൽതന്നെ തീരുമാനിച്ചതാണത്രെ. തുടർന്ന്, കെപിസിസി പ്രസിഡന്റായിരുന്ന സി. കെ. ഗോവിന്ദൻ നായർ മന്ത്രിയായിരുന്ന ഉമ്മർ കോയയെ വിളിച്ചു പറഞ്ഞപ്രകാരമാണ് മഹാരാജാസിൽ ഡിഗ്രിക്കു ചേർന്നത്. ഹിസ്റ്ററിയാണു പഠിക്കാൻ തെരഞ്ഞെടുത്ത വിഷയം. മഹാരാജാസിൽ പഠിക്കുന്ന വേളയിലാണ് കെഎസ്‌യു രൂപവത്ക്കരിക്കുന്നത്.
ആറുപതിറ്റാണ്ടിലധികം നീണ്ട രാഷ്ട്രീയജീവിതത്തിൽ ഇന്ദിരാഗാന്ധിമുതലുള്ള കോൺഗ്രസ് പ്രസിഡന്റുമാരുമായി അടുത്ത വ്യക്തിബന്ധം ഉണ്ടായിരുന്നു. 1971-ൽ ആദ്യമായി ചിറയിൻകീഴിൽനിന്ന് എംപിയായി. 1972-ൽ 34-ാമത്തെ വയസ്സിൽ കോൺഗ്രസ് പ്രവർത്തകസമിതി അംഗമായി. 80-കളിൽ കേരളനിയമസഭയിൽ അംഗമാവുകയും 1982-ൽ അഭ്യന്തരമന്ത്രിയാവുകയും ചെയ്തു. പിന്നീട് ഏറിയകാലവും പാർലമെന്റ് അംഗമായിരുന്നു. 2006-14-ൽ കേന്ദ്ര പ്രവാസികാര്യമന്ത്രി ആയിരുന്നു.
പിന്നീട് അക്കാലത്തു ചിലപ്പോൾ വയലാർ രവിയെ കണ്ടുമുട്ടുമ്പോൾ ജനകീയസൂത്രണത്തെക്കുറിച്ചു പലതും ചോദിക്കാറുണ്ടായിരുന്നു. മേഴ്സി രവിയാകട്ടെ എംഎൽഎ ആയപ്പോൾ പ്രാദേശികതലത്തിൽ ജനകീയമായി നടപ്പാക്കാനാവുന്ന വികസനപദ്ധതികളെക്കുറിച്ചു പലവട്ടം ചർച്ചചെയ്യുകയുണ്ടായി. രണ്ടുവട്ടം മാരാരിക്കുളത്തു വരികയും ചെയ്തു.